- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഗയ: ചൈന ആസൂത്രിതമായി ബുദ്ധമതത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ കഴിയില്ലെന്നും ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. കഴിഞ്ഞ മാർച്ചിൽ ചൈനീസ് സർക്കാർ പദ്മസംഭവ പ്രതിമ തകർത്തതിനെ കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം. ബോധഗയയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ബുദ്ധമതത്തെ നശിപ്പിക്കാൻ സാധ്യമായതെല്ലാം ചൈന ചെയ്തു. എന്നിട്ടും ബുദ്ധമതം അതിന്‍റെ സ്ഥാനത്ത് തുടരുന്നു. ചൈനയിലും ബുദ്ധമതത്തിൽ വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്. ആരെയെങ്കിലും ഉപദ്രവിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല. ഇന്നും ചൈനയിലെ ബുദ്ധ അനുയായികൾ ബുദ്ധന്‍റെ മുന്നിൽ പ്രാർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു. കോവിഡ്-19 ൽ നിന്നും ആണവായുധങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കുന്നതിനായി അദ്ദേഹം കലാചക്ര മൈതാനത്ത് പ്രാർഥന നടത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപയും ബിഹാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയും ദലൈലാമ സംഭാവന ചെയ്തു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ്, മെസേജ് യുവർ സെൽഫ്, വാട്ട്സ്ആപ്പ് അവതാർ എന്നിവയുൾപ്പെടെ ആവേശകരമായ നിരവധി ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് അനുദിനം ഒരു പുതിയ അപ്ഡേറ്റ് നൽകുന്ന തരത്തിലാണ് വാട്ട്സ്ആപ്പ് അപ്ഡേറ്റ് പ്രവർത്തിക്കുന്നത്. എന്നാൽ ഇപ്പോൾ ഏറ്റവും പുതിയ വാർത്ത വാട്ട്സ്ആപ്പിലെ പിൻ ചാറ്റുകളും മാറുന്നു എന്നതാണ്. അതായത്, ഉപയോക്താക്കൾക്ക് ഇനി അഞ്ച് ചാറ്റുകൾ വരെ പിൻ ചെയ്യാൻ കഴിയും. ഈ ഫീച്ചർ നിലവിൽ ലഭ്യമല്ലെങ്കിലും, ആപ്പ് ഉടൻ തന്നെ ഇത് കൊണ്ടുവരും. ഇതുവരെ മൂന്ന് ചാറ്റുകൾ മാത്രമാണ് വാട്സ്ആപ്പിൽ പിൻ ചെയ്യാൻ സാധിച്ചിരുന്നത്. എന്നിരുന്നാലും, WaBetaInfo പ്രകാരം, ഇത് അഞ്ച് വരെയാകാം. ചാറ്റ് പിൻ ഓപ്ഷനുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് വാട്ട്സ്ആപ്പ് ബിസിനസ്സ് അല്ലെങ്കിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. ഓരോ ദിവസവും വ്യത്യസ്ത ഗ്രൂപ്പുകളിൽ നിന്ന് ആയിരക്കണക്കിന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഗുണഭോക്താക്കൾക്ക് അവർക്ക് ആവശ്യമായ ഗ്രൂപ്പുകളോ ചാറ്റുകളോ പിൻ ചെയ്യാനും കഴിയും. അതായത്, പ്രധാനപ്പെട്ട ചാറ്റുകൾ…
കോട്ടയം: സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് മതേതരത്വത്തെയും ജനാധിപത്യത്തെയും തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾ അപലപനീയമാണെന്നും സുകുമാരൻ നായർ പറഞ്ഞു. നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് പറഞ്ഞ എൻഎസ്എസ് സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ രണ്ട് പ്രമേയങ്ങൾ പാസാക്കി.
