Author: News Desk

ഭോപാൽ: ശ്രീരാമന്‍റെയും ഹനുമാന്‍റെയും പേറ്റന്‍റ് ബിജെപിക്കല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഉമാഭാരതി. ബി.ജെ.പിയുടെ തീപ്പൊരി നേതാവും അയോധ്യയിലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്‍റെ പ്രധാന നേതാക്കളിൽ ഒരാളുമായ ഉമാഭാരതി ചിന്ദ്വാരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. “ശ്രീരാമനോടും ഹനുമാനോടുമുള്ള ഭക്തി ബി.ജെ.പിയുടെ പകർപ്പവകാശമല്ല. ബി.ജെ.പിയും ജനസംഘവും ഇല്ലാതിരുന്നപ്പോഴും ശ്രീരാമനും ഹനുമാനും ഉണ്ടായിരുന്നു. മുഗളരും ബ്രിട്ടീഷുകാരും ഭരിച്ചപ്പോഴും ശ്രീരാമനും ഹനുമാനും ഉണ്ടായിരുന്നു,” ഭാരതി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ആണ് ഛിന്ദ്വാരയിലെ സെമരിയയിൽ ക്ഷേത്രത്തിൽ ഹനുമാന്റെ 101 അടി പ്രതിമ സ്ഥാപിച്ചത് എന്ന ചോദ്യത്തോടായിരുന്നു ഉമയുടെ മറുപടി. 1980 മുതൽ 2018 വരെ കമൽനാഥിന്‍റെ മണ്ഡലമായ ചിന്ദ്വാരയിലാണ് പ്രതിമ സ്ഥാപിച്ചത്. “ദൈവത്തോട് പ്രാർത്ഥിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. രാമക്ഷേത്ര നിർമ്മാണത്തിനായി കോൺഗ്രസിൽ നിന്ന് ആളുകൾ പണം നൽകിയപ്പോൾ ചില ബി.ജെ.പിക്കാർ അതിനെ പരിഹസിച്ചു. അന്ന് ഞാനും അതിനെതിരെ പ്രതിഷേധിച്ചു”. രാമഭക്തരെ കളിയാക്കാൻ ആർക്കും അവകാശമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: പുതുവർഷത്തിന്‍റെ ആദ്യ ദിനത്തിൽ സംസ്ഥാനത്ത് റോഡപകടങ്ങളിൽ ഒൻപത് പേർ മരിച്ചു. ആലപ്പുഴയിൽ പോലീസ് വാഹനമിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുട്ടി മരിച്ചു.  ഇടുക്കി അടിമാലിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു എന്ന വാർത്ത കേട്ടാണ് പുതുവർഷം ആരംഭിച്ചത്. ആലപ്പുഴ കടപ്പുറത്ത് പുതുവത്സരം ആഘോഷിക്കാനെത്തിയ രണ്ട് യുവാക്കൾ മടങ്ങുന്നതിനിടെയാണ് പൊലീസ് വാഹനമിടിച്ച് മരിച്ചത്. കോട്ടയം സ്വദേശികളായ ജസ്റ്റിൻ, അലക്സ് എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തലവടിയിൽ വെച്ച് എതിരെ വന്ന ഡിവൈഎസ്പിയുടെ ജീപ്പ് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ജീപ്പ് സമീപത്തെ വീടിന്‍റെ മതിലിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡി.വൈ.എസ്.പിയെ വീട്ടിൽ ഇറക്കി മടങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.  പത്തനംതിട്ടയിൽ തിരുവല്ലയിലും ഏനാത്തും പുലർച്ചെയുണ്ടായ രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. തിരുവല്ല ബൈപ്പാസിൽ ചിലങ്ക…

Read More

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു. വനിതാ ജൂനിയർ അത്ലറ്റിക്സ് കോച്ചാണ് മന്ത്രിക്കെതിരെ പരാതി നൽകിയത്. സന്ദീപ് സിംഗ് തന്നെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ ആരോപണം സന്ദീപ് സിംഗ് നിഷേധിച്ചു. തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് പരാതികൊണ്ട് ലക്ഷ്യമിടുന്നതെന്നും സന്ദീപ് സിംഗ് പറഞ്ഞു. “എന്‍റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. എനിക്കെതിരായ വ്യാജ ആരോപണങ്ങളിൽ ശരിയായ അന്വേഷണം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ കായിക വകുപ്പിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയെ ഏൽപ്പിക്കുകയാണെന്നും സന്ദീപ് സിംഗ് പറഞ്ഞു. ബിജെപി സർക്കാരിലെ മന്ത്രിയും മുൻ ദേശീയ ഹോക്കി താരവുമായ സന്ദീപ് സിങ്ങിനെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്. പിന്നാലെ പോലീസിൽ പരാതിയും നൽകി.

