Author: News Desk

ന്യൂഡൽഹി: ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി വിമാനയാത്ര കുറയ്ക്കാൻ എഐസിസി സെക്രട്ടറിമാർക്ക് നിർദ്ദേശം. മാസത്തിൽ രണ്ട് തവണ മാത്രമേ വിമാന ടിക്കറ്റുകൾ അനുവദിക്കൂ. 1,400 കിലോമീറ്റർ വരെ യാത്ര ചെയ്യുന്നതിനുള്ള ട്രെയിൻ ടിക്കറ്റുകൾക്ക് പണം നൽകും. ഇതിന് മുകളിലുള്ള ദൂരത്തിന് കുറഞ്ഞ ചെലവിൽ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാം. സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും ജനറൽ സെക്രട്ടറിമാരും എംപിമാരാണെങ്കിൽ അവർ പാർലമെന്‍റ് അംഗം എന്ന സൗകര്യവും ഉപയോഗപ്പെടുത്തണമെന്നും നിർദേശമുണ്ട്. കാന്‍റീൻ, സ്റ്റേഷനറി, വൈദ്യുതി, പത്രം, ഇന്ധനം തുടങ്ങിയ ചെലവുകളും കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് നിർദ്ദേശം. 2018 ലെ ചെലവ് ചുരുക്കൽ തീരുമാനങ്ങളാണ് വീണ്ടും നിർദ്ദേശിച്ചിരിക്കുന്നത്.

Read More

വാഷിങ്ടണ്‍: കോവിഡ് 19 മഹാമാരിക്കാലത്ത് കുട്ടികളിലെ അമിതവണ്ണം വർദ്ധിച്ചെന്ന് പഠനം. മൂന്നിനും നാലിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് അമിത വണ്ണം കൂടിയതായി കണ്ടെത്തിയത്. യൂറോപ്യൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി ഈ പ്രായത്തിലുള്ള 25,049 കുട്ടികളിൽ നടത്തിയ പരിശോധനാ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. ഡലാന, ജോങ്കോപിംഗ്, സോംലാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് ഗവേഷകനായ ആന്‍റൺ ഹോംഗ്രെൻ ആണ് നേതൃത്വം നൽകിയത്. ആന്‍റൺ ഹോംഗ്രെൻ ഉപ്‌സലാ യൂണിവേഴ്‌സിറ്റിയില്‍ ചൈല്‍ഡ് ഹെല്‍ത്ത് ആന്‍ഡ് പേരന്റ്ഹുഡ് എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണ്. കോവിഡ് കാലത്ത് ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കുട്ടികളിൽ വ്യത്യാസപ്പെട്ടെന്ന് പഠനം സൂചിപ്പിക്കുന്നു. മൂന്ന് വയസ്സുള്ള കുട്ടികളിൽ നടത്തിയ പഠനമനുസരിച്ച്, പെൺകുട്ടികളിൽ അമിതവണ്ണത്തിന്‍റെ നിരക്ക് കൂടുതലാണെന്ന് കണ്ടെത്തി. കൊവിഡിന് മുമ്പ് പെണ്‍കുട്ടികളിൽ ഇത് 2.8 ശതമാനമായിരുന്നുവെങ്കിൽ കോവിഡിന് ശേഷം ഇത് 3.9 ശതമാനമായി ഉയർന്നു. അതേസമയം, ആൺകുട്ടികളുടെ ശതമാനം 2.4 ശതമാനത്തിൽ നിന്ന്…

