Author: News Desk

ന്യൂഡല്‍ഹി: തദ്ദേശീയ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം മുതൽ സ്കൂളുകളിൽ ‘ഭാരതീയ ഗെയിംസ്’ നടത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഇന്ത്യൻ നോളജ് സിസ്റ്റം (ഐ.കെ.എസ്) വകുപ്പ് തയ്യാറാക്കിയ രേഖ പ്രകാരമാണ് പദ്ധതി. മേൽനോട്ടം വഹിക്കാൻ ഓരോ സ്കൂളിലും ഒരു അധ്യാപകനെ നിയമിക്കും. കായികാധ്യാപകർക്കാണ് മുൻഗണന. ഓരോ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകന്‍റെ വിശദാംശങ്ങൾ ഐ.കെ.എസ് വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യണം. ഐ.കെ.എസ് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന അധ്യാപകർക്ക് മാത്രമേ കുട്ടികളെ പരിശീലിപ്പിക്കാൻ കഴിയൂ. സ്കൂളുകൾ തമ്മിൽ മത്സരം സംഘടിപ്പിക്കുമെന്ന് ഐ.കെ.എസ് അറിയിച്ചു. രാജ്യത്തിന്‍റെ തനത് കായിക ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഭാരതീയ ഗെയിംസ്. കബഡി പോലുള്ള കായിക ഇനങ്ങൾ ഇനി സ്കൂളുകളിൽ പാഠ്യപദ്ധതിയുടെ വിഷയമാകും. പദ്ധതി പ്രകാരമുള്ള ആദ്യ ഇന്‍റർ-സ്കൂൾ മത്സരം ജനുവരിയിൽ നടക്കുമെന്ന് ഐ.കെ.എസ് ദേശീയ കോർഡിനേറ്റർ ഗന്തി എസ് മൂർത്തി പറഞ്ഞു.

Read More

ഡൽഹി: 2022 ഡിസംബറിൽ ജിഎസ്‌ടി വരുമാനം 15 ശതമാനം ഉയർന്ന് 1.49 ലക്ഷം കോടി രൂപ ആയതായി ധനമന്ത്രാലയം. 2022 ഡിസംബറിൽ മൊത്തം ജിഎസ്‌ടി വരുമാനം 1,49,507 കോടി രൂപയാണ്. ഇതിൽ 26,711 കോടി രൂപ സിജിഎസ്‌ടിയായും 33,357 കോടി രൂപ എസ്‌ജിഎസ്‌ടിയായും 78,434 കോടി രൂപ ഐജിഎസ്‌ടിയായും ലഭിച്ചതാണ്. സിജിഎസ്‌ടിക്ക് 36,669 കോടി രൂപയും എസ്‌ജിഎസ്‌ടിക്ക് 31,094 കോടി രൂപയുമാണ് സർക്കാർ നൽകിയത്. 2022 ഡിസംബറിൽ പതിവ് സെറ്റിൽമെന്‍റുകൾക്ക് ശേഷം, കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും മൊത്തം വരുമാനം സിജിഎസ്‌ടിക്ക് 63,380 കോടി രൂപയും എസ്‌ജിഎസ്‌ടിക്ക് 64,451 കോടി രൂപയുമാണ്. 2022 ഡിസംബർ മാസത്തിൽ ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 8% ഉയർന്നു. സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെയുള്ള ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഈ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 18 % കൂടുതലാണ്. 2022 നവംബർ മാസത്തിൽ 7.9 കോടി ഇ-വേ ബില്ലുകളാണ് ജനറേറ്റ് ചെയ്തത്. ഇത്…

Read More

‘നല്ല സമയം’ എന്ന ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചതായി അറിയിച്ച് സംവിധായകൻ ഒമർ ലുലു. ചിത്രത്തിന്‍റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിനെ തുടർന്നാണ് തീരുമാനം. ബാക്കി കാര്യങ്ങൾ കോടതി ഉത്തരവ് പ്രകാരം ചെയ്യുമെന്നും ഒമർ ലുലു പറഞ്ഞു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന പരാതിയെ തുടർന്നാണ് എക്സൈസ് കേസ് എടുത്തത്. കോഴിക്കോട് എക്സൈസ് ഓഫീസിലാണ് കേസ്. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Read More

