- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
യമുനാനഗർ: ജിംനേഷ്യത്തിന് മുന്നിൽ വച്ച് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാലംഗ സംഘത്തിന്‍റെ പിടിയിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപെട്ട് യുവതി. ഹരിയാനയിലെ യമുനാനഗറിൽ ശനിയാഴ്ചയാണ് സംഭവം. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജിംനേഷ്യത്തിലേക്ക് പോയ ശേഷം കാറിൽ ഇരിക്കുകയായിരുന്നു യുവതി. ഈ സമയം പരിസരം വീക്ഷിച്ചുകൊണ്ട് രണ്ടുപേർ കാറിന്‍റെ വാതിൽ തുറന്ന് അകത്തു കയറി. ഭയന്ന് നിലവിളിച്ച യുവതി എങ്ങനെയോ കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. വീഡിയോയിൽ, സംഘം യുവതിയുടെ പിന്നാലെ ഓടുന്നത് കാണാം. നാലംഗ സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും രണ്ട് പേരെ മാത്രമേ വീഡിയോയിൽ കാണാൻ കഴിയുന്നുള്ളൂ. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തിവരികയാണെന്നും നാലംഗ സംഘത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും യമുനാനഗർ ഡിഎസ്പി കമൽദീപ് സിംഗ് പറഞ്ഞു. അന്വേഷണത്തിന് ശേഷം മാത്രമേ അക്രമികളുടെ ഉദ്ദേശ്യം വ്യക്തമാകൂവെന്ന് ഡിഎസ്പി പറഞ്ഞു.
ധ്യാൻ ശ്രീനിവാസന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘അതിര്’ എന്നാണ് ചിത്രത്തിന്‍റെ പേര്. നവാഗതനായ ബേബിഎം മൂലേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വേണേൽ ഒന്ന് ചാടിക്കടക്കാം…’ എന്ന ടാഗ് ലൈനോടെയാണ് ധ്യാനിന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. കാടിനടുത്തുള്ള ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. ധ്യാൻ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുകയെന്നാണ് അറിയുന്നത്. ആൽവിൻ ഡ്രീം പ്രൊഡക്ഷൻ്റെയും ടീം നൈൻ പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ സിസിൽ അജേഷും നിർമ്മല ബിനു മാമ്പള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസനെ കൂടാതെ ചൈതന്യ പ്രകാശ്, സുധീർ പറവൂർ, ബിനു അടിമാലി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അൽത്താഫ് എം.എയും അജിത് പി സുരേഷും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.
കാബൂള്‍: കാബൂളിലെ സൈനിക വിമാനത്താവളത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. താലിബാന്‍റെ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഖാമ പ്രസ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. സൈനിക വിമാനത്താവളത്തിന്‍റെ പ്രധാന കവാടത്തിന് സമീപമാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വടക്കൻ തഖർ പ്രവിശ്യയിലെ താലുക്കൻ നഗരത്തിൽ ബുധനാഴ്ച സ്ഫോടനം നടന്നിരുന്നു. ഇതിൽ നാലുപേർ കൊല്ലപ്പെട്ടു. താലിബാൻ സുരക്ഷാ കമാൻഡർ അബ്ദുൾ മുബിൻ സാഫി സ്ഫോടനം സ്ഥിരീകരിച്ചു. ഒരു തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥന്‍റെ മേശയ്ക്കടിയിലാണ് ബോംബ് സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന വേദിയിൽ ലീഗ് നേതാക്കൾക്കു മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എമ്മിനെ മുജാഹിദ് വേദിയിൽ വച്ച് വിമർശിച്ചത് ശരിയായില്ല. മതതീവ്രവാദ ശക്തികളെ ഒരു വിഭാഗത്തിന് മാത്രം എതിർക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കുമ്പോഴാണ് മുഖ്യമന്ത്രി ലീഗ് നേതാക്കളെ വിമർശിച്ചത്. പി കെ ബഷീറും പി കെ ഫിറോസും കഴിഞ്ഞ ദിവസം മുജാഹിദ് വേദിയിൽ സി പി എമ്മിനെ വിമർശിച്ചിരുന്നു. 