- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ജയരാജനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തത് ബിജെപി,സിപിഎം ബന്ധം മൂലം: വി ഡി സതീശന്
കോഴിക്കോട്: മുഖ്യമന്ത്രി ബി.ജെ.പിക്കെതിരെ പൊതുവേദിയില്‍ മാത്രമാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യ ബന്ധം മൂലമാണ് ഇ പി ജയരാജനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തതെന്നും വി.ഡി സതീശൻ പറഞ്ഞു. മുജാഹിദ് സമ്മേളനത്തിൽ ബി.ജെ.പിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ഇ.പി ജയരാജൻ കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും സി.പി.എമ്മിൽ ആരോപണം ഉയർന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കേണ്ട കേന്ദ്ര ഏജൻസികൾ എവിടെപ്പോയി? സി.പി.എം നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ ഒരു അന്വേഷണവും നടത്തില്ല. ഇ.പി ജയരാജനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. ബി.ജെ.പിയുമായി രഹസ്യമായി കൂട്ടുകൂടാൻ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം ബി.ജെ.പിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളുടെ എല്ലാ അന്വേഷണങ്ങളും ഒരു സുപ്രഭാതത്തിൽ അവസാനിച്ചു. ഇതിന് പ്രത്യുപകാരമായി കൊടകര കുഴൽപ്പണക്കേസ് സംസ്ഥാന സർക്കാർ ബി.ജെ.പി നേതാക്കൾക്ക് അനുകൂലമായി…
കുടക്: കുടക് ജില്ലയിൽ വനം വകുപ്പിന് കീഴിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ ഇനി ഇരട്ടി തുക നൽകേണ്ടിവരും. പുതുക്കിയ നിരക്കുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. കുശാൽനഗറിലെ കാവേരി നിസർഗധാമ ദ്വീപിലും ദുബാരെ, ഹാരംഗി തുടങ്ങിയ ആനക്യാമ്പുകളിലുമാണ് നിരക്ക് വർധിപ്പിച്ചത്. കാവേരി നിസർഗധാമയിൽ പ്രവേശന ഫീസ് 30 രൂപയിൽ നിന്ന് 60 രൂപയായും ദുബാരെയിൽ 50 രൂപയിൽ നിന്ന് 100 രൂപയായും ഹാരംഗിയിൽ 30 രൂപയിൽ നിന്ന് 50 രൂപയായും ഉയർത്തി. കാവേരി നദിയിലെ ഒരു ചെറിയ ദ്വീപാണ് നിസർഗധാമ. ജീർണാവസ്ഥയിലായ തൂക്കുപാലത്തിന്‍റെ അറ്റകുറ്റപ്പണികൾക്കായി 45 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. പാലത്തിന്‍റെ അറ്റകുറ്റപ്പണികൾക്കും നഷ്ടപരിഹാര ഫണ്ടിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനുമാണ് പ്രവേശന ഫീസ് വർധിപ്പിച്ചത്.
ഒട്ടാവ: കാനഡയിൽ വിദേശികൾക്ക് രണ്ട് വർഷത്തേക്ക് വീട് വാങ്ങുന്നതിന് വിലക്ക്. കനേഡിയൻ പൗരൻമാർക്ക് വീട് ലഭിക്കാതെ വന്നതിനെ തുടർന്ന് കൂടുതൽ താമസസൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. എന്നിരുന്നാലും, അഭയാർത്ഥികൾക്കും പെര്‍മനന്റ് റെസിഡന്‍സ് ലഭിച്ച വിദേശികള്‍ക്കും നിരോധനത്തിൽ ഇളവ് നൽകിയിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ റെസിഡൻഷ്യൽ ഏരിയകൾക്ക് മാത്രമേ നിരോധനം ബാധകമാകൂ. വേനൽക്കാല വസതികൾ പോലുള്ള വിശ്രമസ്ഥലങ്ങൾ വാങ്ങുന്നതിന് നിരോധനമില്ല. വാൻകൂവറിലും ടൊറന്‍റോയിലും, വിദേശികള്‍ക്ക് വീടുവാങ്ങുന്നതിന് പ്രത്യേക നികുതിയേര്‍പ്പെടുത്തിയിരുന്നു. കാനഡയിൽ വീടുകളുടെ വില കുത്തനെ ഉയർന്നതോടെ തദ്ദേശീയർക്ക് പാർപ്പിടം ലഭ്യമല്ലായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രധാന വാഗ്ദാനം വിദേശികൾ വീടുകൾ വാങ്ങുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നായിരുന്നു. കനേഡിയൻ വീടുകൾ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നു, ഇതാണ് വീടുകളുടെ വില വർദ്ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള പല വീടുകളും ഒഴിഞ്ഞു കിടക്കുകയാണെന്നും വീടുകൾ നിക്ഷേപകർക്കുള്ളതല്ലെന്നും ആളുകൾക്ക് താമസിക്കാനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി: ഇരുപതുകാരിയെ കാറിടിച്ച് വീഴ്ത്തിയശേഷം കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്ന് വിശേഷിപ്പിച്ച കെജ്രിവാൾ പ്രതികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. പുതുവത്സര രാവിലാണ് സ്ത്രീയുടെ നഗ്നശരീരം റോഡിൽ കണ്ടെത്തിയത്. ഇവരെ ഇടിച്ചുവീഴ്ത്തിയ കാറിലുണ്ടായിരുന്ന അഞ്ച് പേരെ പിന്നീട് അറസ്റ്റ് ചെയ്തു. “ആ പെൺകുട്ടിക്ക് സംഭവിച്ചത് തികച്ചും ലജ്ജാകരമാണ്. കുറ്റവാളികൾക്ക് സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ നൽകണം. അവരെ തൂക്കിക്കൊല്ലണം,” കെജ്രിവാൾ പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിത്. ഈ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹിയിലെ സുൽത്താൻപുരിയിലാണ് അപകടമുണ്ടായത്. പുതുവത്സര ദിനത്തിലാണ് 20 കാരിയായ യുവതിയെ കാറിടിച്ച് കിലോമീറ്ററുകളോളം വലിച്ചിഴച്ചത്. കാറിനിടയിൽ കുരുങ്ങിയ യുവതിയെ പ്രതികൾ ഒന്നര മണിക്കൂറോളം വലിച്ചിഴച്ചെന്നാണ് റിപ്പോർട്ട്.
രാജ്യത്തുടനീളം വലിയ ആരവത്തോടെയാണ് പുതുവർഷം ആഘോഷിച്ചത്. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെയും പാപ്പാഞ്ഞിയെ കത്തിച്ചും പുതുവർഷത്തെ രാജ്യം വരവേറ്റു. ഭക്ഷണം ഈ ആഘോഷങ്ങളിലെ ഒരു പ്രധാന ഘടകമാണ്. പുതുവര്‍ഷത്തലേന്നത്തെ ഇന്ത്യക്കാരുടെ ഭക്ഷണപ്രിയത്തിന്റെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. ഡിസംബർ 31ന് രാത്രി 10.25 വരെ 3.5 ലക്ഷം ബിരിയാണി ഓർഡർ തങ്ങൾക്ക് ലഭിച്ചതായാണ് സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. അന്ന് സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവം ബിരിയാണിയായിരുന്നു. അതെ സമയം രാജ്യത്തുടനീളം 61,000 പിസ്സകളും ഓർഡർ ചെയ്തു. 9.18 വരെ 12,344 കിച്ചടികളുടെ ഓർഡറും സ്വിഗ്ഗിക്ക് ലഭിച്ചു. രാത്രി 7.20 വരെ 1.65 ലക്ഷം ബിരിയാണികളാണ് സ്വിഗ്ഗി രാജ്യത്തുടനീളം വിതരണം ചെയ്തത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബവാർച്ചി എന്ന റെസ്റ്റോറന്‍റ് ഈ വർഷം 15 ടൺ ബിരിയാണിയാണ് തയ്യാറാക്കിയത്.
