- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മാസാർ കാർഡുള്ള വിദ്യാർത്ഥികൾക്ക് ബസ് ചാർജിൽ 30% ഇളവുമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി
യുഎഇ: അജ്മാനിൽ മാസാർ കാർഡുള്ള വിദ്യാർത്ഥികൾക്ക് ബസ് ചാർജിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. പൊതുബസുകൾ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. പൊതുഗതാഗത സേവനങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പൂർത്തീകരിക്കുന്നതിനായി അജ്മാനിലെ ബസ് ഫ്ലീറ്റ് അടുത്തിടെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പൊതുജന സേവനം ഉറപ്പാക്കുന്നതിനായി 12 മുതൽ 14 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന രണ്ട് തരം ബസുകൾ കൂടി അതോറിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. മസാർ കാർഡിനായി അപേക്ഷിക്കാൻ, www.ta.gov.ae എന്ന അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ഷെയ്ഖ് അബ്ദുല്ല ബിൻ റാഷിദ് അൽ നുഐമി സ്ട്രീറ്റിലെ അജ്മാൻ സെൻട്രൽ ബസ് സ്റ്റേഷൻ സന്ദർശിക്കുകയോ ചെയ്യാം.
കൊച്ചി: പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. കേരള ബ്ലാസ്റ്റേഴ്സ് 3-1ന് ജംഷഡ്പൂർ എഫ്സിയെ തോൽപ്പിച്ചു. ഈ ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് വീണ്ടും മുന്നേറി. കൊച്ചിയിൽ നടന്ന മത്സരത്തിന്‍റെ 9-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. അപ്പസ്തോലോസ് ജിയാനുവിന്‍റെ ഉജ്ജ്വലമായ ബാക്ക് ഹീൽ ഷോട്ടായിരുന്നു ആദ്യ ഗോളായി മാറിയത്. ദിമിത്രിയോസ് ഡയമെന്‍റക്കോസാണ് ഗോൾ നേടാൻ വഴിയൊരുക്കിയത്. 18-ാം മിനിറ്റിൽ ജംഷഡ്പൂരിനു വേണ്ടി ഡാനിയൽ ചിമ ഒരു ഗോൾ സ്വന്തമാക്കി. മത്സരത്തിന്‍റെ 31-ാം മിനിറ്റിൽ ഡയമന്റക്കോസിന്റെ പെനൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് തിരിച്ചു പിടിച്ചു. 65-ആം മിനുട്ടിൽ അഡ്രിയൻ ലൂണ ബ്ലാസ്റ്റേഴ്സിനായി മൂന്നാം ഗോൾ നേടി.
പ്രമുഖ അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ‘1899’ സീരീസ് ഒരൊറ്റ സീസണോടെ അവസാനപ്പിക്കുന്നു. സയൻസ് ഫിക്ഷൻ ത്രില്ലർ സീരീസായ ഡാർക്കിന്‍റെ സ്രഷ്ടാക്കളായ ബാരണ്‍ ബോ ഒഡാറും ജാന്‍റെ ഫ്രീസും ചേർന്നാണ് ‘1899’ ഒരുക്കിയത്. നെറ്റ്ഫ്ലിക്സ് നവംബർ 17 ന് ‘1899’മുഴുവൻ എപ്പിസോഡുകളുമായി ആദ്യ സീസണ്‍ സ്ട്രീം ചെയ്തിരുന്നു. ‘ഡാർക്ക്’ പോലുള്ള രണ്ടാമത്തെയും മൂന്നാമത്തെയും സീസണുകൾ ചെയ്ത് പരമ്പര അവസാനിപ്പിക്കാൻ തങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അത് സഫലമായില്ലെന്നും ബാരനും ജാനും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യതമാക്കി.
