Author: News Desk

ദുബായ്: സ്കൂളുകളിലെ ശൈത്യകാല അവധിക്കും ക്രിസ്മസിനും മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ മടക്കയാത്രയ്ക്ക് ആശ്വാസമായി വി​മാ​ന​നി​ര​ക്ക്​ കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വി​മാ​ന​നി​ര​ക്ക്​ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പോയവരുടെ മടങ്ങിവരവ് പ്രതീക്ഷിച്ച് ഡിസംബർ 26 മുതൽ വിമാനക്കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കിയിരുന്നു. എല്ലാ വിമാനക്കമ്പനികളും ഒരു ടിക്കറ്റിന് 1,000 ദിർഹത്തിൽ കൂടുതൽ ഈടാക്കിയിരുന്നു. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ വരും ദിവസങ്ങളിൽ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ഷാർജയിലേക്കും ദുബായിലേക്കും 570 ദിർഹം മുതൽ ടിക്കറ്റ് നൽകും. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇതേ വിമാനങ്ങളിൽ യാത്ര ചെയ്യാൻ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പലരും ഉയർന്ന നിരക്കിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഡിസംബർ 29, 30, 31 തീയതികളിൽ കോഴിക്കോട് നിന്ന് ദുബായിലേക്കും ഷാർജയിലേക്കും 575 ദിർഹം മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകൾ ലഭ്യമാണ്. ഡിസംബർ 29ന് കണ്ണൂരിൽ നിന്ന് ഷാർജയിലേക്കുള്ള ടിക്കറ്റുകൾ 500…

Read More

തിരുവനന്തപുരം: പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ജയരാജ വിവാദത്തിൽ സിപിഎമ്മിന്‍റെ തീരുമാനം ഇന്ന് വ്യക്തമായേക്കും. ഇ പി ജയരാജനും പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ പങ്കെടുക്കാൻ ഇന്ന് രാവിലെയാണ് ജയരാജൻ എകെജി സെന്‍ററിലെത്തിയത്. ഒക്ടോബർ ആറ് മുതൽ ചികിത്സയ്ക്കായി അവധിയിൽ കഴിയുന്ന ജയരാജൻ ഒരിടവേളയ്ക്ക് ശേഷമാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ കണ്ണൂരിൽ നിന്നുള്ള പി ജയരാജൻ ഉന്നയിച്ച ആരോപണത്തിന് ഇപിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് പാർട്ടി. കണ്ണൂരിലെ ‘വൈദേകം’ ആയുർവേദ റിസോർട്ടിൽ ഇ.പി ജയരാജന്‍റെ കുടുംബത്തിന് സാമ്പത്തിക പങ്കാളിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പി.ജയരാജൻ ആരോപണം ഉന്നയിച്ചത്. ആരോപണം രേഖാമൂലം നൽകാമെന്ന് പി ജയരാജൻ പറഞ്ഞെങ്കിലും അത് ലഭിച്ചുവെന്ന് നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.

Read More

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റാനുള്ള നീക്കങ്ങൾ കോൺഗ്രസിൽ വീണ്ടും ശക്തമാകുന്നു. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ സുധാകരന്‍റെ നടപടികൾ പരാജയമാണെന്ന് ഒരു വിഭാഗം കോൺഗ്രസ് എംപിമാർ ഹൈക്കമാൻഡിനെ അറിയിച്ചു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എംപിമാരുടെ നീക്കം. സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭൂരിഭാഗം എംപിമാരും ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്. പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം സുധാകരന്‍റെ നടപടിയിൽ അസംതൃപ്തരാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ നേതൃത്വവുമായി മുന്നോട്ട് പോകുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ഉയരുന്ന പരാതി. അതേസമയം, ഈ സമയത്ത് സുധാകരനെ പുറത്താക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് കെ മുരളീധരന്റെ വിലയിരുത്തൽ. അനാരോഗ്യം മൂലം സംസ്ഥാനത്ത് നിറഞ്ഞ് നില്‍ക്കാനാകുന്നില്ലെന്നും പാർട്ടിയുടെ പുനഃസംഘടന പോലും പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും സുധാകരനെതിരെ വിമർശനമുണ്ട്. മുസ്ലിം ലീഗിനെ മുന്നണിയിൽ നിന്ന് അകറ്റാൻ കാരണമായ പ്രസ്താവനകളും സുധാകരന് തിരിച്ചടിയായി. ഇതും യുഡിഎഫിൽ ചർച്ചയായി. എന്നാൽ സംസ്ഥാന…

