Author: News Desk

പത്തനംതിട്ട: മോക്ക്ഡ്രിൽ അപകടത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ വിവിധ വകുപ്പുകളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. വെള്ളത്തിൽ വീണവരെ എങ്ങനെ രക്ഷിക്കാമെന്ന പരീക്ഷണത്തിനിടെയാണ് ബിനു സോമൻ മുങ്ങി മരിച്ചത്. എൻഡിആർഎഫും ഫയർഫോഴ്സും സ്ഥലത്തുള്ളപ്പോഴായിരുന്നു അപകടം. രക്ഷാപ്രവർത്തകർക്കെതിരെ ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. ബിനുവിനെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങൾ സമയബന്ധിതമായി നടന്നില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ ആരോപിച്ചു. എൻഡിആർഎഫും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്താൻ വൈകിയെന്നും രക്ഷാപ്രവർത്തനത്തിനുള്ള ബോട്ട് പ്രവർത്തന രഹിതമായിരുന്നെന്നും ആക്ഷേപം ഉയർന്നു. ഫയർഫോഴ്സിന്‍റെ മോട്ടോർ ബോട്ട് കയറിൽ കെട്ടി വലിച്ചാണ് കരയിലേക്ക് എത്തിച്ചത്. മോക്ക് ഡ്രില്ലിൽ പങ്കെടുത്ത വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് മരണകാരണമെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. തുരുത്തിക്കാട് സ്വദേശി ബിനു സോമനാണ് വെണ്ണിക്കുളത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്ലിനിടെ മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന ബിനു സോമന്‍റെ മരണം ഇന്നലെ രാത്രി 8.10 ഓടെയാണ് സ്ഥിരീകരിച്ചത്. എല്ലാ വർഷവും വെള്ളപ്പൊക്കം മൂലം അപകടങ്ങൾ ഉണ്ടാകുന്ന പടുതോട് പാലത്തിന് സമീപം രാവിലെ ഒൻപത്…

Read More

റൂർക്കി: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഉത്തരാഖണ്ഡിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു. താരം തന്നെയാണ് അപകടം നടന്ന സമയത്ത് വാഹനമോടിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചു.

Read More

ആലപ്പുഴ: റേഷൻ കടകളിൽ പുഴുക്കലരി ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതിനായി എല്ലാ എംപിമാരുടെയും പിന്തുണ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി നേരിടാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഭക്ഷ്യമന്ത്രി വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കാണും. കഴിഞ്ഞ കുറച്ച് മാസങ്ങളായി റേഷൻ വിതരണത്തിനായി പച്ചരിയാണ് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നത്. ഡിസംബറോടെ ഇത് 80-90 ശതമാനമായിരുന്നു. മാർച്ച് വരെ വിതരണം ചെയ്യുന്നതിന് എഫ്.സി.ഐ ഗോഡൗണുകളിൽ ശേഖരിച്ചിരിക്കുന്നതിൽ അധികവും പച്ചരിയാണ്. നിരവധി തവണ വിഷയം കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിനാൽ സംസ്ഥാനം മറ്റ് മാർഗങ്ങൾ തേടുകയാണ്. അരിക്കായി ഭൂരിഭാഗം ആളുകളും റേഷൻ കടകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇപ്പോൾ കിട്ടുന്നത് പച്ചരി ആയതിനാൽ പലരും റേഷൻ വാങ്ങുന്നില്ല.