Read More

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കിർമാണി മനോജിനെ ജയിൽ മാറ്റുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മനോജിനെ കണ്ണൂരിലേക്ക് മാറ്റി. പ്രായമായ അമ്മയ്ക്ക് വന്ന് കാണണമെന്ന ആവശ്യമുന്നയിച്ചാണ് മനോജ് ജയിൽ മാറ്റത്തിന് അപേക്ഷ നൽകിയത്. ഇത് പരിഗണിച്ചാണ് ജയിൽ ഡയറക്ടർ ജനറൽ ജയിൽ മാറ്റാൻ ഉത്തരവിട്ടത്. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിലാണ് മനോജ് ഇപ്പോൾ കഴിയുന്നത്.  ടി.പി വധക്കേസിന് പുറമെ ആർ.എസ്.എസ് പ്രവർത്തകനും തലശ്ശേരി ബാർ അഭിഭാഷകനുമായ വത്സരാജകുറിപ്പിനെ കൊലപ്പെടുത്തിയ കേസിലും മനോജ് പ്രതിയാണ്.

Read More

കൊച്ചി: കൊച്ചിയിൽ പുതുവത്സരാഘോഷത്തിനിടെ വൻ ദുരന്തം ഒഴിവായി. പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ അഞ്ച് ലക്ഷത്തോളം പേർ കൊച്ചിയിൽ എത്തിയെന്നാണ് കണക്ക്. പുതുവത്സര ദിനത്തിന്‍റെ തലേന്ന് നഗരത്തിൽ വലിയ തിരക്കായിരുന്നു. 200ലധികം പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള വൻ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതായി ആരോപണമുണ്ട്. ഫോർട്ടുകൊച്ചിയിൽ പുതുവത്സരാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ഓട്ടോറിക്ഷയുടെ മുകളിൽ കിടത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. തിരക്ക് കാരണം ശ്വാസതടസ്സം അനുഭവപ്പെട്ട യുവതിയെ കിടക്കാൻ സ്ഥലം കിട്ടാത്തതിനാൽ ഓട്ടോയുടെ മുകളിൽ കയറ്റേണ്ടി വന്നു. ഓട്ടോയുടെ മുകളിൽ വച്ചാണ് അവർക്ക് കൃത്രിമ ശ്വാസോച്ഛ്വാസവും നൽകിയത്.

Read More

പൃഥ്വിരാജും ബേസിലും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഗുരുവായൂരമ്പല നടയിൽ’ എന്നാണ് ചിത്രത്തിന്‍റെ പേര്. പൃഥ്വിരാജും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജയ ജയ ജയ ജയ ഹേ സംവിധാനം ചെയ്ത വിപിൻ ദാസാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നത്. ദീപു പ്രദീപാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ‘ഗുരുവായൂരമ്പല നടയിൽ’.  ബഹുമുഖ പ്രതിഭയായ ബേസിൽ ജോസഫുമായി കൈകോർക്കുന്നു എന്നാണ് പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറഞ്ഞത്.   2022 ൽ ‘ഗുരുവായൂരമ്പല നടയിൽ’ എന്ന കഥ താൻ കേട്ടിരുന്നുവെന്നും ഓർക്കുമ്പോഴെല്ലാം ചിരിയുണർത്തുന്ന കഥയാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ഇ4 എന്‍റർടെയ്ൻമെന്‍റ്സാണ് നിർമ്മാതാവ്. ബേസിലും പൃഥ്വിരാജും ഒന്നിക്കുന്ന സന്തോഷം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.  ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കഴിഞ്ഞ വർഷത്തെ മികച്ച ചിത്രം കൂടിയായിരുന്നു ഇത്. അതേസമയം, പൃഥ്വിരാജിന്‍റെ അവസാനം പുറത്തിറങ്ങിയ ചിത്രം…