Read More

ന്യൂഡൽഹി: 2024 മുതൽ പ്രാബല്യത്തിൽ വരുന്ന അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ള ലൈസൻസ് പരീക്ഷയായ നെക്സ്റ്റിന്റെ (നാഷണൽ എക്സിറ്റ് ടെസ്റ്റ്) പശ്ചാത്തലത്തിൽ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) കരട് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വർഷത്തിലൊരിക്കൽ പരീക്ഷ നടത്തും. മെഡിക്കൽ ഡിഗ്രി പ്രവേശനത്തിന് ഏകീകൃത സ്വഭാവം നൽകുകയാണ് ലക്ഷ്യം. നെക്സ്റ്റ് പരീക്ഷ പാസാകുന്ന അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്ക് സംസ്ഥാന-ദേശീയ മെഡിക്കൽ രജിസ്റ്ററിൽ പേര് ചേർത്ത ശേഷം പ്രാക്ടീസ് ചെയ്യാം. ഒപ്പം നെക്സ്റ്റ് സ്കോർ പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള മാനദണ്ഡവും ആയിരിക്കും. മൂന്നാം വർഷമോ അവസാന വർഷമോ പാസായവർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

Read More

അമേഠി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ അമേഠി എംപി സ്മൃതി ഇറാനിയെ ക്ഷണിച്ചു. കോൺഗ്രസ് നേതാവ് ദീപക് സിംഗ് സ്മൃതിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി നരേഷ് ശർമ്മയ്ക്ക് ക്ഷണക്കത്ത് കൈമാറി. “പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ നിർദേശ പ്രകാരമാണ് ക്ഷണക്കത്ത് കൈമാറിയത്. 28ന് ഗൗരിഗഞ്ചിലെ ക്യാമ്പ് ഓഫീസിലെത്തി നരേഷ് ശർമ്മയ്ക്ക് കത്ത് നൽകി. അദ്ദേഹം കത്ത് സ്വീകരിക്കുകയും അത് എംപിക്ക് കൈമാറുമെന്ന് അറിയിക്കുകയും ചെയ്തു,” ദീപക് സിംഗ് പറഞ്ഞു. “ഐക്യ ഇന്ത്യ എന്ന ആശയത്തിലാണ് ബിജെപി എപ്പോഴും പ്രവർത്തിക്കുന്നത്. ഇന്ത്യ ഇപ്പോൾ തകർന്നിരിക്കുകയല്ല. പിന്നെങ്ങനാണ് അതിനെ ഐക്യപ്പെടുത്തുക എന്ന ചർച്ച കടന്ന് വരുന്നത്? തകർക്കപ്പെടുന്നതാണ് യോജിപ്പിക്കേണ്ടത്. ജീവൻ നഷ്ടപ്പെട്ട് പോകുന്ന കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് രാഹുൽ ഗാന്ധി യാത്ര നടത്തുന്നത്”, കോൺഗ്രസിന്റെ ക്ഷണത്തോട് ബിജെപി ജില്ലാ പ്രസിഡന്റ് ദുർഗേഷ് ത്രിപാഠി പ്രതികരിച്ചു.

Read More

പ്ലസ് ടു, ബോബി എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കാക്കിപ്പട’ ഇന്ന് തിയേറ്ററുകളിലെത്തും. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ചിത്രം അവതരിപ്പിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന പ്രതിക്കൊപ്പം യാത്ര ചെയ്യേണ്ടി വരുന്ന എട്ട് ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

Read More

കൊച്ചി: കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ പുതുവർഷ തലേന്ന് കത്തിക്കാനിരിക്കുന്ന പാപ്പാഞ്ഞിക്ക് പുതിയ മുഖം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണ് പാപ്പാഞ്ഞിക്ക് ഉള്ളതെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് പപ്പാഞ്ഞിയുടെ മുഖം മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള മുഖം കീറിക്കളഞ്ഞു. പുതിയ മുഖം ഇന്ന് തന്നെ സ്ഥാപിക്കും. ഇന്നലെ രാവിലെയാണ് പാപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രിയുടെ മുഖവുമായി സാദൃശ്യമുള്ളതായി ശ്രദ്ധയിൽ പെട്ടത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് പ്രാദേശിക ബിജെപി നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തിയത്. ബിജെപി ജില്ലാ സെക്രട്ടറിയും നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പ്രിയ പ്രശാന്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ പാപ്പാഞ്ഞിയുടെ നിർമാണം നടക്കുന്ന പരേഡ് ഗ്രൗണ്ടിലെത്തി നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കാർണിവൽ കമ്മിറ്റി നിർമ്മാണം നിർത്തിവച്ച് മാപ്പ് പറയണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. നിർമാണം നിർത്തിവച്ചെങ്കിലും ആദ്യം മാപ്പ് പറയാൻ ഭാരവാഹികൾ തയ്യാറായില്ല. മുഖം മാറ്റാമെന്ന് വാഗ്ദാനം ചെയ്യുകയും നിലവിൽ…