Read More

തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിൽ പുതുവർഷത്തിൽ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി ആസൂത്രണം ചെയ്യുന്നു. ഉത്തരവാദിത്വ ടൂറിസം മിഷന്‍റെ സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 32 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്കായി പ്രത്യേക ടൂർ പാക്കേജുകൾ തയ്യാറാക്കുകയാണ്. പുതുവർഷത്തിൽ സ്ത്രീകൾക്ക് ഒറ്റയ്ക്കോ കൂട്ടമായോ സുരക്ഷിതമായും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിക്കും. താമസം, ഭക്ഷണം, യാത്ര, ഗൈഡ് തുടങ്ങി ടൂർ പാക്കേജിന്‍റെ എല്ലാ ഘടകങ്ങളുടെയും ചുമതല സ്ത്രീകൾക്കായിരിക്കും. rt@keralatourism.org വഴി പാക്കേജുകൾ ബുക്ക് ചെയ്യാം. ഹോം സ്റ്റേ, ടൂർ ഗൈഡ്, ടൂർ ഓപ്പറേറ്റർ, ടാക്സി, റെസ്റ്റോറന്‍റ് എന്നിവയുമായി ബന്ധപ്പെട്ട ആയിരത്തിലധികം വനിതാ സംരംഭങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ പരിശീലനം ജനുവരിയിൽ ആരംഭിക്കും.

Read More

കൊച്ചി: യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. അരിയിൽ ഷുക്കൂർ കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങൾക്കിടെയാണ് ഇന്നത്തെ യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി യോഗം. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ആദ്യ പരസ്യ നിലപാട് ലീഗ് നേതൃത്വത്തിൽ വലിയ അസംതൃപ്തി സൃഷ്ടിച്ചിരുന്നു. ഇന്നത്തെ യോഗത്തിൽ ലീഗ് വിഷയം ഉന്നയിക്കും. ആന്‍റണിയുടെ മൃദുഹിന്ദുത്വ പരാമർശങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ നടത്തിയ വ്യത്യസ്ത അഭിപ്രായങ്ങളിലും ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്. ഇ.പി ജയരാജനുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദന വിഷയത്തിൽ ഉൾപ്പെടെ സർക്കാരും സിപിഎമ്മും പ്രതിക്കൂട്ടിലാകുമ്പോൾ അത് രാഷ്ട്രീയമായി ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന വികാരം കോൺഗ്രസിലും ഘടകകക്ഷികളിലും നിലനിൽക്കുന്നുണ്ട്. സർക്കാരിനെതിരായ നിലപാടിലടക്കം ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ യോഗത്തിൽ നിർദ്ദേശമുണ്ടായേക്കും.

Read More

ടെല്‍ അവീവ്: ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് ഒമ്പതാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയെന്ന റെക്കോർഡ് നെതന്യാഹുവിന്‍റെ പേരിലാണ്. ഇസ്രായേലിലെ 120 അംഗ പാർലമെന്‍റായ നെസെറ്റിലെ 63 അംഗങ്ങളാണ് നെതന്യാഹുവിനെ പിന്തുണച്ചത്. ഇസ്രയേലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ സഖ്യത്തിന്‍റെ നേതാവായി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി തിരിച്ചെത്തും. നേരത്തെ പ്രസിഡന്‍റിന്‍റെ സർക്കാർ രൂപീകരിക്കാനുള്ള ക്ഷണത്തോട് പ്രതികരിച്ച 73 കാരനായ ബെഞ്ചമിൻ നെതന്യാഹു എല്ലാ ഇസ്രായേലികളെയും സേവിക്കുമെന്ന് വാഗ്ദാനം ചെയ്തു. തങ്ങൾക്ക് വോട്ട് ചെയ്തവരെയും ചെയ്യാത്തവരെയും സേവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ അഞ്ച് തിരഞ്ഞെടുപ്പുകളാണ് ഇസ്രായേലിൽ നടന്നത്. ഇത് ഇസ്രായേലിനെ അഭൂതപൂർവമായ ഒരു രാഷ്ട്രീയ സംഘട്ടനത്തിലേക്ക് നയിച്ചു. എന്നാൽ നവംബർ ഒന്നിന് നടന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്‍റെ ലിക്കുഡ് പാർട്ടിയും സഖ്യകക്ഷികളായ അൾട്രാ ഓർത്തഡോക്സ്, അൾട്രാനാഷണൽ പാർട്ടിയും ഒന്നാമതെത്തി. തുടർച്ചയായ 12 വർഷത്തെ ഭരണത്തിന്…

Read More

ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ കേരളത്തിന്‍റെ ഫ്ലോട്ടിന് അനുമതി നൽകി. സ്ത്രീ ശാക്തീകരണം വിശദീകരിക്കുന്ന ഒരു ഫ്ലോട്ട് കേരളം അവതരിപ്പിക്കും. കഴിഞ്ഞ തവണ കേരളത്തിന് ഫ്ലോട്ട് അവതരിപ്പിക്കാൻ അനുമതി ലഭിച്ചിരുന്നില്ല. ഈ വർഷം 16 സംസ്ഥാനങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയത്.