Read More

പാരിസ്: ലോകകപ്പിന് ശേഷം ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്ക് വേണ്ടിയുള്ള ആദ്യ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടി നെയ്‌മർ പുറത്ത്. സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിനിടെയാണ് സംഭവം. 61-ാം മിനിറ്റിൽ സ്ട്രാസ്ബർഗിന്‍റെ അഡ്രിയാൻ തോംസണിന്‍റെ മുഖത്തടിച്ചതിന് നെയ്മറിന് ആദ്യ മഞ്ഞക്കാർഡും ബോക്‌സില്‍ വീഴ്ച അഭിനയിച്ചതിന് തൊട്ടടുത്ത മിനിറ്റിൽ മഞ്ഞ കാർഡും ചുവപ്പ് കാർഡും ലഭിച്ചു. ചുവപ്പ് കാർഡ് കണ്ട് റഫറിയോട് തട്ടിക്കയറിയാണ് നെയ്മർ കളം വിട്ടത്. അതേസമയം, മത്സരം 2-1ന് പി.എസ്.ജി സ്വന്തമാക്കി. 14-ാം മിനിറ്റിൽ നെയ്മറുടെ പാസിൽ നിന്ന് മാർക്വിനോസ് നേടിയ ഗോൾ പി.എസ്.ജിക്ക് ലീഡ് സമ്മാനിച്ചിരുന്നു. 51-ാം മിനിറ്റിൽ മാർക്വിനോസിന്റെ തന്നെ സെൽഫ് ഗോൾ സ്ട്രാസ്ബർഗിനെ പി.എസ്.ജിയ്ക്ക് ഒപ്പമെത്തിച്ചു. ഇഞ്ചുറി ടൈമിന്‍റെ ആറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ കിലിയൻ എംബാപ്പെയാണ് പി.എസ്.ജിക്ക് ജയം നേടിക്കൊടുത്തത്.

Read More

ന്യൂഡല്‍ഹി: ബിഹാറിലെ ഗയയിൽ ചാരവൃത്തിയിൽ ഏർപ്പെട്ടെന്ന് കരുതുന്ന ചൈനീസ് യുവതി അറസ്റ്റിൽ. ബോധ് ഗയയിലെത്തിയ ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയെ പിന്തുടരവെയാണ് ചൈനീസ് ചാര വനിതയായ സോങ് സിയാലൻ അറസ്റ്റിലായത്. ചാരപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ യുവതി, ദലൈലാമയുടെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്നാണ് സൂചന. ഇവരെ ചൈനയിലേക്ക് നാടുകടത്തിയേക്കും. ചാരവൃത്തിയിൽ ഏർപ്പെട്ടുവെന്ന് കരുതുന്ന ഇവരുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ബുദ്ധ മതാനുയായിയുടെ വേഷത്തിൽ സോങ് സിയാലൻ രണ്ട് വർഷമായി ഇന്ത്യയിലെ ബുദ്ധമത കേന്ദ്രങ്ങളിൽ കഴിയുന്നതായി ഇന്റലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ദലൈലാമ ബോധ് ഗയയിൽ എത്തിയത്. വർഷത്തിലൊരിക്കൽ ദലൈലാമ ബോധ് ഗയ സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ, കോവിഡിന്‍റെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തേക്ക് നിർത്തിവെച്ചിരുന്നു. ദലൈലാമയുടെ സന്ദർശനത്തിന്‍റെ ഭാഗമായി മഹാബോധി ക്ഷേത്ര സമുച്ചയത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Read More

ന്യൂഡൽഹി: ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നും വിജയകരമായി വിക്ഷേപിച്ച് ഇന്ത്യന്‍ വ്യോമസേന. ബംഗാൾ ഉൾക്കടലിലെ കപ്പലിനെ ലക്ഷ്യമിട്ടാണ് സുഖോയ് 30 യുദ്ധവിമാനത്തിൽ നിന്നും മിസൈൽ വിക്ഷേപിച്ചത്. മിസൈൽ ലക്ഷ്യം ഭേദിച്ചെന്നും കരയിലെയും കടലിലെയും ലക്ഷ്യങ്ങൾ ദൂരെ നിന്ന് കൃത്യതയോടെ ആക്രമിക്കാനുള്ള ശേഷി വ്യോമസേന നേടിയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലിന്‍റെ പരമാവധി ദൂരപരിധി 400 കിലോമീറ്ററാണ്. ഈ വർഷം മെയ് മാസത്തിൽ 350 കിലോമീറ്റർ ദൂരപരിധിയുള്ള സൂപ്പർസോണിക് മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു. വ്യോമ, നാവിക സേനകളും ഡിആര്‍ഡിഒ, എച്ച്എഎല്‍, ബ്രഹ്മോസ് എയ്റോസ്പെയ്സ് എന്നിവയും സംയുക്തമായാണ് പരീക്ഷണം നടത്തിയത്.