Read More

സാന്റോസ്: ഫുട്ബോൾ ഇതിഹാസം പെലെയുടെ ശവസംസ്കാരം ചൊവ്വാഴ്ച ജന്മനാടായ സാന്‍റോസിൽ നടക്കും. എഡ്സൺ അരാന്‍റസ് ഡോ നാസിമെന്‍റോ എന്ന മുഴുവൻ പേരുള്ള പെലെ വ്യാഴാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. ബ്രസീലിയൻ ഇതിഹാസത്തിന് 82 വയസ്സായിരുന്നു പ്രായം. പെലെയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ മുതൽ സാന്‍റോസ് ക്ലബ്ബ് സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. അവിടെ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം ലഭിക്കും. ചൊവ്വാഴ്ച രാവിലെ വരെ പൊതുദർശനം തുടരും. പെലെയുടെ മൃതദേഹം സാന്‍റോസിലെ തന്നെ മെമ്മോയിൽ നെക്രോപോളെ എക്യൂമെൻസിയ സെമിത്തേരിയിൽ കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ സംസ്കരിക്കും.

Read More

നിരവധി തലമുറകൾക്ക് പ്രചോദനമായ പെലെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംഗീതജ്ഞൻ എ.ആർ റഹ്മാൻ. ഇതിഹാസ ഫുട്ബോൾ താരത്തിന്‍റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘പെലെ: ബർത്ത് ഓഫ് എ ലെജൻഡ്’. 2016-ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആയിരുന്നു. പെലെയുടെ ബയോപിക്കിന് വേണ്ടി എ.ആർ റഹ്മാൻ പാടിയിട്ടുമുണ്ട്. ആ ഗാനം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പെലെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. ‘സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ’ എന്നാണ് എ.ആർ റഹ്മാൻ കുറിച്ചത്. എ.ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ ജിംഗ ഏറ്റവും ജനപ്രിയ മ്യൂസിക് വീഡിയോകളിൽ ഒന്നായിരുന്നു. ബ്രസീലിന്‍റെ പെലെയാണ് മൂന്ന് ലോകകപ്പുകൾ നേടിയ ഏക താരം. പെലെ 1958, 1962, 1970 ലോകകപ്പുകളാണ് നേടിയത്. ലോകകപ്പിൽ 14 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 10 അസിസ്റ്റുകളും പെലെ നേടിയിട്ടുണ്ട്. ഫിഫയുടെ പ്ലെയർ ഓഫ് ദി സെഞ്ച്വറി, ഐഒസി അത്ലറ്റ് ഓഫ് ദി ഇയർ, ഫിഫ ലോകകപ്പ് ബെസ്റ്റ് പ്ലെയർ എന്നീ ബഹുമതികൾ പെലെയ്ക്ക് ലഭിച്ചിട്ടുണ്ട്.

Read More

മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. യഥാസമയം ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് കുട്ടിയുടെ അമ്മ റഹീമ നിയാസ് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. പേഴക്കാപ്പിള്ളി സ്വദേശി റഹീമ നിയാസിന്‍റെ പിഞ്ചുകുഞ്ഞ് മരിച്ചതിനെച്ചൊല്ലി കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ സംഘർഷമുണ്ടായിരുന്നു. കുഞ്ഞ് അനങ്ങുന്നില്ലെന്ന് സംശയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. സ്കാനിംഗ് കഴിഞ്ഞ് ഒന്നര മണിക്കൂറിന് ശേഷമാണ് കുഞ്ഞ് മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ബഹളമുണ്ടാക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാൽ ഇത് ആശുപത്രി അധികൃതർ തള്ളിക്കളയുകയാണ്. ഇവർക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്നും ഗർഭപാത്രത്തിലെ ദ്രാവകം കുറഞ്ഞതിനാൽ രണ്ടാഴ്ച…

Read More