2023 ൽ ആഗോള സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോര്‍ജീവ. അമേരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ ആഗോള വളർച്ചയുടെ പ്രധാന ഘടകങ്ങളെല്ലാം ഒരേ സമയം ദുര്‍ബലമായ പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നതാവും ഇതിൻ്റെ കാരണമെന്ന് ജോര്‍ജീവ പറഞ്ഞു. ഉക്രെയ്നിലെ യുദ്ധവും പണപ്പെരുപ്പ സമ്മർദ്ദങ്ങളും യുഎസ് ഫെഡറൽ റിസർവ് പോലുള്ള സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്താൻ കാരണമായി. ഒക്ടോബറിൽ, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 2023 ലെ ആഗോള സാമ്പത്തിക വളർച്ചാ പ്രവചനം വെട്ടിക്കുറച്ചിരുന്നു. 2022 അവസാനത്തോടെ, ചൈന അതിന്‍റെ സീറോ-കോവിഡ് നയം ഉപേക്ഷിക്കുകയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള പ്രക്രിയകൾ പുനരാരംഭിക്കുകയും ചെയ്തു. എന്നിരുന്നാലും, കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. 40 വർഷത്തിനിടെ ആദ്യമായി 2022 ൽ ചൈനയുടെ വളർച്ച ആഗോള വളർച്ചയെക്കാൾ താഴെയാകുമെന്ന് ജോര്‍ജീവ പറഞ്ഞു. കൂടാതെ, വരും മാസങ്ങളിൽ പ്രതീക്ഷിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം…
നെവാഡ: മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ നടൻ ജെറമി റെന്നർ ഗുരുതരാവസ്ഥയിൽ. താരത്തിന്‍റെ വക്താവാണ് വിവരം പുറത്തുവിട്ടത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഉടൻ തന്നെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചു. മികച്ച ചികിത്സയാണ് താരത്തിന് നല്‍കുന്നതെന്നും അപകടനില തരണം ചെയ്തെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണെന്നും ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജെറമി റെന്നർ വാഷോവിലെ അതി ശൈത്യമുള്ള പ്രദേശത്താണ് താമസിക്കുന്നത്. പുതുവത്സര തലേന്ന് മഞ്ഞുവീഴ്ചയെ തുടർന്ന് ഇവിടെ 35,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. അവഞ്ചേഴ്സ് സിനിമയിലെ ഹോക്ക് ഐ എന്ന കഥാപാത്രത്തിലൂടെയാണ് ജെറമി റെന്നർ കൂടുതൽ അറിയപ്പെടുന്നത്. ദി ടൗൺ, മിഷൻ ഇംപോസിബിൾ, അമേരിക്കൻ ഹസ്റ്റിൽ, 28 വീക്ക്സ് ലേട്ടർ എന്നിവയാണ് റെന്നറിന്‍റെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങൾ. 2021 ൽ പുറത്തിറങ്ങിയ ബാക്ക് ഹോം എഗെയ്ൻ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജെറമി രണ്ട് തവണ ഓസ്കാർ നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യയിലുടനീളം ഏറെ പ്രചാരത്തിലുള്ള ലഘുഭക്ഷണങ്ങളിലൊന്നാണ് സമൂസ. ഇന്ത്യയ്ക്ക് പുറമെ, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഇത് ഒരു ജനപ്രിയ ലഘുഭക്ഷണമാണ്. ചില പാശ്ചാത്യ രാജ്യങ്ങളിലും സമൂസ ഇന്ന് ലഭ്യമാണ്. വെജ്, നോൺ-വെജ് രുചികളിലും ഇത് ലഭ്യമാണ് എന്ന വസ്തുത ഈ വിഭവത്തെ പ്രിയപ്പെട്ടതാക്കുന്നു. എന്നിരുന്നാലും, ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ സമൂസ നിരോധിച്ചിരിക്കുകയാണ്. രാജ്യത്തെ ഏതെങ്കിലും പൗരന്മാര്‍ ഈ വിഭവം തയ്യാറാക്കുകയോ കഴിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷ ലഭിക്കും. സൊമാലിയയിലെ അൽ ഷബാബ് തീവ്രവാദ സംഘടനയാണ് സമൂസ നിരോധിച്ചത്. സൊമാലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധത്തിന് നേതൃത്വം നൽകുന്നത് ഈ സംഘടനയാണ്. 2011 മുതൽ സൊമാലിയയിൽ സമൂസയ്ക്ക് നിരോധനമുണ്ട്. സമൂസ നിരോധിച്ചതിന് സംഘടന ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ലെങ്കിലും അതിന്‍റെ ത്രികോണാകൃതിയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്തീയ വിശ്വാസമനുസരിച്ച് “പരിശുദ്ധ ത്രീത്വം”(പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) എന്ന ആശയവുമായി ഇതിന് സാമ്യമുണ്ടെന്നാണ് അവരുടെ വാദം. സമൂസ പൂർണ്ണമായും ‘പാശ്ചാത്യ’ മാണെന്ന് അവർ വാദിക്കുന്നു.