പുതുച്ചേരി: കോവിഡ് ഭീഷണി കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം നൽകി പുതുച്ചേരി ആരോഗ്യവകുപ്പ്. പുതുവത്സരത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. പുതുച്ചേരിയിൽ പുതുവത്സരാഘോഷം ശനിയാഴ്ച രാത്രി ഒരു മണി വരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഞായറാഴ്ച റോക്ക് ബീച്ച്, ഗാന്ധിടൈഡൽ, വൈറ്റ് ടൗൺ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. ബീച്ചുകൾ, റോഡുകൾ, പാർക്കുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് ആരോഗ്യവകുപ്പ് നിർബന്ധമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സുതാര്യമായ ടെൻഡർ പ്രക്രിയയിലൂടെ മരുന്ന് വാങ്ങാൻ ഉത്തർപ്രദേശ് സർക്കാരിനു നിർദേശം നൽകി സുപ്രീം കോടതി
ന്യൂഡല്‍ഹി: ദേശീയ ആയുഷ് മിഷന്‍റെ ഭാഗമായി നിഷ്പക്ഷവും സുതാര്യവുമായ ടെണ്ടർ പ്രക്രിയയിലൂടെ മാത്രമേ ആയുർവേദ മരുന്നുകൾ വാങ്ങാൻ കഴിയുകയുള്ളു എന്ന് ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ മെഡിസിൻസ് ഫാർമസ്യൂട്ടിക്കൽസ് കോർപ്പറേഷൻ ലിമിറ്റഡ് മാത്രമാണ് ഗുണനിലവാരമുള്ള ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ദേശീയ ആയുഷ് മിഷന്‍റെ ഭാഗമായി കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും മാത്രമേ മരുന്നുകൾ വാങ്ങാൻ കഴിയൂ. ഇന്ത്യൻ മെഡിസിൻസ് ഫാർമസ്യൂട്ടിക്കൽസ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് മാത്രം ഉത്തർപ്രദേശ് സർക്കാർ ആയുർവേദ മരുന്നുകൾ വാങ്ങിയതിനെതിരെ കേരള ആയുർവേദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സഹകരണ സംഘം സമർപ്പിച്ച ഹർജി പരിഗണിക്കവെ അലഹബാദ് ഹൈക്കോടതി സുതാര്യമായ ടെൻഡർ പ്രക്രിയയിലൂടെ മരുന്ന് വാങ്ങാൻ ഉത്തർപ്രദേശ് സർക്കാരിനു നിർദേശം നൽകിയിരുന്നു. ഉത്തരവിനെതിരെ ഉത്തർപ്രദേശ്…
തിരുവനന്തപുരം: 2022 ലെ ഓടക്കുഴൽ അവാർഡിന് അർഹനായി അധ്യാപകനും എഴുത്തുകാരനുമായ അംബികാസുതൻ മാങ്ങാട്. ‘പ്രണവായു’ എന്ന് നാമധേയം ചെയ്തിരിക്കുന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2023 ഫെബ്രുവരി രണ്ട്, വൈകിട്ട് അഞ്ചു മണിക്ക് കൊച്ചിയിൽ ഡോ.എം.ലീലാവതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും.
2014ൽ കൊളംബിയൻ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യവേയാണ് സമീർ ലഖാനി എന്ന യുവാവ് ഒരമ്മ തന്റെ കുഞ്ഞിനെ അലക്ക് സോപ്പ് ഉപയോഗിച്ച് കുളിപ്പിക്കുന്നത് കണ്ടത്. യാത്രയിലുടനീളം പലയിടങ്ങളിലായി സമീർ ഈ കാഴ്ച കണ്ടു. പിന്നീട് നടത്തിയ വിശദ പഠനത്തിലൂടെയാണ് വികസ്വര രാജ്യങ്ങളിലെ ജനസംഖ്യയിൽ ഒരു ശതമാനം ആളുകൾക്ക് മാത്രമേ കുളിക്കാനുള്ള സോപ്പ് ലഭിക്കുന്നുള്ളൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ഒപ്പം, മറ്റൊരു കാര്യവും സമീറിന്റെ ഓർമ്മയിലെത്തി. രാജ്യത്തെ ഭൂരിഭാഗം ഹോട്ടലുകളും അതിഥികൾക്ക് സോപ്പും മറ്റും, കുളിക്കുന്നതിന് സൗജന്യമായി തന്നെ നൽകുന്നുണ്ടെങ്കിലും വളരെ ചുരുക്കം പേരാണ് അത് ഉപയോഗിക്കുന്നത്. ചിലർ ഭാഗികമായി ഉപയോഗിച്ചതിന് ശേഷം സോപ്പ് ഉപേക്ഷിക്കുകയും ചെയ്യുന്നു. ഈ യാഥാർത്ഥ്യങ്ങൾ തിരിച്ചുറിഞ്ഞാണ് ഹോട്ടലുകളിലും മറ്റ് സ്ഥലങ്ങളിലും ഉപേക്ഷിക്കുന്ന അധിക സോപ്പുകൾ ശേഖരിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ കഴിയുന്ന തരത്തിലുളള്ള സംരംഭത്തെക്കുറിച്ച് സമീർ ആലോചിക്കുന്നത്. 2014 ൽ അദ്ദേഹം ഇക്കോ സോപ്പ് ബാങ്ക് എന്ന പദ്ധതി ആരംഭിച്ചു. ഉപേക്ഷിക്കപ്പെട്ട സോപ്പുകൾ ശേഖരിച്ച്, അണുവിമുക്തമാക്കി പുതിയ സോപ്പുകളായി…