ഡൽഹി: 2022 ൽ, രാജ്യത്തെ കാറുകളുടെ ആഭ്യന്തര വാർഷിക വിൽപ്പന എക്കാലത്തെയും ഉയർന്ന നിരക്കായ 3.793 ദശലക്ഷം യൂണിറ്റായി രേഖപ്പെടുത്തി. 2021 നെ അപേക്ഷിച്ച് 23.1 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഉയർന്ന ഡിമാൻഡും മെച്ചപ്പെട്ട സെമികണ്ടക്ടര്‍ ചിപ് വിതരണവുമാണ് ഈ നേട്ടത്തിന് കാരണം. കാറുകളുടെ ആഭ്യന്തര വാർഷിക വിൽപ്പനയിൽ ടാറ്റ മോട്ടോഴ്സ് 58.2 ശതമാനം വളർച്ച രേഖപ്പെടുത്തി. കിയ ഇന്ത്യയും ടൊയോട്ട കിർലോസ്കറും യഥാക്രമം 40.2 ശതമാനവും 22.6 ശതമാനവും വളർച്ച നേടി. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി വാർഷിക ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയിൽ 15.4 ശതമാനം വളർച്ച രേഖപ്പെടുത്തി. 2022 ൽ ഇന്ത്യൻ വാഹന വ്യവസായത്തിന്‍റെ ആഭ്യന്തര മൊത്തം വ്യാപാരം 23.1 ശതമാനം വർദ്ധിച്ച് 3.79 ദശലക്ഷം യൂണിറ്റായി ഉയർന്നതായി മാരുതി സുസുക്കി സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. 2018 ലാണ് ഇതിനു മുൻപ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയതെന്നും അദ്ദേഹം…

Read More

ഡൽഹി: 2016 നവംബർ എട്ടിന് രാത്രി മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി വിധി. അഞ്ച് പേരടങ്ങുന്ന ഭരണഘടനാ ബെഞ്ചിൽ നാല് പേർ നോട്ട് നിരോധനത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചു. ജസ്റ്റിസ് നഗരത്ന ഭിന്നമായ വിധിയാണ് പ്രസ്താവിച്ചത്. കേന്ദ്രസർക്കാരിന് ഏറെ ആശ്വാസം നൽകുന്ന സുപ്രധാനമായ വിധിയാണ് വന്നിരിക്കുന്നത്. നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് വിധിയില്‍ ജസ്റ്റിസ് ഗവായി വ്യക്തമാക്കി. സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരം. നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോള്‍ പ്രസക്തമല്ലെന്നും കോടതി വിധി വ്യക്തമാക്കുന്നു. ജസ്റ്റിസ് ഗവായിയുടെ വിധിയോട് യോജിക്കുന്ന തരത്തിലായിരുന്നു മറ്റ് മൂന്ന് ജസ്റ്റിസുമാരും വിധി പ്രസ്താവിച്ചത്. ഗവായിയുടെ വിധിയില്‍നിന്നും വ്യത്യസ്തമാണ് ബി.വി നാഗരത്‌നയുടേത്. നോട്ട് അസാധുവാക്കല്‍ നടപടി ആരംഭിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് നാഗരത്നയുടെ വിധിയില്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു നടപടി സ്വീകരിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണെന്നും…

Read More

തിരുവനന്തപുരം: കേരള പൊലീസിലെ ഇന്ധന പ്രതിസന്ധി രൂക്ഷമാവുകയും തലസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് ഒരു ജീപ്പിന് 10 ലിറ്ററായി പരിമിതപ്പെടുത്തുകയും ചെയ്തു. സഹായം അഭ്യർത്ഥിച്ച് ഡി.ജി.പി ധനവകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. പലയിടത്തും പട്രോളിംഗ് തടസ്സപ്പെടുമെന്ന ആശങ്കയുമുണ്ട്. പോലീസ് ഇടപെടലുകൾ നിരീക്ഷിക്കാൻ ക്യാമറ സംവിധാനം അടച്ചുപൂട്ടിയതോടെ ഖജനാവിന് നഷ്ടമായത് ലക്ഷക്കണക്കിന് രൂപയാണ്. ഒരു കോടിയോളം രൂപ മുടക്കി വാങ്ങിയ ബോഡി വോൺ ക്യാമറകൾ പല യൂണിറ്റുകളിലും ഉപയോഗശൂന്യമായി കിടക്കുകയാണ്.

Read More

കണ്ണൂർ: ഗ്രന്ഥശാലകളിലൂടെ സമൂഹത്തിനാവശ്യമായ ഇടപെടലുകൾ നടത്താനും അറിവ് സമ്പാദിക്കുന്നതിലൂടെ ഇരുട്ടിന്‍റെ ശക്തികളെ പരാജയപ്പെടുത്താനും സമൂഹത്തിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കളക്ടറേറ്റ് ഗ്രൗണ്ടിൽ നടന്ന പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വത്തിനും ഫ്യൂഡലിസത്തിനുമെതിരായ പ്രസ്ഥാനത്തിന്‍റെ ഭാഗമായാണ് രാജ്യത്ത് ഗ്രന്ഥശാലകൾക്ക് തുടക്കമായത്. 1932-ൽ കണ്ണൂർ താഴെചൊവ്വയിൽ എകെജിയുടെ നേതൃത്വത്തിലാണ് ‘തൊഴിലാളി ലൈബ്രറി’ സ്ഥാപിതമായത്. അതിനടുത്തായുള്ള സ്കൂളിൽ എകെജി ഒരു അധ്യാപകനായിരുന്നു. ജോലിയോടൊപ്പം വായനയിലൂടെ അറിവ് നേടിയ ബീഡിത്തൊഴിലാളികളെ മുഖ്യമന്ത്രി അനുസ്മരിച്ചു. ഗ്രന്ഥശാലകളിലൂടെ രൂപം കൊള്ളുന്ന നിരവധി പ്രാദേശിക സമൂഹങ്ങളുണ്ട്. ലൈബ്രറികളില്ലാത്ത വാർഡുകളിൽ ഒരു ലൈബ്രറി യാഥാർത്ഥ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Read More

