Author: News Desk

മുംബൈ: ടാറ്റാ സൺസ് മുൻ ഡയറക്ടർ ആർ കെ കൃഷ്ണകുമാർ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽ വച്ചാണ് അന്തരിച്ചത്. 1965 ൽ ടാറ്റാ ഗ്രൂപ്പിൽ ചേർന്നതു മുതൽ കമ്പനിയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണ് കൃഷ്ണകുമാർ. സാമൂഹിക സേവനങ്ങൾ നടത്തുന്ന ടാറ്റാ ഗ്രൂപ്പിന്‍റെ രണ്ട് ട്രസ്റ്റുകളിൽ അംഗമാണ് അദ്ദേഹം. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മാനുഷിക മൂല്യങ്ങൾ സംരക്ഷിച്ച മഹാനായ വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായതെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. ടാറ്റ ഗ്രൂപ്പുമായും കേരളവുമായും ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് കൃഷ്ണകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.

Read More

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്‍റെ മാതൃകയിൽ ഈ മാസത്തോടെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയൽ നീക്കം പൂർണ്ണമായും ഇ-ഓഫീസ് വഴി പൂർത്തിയാക്കും. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക് ആക്കി മാറ്റുന്നതിനുള്ള സാങ്കേതിക തയ്യാറെടുപ്പുകൾ ഉടൻ പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് സർക്കാരിന് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. ഇത് നടപ്പിലാകുന്നതോടെ സർക്കാർ ഓഫീസുകളിൽ പേപ്പർ ഫയലുകൾ ഉണ്ടാകില്ല. സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം നേരത്തെ തന്നെ ഓൺലൈനാക്കിയിരുന്നു. ഫയൽ നീക്കം സുഗമമാക്കുന്നതിനും ഫയൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നതിനുമായി നവംബർ 26 ന് കേരള സെക്രട്ടേറിയറ്റ് മാന്വൽ ഭേദഗതി ചെയ്തു. ഡിസംബർ മൂന്നിന് മറ്റ് സർക്കാർ ഓഫീസുകളിലെ ഓഫീസ് നടപടിച്ചട്ടം ഭേദഗതി ചെയ്തു. ഇതിനുപുറമെ, മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ (എൻഐസി) സ്ഥാപിച്ച ഏറ്റവും പുതിയ ഇ-ഓഫീസ് സോഫ്റ്റ്വെയർ എല്ലാ ഓഫീസുകളിലും ലഭ്യമാക്കിയിട്ടുണ്ട്.

Read More

സിയാറ്റില്‍: ടോയ്ലറ്റ് പേപ്പറിന്‍റെ കാര്യത്തിൽ പോലും മസ്ക് ചെലവ് കുറച്ചെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. തങ്ങളുടെ ഓഫീസുകളിലെ ശൗചാലയങ്ങളിൽ ആവശ്യത്തിന് ടോയ്ലറ്റ് പേപ്പർ ഇല്ലെന്ന് ട്വിറ്റർ ജീവനക്കാർ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശുചീകരണ തൊഴിലാളികളെ മസ്ക് പിരിച്ചുവിട്ടു. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. റിപ്പോർട്ട് പ്രകാരം ട്വിറ്ററിന്‍റെ ഓഫീസിന് കാവൽ, സുരക്ഷാ സേവനങ്ങൾ ഇല്ല. ഓഫീസിൽ ശുചീകരണത്തൊഴിലാളികളില്ല. അതിനാൽ വൃത്തിഹീനമായ ബാത്ത്റൂമുകളാണ് ഉള്ളത്. ഇത് ഒരു പരിധിവരെ ജീവനക്കാരുടെ ജോലിയെ ബാധിച്ചിട്ടുണ്ട്. ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങൾ പോലും കൃതൃമായി നീക്കംചെയ്യാൻ ആരുമില്ല. വാടക നൽകാത്തതിനെ തുടർന്ന് ട്വിറ്ററിന്‍റെ സിയാറ്റിൽ ഓഫീസ് അടച്ചുപൂട്ടി.  വീട്ടിലിരുന്ന് ജോലി ചെയ്യാൻ മസ്ക് ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാൻ ഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെയും വാടക നൽകിയിട്ടില്ല. 1,36,250 ഡോളറാണ് ഇവിടത്തെ കെട്ടിടത്തിന്‍റെ വാടക. നിലവിൽ കെട്ടിട ഉടമ ട്വിറ്ററിന് നോട്ടീസ് നൽകിയിട്ടുണ്ട്.  ന്യൂയോർക്ക് സിറ്റിയിലും സാൻഫ്രാൻസിസ്കോയിലും ട്വിറ്ററിന് ഇനി…