Read More

കാസർകോട്: പിതാവ് പരിശീലനം നൽകി പഞ്ചഗുസ്തി ഗോദയിലേക്കയച്ച ഏഴാം ക്ലാസുകാരി ജില്ലാ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണം നേടി സംസ്ഥാന തലത്തിലേക്ക്. ദേശീയ പഞ്ചഗുസ്തി താരം നീലേശ്വരം പൂവാലംകൈ നിഹാരത്തിലെ പി. പ്രകാശ്, ഡി.ധനലക്ഷ്മി ദമ്പതികളുടെ മകളും, ചയ്യോം ഗവ. ഹയർസെക്കന്ററി സ്കൂൾ 7ആം ക്ലാസ് വിദ്യാർത്ഥിനിയുമായ ശീതൾ കഴിഞ്ഞ ദിവസം നടന്ന ജില്ലാ ചാമ്പ്യൻഷിപ്പിൽ ജൂനിയർ 50 kg വിഭാഗത്തിൽ ഇടത്, വലത് കൈകൾ ഉപയോഗിച്ച് ഇരട്ട സ്വർണ്ണം നേടിയാണ് സാന്നിധ്യമറിയിച്ചത്. പിതാവ് തന്നെയാണ് ശീതളിന് വേണ്ട പരിശീലനങ്ങൾ നൽകുന്നത്. രാവിലെ 6 മുതൽ 8 കി. മീ വരെ ഓടിയ ശേഷം വൈകുന്നേരം കൂടുതൽ പരിശീലനത്തിനായി ജിമ്മിൽ എത്തും. അച്ഛനോടൊപ്പവും ശീതൾ ബലം പരീക്ഷിക്കും. ദേശീയ താരമായ പ്രകാശ് 2004-2006 കാലഘട്ടങ്ങളിൽ ബ്രസീൽ, ജപ്പാൻ, മലേഷ്യ എന്നിവിടങ്ങളിൽ രാജ്യാന്തര മത്സരങ്ങളിൽ മത്സരിച്ചിട്ടുണ്ട്.

Read More

യുഎസ്: അതിവേഗ ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിച്ച് ആമസോൺ. യു.എസ് സംസ്ഥാനങ്ങളായ കാലിഫോർണിയ, ടെക്സസ് എന്നിവിടങ്ങളിൽ ഡ്രോണുകൾ വഴി ഓർഡറുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ ഉപഭോക്താക്കളുടെ വീടുകളിൽ പാക്കേജുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആമസോൺ പുതിയ ഡ്രോൺ ഡെലിവറി സംവിധാനം ആരംഭിച്ചത്. അടുത്തിടെ, കാലിഫോർണിയയിലെ ലോക്ക്ഫോർഡിലെയും ടെക്സസിലെ കോളേജ് സ്റ്റേഷനിലെയും ഉപഭോക്താക്കൾക്ക് കമ്പനിയുടെ ‘ആമസോൺ പ്രൈം എയർ’ ഡ്രോൺ സേവനത്തിലൂടെ ചെറിയ പാഴ്സലുകൾ ലഭ്യമാക്കിയിരുന്നു. തുടക്കമെന്ന നിലയിലാണ് യുഎസിലെ രണ്ട് പ്രധാന സംസ്ഥാനങ്ങളിൽ ഈ സംവിധാനം അവതരിപ്പിച്ചത്. കാലക്രമേണ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഡ്രോൺ ഡെലിവറി വ്യാപിപ്പിക്കുമെന്ന് ആമസോൺ എയർ വക്താവ് നതാലി ബാങ്കെ അറിയിച്ചു.

Read More

കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ തുടർച്ചയായ രണ്ടാം ജയം നേടി നിലവിലെ ചാമ്പ്യൻമാരായ കേരളം. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ കേരളം 4-1ന് ബീഹാറിനെ തോൽപ്പിച്ചു. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട് ഇരട്ട ഗോളുകൾ നേടി. 24-ാം മിനിറ്റിൽ നിജോ ഗിൽബെർട്ടിലൂടെ കേരളം ലീഡ് നേടി. പിന്നാലെ 27-ാം മിനിറ്റിൽ നിജോയുടെ ഷോട്ട് ബംഗാളിന്‍റെ രാഹുൽ യാദവിന്‍റെ കൈയിൽ തട്ടിയതിനെ തുടർന്ന് റഫറി കേരളത്തിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. 28-ാം മിനിറ്റിൽ കിക്ക് വലയിലെത്തിച്ച് നിജോ കേരളത്തിൻ്റെ ലീഡുയർത്തി. നിജോയുടെ ഷോട്ട് ബിഹാർ ഗോൾകീപ്പർ തട്ടിയെങ്കിലും പന്ത് വലയിൽ കയറി. എന്നാൽ 70-ാം മിനിറ്റിൽ ബിഹാർ ഒരു ഗോൾ നേടി. എന്നാൽ 81-ാം മിനിറ്റിൽ വിശാഖ് മോഹൻ കേരളത്തിന്‍റെ മൂന്നാം ഗോൾ നേടി. 85-ാം മിനിറ്റിൽ അബ്ദു റഹിം കേരളത്തിന്‍റെ വിജയഗോൾ നേടി.

