Author: News Desk

ദോഹ: നാളെ മുതൽ ചൈനയിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്ക് കോവിഡ് പിസിആർ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം. ചൈനയിൽ നിന്ന് എത്തുന്ന ഖത്തർ പൗരൻമാർ, പ്രവാസികൾ, സന്ദർശകർ എന്നിവർ യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനേഷൻ സ്റ്റേറ്റസ് എന്തായാലും പിസിആർ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടി.

Read More

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ വസതിയോട് ചേർന്നുള്ള ഹെലിപാഡിന് സമീപം ബോംബ് കണ്ടെത്തി. അതീവ സുരക്ഷാ മേഖലയിലാണ് ബോംബ് കണ്ടെത്തിയത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ വസതിയും സമീപത്താണ്. പഞ്ചാബിലെയും ഹരിയാനയിലെയും നിയമസഭാ മന്ദിരവും സെക്രട്ടേറിയേറ്റും ബോംബ് കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

സി‌ഡ്നി: ആകാശത്ത് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 മരണം. ഓസ്ട്രേലിയയിലെ ഗോൾ കോസ്റ്റ് വിനോദസഞ്ചാര കേന്ദ്രത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ മൂന്നുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിൽപെട്ട ഹെലികോപ്റ്ററിന്റെ റോട്ടർ താഴേക്കു പതിക്കുന്ന ദൃശ്യം പുറത്തുവന്നു. കാലിഫോർണിയ ന്യൂസ് വാച്ച് ഹെലികോപ്റ്റർ മണൽത്തിട്ടയിൽ വീഴുന്നതിന്‍റെയും റോട്ടറുകൾ അകലെ കിടക്കുന്നതിന്‍റെയും ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 2 ഹെലികോപ്റ്ററുകളും ആകാശത്തു കൂട്ടിമുട്ടിയ ശേഷം തകർന്ന് സീ വേൾഡ് റിസോർട്ടിലെ മണലിൽ വീഴുകയായിരുന്നുവെന്ന് ക്വീൻസ്ലാൻഡ് പോലീസ് ഇൻസ്പെക്ടർ ഗാരി വോറൽ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മാളികപ്പുറത്തിന് സമീപം വെടിമരുന്നു നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിം ഉപയോഗിക്കാൻ പ്രായപരിധി ഏർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങൾക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കരടിൽ അഭിപ്രായം പറയാം. അടുത്ത മാസം അവസാനത്തോടെ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഗെയിമിംഗ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്ന് കരടിൽ പറയുന്നു. ഗെയിം കമ്പനികൾക്ക് അംഗീകാരം നൽകാൻ ഒരു കമ്മിറ്റി രൂപീകരിക്കും. ഗെയിമിംഗ് വഴിയുള്ള വാതുവെപ്പ് അനുവദനീയമല്ല. പ്രായപൂർത്തിയാകാത്തവർ ഗെയിം കളിക്കാൻ രജിസ്റ്റർ ചെയ്യുമ്പോൾ മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്. ഗെയിമിംഗ് പ്ലാറ്റ്ഫോമിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Read More

ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ള ആദ്യ പ്രത്യേക ആരോഗ്യ കേന്ദ്രം ഞായറാഴ്ച തലസ്ഥാനത്ത് തുറന്നു. നഗരത്തിലെ ജി.ബി. റോഡിലാണ് ക്ലിനിക്ക് സ്ഥാപിച്ചത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സേവാഭാരതി ഉത്കർഷ് ഇനിഷ്യേറ്റീവ് ആണ് പ്രദേശത്തെ അടച്ചിട്ട സ്കൂൾ പ്രദേശത്ത് ക്ലിനിക്ക് ആരംഭിച്ചത്. ഈ ക്ലിനിക്കിൽ 7 ഡോക്ടർമാർ ഉണ്ടാകും. പതിവ് പരിശോധനകൾക്കും ചികിത്സയ്ക്കും ഇവിടെ സൗകര്യമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. നഗരത്തിലെ മറ്റ് ക്ലിനിക്കുകൾ സന്ദർശിക്കുമ്പോൾ ലൈംഗികത്തൊഴിലാളികൾ നേരിടുന്ന വിവേചനത്തിനും അവഗണനയ്ക്കും ഇത് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സേവാഭാരതി ഉത്കർഷ് ഇനിഷ്യേറ്റീവ് ഡൽഹി റീജിയൺ ജനറൽ സെക്രട്ടറി സുശീൽ ഗുപ്ത പറഞ്ഞു.