Read More

ശ്രീനഗർ: രജൗരിയിലെ ദംഗ്രി ഗ്രാമത്തില്‍ ഭീകരാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റു. പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 മീറ്ററോളം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നുവീടുകളിലാണ് വെടിയൊച്ച കേട്ടതെന്ന് ജമ്മു എഡിജിപി മുകേഷ് സിംഗ് പറഞ്ഞു. ആയുധധാരികളായ രണ്ട് പേർ ജനങ്ങൾക്ക് നേരെ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ.

Read More

മുംബൈ: ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനെ ലക്ഷ്യമിട്ട് സുപ്രധാന നീക്കവുമായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബി.സി.സി.ഐ). ലോകകപ്പ് ടീമിൽ ഉൾപ്പെടുന്ന 20 താരങ്ങളെ ബി.സി.സി.ഐ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ ചേർന്ന ബിസിസിഐയുടെ പ്രകടന അവലോകന യോഗത്തിലാണ് തീരുമാനം. കോച്ച് രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ, എൻസിഎ ചെയർമാൻ വിവിഎസ് ലക്ഷ്മണ്‍, മുൻ ചീഫ് സെലക്ടർ ചേതൻ ശർമ എന്നിവരും സന്നിഹിതരായിരുന്നു. ബോർഡ് പ്രസിഡന്‍റ് റോജർ ബിന്നി വീഡിയോ കോൺഫറൻസിംഗ് വഴി യോഗത്തിൽ പങ്കെടുത്തു. പ്രധാന താരങ്ങളോട് വരാനിരിക്കുന്ന ഐപിഎല്‍ ഒഴിവാക്കി ഐസിസി ഇവന്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ബോർഡ് ആവശ്യപ്പെട്ടേക്കും. കളിക്കാർക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പതിവില്ലാത്ത പ്രക്രിയയ്ക്കാണ് ബിസിസിഐ തയ്യാറെടുക്കുന്നത്.

Read More

ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്): ടിഡിപി പൊതുയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ വികാസ് നഗറിൽ നടന്ന പൊതുയോഗത്തിനിടെയായിരുന്നു അപകടം. പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു പങ്കെടുത്ത യോഗത്തിലാണ് സംഭവം. പരിക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. യോഗത്തിന്‍റെ ഭാഗമായി നടന്ന പ്രത്യേക റേഷൻ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞയാഴ്ച നെല്ലൂരിൽ ചന്ദ്രബാബു നായിഡുവിന്‍റെ റോഡ് ഷോയ്ക്കിടെ അഴുക്കുചാലിൽ വീണ് എട്ട് പേർ മരിച്ചിരുന്നു. ചന്ദ്രബാബു നായിഡു എത്തിയതോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടയിൽ അഴുക്കുചാലിന്‍റെ സ്ലാബ് പൊട്ടി ആളുകൾ അതിലേക്ക് വീണു. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read More

തിരുവനന്തപുരം: സോളാർ കേസിൽ തനിക്ക് ആശങ്കയില്ലായിരുന്നുവെന്ന് ഉമ്മൻചാണ്ടി. സത്യം വിജയിക്കുമെന്നും സത്യം വിട്ടൊരു തീരുമാനവും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും തെളിവില്ലാതെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിനെക്കുറിച്ച് നീതിബോധമുള്ളവർ ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ശുപാർശ ചെയ്യാതെ പരാതിക്കാരിയുടെ വാക്കുകൾ കേട്ട് സി.ബി.ഐ അന്വേഷണത്തിന് പോയതിൽ സർക്കാരിനോട് പരിഭവമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ചികിത്സ കഴിഞ്ഞ് ഉമ്മൻചാണ്ടി കേരളത്തിലേക്ക് മടങ്ങിയെത്തി. സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവവിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയും സി.ബി.ഐ തള്ളി. കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിവരെയും വിവിധ കേസുകളിൽ കുറ്റവിമുക്തരാക്കിയിരുന്നു. കെ സി വേണുഗോപാലിനെതിരെ വ്യാജ തെളിവുകൾ ചമയ്ക്കാനാണ് പരാതിക്കാരി ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.…