34 വർഷം ബംഗാൾ ഭരിച്ച പാർട്ടി ഇപ്പോൾ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് തനിക്കറിയാം. എന്നാൽ മുജാഹിദ് വേദിയിൽ അല്ല അത് പറയേണ്ടത്. തീവ്രവാദ ശക്തികൾക്കെതിരെ നാം ഒരുമിച്ച് പോരാടണം. തീവ്രവാദ ശക്തികളെ ഒറ്റയ്ക്ക് എതിർക്കാൻ ശ്രമിക്കുന്നത് ഓങ്ങിവരുന്ന മഴുവിനുമുന്നിൽ കഴുത്ത് കാണിക്കുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വലിയ തോതിൽ ആക്രമിക്കപ്പെടുകയാണ്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. മുജാഹിദിന്‍റെ പത്താമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, ധാരാളം സ്ത്രീകൾ ഉൾപ്പെടെ…
കോഴിക്കോട്: സന്തോഷ് ട്രോഫി ഗ്രൂപ്പ് രണ്ടിലെ യോഗ്യതാ മത്സരത്തിൽ കേരളം ആന്ധ്രയെ 5-0ന് തോൽപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ വിജയത്തോടെ രണ്ടാം റൗണ്ടിലെത്താനുള്ള കേരളത്തിന്‍റെ സാധ്യത വർധിച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ കേരളം സ്കോർ ചെയ്തതിനേക്കാൾ കൂടുതൽ അവസരങ്ങൾ നഷ്ടപ്പെടുത്തി. 16-ാം മിനിറ്റിൽ നിജോ ഗിൽബെർട്ടാണ് കേരളത്തെ മുന്നിലെത്തിച്ചത്. 19-ാം മിനിറ്റിൽ മുഹമ്മദ് സലീം ആന്ധ്രയുടെ പിഴവ് മുതലെടുത്ത് കേരളത്തിന് ലീഡ് നേടിക്കൊടുത്തു. ആദ്യപകുതിയിൽ എക്സ്ട്രാ ടൈമിൽ അബ്ദുൾ റഹീം കേരളത്തിന്‍റെ മൂന്നാം ഗോളും നേടി. നിജോ ഗിൽബെർട്ടിന്‍റെ പാസ് ലഭിച്ച പകരക്കാരൻ അബ്ദുൾ റഹീം ആന്ധ്രാ പ്രതിരോധത്തെ മറികടന്ന് വലകുലുക്കി. ആദ്യപകുതിയിൽ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയ കേരളം 52-ാം മിനിറ്റിൽ ലീഡ് ഉയർത്തി. വിശാഖ് മോഹനനാണ് കേരളത്തിന്റെ നാലാം ഗോള്‍ നേടിയത്. 62-ാം മിനിറ്റിൽ ക്യാപ്റ്റൻ വിഖ്‌നേഷിലൂടെ കേരളം ഗോള്‍പട്ടിക തികച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്‍റുമായി കേരളം പട്ടികയിൽ ഒന്നാമതാണ്.
മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. വില്ലൻ കഥാപാത്രത്തിന് ക്രിസ്റ്റഫറിനോടുള്ള പക കാണിക്കുന്ന ടീസർ, ചിത്രം ഒരു പക്ക ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെന്ന് ഉറപ്പിക്കുന്നു. ചിത്രത്തിൽ ഡി.പി.സി.എ.ഡബ്ല്യു ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മാസ്സും ക്ലാസും നിറഞ്ഞ ചിത്രം മമ്മൂട്ടിയുടെ മറ്റൊരു മികച്ച ചിത്രമായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
പത്തനംതിട്ട: ളാഹയില്‍ കെഎസ്ആർടിസി ബസ് മറിഞ്ഞ് പതിനാറ് പേർക്ക് പരിക്കേറ്റു. പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ശബരിമല തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. ബസിന്‍റെ ചില്ലുകൾ പൂർണമായും തകർന്നു. 56 തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രക്ഷാപ്രവർത്തകർ എത്തുന്നതിന് മുമ്പ് തന്നെ വാഹനത്തിലെ എല്ലാ യാത്രക്കാരും പുറത്തിറങ്ങിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്‍റെ ഇന്ധന ടാങ്കിൽ ചോർച്ചയുണ്ട്.