Read More

കോഴിക്കോട്: ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയിട്ടും കാലിക്കറ്റ് സർവകലാശാല ഇന്‍റർ യൂണിവേഴ്സിറ്റി മീറ്റിൽ നിന്ന് ഒഴിവാക്കിയ കൊടകര സഹൃദയ കോളേജ് വിദ്യാർത്ഥി ജീവൻ ജോസഫിന് കോടതിയിൽ നിന്ന് അനുകൂല വിധി. ജീവൻ ജോസഫിനെ മത്സരിപ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ കോടതി ഉത്തരവിട്ടു. അണ്ടർ 67 കിലോ വിഭാഗത്തിലായിരുന്നു നേരത്തെ ജീവൻ മത്സരിച്ചിരുന്നത്. ഈ വിഭാഗത്തിൽ ഇനി പങ്കെടുക്കാനാകില്ല. പകരം 75 കിലോ വിഭാഗത്തിൽ മത്സരിക്കാമെന്ന് കോടതി വ്യക്തമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ജീവനെ പിന്തള്ളിയാണ് മൂന്നാം സ്ഥാനക്കാരനെ ദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്. കൊടകര സഹൃദയ കോളേജ് വിദ്യാർത്ഥിയും കാസർകോട് നീലേശ്വരം സ്വദേശിയുമായ ജീവൻ ജോസഫാണ് അണ്ടർ 67 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയത്. എന്നാൽ, മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയെ ദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. മറ്റൊരു വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജീവന്‍റെ സഹോദരിയെയും ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. തൃശൂർ കൊടകര സഹൃദയ കോളേജിലെ…

Read More

തിരുവനന്തപുരം: നഗരസഭകളുടെ സേവനം പൂർണമായും ഓൺലൈനാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നഗരങ്ങൾ സമൂഹത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കേന്ദ്ര സ്ഥാനത്തേയ്ക്ക് വരികയാണ് നഗരസഭകൾ. കേരളത്തിലേതിന് സമാനമായ രീതിയിൽ നഗര വളർച്ച ലോകത്ത് എവിടെയും കാണാൻ കഴിയില്ല. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് വലിയ ഉത്തരവാദിത്തം വഹിക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ നഗരസഭകളിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു. അത് നടപ്പിലാക്കാൻ നഗരസഭകളെ സജ്ജമാക്കുക എന്നതാണ് നാം ഏറ്റെടുക്കേണ്ട പ്രധാന ദൗത്യമെന്നും മന്ത്രി പറഞ്ഞു. മേയഴ്സ് കൗൺസിലും ചെയർമാൻ ചേംമ്പറും കിലയും കെ.എം.സി.എസ്.യുവും ചേർന്ന് സംഘടിപ്പിച്ച നവ കേരളം നവനഗരസഭ ശിൽപശാല ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭകളെ സംബന്ധിച്ചിടത്തോളം പൊതുജനങ്ങൾക്ക് നിരവധി എതിർപ്പുകളും പരാതികളുമുണ്ട്. അത് അപ്രത്യക്ഷമാകണം. ആളുകൾ അവരുടെ അവകാശങ്ങൾക്കായാണ് വരുന്നതെന്ന് ജീവനക്കാർക്ക് ബോധ്യപ്പെടണം. നൽകാൻ കഴിയുന്ന സേവനങ്ങൾ യാതൊരു തടസ്സവും കൂടാതെ ജനങ്ങൾക്ക് ലഭ്യമാക്കണം.…

Read More