Read More

2022 അവസാനം റിലീസ് ചെയ്ത മാളികപ്പുറം മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. വിഷ്ണു ശശിശങ്കറിന്‍റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും അണിനിരന്നത് പ്രേക്ഷകർക്ക് പുതിയ അനുഭവമായി മാറി. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ മാളികപ്പുറം തനിക്ക് ഒരു നിയോഗമായിരുന്നു എന്ന് ഒരിക്കൽ കൂടി പറയുകയാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറത്തെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്ത കേരളത്തിലെ എല്ലാ കുടുംബപ്രേക്ഷകർക്കും ഉണ്ണി മുകുന്ദൻ ഹൃദയംഗമമായ നന്ദിയും അറിയിച്ചു. പന്തളത്ത് എത്തി തിരുവാഭരണം സന്ദർശിച്ച വാർത്ത പങ്കുവെച്ച കുറിപ്പിലാണ് ഉണ്ണി നന്ദി അറിയിച്ചത്. 

Read More

തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിച്ചത്. 2022 ലെ പുതുവത്സര ദിനത്തിൽ കേരളത്തിൽ വിറ്റത് 95.67 കോടി രൂപയുടെ മദ്യമാണ്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ കഴിഞ്ഞ 10 ദിവസത്തിനിടെ 686.28 കോടി രൂപയുടെ മദ്യമാണ് കേരളം ഉപയോഗിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10 ദിവസത്തെ വിൽപ്പന 649.32 കോടിയായിരുന്നു. തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചത്. ഇവിടെ മാത്രം 1.12 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയിലെ ആശ്രമത്താണ്. 96.59 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. സംസ്ഥാനത്തെ 268 ഔട്ട്ലെറ്റുകളിലും 10 ലക്ഷത്തിലധികം മദ്യമാണ് വിറ്റഴിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ചത് റമ്മാണ്.

Read More

അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ അതിശൈത്യം, മനുഷ്യനെയും, മൃഗങ്ങളെയും ഒരേപോലെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. മുഖം മുഴുവൻ തണുത്തുറഞ്ഞ മഞ്ഞ് പാളിയാൽ മൂടപ്പെട്ട ഒരു മാനിനെ ഒരു കൂട്ടം സഞ്ചാരികൾ രക്ഷപെടുത്തുന്നതാണ് വീഡിയോയിലുള്ളത്. മാനിന്റെ കണ്ണ്, വായ് എന്നിവയെല്ലാം ഐസിനാൽ മൂടപ്പെട്ടിരിക്കുന്നത് വീഡിയോയിൽ കാണാം. തുറസ്സായ സ്ഥലത്ത് നിന്നിരുന്ന മാൻ മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും, മുഖത്തെ മഞ്ഞുപാളിയുടെ ഭാരക്കൂടുതലിനാൽ സാധിച്ചില്ല. കുറച്ച് ദൂരം ഓടിയ മാൻ ശ്വാസതടസ്സം മൂലം നിന്നു. ഉടനെ തന്നെ ആളുകൾ മാനിനെ പിടിച്ച്, മുഖത്ത് നിന്നും മഞ്ഞ് നീക്കം ചെയ്തു. രോമങ്ങൾക്കിടയിലെ മഞ്ഞ് നീക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. വേദനയാൽ മാൻ പിടയുന്നതും കാണാം. മുഖത്ത് ഐസ് മൂടപ്പെട്ടിരുന്നതിനാൽ അത് വരെ മാനിന് കണ്ണ് തുറക്കാനോ, ശ്വാസമെടുക്കാനോ കഴിയാത്ത നിലയിലായിരുന്നു. ഇത്തരം കാലാവസ്ഥകളിൽ മനുഷ്യന് ചെറുത്ത് നിൽക്കാൻ സാധിക്കുമെങ്കിലും, മൃഗങ്ങൾ എത്രത്തോളം നിസ്സഹായരാവുന്നു എന്ന് വീഡിയോയിൽ നിന്ന്…

Read More