- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംപി ശശി തരൂർ. എം.കെ രാഘവൻ എം.പിയും തരൂരിനൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ വച്ചാണ് അദ്ദേഹം ഉമ്മൻചാണ്ടിയെ കണ്ടത്. ജർമ്മനിയിലെ ചികിത്സയ്ക്ക് ശേഷം ഇന്നലെയാണ് ഉമ്മൻചാണ്ടി തിരുവനന്തപുരത്തേക്ക് മടങ്ങിയത്. കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് തരൂർ പറഞ്ഞു.
പത്തനംതിട്ട: മാളികപ്പുറം അപകടത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പത്തനംതിട്ട ജില്ലാ കളക്ടറോടും ദേവസ്വം ബോർഡിനോടും റിപ്പോർട്ട് തേടി. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ദേവസ്വം ബോർഡിനും പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ശബരിമല മാളികപ്പുറം വെടിപ്പുരയിൽ കതിന പൊട്ടിയാണ് അപകടമുണ്ടായത്. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ജയകുമാർ (47), അമൽ (28), രജീഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ജയകുമാറിന്‍റെ നില ഗുരുതരമാണ്. മൂവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആദ്യം സന്നിധാനം സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് പമ്പ ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്തു.
ആലപ്പുഴ : എല്ലാ ദിവസവും രാവിലെ ഒരു തൂക്കുപാത്രം പാലുമായി ദേവസ്സിക്കുട്ടി വണ്ടാനം മെഡിക്കൽ കോളേജിൽ എത്തും. 32 വർഷങ്ങളായി അദ്ദേഹം ആശരണരായ രോഗികളെ പരിചരിച്ചു വരുന്നു. വർഷങ്ങൾക്ക് മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് ഒരു നേരത്തെ ഭക്ഷണത്തിനും, സഹായത്തിനുമായി ബുദ്ധിമുട്ടുന്ന രോഗികളെ അദ്ദേഹം കാണുന്നത്. രോഗം ഭേദമായി ആശുപത്രി വിട്ടെങ്കിലും പിന്നീടങ്ങോട്ട് ദേവസ്സിക്കുട്ടി മെഡിക്കൽ കോളേജിലെ നിത്യ സന്ദർശകനായി മാറി. അതൊരിക്കലും അസുഖം വന്നത് കൊണ്ടായിരുന്നില്ല. തന്നാൽ കഴിയുന്നവിധം ആരുമില്ലാത്ത രോഗികളെ സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. രോഗികൾക്ക് ഭക്ഷണം നൽകിയ ശേഷം അവരെ കുളിപ്പിക്കുകയും ചെയ്യും. ആശുപത്രിയിലെ നഴ്സുമാർ അറിയിക്കുന്നതനുസരിച്ച് ഓരോ രോഗികളുടെ അടുത്തും എത്തും. രാവിലെ 8 മണി മുതൽ വൈകിട്ട് 9 വരെ അദ്ദേഹം ആശുപത്രിയിൽ ഉണ്ടാവും. ആലപ്പുഴ പ്രെയർ ഗ്രൂപ്പ് അംഗമായ അദ്ദേഹം അതിൽ നിന്ന് ലഭിക്കുന്ന തുകയും ആതുര സേവനനത്തിനായാണ് ചിലവഴിക്കുന്നത്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
കോഴിക്കോട്: വടകരയിൽ വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. തൃശൂർ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. തൃശൂരിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കവർച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നും പ്രതി രാജനെ പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണെന്നും പൊലീസ് പറഞ്ഞു. രാജനെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു. തൃശൂർ തിരുത്തല്ലൂർ സ്വദേശിയാണ് പ്രതി മുഹമ്മദ് ഷഫീഖ്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ഷഫീഖിന് 22 വയസ്സുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആളുകളെ പരിചയപ്പെടുകയും അവരുമായി ചങ്ങാത്തം കൂടുകയും ചെയ്ത് മോഷണം നടത്തുകയാണ് പ്രതിയുടെ രീതി.
പട്ന: ബീഹാറിലെ ഗയ ജില്ല കോവിഡ് വ്യാപന ഭീഷണി. ബോധ ഗയയിൽ ബുദ്ധമതാനുയായികളുടെ കാലചക്ര പൂജയിൽ പങ്കെടുക്കാൻ എത്തിയ വിദേശികളിൽ നിന്നാണ് വൈറസ് പകരുന്നത്. മ്യാൻമർ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് എത്തിയ 17 പേരെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാറ്റി പാർപ്പിച്ചിട്ടുണ്ട്. 50 ലധികം വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ബുദ്ധമതാനുയായികൾ ബോധ ഗയയിൽ എത്തിയിട്ടുണ്ട്. ബുദ്ധമത നേതാവ് ദലൈലാമയും പങ്കെടുത്തു. കാലചക്ര പൂജയിൽ പങ്കെടുത്തവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയാണ്. പട്ന വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും എത്തുന്ന യാത്രക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. സംസ്ഥാനത്തെ ആശുപത്രികളിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ നിർദ്ദേശം നൽകി.
തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ വിഷയത്തിൽ നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവർണർ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെടുക്കും. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തതിനാലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. നടപടി പിൻവലിക്കുന്നത് സ്വാഭാവികമല്ല. സ്ഥിതി മാറിയോ എന്ന് പരിശോധിക്കുമെന്നും ഗവർണർ വിശദീകരിച്ചു. ഭരണഘടനയെ വിമർശിച്ച കേസിൽ കോടതി അന്തിമ വിധി പറയുന്നതിന് മുമ്പാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. 4ന് സത്യപ്രതിജ്ഞ ചെയ്യാൻ മുഖ്യമന്ത്രി സാവകാശം തേടിയതിനെ തുടർന്നാണ് ഗവർണർ നിയമോപദേശം തേടിയത്. സജി ചെറിയാന്‍റെ മന്ത്രിസഭാ പുനഃപ്രവേശനം നിയമപരമാണോയെന്ന് പരിശോധിക്കാൻ ഗവർണർ സ്റ്റാൻഡിംഗ് കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരെ തീരുമാനിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാൽ ഗവർണർക്ക് ഭരണഘടനാപരമായി അത് ചോദ്യം ചെയ്യാൻ അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കിൽ ഗവർണർക്ക് സർക്കാരിൽ നിന്ന് കൂടുതൽ വ്യക്തത തേടാം.
റിയാദ്: കുട്ടികൾക്ക് ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സിഹതി ആപ്പ് വഴി വാക്സിൻ എടുക്കാൻ ബുക്ക് ചെയ്യണം. മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികളെയാണ് പകർച്ച പനി ബാധിക്കുന്നത്. അപൂർവം സന്ദർഭങ്ങളിൽ മരണം പോലും ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.
സൂപ്പർ ഹിറ്റായ ‘മാസ്റ്ററി’ന് ശേഷം തമിഴ് സൂപ്പർ സ്റ്റാർ വിജയ് മുഖ്യ വേഷത്തിലെത്തുന്ന ലോകേഷ് കനകരാജിന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് താൽക്കാലികമായി ദളപതി 67 എന്നാണ് പേരിട്ടിരിക്കുന്നത്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയുടെ നായികയായി തൃഷ എത്തുകയാണ്. ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ദളപതി 67 ന്‍റെ തിരക്കഥ തനിക്ക് വിശദമായി അറിയാമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ വൻ ഹിറ്റായി മാറിയതോടെ, ദളപതി 67 ൽ വലിയ പ്രതീക്ഷകളാണുള്ളത്. വിക്രമിനെയും കൈതിയെയും സംയോജിപ്പിച്ച് ലോകേഷ് അവതരിപ്പിച്ച ‘ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സി’ന്‍റെ ഭാഗമാകുമോ ദളപതി 67 എന്ന കാര്യം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും വലിയ ചർച്ചയാണ്. എന്നാൽ എല്‍സിയുവില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതായിരിക്കും ചിത്രമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. നാളെ രാവിലെ 11 മണിക്ക് പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിയാണ് നോട്ടീസ് നൽകിയത്. നേരിട്ട് ഹാജരാകാനുള്ള നോട്ടീസ് പിരിച്ചുവിടൽ നടപടികളുടെ തുടർച്ചയാണ്. പിരിച്ചുവിടാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാനാണ് നോട്ടീസ്. ദളിത് യുവതിയെ ബലാത്സംഗം ചെയ്തതടക്കം 15 തവണ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് പി ആർ സുനു. പിരിച്ചു വിടാതിരിക്കാൻ കാരണം വിശദീകരിക്കാൻ ഡി.ജി.പി നേരത്തെ നോട്ടീസ് നൽകിയിരുന്നു. നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ നടപടിയുമായി ഡി.ജി.പിക്ക് മുന്നോട്ട് പോകാമെന്നായിരുന്നു ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം 31ന് സുനു മറുപടി നൽകിയത്.
തിരുവനന്തപുരം: ഡിസംബറിലെ സാധാരണ റേഷൻ വിതരണം ജനുവരി അഞ്ച് വരെ നീട്ടിയത് സർക്കാർ പിൻവലിച്ചു. ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. റേഷൻ വിതരണത്തിൽ കേന്ദ്ര സർക്കാർ പുതുക്കിയ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണ് ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം നീട്ടുന്നത് പിൻവലിക്കേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു. റേഷൻ കടകൾക്ക് നാളെ അവധിയാണ്. അതേസമയം, ഡിസംബർ മാസത്തെ കേന്ദ്രസർക്കാരിന്റെ പി.എം.ജി.കെ.വൈ വിഹിതം വാങ്ങാൻ കഴിയാത്തവർക്ക് ജനുവരി 10 വരെ വാങ്ങാൻ അവസരം നൽകും. ഇതിന്‍റെ സാങ്കേതികത കാര്യങ്ങൾ പൂർത്തിയാക്കാനാണ് നാളെ അവധി പ്രഖ്യാപിച്ചത്.
