- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: ബിജെപിയുടെ രണ്ടാം ടീമെന്ന നിലയിലെ കോണ്‍ഗ്രസിൻ്റെ പരസ്യ പ്രഖ്യാപനമാണ് മൃദുഹിന്ദുത്വവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പരാമര്‍ശങ്ങളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഈ നിലപാടിനെ സി.പി.എം പണ്ട് മുതലേ വിമര്‍ശിക്കുന്നതാണെന്നും, ഇന്നും വിമര്‍ശിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. മൃദുഹിന്ദുത്വ നിലപാട് കൊണ്ട് ബിജെപിയെ പ്രതിരോധിക്കാനാവില്ല. അതാണ് കോൺഗ്രസ് ചെയ്യുന്നത്. ബിജെപിയെ സഹായിക്കാനുള്ള പാലമായാണ് ഇത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൃദുഹിന്ദുത്വ വാദികൾ ചന്ദനക്കുറി തൊടുന്നവരല്ല. അവർ വിശ്വാസികളാണ്. വിശ്വാസികൾ വർഗീയവാദികളല്ല, വർഗീയവാദികൾ വിശ്വസിക്കുന്നില്ല. അവർ വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. അവർ ചന്ദനക്കുറി തൊടുന്നത് കൊണ്ട് അവരാണ് മൃദുഹിന്ദുക്കൾ എന്ന് പറയാൻ കഴിയില്ല. വിശ്വാസികളോട് നല്ല സമീപനമാണ് സി.പി.എമ്മിനുള്ളത്. ഏതൊരു വിശ്വാസിക്കും അവരുടെ വിശ്വാസത്തിനനുസരിച്ച് പ്രവർത്തിക്കാൻ അവകാശമുണ്ട്. അവരെയെല്ലാം വർഗീയവാദികളായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്ത: ‘പത്താൻ’ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനത്തിന് പിന്നാലെ മറ്റൊരു ഷാരൂഖ് ഖാൻ ചിത്രത്തിലെ ഗാനത്തെച്ചൊല്ലിയും വിവാദം കത്തിപ്പടരുന്നു. ബോളിവുഡ് ഗായകൻ അർജീത് സിങ്ങിന്‍റെ സംഗീത പരിപാടിക്ക് പശ്ചിമ ബംഗാളിലെ തൃണമൂൽ സർക്കാർ അനുമതി നിഷേധിച്ചതാണ് വിവാദമായത്. അടുത്ത വർഷം ഫെബ്രുവരി 18ന് കൊൽക്കത്തയിൽ നടത്താനിരുന്ന സംഗീത പരിപാടിക്കാണ് ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചത്. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടി നടക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് സർക്കാരിൻ്റെ വിശദീകരണം. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി. അടുത്തിടെ നടന്ന കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അർജീത് സിംഗ് പാടിയ ഗാനമാണ് ഇതിന് കാരണമെന്ന് ബിജെപി ആരോപിച്ചു. 2015 ൽ ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ‘ദിൽവാലെ’ എന്ന ചിത്രത്തിലെ ‘രംഗ് ദേ തു മോഹേ ഗേരുവാ’ എന്ന ഗാനം അർജീത് സിംഗ് ആലപിച്ചിരുന്നു. ഈ വരികളുടെ ഏകദേശ പരിഭാഷ ‘എന്നെ കാവി നിറം അണിയിക്കൂ’ എന്നാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി…