ചൈന: പ്രതീക്ഷയുടെ വെളിച്ചം നമ്മുടെ മുന്നിലുണ്ടെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെയാണ് പ്രസിഡന്റിന്റെ പുതുവത്സരാശംസകൾ. നിയന്ത്രണങ്ങൾ പൊടുന്നനെ നീക്കിയതിന് ശേഷം ചൈനയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഒരു വൻ വർധനവുണ്ടായി. പ്രായമായ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. അതുപോലെ, കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നതിൽ ശ്മശാനങ്ങളിൽ പ്രതിസന്ധിയുണ്ടായി. “കോവിഡ് പ്രതിരോധവും അതിന്‍റെ നിയന്ത്രണവും ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം നമുക്കു മുന്നിലുണ്ട്,” ഷി പറഞ്ഞു. ശനിയാഴ്ച 7,000 ലധികം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഒരാൾ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിച്ചിരുന്നു. തൊട്ടുപിന്നാലെ കേസുകളുടെ എണ്ണം കൂടുകയായിരുന്നു. പ്രതിദിനം 5,000 കേസുകളാണ് സ്ഥിരീകരിക്കുന്നതെന്ന് ചൈനീസ് സർക്കാർ അറിയിച്ചു. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്‍റൈൻ…
കോട്ടയം : പൊൻകുന്നം ടൗണിലെ കടകൾ എല്ലാം പ്രവർത്തനമാരംഭിക്കണമെങ്കിൽ ഉന്തുവണ്ടിയിൽ വെള്ളവുമായി സന്തോഷ് എത്തണം. കഴിഞ്ഞ 36 വർഷമായി ആത്മസംതൃപ്തിയോടെ അദ്ദേഹം ഈ ജോലി ചെയ്യുന്നു. കുടിവെള്ളമെത്തിക്കാൻ പല ആധുനിക സൗകര്യങ്ങളും ഇന്ന് ലഭ്യമാണെങ്കിലും, ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടേയില്ല. ചെറുപ്പകാലത്ത് ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന സന്തോഷ്, തന്റെ 13ആം വയസ്സ് മുതലാണ് അവശ്യക്കാർക്ക് വെള്ളം എത്തിക്കുന്ന തൊഴിൽ ചെയ്ത് തുടങ്ങിയത്. രാവിലെ 2 മണിക്ക് അദ്ദേഹം ജോലി തുടങ്ങും. വിവിധ ഓഫീസുകൾ, ബാങ്ക്, ഹോട്ടലുകൾ എന്നിവിടങ്ങളിലേക്കായി ദിവസവും 20 വീപ്പ വെള്ളമാണ് സന്തോഷ് എത്തിക്കുന്നത്. ഒരു കലം വെള്ളത്തിന് 10 രൂപ മാത്രം വാങ്ങും, വീപ്പയിലാണെങ്കിൽ 75 മുതൽ 80 രൂപ വരെ. ദൂരം കൂടുതലുണ്ടെങ്കിൽ മാത്രം 100 രൂപ. കൂടെ ഉണ്ടായിരുന്നവരെല്ലാം ലോക്ക്ഡൗൺ വന്നതോടെ മറ്റ് ജോലികൾ തേടി പോയി. കൂടുതൽ വരുമാനം ലഭിക്കുന്ന ജോലി ചെയ്യാൻ പലരും ഉപദേശിച്ചെങ്കിലും തന്റെ കൈവണ്ടി ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറല്ല.…
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴപ്പണം സ്വീകരിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ പിടികൂടിയതിൽ വിജിലൻസിന് സർവകാല റെക്കോർഡ്. കഴിഞ്ഞ വർഷം 47 കേസുകളിലായി 56 ഉദ്യോഗസ്ഥരെയാണ് കൈക്കൂലിയുമായി അറസ്റ്റ് ചെയ്തത്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കിയിരുന്നു. അവരെ നിരന്തരം നിരീക്ഷിച്ചാണ് കൈക്കൂലി നൽകുന്ന സമയത്ത് പിടികൂടിയത്. കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ചിലർ വിജിലൻസിന് പരാതിയും നൽകിയിരുന്നു. റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങുന്നതിനിടെ 20 ഓളം ഉദ്യോഗസ്ഥരെയാണ് പിടികൂടിയത്. തദ്ദേശവകുപ്പിൽ 15 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. റവന്യൂ, പോലീസ്, ജലസേചനം, രജിസ്ട്രേഷൻ, സഹകരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൈക്കൂലി കേസിൽ അറസ്റ്റിലായി. 2020ൽ 30 കേസുകളിലായി 34 ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു.
കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയൻ കടലിൽ സമുദ്രനിരപ്പ് ഉയരാൻ കാരണമാകുന്നുവെന്ന് കണ്ടെത്തൽ. അഡ്വാൻസിംഗ് എർത്ത് ആൻഡ് സ്പേസ് സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അഡ്രിയാറ്റിക്, ഈജിയൻ, ലെവന്‍റൈൻ സമുദ്രങ്ങളിലെ സമുദ്രനിരപ്പ് ഉയർന്നതായി കണ്ടെത്തി. 2000 മുതൽ, മെഡിറ്ററേനിയൻ സമുദ്രങ്ങളിൽ അത്തരം മാറ്റങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. 20 വർഷത്തിനിടെ 8 സെന്‍റിമീറ്ററിന്‍റെ വർദ്ധനവാണിത്. കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും സാധ്യതയുള്ള പ്രദേശം കൂടിയാണ് മെഡിറ്ററേനിയൻ. 1960 മുതൽ മെഡിറ്ററേനിയൻ സമുദ്രത്തിലെ മാറ്റങ്ങൾ ഉപഗ്രഹ ചിത്രങ്ങളും ഹിമാനികളുമായി ബന്ധപ്പെട്ട ടൈഡ് ഗ്വേജുകളും ഉപയോഗിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. 