ബ്രസീലിയ: ബ്രസീലിന്‍റെ പ്രസിഡന്‍റായി ലുല ഡ സിൽവ അധികാരമേറ്റു. തലസ്ഥാനമായ ബ്രസീലിയിൽ പതിനായിരക്കണക്കിന് ആളുകളാണ് സത്യപ്രതിജ്ഞാ ചടങ്ങിനുസാക്ഷ്യം വഹിക്കാൻ തടിച്ചുകൂടിയത്. രാജ്യത്തെ പാവപ്പെട്ടവർക്കും പരിസ്ഥിതിക്കും വേണ്ടി പോരാടുമെന്ന് മൂന്നാം തവണയും രാജ്യത്തിന്‍റെ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത ലുല ഡാ സിൽവ പറഞ്ഞു. നിലവിലെ പ്രസിഡന്‍റ് ബോൾസൊനാരോയുടെ വലതുപക്ഷ പാർട്ടിയെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷ വർക്കേഴ്സ് പാർട്ടി നേതാവ് ലുല ഡാ സിൽവ അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാനമായ ബ്രസീലിയയിൽ വലിയ പരിപാടികൾ സംഘടിപ്പിച്ചു. ബ്രസീലിൽ മൂന്ന് തവണ കിരീടം ചൂടിയ ഏക പ്രസിഡന്‍റാണ് സിൽവ. സാമ്പത്തികമായി തകർന്നുപോയ രാജ്യത്തെ പുനർനിർമ്മിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ലുല തന്‍റെ പ്രസംഗം ആരംഭിച്ചത്. രാഷ്ട്രത്തോടുള്ള തന്‍റെ ആദ്യ പ്രസംഗത്തിൽ, വിശപ്പിനെക്കുറിച്ച് സംസാരിക്കുമ്പോൾ ലുലയുടെ ശബ്ദമിടറി. 35 കാബിനറ്റ് മന്ത്രിമാരിൽ 11 പേർ വനിതകളാണ്. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി പോരാടിയ മറീന സിൽവയെ പരിസ്ഥിതി മന്ത്രിയായി നിയമിച്ചു. മറീന സിൽവയുടെ നിയമനം ആമസോൺ സംരക്ഷണം ഒരു പ്രധാന അജണ്ടയാണെന്ന പ്രഖ്യാപനത്തോട്…

Read More

ഡൽഹി: ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. സംഭവത്തിൽ ഇന്നലെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. പ്രദേശവാസിയായ നാലാമത്തെയാളുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്നു രണ്ട് പേരെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ഇന്ന് ധാംഗ്രിയിൽ ബന്ദിന് ആഹ്വാനം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നതെന്നാണ് വിവരം. പത്തോളം പേർക്ക് പരിക്കേറ്റു. ആയുധധാരികളായ രണ്ട് ഭീകരർ പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവർ രജൗരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ആലപ്പുഴ: കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയിൽ നിന്ന് ബാങ്കിലേക്ക് അടയ്ക്കാൻ എടുത്ത കളക്ഷൻ തുകയിൽ നിന്ന് 1,10,000 രൂപ കാണാതായതായി പരാതി. ഡിപ്പോയിൽ നിന്ന് ഒരു കിലോമീറ്റർ പോലും അകലെയല്ലാത്ത ബാങ്കിൽ നിക്ഷേപിക്കാൻ ഡിപ്പോയിലെ ഒരു സിഎൽആർ ജീവനക്കാരി കവറിലിട്ടു കൊണ്ടുപോയ 2,95,000 രൂപയിൽ 1,10,000 രൂപ കാണാതായി. സംഭവം നടന്നിട്ട് ഒരാഴ്ചയായെങ്കിലും അത് പൊതുജനങ്ങളിൽ നിന്ന് മറച്ചുവച്ചിരിക്കുകയായിരുന്നു. 23ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. എടത്വ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടക്കുകയാണ്. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ പണം കൈകാര്യം ചെയ്യുന്ന ഓഫീസ് അസിസ്റ്റന്‍റ് തിരുവനന്തപുരത്ത് പരിശീലനത്തിന് പോയ ദിവസം പണം സിഎൽആർ ജീവനക്കാരിയുടെ കൈയിൽ അടയ്ക്കാനായി ഏൽപ്പിച്ചിരുന്നുവെന്ന് ഡിപ്പോ അധികൃതർ പറയുന്നു. ബസിൽ വച്ചാണ് മോഷണം പോയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.

Read More