കണ്ണൂര്‍: പ്രവർത്തന ഫണ്ട് ശേഖരണത്തിന് 138 രൂപയുടെ ചലഞ്ച് പ്രഖ്യാപിച്ച് കെ.പി.സി.സി. കോൺഗ്രസിന്‍റെ 138-ാം ജന്മദിനത്തോടനുബന്ധിച്ചാണ് കെ.പി.സി.സി. അധ്യക്ഷൻ പ്രഖ്യാപനം നടത്തിയത്. 2023 മാർച്ച് 26 വരെയാണ് ധനസമാഹരണത്തിനുള്ള സമയപരിധി. ഒരു ബൂത്തിൽ നിന്ന് കുറഞ്ഞത് 50 പേരെയെങ്കിലും പങ്കെടുപ്പിക്കണമെന്നാണ് നിർദ്ദേശം. 138 രൂപയാണ് ഏറ്റവും കുറഞ്ഞ തുക. അതിന് മുകളിലേക്ക് എത്ര വേണമെങ്കിലും പ്രവർത്തകർക്ക് സംഭാവന നൽകാം. എല്ലാ ജില്ലകളിലും ഉപസമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും നേതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കഴിഞ്ഞയാഴ്ച ചേർന്ന നേതൃയോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ പ്രഖ്യാപിച്ച 137 രൂപ ചലഞ്ചുമായി ബന്ധപ്പെട്ട പോരായ്മകൾ പരിഹരിച്ചായിരിക്കും ഈ വർഷത്തെ പ്രവർത്തന ഫണ്ട് സമാഹരണമെന്ന് യോഗത്തിൽ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം 50 കോടി രൂപ സമാഹരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രതീക്ഷിച്ച തുക പിരിച്ചെടുക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉണ്ടായി.
ചെന്നൈ: തമിഴ്നാട്ടിൽ ‘ബ്ലഡ് ആർട്ട്’ നിരോധിച്ച് സംസ്ഥാന സർക്കാർ. ചിത്രങ്ങൾ വരയ്ക്കാൻ രക്തം ഉപയോഗിക്കുന്നത് വ്യാപകമായതോടെയാണ് ‘ബ്ലഡ് ആർട്ട്’ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു. “രക്തം ശേഖരിച്ച് ഛായാചിത്രങ്ങൾ വരയ്ക്കാൻ അത് ഉപയോഗിക്കുന്ന ഒരു പുതിയ സംസ്കാരം തമിഴ്നാട്ടിൽ വ്യാപിക്കുകയാണ്. ഇത് തികച്ചും അപലപനീയമാണ്. രക്തദാനം വളരെ പവിത്രമായ ഒരു കാര്യമാണ്. എന്നാൽ, ഇത്തരം ബാലിശമായ ആവശ്യങ്ങൾക്കായി രക്തം ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സ്വീകാര്യമല്ല,” മന്ത്രി പറഞ്ഞു. ഇത്തരം കേന്ദ്രങ്ങളിൽ, ശുചിത്വമില്ലാതെയും യാതൊരു നിബന്ധനകളും പാലിക്കാതെയുമാണ് രക്തം ശേഖരിക്കുന്നത്. രക്തം ശേഖരിക്കുന്ന സൂചി പലരിലും ഉപയോഗിച്ചിരിക്കാം. ഇത് മാരകമായ അണുബാധയ്ക്ക് പോലും കാരണമാകും. ബ്ലഡ് ആര്‍ട്ടിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ചെന്നൈ ടി നഗറിലെയും വടപളനിയിലെയും കേന്ദ്രങ്ങളിൽ പരിശോധന നടത്തി. കുപ്പികൾ, സിറിഞ്ചുകൾ, എന്നിവ ഇവിടെ നിന്ന് പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. “അതിനാൽ, ബ്ലഡ് ആര്‍ട്ട് ഇന്ന്…
ലഖ്‌നൗ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ്. ബിജെപിയും കോൺഗ്രസും ഒരുപോലെയാണെന്നും തങ്ങളുടെ പാർട്ടിക്ക് വ്യത്യസ്തമായ പ്രത്യയശാസ്ത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മൂന്നിന് ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘നിങ്ങളുടെ ഫോണിൽ അത്തരമൊരു ക്ഷണം ഉണ്ടെങ്കിൽ, ദയവായി അത് എനിക്ക് അയയ്ക്കുക. ഞങ്ങളുടെ മനസ്സ് ആ യാത്രയ്ക്കൊപ്പമാണ്. പക്ഷേ, ക്ഷണമൊന്നും ലഭിച്ചിട്ടില്ല,’ അഖിലേഷ് പറഞ്ഞു. അഖിലേഷ് യാദവിനെയും ബി.എസ്.പി അധ്യക്ഷ മായാവതിയെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. അതേസമയം, ഭാരത് ജോഡോ യാത്ര എന്ന ആശയത്തെ പാർട്ടി പിന്തുണയ്ക്കുന്നുവെന്ന് സമാജ് വാദി പാർട്ടി വക്താവ് ഘനശ്യാം തിവാരി പറഞ്ഞു.