Read More

പത്തനംതിട്ട : കല്ലൂപ്പാറയിൽ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെ പുഴയിൽ മുങ്ങിപ്പോയ യുവാവ് മരിച്ചു. പ്രളയസമയത്ത് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ മോക്ക് ഡ്രില്ലിൽ പങ്കെടുത്ത കല്ലൂപ്പാറ കാക്കരക്കുന്നേൽ ബിനു സോമൻ(35) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പടുതോട് കടവിലെ മണിമലയാറ്റിലായിരുന്നു മോക്ക് ഡ്രിൽ. എൻ.ഡി.ആർ.എഫ്, റവന്യൂ വകുപ്പ്, ഫയർഫോഴ്സ്, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. മോക്ക് ഡ്രില്ലിൽ അപകടത്തില്‍പെടുന്നവരായി നിൽക്കാൻ പ്രദേശത്ത് നിന്ന് 4 പേരെ റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. മരിച്ച ബിനു ഈ നാലുപേരിൽ ഒരാളായിരുന്നു. ബിനുവിനേയും കൂടെ ഉള്ളവരെയും പ്രളയത്തിൽ അപകടത്തിൽപ്പെട്ടവരെപ്പോലെ പുഴയിൽ ഇറക്കി നിര്‍ത്തുകയും രക്ഷാപ്രവര്‍ത്തകര്‍ ബോട്ടിലെത്തി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു മോക്ഡ്രില്ലിന്‍റെ ലക്ഷ്യം. എന്നാൽ ഇതിനിടയിൽ ബിനു ചെളിയിൽ മുങ്ങുകയായിരുന്നു. അരമണിക്കൂറിനുശേഷമാണ് ഇയാളെ കണ്ടെത്തിയത്. പുറത്തെടുത്തപ്പോൾ തന്നെ ബിനുവിന്റെ മരണം സംഭവിച്ചിരുന്നെന്നും ചികിത്സ തട്ടിപ്പായിരുന്നെന്നും നാട്ടുകാർ ആരോപിച്ചു. സമയോജിതമായി രക്ഷപെടുത്തുന്നതിൽ എൻഡിആർഎഫിനും ഫയർഫോഴ്സിനും വീഴ്ച വന്നെന്നും…

Read More

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി(100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്‍ററിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പാണ് ഇവിടെ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ വർഷം ജൂണിൽ അമ്മ 100–ാം വയസ്സിലേക്ക് പ്രവേശിച്ചപ്പോൾ മോദി ഗാന്ധിനഗറിലെ വീട്ടിൽ പദപൂജ നടത്തിയിരുന്നു. “ഒരു സന്യാസിയുടെ യാത്രയും നിസ്വാർഥ കർമയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ആ ത്രിത്വം അമ്മയിലൂടെ എനിക്ക് അറിയാനായിട്ടുണ്ട്. നൂറാം ജന്മദിനത്തിൽ ഞാൻ കണ്ടുമുട്ടിയപ്പോൾ അമ്മ ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു – ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക,” മോദി ട്വിറ്ററിൽ കുറിച്ചു.

Read More

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ബ്രസീലിനായി 3 ലോകകപ്പുകൾ നേടിയ താരമായിരുന്നു. 2021 മുതൽ ക്യാൻസർ ചികിത്സയിലായിരുന്നു. മരുന്നുകളോട് പെലെയുടെ ശരീരം പ്രതികരിക്കാത്തതിനെ തുടർന്ന് ഡിസംമ്പർ ആദ്യ വാരം അദ്ദേഹത്തെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ മകളാണ് മരണം സ്ഥിരീകരിച്ചത്. സാവോ പോളോയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

Read More