- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം; മുഖ്യമന്ത്രിയുടെ ഉന്നതാധികാര സമിതിയുടെ തെളിവെടുപ്പ് ഇന്ന്
കോട്ടയം: കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നിയോഗിച്ച ഉന്നത അധികാര സമിതിയുടെ തെളിവെടുപ്പ് ഇന്ന്. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള 2 അംഗ സമിതി കോട്ടയം കളക്ടറേറ്റിൽ സിറ്റിംഗ് നടത്തും. വിദ്യാർത്ഥി പ്രതിനിധികളും അധ്യാപക അനധ്യാപക പ്രതിനിധികളും തെളിവെടുപ്പിനായി എത്തും. സമരത്തെ തുടർന്ന് ഡിസംബർ 24 മുതൽ ജനുവരി 8 വരെ കോളേജ് അടച്ചിടാൻ കളക്ടർ ഉത്തരവിട്ടിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ നീക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ അഞ്ചിനാണ് സമരം ആരംഭിച്ചത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ കമ്മീഷൻ രണ്ടാഴ്ച മുമ്പ് തെളിവെടുപ്പ് നടത്തിയിരുന്നു.
മലപ്പുറം : 11 വയസ്സുകാരൻ ഹൃദു കൃഷ്ണനും, ഇർഹാ സുഹൈൽ എന്ന മൂന്ന് വയസ്സുകാരിയും വെള്ളത്തെ മെരുക്കി നീന്തിക്കയറിയത് റെക്കോർഡ് നേട്ടങ്ങളിലേക്ക്. ഇടിമുഴിക്കൽ പള്ളിക്കുളത്തിൽ 7 മണിക്കൂർ തുടർച്ചയായി നീന്തി ഹൃദു അതുവരെ നിലനിന്നിരുന്ന ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡ് തിരുത്തിക്കുറിച്ചപ്പോൾ, 22 മിനിറ്റ് വെള്ളത്തിന് മേൽ മലർന്നുകിടന്ന് ഇർഹ ഏഷ്യൻ ബുക്സ് ഓഫ് റെക്കോർഡും സ്വന്തമാക്കി. കൂടെ നീന്തിയ സുഹൃത്തുക്കൾ ഇടക്ക് നൽകിയ വെള്ളമല്ലാതെ മറ്റൊരു ഭക്ഷണവും കഴിക്കാതെയായിരുന്നു ഹൃദുവിന്റെ പ്രകടനം. 10 മിനിറ്റ് നേരം വെള്ളത്തിനു മുകളിൽ പൊങ്ങികിടന്നുകൊണ്ട് ഇതിന് മുൻപ് ഇർഹ ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡ് നേടിയിരുന്നു. ഇടിമുഴിക്കൽ പള്ളിക്കര സന്തോഷിന്റെയും സുനിതയുടെയും മകനായ ഹൃദു നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. സംസ്ഥാന അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ബട്ടർഫ്ലൈ നീന്തലിൽ മെഡലും നേടിയിട്ടുണ്ട്. ഇടിമുഴക്കൽ ചക്കുവളവിന് സമീപമുള്ള സുഹൈൽ അഫിദാ ദമ്പതികളുടെ മകളാണ് ഇർഫ സുഹൈൽ. ചേലേമ്പ്ര സിംഫിൻ സ്വിമ്മിംഗ് അക്കാദമിയിൽ ഹാഷിർ ചേലുപാടമാണ് ഇരുവർക്കും…
യുവ സംവിധായികയുടെ മരണം; മരിച്ചത് സ്വയം കഴുത്ത് ഞെരിച്ചാകാമെന്ന വിചിത്ര കണ്ടെത്തലുമായി പൊലീസ്
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്‍റെ മരണം സ്വയം കഴുത്ത് ഞെരിച്ചാകാമെന്ന് വിചിത്ര പരാമർശം. ഫോറൻസിക് റിപ്പോർട്ട് അനുസരിച്ച്, അപൂർവങ്ങളിൽ അപൂർവമായ ‘അസ്ഫിക്സിയോഫീലിയ’ എന്ന സ്വയം പീഡന അവസ്ഥയായിരിക്കാം മരണകാരണമെന്ന് പറയുന്നു. ആർഡി ഓഫീസിന്‍റെ ഫയലിൽ ഇല്ലാത്ത റിപ്പോർട്ട് ഉന്നതതല പൊലീസ് സംഘം പുനഃപരിശോധിക്കുകയാണ്. സ്വയം പീഡിപ്പിച്ചും ശ്വാസംമുട്ടിച്ചും ആനന്ദം കണ്ടെത്തുന്ന ഈ അപൂർവ അവസ്ഥ പാശ്ചാത്യ രാജ്യങ്ങളിൽ പോലും അപൂർവമായി മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. നയനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം കഴുത്ത് ഞെരിഞ്ഞാണ് മരണം. ഇത് സാധൂകരിക്കാൻ ‘അസ്ഫിക്സിയോഫീലിയ’ പിന്നീട് വച്ചുകെട്ടിയതാണെന്നും സംശയിക്കുന്നു. ഇത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും അതിനുള്ള വിദൂര സാധ്യത പോലുമില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും സംശയിക്കുന്നു. അതേസമയം, മരണം ‘അസ്ഫിക്സിയോഫീലിയ’ മൂലമാണെന്ന നിഗമനത്തിലെത്താൻ, മരണം സംഭവിച്ച സ്ഥലത്തെ ചുറ്റുപാടുകളും വസ്തുക്കളും ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഒരുമിച്ച് വരണമെന്ന് വ്യവസ്ഥയുണ്ട്. പൊലീസ് തയ്യാറാക്കിയ മഹസർ റിപ്പോർട്ടിൽ ഇക്കാര്യങ്ങളില്‍ ഒന്നുപോലും അടങ്ങിയിട്ടില്ല. മൃതദേഹം കണ്ട സ്ഥലത്ത് ദൂരെ മാറി ചുരുട്ടിയ…
കണ്ണൂര്‍: ശ്രീനാരായണ കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ ഗുരുസ്തുതി ചൊല്ലുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റ് നിൽക്കാത്തതിൽ വിവാദം. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലം എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളിയെ മുഖ്യമന്ത്രി തടഞ്ഞതും ചർച്ചയായി. മുഖ്യമന്ത്രി ഗുരുനിന്ദ നടത്തിയെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ അടക്കമുള്ളവർ രംഗത്തുവന്നു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉള്‍പ്പെടെ വേദിയിലുള്ളവരെല്ലാം എഴുന്നേറ്റു നിന്നിരുന്നു. ഗുരുവിനോട് മുഖ്യമന്ത്രി അനാദരവ് കാട്ടിയെന്ന് സോഷ്യൽ മീഡിയയിൽ ചിലർ വിമർശിച്ചു. ഒരു വേദിയിലും പ്രാർത്ഥനാസമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റുനില്‍ക്കാറില്ലെന്ന് തിരിച്ചും കമന്‍റുകളുണ്ടായിരുന്നു.
‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിവേക് അഗ്നിഹോത്രി പുതിയ പ്രോജക്റ്റ് ആരംഭിച്ചു. സമീപകാലത്ത് ഉള്ളടക്കം കൊണ്ട് വളരെയധികം ചർച്ചകളും വിവാദങ്ങളും സൃഷ്ടിച്ച ‘ദി കശ്മീർ ഫയൽസ്’ ന്‍റെ സംവിധായകൻ്റെ പുതിയ ചിത്രമാണ് ‘ദി വാക്സിൻ വാർ’. വിവേക് അഗ്നിഹോത്രി തന്നെയാണ് ‘ദി വാക്സിൻ വാര്‍’ പ്രഖ്യാപിച്ചത്. ചിത്രത്തിൽ അനുപം ഖേർ ജോയിൻ ചെയ്തു എന്നതാണ് ഏറ്റവും പുതിയ വാർത്ത. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ലഖ്നൗവിലാണ് നടക്കുന്നത്. തന്‍റെ 354-ാമത്തെ ചിത്രമാണിതെന്ന് അനുപം ഖേർ പറയുന്നു. അനുപം ഖേർ തന്‍റെ ഒരു ചിത്രം പങ്കിട്ടാണ് ‘വാക്സിൻ വാറിൽ’ ജോയിൻ ചെയ്തതായി പ്രഖ്യാപിച്ചത്. 2023 ലെ സ്വാതന്ത്ര്യദിനത്തിൽ റിലീസ് ചെയ്യുന്ന ചിത്രം 11 ഭാഷകളിൽ റിലീസ് ചെയ്യും. കോവിഡ്, രാജ്യത്തെ വാക്സിനേഷൻ പ്രക്രിയ എന്നിവയെക്കുറിച്ചുള്ളതായിരിക്കും സിനിമയെന്നാണ് റിപ്പോർട്ടുകൾ. അയാം ബുദ്ധ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. അഭിഷേക് അഗർവാൾ ആർട്സിന്‍റെ ബാനറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അഭിനേതാക്കൾ ആരായിരിക്കുമെന്ന്…
തിരുവനന്തപുരം: സജി ചെറിയാനെതിരായ കേസിൽ വിശദാംശങ്ങൾ തേടാൻ ഗവർണർക്ക് നിയമോപദേശം. കോടതി കുറ്റവിമുക്തനാക്കിയെന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്. ഗവർണർ ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. മുഖ്യമന്ത്രിയുടെ ആവശ്യം മാത്രം കണക്കിലെടുത്ത് സത്യപ്രതിജ്ഞ നടത്തരുത്. ഗവർണർ ഇന്ന് തന്നെ മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗൽ അഡ്വൈസർ നൽകിയത്. ഗവർണറുടെ നിയമോപദേഷ്ടാവ് ഗോപകുമാരൻ നായരുടേതാണ് നിയമോപദേശം. സജി ചെറിയാനെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ തള്ളിക്കളയാനാവില്ലെന്ന് നേരത്തെ ഗവർണർക്ക് നിയമോപദേശം ലഭിച്ചിരുന്നു. ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. ഇതിനായി ശുപാർശ ചെയ്താൽ ഗവർണർക്ക് അത് അവഗണിക്കാൻ കഴിയില്ലെന്നും അത് ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ഇതോടെ കൂടുതൽ വ്യക്തതയ്ക്കായി വീണ്ടും നിയമോപദേശം തേടിയിരുന്നു. സജി ചെറിയാന്‍റെ മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ അന്തസ്സിനെ അപമാനിച്ചുവെന്നാണ് സജി ചെറിയാനെതിരെയുള്ള കേസ്. ഇതൊരു…
രാമേശ്വരം : പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്‍റെ നിർമ്മാണം മാർച്ച് അവസാനത്തോടെ പൂർത്തിയാകുമെന്ന് ദക്ഷിണ റെയിൽവേ. അപകട മുന്നറിയിപ്പിനെ തുടർന്ന് ഡിസംബർ 23 മുതൽ പഴയ പാലത്തിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. പുതിയ പാലത്തിന്‍റെ 84 ശതമാനം പണികളും പൂർത്തിയായതായി ദക്ഷിണ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. പാലത്തിനായുള്ള എല്ലാ തൂണുകളും കടലിടുക്കിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവയ്ക്ക് മുകളിൽ, 99 സ്പാനുകളും ഒരു നാവിഗേഷണൽ സ്പാനും ഉണ്ടാകും. കപ്പൽ എത്തുമ്പോൾ 72.5 മീറ്റർ നീളമുള്ള നാവിഗേഷനൽ സ്പാൻ കുത്തനെ ഉയരും. കപ്പലുകൾക്ക് വഴിയൊരുക്കാൻ പാലത്തിന്‍റെ ഒരു ഭാഗം ലംബമായി ഉയരുന്നതിനാൽ ഇതിനെ ‘വെർട്ടിക്കൽ ലിഫ്റ്റിംഗ്’ ബ്രിഡ്ജ് എന്ന് വിളിക്കുന്നു. വെർട്ടിക്കൽ ലിഫ്റ്റിംഗ് സംവിധാനത്തിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേ പാലമാണിത്. തൽക്കാലം പാലത്തിൽ ഒരു പാതയാണ് സ്ഥാപിക്കുകയെങ്കിലും ഇരട്ട പാതയുടെ വീതിയുണ്ട്. വൈദ്യുതീകരണത്തിനുള്ള സാധ്യത കണക്കിലെടുത്താണ് പാലം നിർമ്മിക്കുന്നത്. പുതിയ പാലത്തിന് പഴയ പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരമുണ്ടാകും. നാവിഗേഷനൽ…
തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ തുടരുന്നു. ഗവർണർ നാളെ അന്തിമ തീരുമാനമെടുക്കും. മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടാനും സാധ്യതയുണ്ട്. ഭരണഘടനയെ വിമർശിച്ച കേസിൽ കോടതി അന്തിമ വിധി പറയുന്നതിന് മുമ്പാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. 4ന് സത്യപ്രതിജ്ഞ ചെയ്യാൻ മുഖ്യമന്ത്രി സമയം തേടിയതിനെ തുടർന്നാണ് ഗവർണർ നിയമോപദേശം തേടിയത്. സജി ചെറിയാന്‍റെ മന്ത്രിസഭാ പുനഃപ്രവേശനം നിയമപരമാണോയെന്ന് പരിശോധിക്കാൻ ഗവർണർ സ്റ്റാൻഡിംഗ് കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു.
ന്യൂഡൽഹി: ഡൽഹിയിലെ കഞ്ചവാലയിൽ വാഹനാപകടത്തിൽപ്പെട്ട് റോഡിൽ വലിച്ചിഴച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോർട്ട് തേടി. അന്വേഷണം മുതിർന്ന ഡൽഹി പൊലീസ് ഓഫീസർ ശാലിനി സിംഗിന് കൈമാറി. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്നാണ് അമിത് ഷായുടെ നിർദേശം. ദില്ലി അമൻ വിഹാർ സ്വദേശിയായ അഞ്ജലി (20) ആണ് പുതുവത്സര ദിനത്തിൽ കാറിടിച്ച് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ സുൽത്താൻപുരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാർ അഞ്ജലിയെ 12 കിലോമീറ്ററോളം വലിച്ചിഴച്ചു. വസ്ത്രങ്ങൾ കീറിയ നിലയിൽ കാഞ്ചന്‍വാലയിലാണ് നഗ്നശരീരം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ ഒരാൾ ബി.ജെ.പി നേതാവാണെന്നാണ് ആരോപണം. യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും കാറിലുണ്ടായിരുന്നവരുടെ മദ്യപരിശോധനയും വരാനുണ്ട്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മദർ-ന്യൂബോൺ കെയർ യൂണിറ്റ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. നവജാത ശിശുക്കളുടെ ചികിത്സയിൽ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ മദർ -ന്യൂബോൺ കെയർ യൂണിറ്റിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. നവജാത ശിശുക്കളുടെ പരിചരണത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കോഴിക്കോട്ടെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് സാധിക്കുമെന്നും ഇതിന് സർക്കാരിന്റെ പൂർണ്ണ പിന്തുണ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. മികച്ച സൗകര്യങ്ങളോടെ ഐ.എം.സി.എച്ചിൽ ഒരുങ്ങുന്ന ലേബർ റൂം ജോലികൾ അവസാന ഘട്ടത്തിലാണ്. ഇതിന്‍റെ ഉദ്ഘാടനം വൈകാതെ നടക്കും. പ്രതിവർഷം 6,000 ഡെലിവറികൾ നടത്തുന്ന ഐ.എം.സി.എച്ച് വിവിധ സുപ്രധാന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇത് ജനങ്ങൾക്ക് മെച്ചപ്പെട്ട രീതിയിൽ ഗുണം ചെയ്യും. ഏറ്റവും ശാസ്ത്രീയമായി, ഐഎംസിഎച്ചിൽ ആരംഭിച്ച മുലപ്പാൽ ബാങ്ക് മികച്ച പ്രവർത്തനമാണ് നടത്തുന്നത്.