കോഴിക്കോട്: വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ പൊലീസ് അന്വേഷണം പാതി വഴിയിൽ. എന്നാൽ സമീപത്തെ കടകളിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞ പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പുറത്ത് വിട്ടു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് റൂറൽ എസ്പി ആർ കറുപ്പസാമി പറഞ്ഞു. വടകര അടക്കാത്തെരു സ്വദേശി രാജനെയാണ് ശനിയാഴ്ച രാത്രി മാർക്കറ്റ് റോഡിലെ കടമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജനെ അടുത്തറിയാവുന്ന ഒരാളാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. രാത്രി 10 മണിക്ക് ശേഷം മറ്റൊരാൾ രാജനൊപ്പം കടയിൽ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞിരുന്നു. രാജനൊപ്പം ഒരാൾ ബൈക്കിൽ കടയിലേക്ക് വരുന്നത് സി.സി.ടി.വിയിയിലും പതിഞ്ഞിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ ദൃശ്യങ്ങളിൽ പതിഞ്ഞ ആളുടെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. സി.സി.ടി.വി ദൃശ്യങ്ങളിൽ രാജനൊപ്പം ഉണ്ടായിരുന്നയാളുടെ മുഖം വ്യക്തമായിരുന്നില്ല. കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ ഇതര സംസ്ഥാന തൊഴിലാളിയാകാമെന്ന നിഗമനത്തിൽ പൊലീസ്…
മലപ്പുറം: കാലിക്കറ്റ് സർവകലാശാല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ താരത്തെ ഒഴിവാക്കി മൂന്നാം സ്ഥാനത്തുള്ള താരത്തെ അഖിലേന്ത്യാ സർവകലാശാല മത്സരത്തിൽ പങ്കെടുപ്പിക്കാൻ ശ്രമം. അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിനുള്ള പട്ടികയിൽ നിന്ന് തൃശൂർ സഹൃദയ കോളേജിലെ ജീവൻ ജോസഫിനെയാണ് ഒഴിവാക്കിയത്. 67 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ജീവൻ, നാല് തവണ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ താരമാണ്. കാലിക്കറ്റ് സർവകലാശാലയിൽ 7 മുതൽ 9 വരെയായിരുന്നു മത്സരം. 10 മുതൽ 23 വരെയായിരുന്നു തിരഞ്ഞെടുപ്പ് ക്യാമ്പ്. ക്യാമ്പിലെ ലിസ്റ്റ് പുറത്ത് വന്നപ്പോഴാണ് ജീവൻ പുറത്തായ വിവരം അറിഞ്ഞത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി കെ.സി. ജോസഫിന്‍റെയും ബീന ജോസഫിന്‍റെയും മകനാണ് ജീവൻ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇരട്ടകളായ ജീവനും, ജിൽനയും സ്വർണം നേടിയിരുന്നു. പെൺകുട്ടികളുടെ 57 കിലോഗ്രാം വിഭാഗത്തിലാണ് ജിൽന സ്വർണം നേടിയത്. എന്നിരുന്നാലും, ക്യാമ്പിൽ പങ്കെടുക്കാൻ ജിൽനയ്ക്ക് അവസരം നൽകിയില്ല. രണ്ട് തവണ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജിൽന സ്വർണ്ണമെഡൽ നേടിയിട്ടുണ്ട്.
ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടും ചാൻസലർ കൂടിയായ ഗവർണറുടെ അഭിഭാഷകൻ വക്കാലത്ത് നൽകിയില്ല. എന്നാൽ സുപ്രീം കോടതിയുടെ നോട്ടീസിന് മറുപടി നൽകാൻ നാലാഴ്ചത്തെ സാവകാശം അവശ്യപ്പെട്ട് ഗോപിനാഥ് രവീന്ദ്രന്‍റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ കത്ത് നൽകി. അതേസമയം, പുനർനിയമനത്തിന് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന് കാണിച്ച് കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. കേസിൽ സംസ്ഥാന സർക്കാർ ഇതുവരെ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗണ്സിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് ഏപ്രിലില്‍ ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ എട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് വേണ്ടി അഭിഭാഷകരാരും ഇതുവരെ…
മഹാരാഷ്ട്ര: ഗ്ലാസ് പ്രതലമുള്ള രാജ്യത്തെ ഏറ്റവും നീളമേറിയ തൂക്കുപാലം നിർമ്മിക്കാനൊരുങ്ങി മഹാരാഷ്ട്ര. അമരാവതിയിലെ ഹിൽസ്റ്റേഷനായ ചിഖൽദരയിലാണ് 407 മീറ്റർ നീളമുള്ള തൂക്കുപാലം നിർമ്മിക്കുന്നത്. ഇതിന്റെ നടുവിൽ 100 മീറ്ററിൽ ഗ്ലാസ് പ്രതലമൊരുക്കും. ഗ്ലാസ് പ്രതലമുള്ള രാജ്യത്തെ രണ്ടാമത്തെ തൂക്കുപാലമാണിത്. ഒറ്റ കേബിളിൽ നിർമ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ തൂക്കുപാലം കൂടിയാണിത്.
ന്യൂഡല്‍ഹി: അന്യായ വിപണന രീതികള്‍ പിന്തുടര്‍ന്നതിന് ചുമത്തിയ പിഴ സമയബന്ധിതമായി അടയ്ക്കാത്തതിന് ഗൂഗിളിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ)യുടെ നോട്ടീസ്. രണ്ട് വ്യത്യസ്ത കേസുകളിലായാണ് കോംപറ്റീഷൻ കമ്മീഷൻ ഗൂഗിളിന് 2,274 രൂപ പിഴ ചുമത്തിയത്. വിപണിയിൽ ആധിപത്യം ഉറപ്പാക്കാൻ ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈൽ ഫോണുകളെ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു സിസിഐയുടെ നടപടി. എന്നാൽ ഇതിനെതിരെ ഗൂഗിൾ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട വാദങ്ങൾ ട്രൈബ്യൂണൽ ഇതുവരെ കേട്ടിട്ടില്ല. ഇതിനിടെയാണ് കോംപറ്റീഷൻ കമ്മീഷൻ വീണ്ടും നോട്ടീസ് നൽകിയത്. കഴിഞ്ഞ ഒക്ടോബർ 20, 25 തീയതികളിലാണ് കോംപറ്റീഷൻ കമ്മീഷൻ രണ്ട് കേസുകളിൽ ഗൂഗിളിന് പിഴ ചുമത്തിയത്. 60 ദിവസത്തിനകം പിഴയടയ്ക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കമ്പനി പിഴ അടച്ചില്ല. ഇതേതുടർന്നാണ് 30 ദിവസത്തിനകം പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ചത്. ഇതില്‍ വീഴ്ചവരുത്തിയാല്‍ തുക ഗൂഗിളില്‍നിന്ന് വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കാന്‍ കോംപറ്റീഷന്‍ കമ്മീഷന് കഴിയും. രണ്ട്…