പത്തനംതിട്ട: എൻ.എസ്.എസിന്‍റെ ക്ഷണപ്രകാരം മന്നം ജയന്തി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ ശശി തരൂർ മാർത്തോമ്മാ സഭയുടെ വേദിയിലേക്കും. ഫെബ്രുവരി 18ന് നടക്കുന്ന യുവവേദിയിലാണ് തരൂർ സംസാരിക്കുക. മാർത്തോമ്മാ സഭയുടെ യുവജന സഖ്യത്തിന്‍റെ ആവശ്യപ്രകാരമാണ് കൺവെൻഷനിൽ പങ്കെടുക്കാൻ ശശി തരൂർ എത്തുന്നത്. സഭയുടെ ഏറ്റവും മികച്ച വേദിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാരാമൺ കൺവെൻഷനിൽ തരൂർ എത്തുന്നതോടെ കൂടുതൽ സാമുദായിക സംഘടനകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 128-ാമത് മാരാമൺ കൺവെൻഷന്‍റെ ഭാഗമായി ശശി തരൂരിനെ യുവവേദിയിലേക്ക് ക്ഷണിച്ചത് മാർത്തോമ്മാസഭ യുവജനസഖ്യം പ്രസിഡന്‍റ് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയാണ്. ഫെബ്രുവരി 18 ശനിയാഴ്ച യുവവേദിയിൽ യുവാക്കളും കുടിയേറ്റവും എന്ന വിഷയത്തിൽ തരൂർ സംസാരിക്കും. ഫെബ്രുവരി 12 മുതൽ 19 വരെയാണ് മാരാമൺ കൺവെൻഷൻ. സാധാരണയായി രാഷ്ട്രീയക്കാർ കൺവെൻഷനിൽ വരാറുണ്ടെങ്കിലും, ഒരു പ്രധാന വേദിയിൽ പ്രസംഗിക്കാൻ അവരെ ക്ഷണിക്കുന്നത് അപൂർവമാണ് . ക്രിസ്ത്യൻ സഭകൾക്ക് പുറത്തുള്ളവരും യുവജനവേദിയിൽ അപൂർവമായി മാത്രമേ സംസാരിച്ചിട്ടുള്ളൂ. സുനിൽ പി ഇളയിടം മുൻകാലങ്ങളിൽ…
കോഴിക്കോട് : കഠിന പരിശ്രമത്തിലൂടെ ഏത് സ്വപ്നവും നേടാൻ സാധിക്കുമെന്നത് കോഴിക്കോട് സ്വദേശിനി ആബിദയുടെ കാര്യത്തിൽ വളരെ ശരിയാണ്. 19ആം വയസ്സിൽ വിവാഹിതയായ, 3 കുട്ടികളുടെ അമ്മയായ ആബിദ തന്റെ ലക്ഷ്യത്തിലെത്തുന്നതിനായി 25ആം വയസ്സിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ബി.ഡി.എസിന് പ്രവേശനം നേടിയിരിക്കുകയാണ്. കോഴിക്കോട് ചക്കുംകാവിൽ നിന്നുള്ള ആബിദ ജി.വി.എച്ച്.എസ്.എസിൽ നിന്ന് പത്താം ക്ലാസ്സ് പരീക്ഷയിൽ ടോപ്പറായാണ് പാസ്സായത്. രാമകൃഷ്ണാ മിഷൻ സ്കൂളിൽ പ്ലസ് ടു പഠിക്കുന്നതിനിടെ എൻട്രൻസ് എഴുതിയതോടെയാണ്, ഭാവിയിൽ മെഡിക്കൽ മേഖലയിലേക്ക് തന്നെ പോകണം എന്നുറച്ചത്. എം.ബി.ബി.എസ് സീറ്റ് നേടണമെന്ന ആഗ്രഹത്തോടെ കേരള എൻട്രൻസ് എഴുതി. 2016 ലായിരുന്നു വിവാഹം. മക്കളുടെ ജനനത്തോടെ പഠനം ഉപേക്ഷിച്ചെങ്കിലും, ഡോക്ടറാകണമെന്ന ആഗ്രഹം മനസ്സിൽ തന്നെ ഉണ്ടായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം, ചോദ്യപേപ്പറുകൾക്ക് ഉത്തരം നൽകാൻ സാധിക്കാതായതിൽ നിരാശ തോന്നിയ ആബിദ വീണ്ടും കോച്ചിംഗിന് പോകാൻ തന്നെ തീരുമാനിച്ചു. കുട്ടികൾ ഉറങ്ങുമ്പോൾ വീട്ടുജോലികൾ ചെയ്തും, രണ്ട് മണി വരെ പഠിച്ചും ആബിദ…