Read More

കൊച്ചി: എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കൈക്കൂലി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് ലോഡ് മണ്ണിന് 500 രൂപ മതിയാകില്ലെന്ന് പറയുന്ന ദൃശ്യങ്ങൾ ആണ് പ്രചരിക്കുന്നത്. ഇതോടെ എറണാകുളം റൂറൽ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബൈജുക്കുട്ടൻ പട്രോളിംഗ് വാഹനത്തിൽ കൈക്കൂലി വാങ്ങുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. കൈയിൽ 500 രൂപ നോട്ടുമായി ഇത് പോരെന്നാണ് വാദം. പിന്നെ 500 രൂപ കൂടി കൊടുക്കുന്നു. ലോഡ് പിടിച്ച ശേഷം പറഞ്ഞിട്ട് കാര്യമില്ലെന്ന ഉപദേശവുമുണ്ട്. കാലടി സ്വദേശിയായ മണൽക്കടത്ത് കേസിലെ പ്രതിയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഇയാൾ കൈക്കൂലി നൽകുന്നതിൻ്റെ ദൃശ്യങ്ങൾ ആണെന്നാണ് വിവരം. സ്ഥിരം കുറ്റവാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇയാളുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.

Read More

ബെംഗളൂരു: പ്രണയം നിരസിച്ചതിന് 19 കാരിയായ വിദ്യാർഥിനിയെ കുത്തിക്കൊന്നു. ബെംഗളൂരു സ്വദേശിനിയായ ലയസ്മിതയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി പവൻ കല്യാണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ പ്രസിഡൻസി കോളേജിലാണ് സംഭവം. പ്രദേശത്തെ മറ്റൊരു കോളേജിലെ വിദ്യാർത്ഥിയായ പവൻ ലയസ്മിതയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെയെത്തിയതെന്നാണ് വിവരം. ലയസ്മിതയെ കൊല്ലാൻ ഉപയോഗിച്ച കത്തി ഉപയോഗിച്ചാണ് പവൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Read More

കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ അടയാളപ്പെടുത്തൽ നടത്തിയത് കർണാടക വനംവകുപ്പ് അല്ലെന്ന് സ്ഥിരീകരണം. ഇത് ബഫർ സോണിനായി അടയാളപ്പെടുത്തിയതല്ല. ധാതു സമ്പത്ത് പഠിക്കാൻ കേന്ദ്ര നിർദ്ദേശപ്രകാരം വന്ന സ്വകാര്യ ഏജൻസിയാണ് മാർക്കിംഗ് നടത്തിയത്. സർവേ നടത്തിയ സ്വകാര്യ ഏജൻസി ജില്ലാ ഭരണകൂടത്തെ അറിയിക്കാതെയാണ് എത്തിയത്. ഇന്നും അടയാളപ്പെടുത്തൽ നടത്താൻ ഉദ്യോഗസ്ഥർ എത്തി. ഉദ്യോഗസ്ഥർ പയ്യാവൂരിൽ എത്തിയതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. സംഘത്തെ പയ്യാവൂർ പൊലീസ് കളക്ട്രേറ്റിലേക്ക് കൊണ്ടുപോയി. മുംബൈയിൽ നിന്നെത്തിയ സംഘം എ.ഡി.എമ്മുമായി കൂടിക്കാഴ്ച നടത്തുകയാണ്. അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസമാണ് ചുവന്ന അടയാളം കണ്ടെത്തിയത്.

Read More

റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴ തുടരുകയാണ്. ജിദ്ദ മേഖലയിലാണ് ഏറ്റവും കൂടുതൽ. ജിദ്ദ നഗരത്തിലെ അടിപ്പാതകൾ അടച്ചു. ഞായറാഴ്ച വൈകുന്നേരമാണ് കനത്ത ഇടിമിന്നലോടു കൂടിയ മഴ പെയ്തത്. വ്യാഴാഴ്ച നഗരത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയായി വരികയായിരുന്നു. ഇതിനിടയിലാണ് വീണ്ടും കനത്ത മഴ പെയ്തത്. ഞായറാഴ്ച ഇടിമിന്നലോട് കൂടിയ മഴ രണ്ടുമണിക്കൂറിലധികം നീണ്ടുനിന്നു. ഇടവിട്ട് പെയ്ത മഴയിൽ നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതം താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. വെള്ളക്കെട്ട് കാരണം പല റോഡുകളും തുരങ്കങ്ങളും പോലീസ് അടച്ചു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ചില ജില്ലകളിലെ താമസക്കാർക്ക് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് സന്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ ഓഫീസ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പകരം ഓൺലൈന്‍ വഴിയായിരിക്കണം ക്ലാസുകൾ നടത്തേണ്ടത്. ശൈത്യകാലത്ത്…

Read More