തമിഴ് സിനിമ വ്യവസായം എല്ലായ്പ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുന്ന സീസണാണ് പൊങ്കൽ. എന്നാൽ ഇത്തവണ കാത്തിരിപ്പിൻ്റെ ആഴം കൂട്ടി തമിഴ് സിനിമയിലെ മുന്നിര അഭിനേതാക്കളായ വിജയ്, അജിത്ത് എന്നിവരുടെ ചിത്രങ്ങൾ റിലീസിനെത്തുകയാണ്. വിജയ് ചിത്രം വാരിസിനൊപ്പം അജിത്തിന്‍റെ തുനിവും ഈ പൊങ്കലിന് തിയേറ്ററുകളിലെത്തും. വാരിസിന്‍റെ സെൻസർഷിപ്പ് പൂർത്തിയായതിനെക്കുറിച്ചും ട്രെയിലറിനെക്കുറിച്ചുള്ള വിവരങ്ങളുമാണ് ഇപ്പോൾ നിർമാതാക്കൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ നാളെ വൈകിട്ട് 5 മണിക്ക് സൺ ടിവിയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും. ബീസ്റ്റിന് ശേഷം വിജയ് നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് വാരിസ്. ദേശീയ അവാർഡ് ജേതാവായ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ഒരേസമയം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. വിജയ്‍യുടെ കരിയറിലെ 66ാമത്തെ ചിത്രമാണ് വാരിസ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രശ്മിക മന്ദാന, ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് രോഗിക്ക് എലിയുടെ കടിയേറ്റ സംഭവത്തിൽ അന്വേഷണം. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരണം തേടി. ഐസിയുവിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പൗഡിക്കോണം സ്വദേശിനി ഗിരിജ കുമാരിയുടെ കാലിലാണ് എലിയുടെ കടിയേറ്റത്.
അതിർത്തി പ്രദേശങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന ഉറപ്പുനൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ഇറ്റാനഗര്‍: അതിർത്തി പ്രദേശങ്ങളിലെ ഏതു പ്രകോപനത്തെയും ചെറുക്കാൻ ഇന്ത്യൻ സൈന്യത്തിനു കഴിയുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഏതെങ്കിലും തരത്തിൽ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമല്ല ഇന്ത്യയെന്നും അയൽരാജ്യങ്ങളുമായി സൗഹാർദ്ദപരമായ ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിലെ ബോലെംഗിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന്‍റെ (ബിആർഒ) പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി പ്രദേശങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ പാലം പ്രദേശവാസികളുടെ യാത്ര സുഗമമാക്കുക മാത്രമല്ല, സൈന്യത്തിന്‍റെയും വലിയ സൈനിക ഉപകരണങ്ങളുടെയും യന്ത്രവത്കൃത വാഹനങ്ങളുടെയും സഞ്ചാരം വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമല്ല ഇന്ത്യ, അയല്‍രാജ്യങ്ങളുമായി സൗഹാര്‍ദപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭഗവാന്‍ രാമനില്‍ നിന്നും ഭഗവാന്‍ ബുദ്ധന്റെ ഉപദേശങ്ങളില്‍ നിന്നും പൈതൃകമായി ലഭിച്ച നമ്മുടെ തത്വശാസ്ത്രമാണിത്. പ്രകോപനപരമായ ഏതു സാഹചര്യത്തേയും നേരിടാനുള്ള എല്ലാവിധ കഴിവും ഈ രാജ്യത്തിനുണ്ട്” രാജ്‌നാഥ് സിങ് പറഞ്ഞു.