തിരുവനന്തപുരം: മാനനഷ്ടക്കേസിൽ വി.എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി. ഉമ്മൻചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധിയെ അസ്ഥിരപ്പെടുത്തിയ വിധിയിലാണ് കോടതി ചെലവ് വഹിക്കാൻ ഉമ്മൻചാണ്ടിക്ക് നിർദേശം നൽകിയിരിക്കുന്നത്. ഉമ്മൻചാണ്ടി നൽകിയ മാനനഷ്ടക്കേസിൽ സബ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചിരുന്നു. 10 ലക്ഷം രൂപ വി എസ് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. ഈ വിധിക്കെതിരെ വിഎസ് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിരുന്നു. സബ് കോടതി വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. ഈ വിധിയുടെ പകർപ്പിൽ വിഎസിന്‍റെ കോടതിച്ചെലവും ഉമ്മൻചാണ്ടി വഹിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്ന കേസിൽ സബ് കോടതി ഉത്തരവിനെതിരെയാണ് വിഎസ് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്. 10 ലക്ഷം രൂപയും 10,000 രൂപയും നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. സോളാർ കമ്പനിക്ക് പിന്നിൽ ഉമ്മൻചാണ്ടിയാണെന്നും സരിതാ നായരെ മുന്നിൽ നിർത്തി ഉമ്മൻചാണ്ടി കോടികളുടെ തട്ടിപ്പ് നടത്തിയെന്നും 2013 ജൂലൈ ആറിന് ഒരു…
ദെഹ്റാദൂണ്‍: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ റോഡപകടത്തിൽ നിന്ന് രക്ഷിച്ച ഹരിയാന റോഡ്‌വെയ്‌സ് ബസ് ഡ്രൈവർ സുശീൽ മാനെ ആദരിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ. ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുശീൽ മാനെ ആദരിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. ഉത്തരാഖണ്ഡിൽ കഴിഞ്ഞ 30ന് പുലർച്ചെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി നശിച്ചു. ഹരിയാന റോഡ്‌വെയ്‌സ് ബസ് ഡ്രൈവർ സുശീൽ മാനും കണ്ടക്ടർ പരംജീത്തും ചേർന്നാണ് പന്തിനെ രക്ഷപ്പെടുത്തിയത്. കാറിൽ നിന്ന് പുറത്തെടുത്തപ്പോൾ താരത്തിന്‍റെ ശരീരമാകെ രക്തമായിരുന്നു. ബസിലെ യാത്രക്കാരിലൊരാളുടെ തുണികൊണ്ട് പന്തിനെ പൊതിഞ്ഞു. തുടർന്ന് സുശീൽ ആംബുലൻസ് വിളിച്ചു. പന്ത് ഓടിച്ചിരുന്ന മെഴ്സിഡസ് ബെൻസ് അപകടത്തിൽ പൂർണ്ണമായും കത്തിനശിച്ചു. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ. അപകടത്തിൽ പന്തിന്‍റെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. വലതു കാൽമുട്ടിന്‍റെ ലിഗമെന്‍റിനും പരിക്കേറ്റിട്ടുണ്ട്. വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലും പരിക്കേറ്റതായി ഡെറാഡൂണിലെ മാക്സ് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. നെറ്റിയിലെ…
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരി ആരംഭിക്കാൻ ഇന്ത്യ. ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സവാരി ഫ്ലാഗ് ഓഫ് ചെയ്യും. 50 ദിവസം കൊണ്ട് 3,200 കിലോമീറ്റർ ദൂരം താണ്ടും. ഉത്തർപ്രദേശിലെ വാരണാസി മുതൽ അസമിലെ ദിബ്രുഗഢ് വരെയുള്ള ‘റിവർ ക്രൂയിസ്’ ബംഗ്ലാദേശിലൂടെയും സഞ്ചരിക്കും. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ക്രൂയിസിൽ ഉണ്ടാകും. ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങി 27 നദികളിലൂടെയാണ് ക്രൂയിസ് സഞ്ചരിക്കുക. 50 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. ഇത് ലോകത്തിലെ തന്നെ അതുല്യമായ ക്രൂയിസ് ആണ്. ‘ഇന്ത്യയിൽ വളരുന്ന ക്രൂയിസ് ടൂറിസത്തിന്‍റെ പ്രതിഫലനമാണിത്. ഇത് പ്രയോജനപ്പെടുത്താൻ ബംഗാളിലെ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു’, വീഡിയോ കോൺഫറൻസിംഗിലൂടെ ബംഗാളിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യവേ മോദി പറഞ്ഞു. ഈ മാസം 13ന് ക്രൂയിസിന്‍റെ ആദ്യ യാത്രയാണ്. വാരണാസിയിലെ ഗംഗാ ആരതി, കാസിരംഗ ദേശീയോദ്യാനം, സുന്ദർബൻസ് ഡെൽറ്റ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്രസ്മാരകങ്ങൾ…