Read More

ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് വർധിക്കുന്നു. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയർന്നു. 16 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. നവംബറിൽ ഇത് 8% ആയിരുന്നു. ഡിസംബറിൽ നഗര മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് 10.09%വും ഗ്രാമപ്രദേശങ്ങളിൽ ഇത് 7.55 % വും ആയിരുന്നു. നവംബറിൽ ഇത് യഥാക്രമം 7.55 ശതമാനവും 7.44 ശതമാനവുമായിരുന്നു. തൊഴിൽ പങ്കാളിത്ത നിരക്ക് 40.48 % ആയി ഉയർന്നു. അതുപോലെ, ഡിസംബറിലെ തൊഴിൽ നിരക്ക് 37.1 ശതമാനമായിരുന്നു. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് സിഎംഐഇ മാനേജിംഗ് ഡയറക്ടർ മഹേഷ് വ്യാസ് പറഞ്ഞു. 2024 ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പണപ്പെരുപ്പം നിയന്ത്രിക്കുകയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് മോദി സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. ഡിസംബറിൽ ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക് 37.4 ശതമാനമായിരുന്നു. രാജസ്ഥാനിലും ഡൽഹിയിലും ഇത് യഥാക്രമം 28.5…

Read More

ജയ്പൂര്‍: മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പിന്തുണച്ച് രാജി സമർപ്പിച്ച രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എമാർ രാജി പിന്‍വലിക്കുന്നു. കൂട്ടരാജിക്കെതിരെ ഉണ്ടായേക്കാവുന്ന കോടതി നടപടികൾ ഒഴിവാക്കാനാണ് രാജി പിൻവലിക്കുന്നത്. രാജിയില്‍ രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ സി.പി.ജോഷി നിഷ്ക്രിയമായ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ച് ഉപ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോർ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. ഡിസംബർ ആറിന് രാജസ്ഥാൻ ഹൈക്കോടതി മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സി.പി. ജോഷിയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. അതേസമയം, ജനുവരി 23ന് നടക്കാനിരിക്കുന്ന രാജസ്ഥാൻ സർക്കാരിന്റെ അഞ്ചാം ബജറ്റിന് മുമ്പ് രാജി പിൻവലിക്കാൻ കോൺഗ്രസ് നേതൃത്വവും എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജി നല്‍കിയതും ഇപ്പോള്‍ രാജി പിന്‍വലിക്കുന്നതും ബാഹ്യസമ്മർദം കൊണ്ടല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് എന്നാണ് എം.എൽ.എമാരുടെ നിലപാട്.

Read More

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലെ പോളി ഫിലിം ഫാക്ടറിയിൽ തീപ്പിടിത്തം. നാസിക് ജില്ലയിലെ ഘട്ട്പുരിയിലെ മുണ്ടേഗാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ ശക്തമായ സ്ഫോടനവും തുടർന്ന് തീപിടുത്തവും ഉണ്ടായി. നിരവധി ജീവനക്കാർ ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തീപിടുത്തത്തിന്‍റെ വീഡിയോ വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. ഫാക്ടറിയിൽ നിന്ന് വലിയ തോതിൽ പുക ഉയരുന്നത് വീഡിയോയിൽ കാണാം. വീഡിയോ ചുവടെ: https://twitter.com/ndtv/status/1609477761269211136?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1609477761269211136%7Ctwgr%5E5c38d78d5a2a1901bca1db063a7e326f261f5f2c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Ffire-breaks-out-in-a-factory-in-nashik-1.8182235

Read More

ബിജു മേനോൻ്റെ പുതിയ ചിത്രമാണ് ‘നാലാം മുറ’. ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായ ചിത്രം സംവിധാനം ചെയ്‍തത് ദീപു അന്തിക്കാടാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്. ‘അന്ധാദുൻ’ എന്ന ഹിറ്റ് ചിത്രത്തിന്‍റെ നിർമ്മാതാക്കളായ മാച്ച്ബോക്സ് പ്രൊഡക്ഷൻസ് ബോളിവുഡിലേക്ക് ചിത്രം റീമേക്ക് ചെയ്യുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ബോളിവുഡിൽ പ്രധാന കഥാപാത്രങ്ങളെ ആര് അവതരിപ്പിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ . സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ലോകനാഥനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. ‘ലക്കി സ്റ്റാർ’ എന്ന ചിത്രത്തിന് ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലക്ഷ്മി ക്രിയേഷൻസിന്‍റെ ബാനറിൽ കിഷോർ വാരിയത്ത് യു.എസ്.എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് ‘നാലാം മുറ’ നിർമ്മിച്ചത്. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. എഡിറ്റിംഗ് ഷമീർ മുഹമ്മദാണ്. കലാസംവിധാനം അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം…

Read More