1989 മുതൽ, കരയിലെ മഞ്ഞുരുകല്‍ പോലുള്ള സംഭവങ്ങൾ സമുദ്രനിരപ്പ് ഉയരാൻ കാരണമായി. മെഡിറ്ററേനിയൻ പ്രദേശത്തിന്‍റെ 86 ശതമാനം വരുന്ന ലോക പൈതൃക പട്ടികയിലുള്ള പ്രദേശങ്ങളും വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയ ഭീഷണികൾ നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം ആദ്യം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ ആഗോള സമുദ്രനിരപ്പിന് ഗണ്യമായ സംഭാവന നൽകുന്നതായി കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയൻ തീരത്തെ സമ്പൂർണ്ണ ഭീഷണിയുടെ…
പാലക്കാട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അപ്പീൽ അനുവദിച്ചതിൽ വിവേചനം കാണിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. ആലത്തൂർ ഗുരുകുലം സ്കൂളിലെ വിദ്യാർത്ഥികളാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പാലക്കാട് ജില്ലയിൽ നിന്ന് ഈ വർഷം 180 അപ്പീൽ അപേക്ഷകളാണ് ഉള്ളത്. അപ്പീലിലൂടെ 18 പേർക്ക് മാത്രമാണ് സംസ്ഥാന തലത്തിൽ അർഹത ഉണ്ടായിരുന്നത്. ഒരു ജില്ലയിൽ നിന്ന് 10 ശതമാനം മാത്രം അപ്പീൽ അനുവദിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ നയമാണ് ഇതിന് കാരണം. എന്നാൽ എന്തിനാണ് ഈ പിടിവാശിയെന്ന് വിദ്യാർത്ഥികൾ ചോദിക്കുന്നു. ചില ജില്ലകളിൽ 10 ശതമാനത്തിലധികം അപ്പീൽ അനുവദിച്ചതായും വിദ്യാർത്ഥികൾ ആരോപിച്ചു. എന്നാൽ പരാതികൾ ഒഴിവാക്കാൻ നല്ല ജഡ്ജിമാരെ നിയമിച്ചിട്ടുണ്ടെന്നും എല്ലാ അപ്പീലുകളും പരിഗണിക്കാൻ കഴിയില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മത്സരങ്ങളുടെ സമയക്രമം പാലിക്കേണ്ടത് പ്രധാനമാണെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു. എന്നാൽ, ഇതും വിദ്യാർത്ഥികൾ എതിർത്തു. യോഗ്യതകൾ ഉണ്ടായിട്ടും അപ്പീൽ അനുവദിക്കാത്തത് കുട്ടികളുടെ കഴിവിനെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് വിദ്യാർത്ഥികൾ വിമർശിച്ചു.
ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില 25 രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ 19 കിലോയുടെ ഒരു സിലിണ്ടറിന്‍റെ വില 1,768 രൂപയായി ഉയർന്നു. വില വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഗാർഹിക സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചിട്ടില്ല. വാണിജ്യാവശ്യങ്ങൾക്കായുള്ള പാചക വാതകത്തിന്‍റെ വില വർദ്ധനവ് ഹോട്ടൽ ഭക്ഷ്യവിലയെയും ബാധിച്ചേക്കും. അതേസമയം, പാചക വാതകത്തിന്‍റെ വില വർദ്ധനവിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പുതുവത്സരത്തിന്‍റെ ആദ്യ സമ്മാനമെന്നാണ് കോണ്‍ഗ്രസ് ഇതിനെ വിമർശിച്ചത്. ഇതൊരു തുടക്കം മാത്രമാണെന്നും പറഞ്ഞു.
തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സർക്കാർ പ്രസിദ്ധീകരിച്ച മൂന്ന് ഭൂപടങ്ങളിൽ ഏതാണ് അടിസ്ഥാന രേഖയാക്കേണ്ടതെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. സംസ്ഥാനത്തെ മലയോര മേഖലകളിൽ ജനവാസ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള നേരിട്ടുള്ള പരിശോധനകൾ തുടരുകയാണ്. മൂന്ന് ഭൂപടങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും സാറ്റലൈറ്റ് സർവേ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ലയിൽ സ്ഥലപരിശോധന പുരോഗമിക്കുന്നത്. അമ്പൂരി പഞ്ചായത്തിലെ എട്ട് വാർഡുകളിലാണ് സർവേ പുരോഗമിക്കുന്നത്. ജനുവരി 7 ആണ് പരാതികൾ സമർപ്പിക്കാനുള്ള അവസാന തീയതി. പരിസ്ഥിതി ലോല മേഖലകളുടെ പ്രശ്നത്തിൽ സംസ്ഥാനത്തെ 80 പഞ്ചായത്തുകളിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു. 85 പഞ്ചായത്തുകളെ പരിസ്ഥിതി ലോല മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. പരാതികൾക്കായി വനംവകുപ്പ് പുതിയ ഇ-മെയിൽ ഐഡി നൽകി. 75 പരാതികളാണ് വെള്ളിയാഴ്ച ലഭിച്ചത്. സാറ്റലൈറ്റ് സർവേ, വനംവകുപ്പിന്‍റെ കരട് ഭൂപടം എന്നിവയുമായി ബന്ധപ്പെട്ട് ഇതുവരെ 22,000 പരാതികളാണ് സെക്രട്ടേറിയറ്റിലെ വനംവകുപ്പ് ഓഫീസിന് ലഭിച്ചത്. അവയിൽ പലതും ഇരട്ടിയാക്കിയതായി…
