Author: News Desk

ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ഗുഞ്ജൻ പട്ടീദാർ രാജിവെച്ചു. കമ്പനിയുടെ ആദ്യകാല ജീവനക്കാരിൽ ഒരാളായിരുന്ന ഗുഞ്ജൻ പിന്നീട് സഹസ്ഥാപക പദവി നൽകുകയായിരുന്നു. രാജി വെക്കുന്നതിനു പിന്നിലെ കാരണം അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗുഞ്ജൻ പാട്ടീദാർ കഴിഞ്ഞ പതിനാലു വർഷത്തോളം സൊമാറ്റോയ്‌ക്കൊപ്പമുണ്ടായിരുന്നു. ഓഹരി വിപണിയിലടക്കം സൊമാറ്റോ മാന്ദ്യം നേരിടുന്നതിനിടെയാണ് പട്ടീദാറിന്‍റെ രാജി.

Read More

2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ, ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗതത്തിൽ നിന്നുള്ള വരുമാനം മുൻ വർഷങ്ങളിൽ നേടിയ വരുമാനത്തെ മറികടന്നു. ഏപ്രിൽ-ഡിസംബർ കാലയളവിൽ രാജ്യത്തെ ചരക്ക് ഗതാഗതത്തിൽ നിന്ന് റെയിൽവേയുടെ വരുമാനം 120478 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ 16% വർദ്ധനവാണുള്ളത്. നടപ്പുസാമ്പത്തിക വർഷം ഏപ്രിൽ -ഡിസംബർ കാലയളവിൽ 1109.38 ദശലക്ഷം ടൺ ചരക്കുനീക്കമാണ് റെയിൽവേ നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1029.96 ദശലക്ഷം ടണ്ണായിരുന്നുവെന്ന് റെയിൽവേ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഡിസംബറിൽ 130.66 ദശലക്ഷം ടൺ ചരക്ക് നീക്കവുമായി റെയിൽവേ 14,573 കോടി രൂപ വരുമാനം നേടി. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 3 ശതമാനം വർദ്ധനവാണിത്. ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, ബിസിനസ് വികസന യൂണിറ്റുകളുടെ പ്രവർത്തനക്ഷമത, ദ്രുത നയരൂപീകരണം എന്നിവയിലൂടെയാണ് ഈ ചരിത്ര നേട്ടം സാധ്യമായതെന്നും റെയിൽവേ പറഞ്ഞു.

Read More

ബെംഗളൂരു: പേസർ ജസ്പ്രീത് ബുംറ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി. പരിക്കിൽ നിന്ന് മോചിതനായ ബുംറയെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരായ ടി20യിലാണ് ബുംറ അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനം ഈ മാസം 10ന് നടക്കും. ഈ വർഷത്തെ ഏകദിന ലോകകപ്പിനു മുന്നോടിയായി ബുംറയുടെ തിരിച്ചുവരവ് ഇന്ത്യൻ ടീം മാനേജ്മെന്‍റിനു ആശ്വാസമാകും. ഏകദിന ലോകകപ്പിനായി 20 കളിക്കാരെ ബിസിസിഐ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ബുംറയുടെ തിരിച്ചുവരവ്.

Read More

ലഖ്‌നൗ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിലേക്ക്. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോനി അതിർത്തിയിൽ യാത്രയെ സ്വാഗതം ചെയ്തു. ‘സത്യത്തിന്‍റെ പാത’ പിന്തുടർന്നതിന് സഹോദരനെ അഭിനന്ദിച്ചതിനൊപ്പം, യാത്രയിൽ പങ്കെടുത്തവരോട് ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും തുടർന്നു കൊണ്ടുപോകാനും പ്രിയങ്ക അഭ്യർത്ഥിച്ചു. കോടിക്കണക്കിന് രൂപ എറിഞ്ഞ് രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു. വൻകിട വ്യവസായികളായ അദാനിയും അംബാനിയും പൊതുമേഖലാ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും വാങ്ങുകയാണെന്നും, എന്നാൽ അവർക്ക് രാഹുൽ ഗാന്ധിയെ വിലക്ക് വാങ്ങാനാകില്ലെന്നും യാത്രയെ സ്വീകരിച്ചുകൊണ്ട് ലോനിയില്‍ സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

Read More

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന സുപ്രധാന നിർദ്ദേശവുമായി കേന്ദ്രം. എല്ലാവർക്കും ആദ്യ ബൂസ്റ്റർ ഡോസ് നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സർക്കാർ അറിയിച്ചു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ചൊവ്വാഴ്ച 134 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,582 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിലെ ആകെ കോവിഡ് കേസുകൾ 4.46 കോടി കടന്നു. ഇതുവരെ 5.30 ലക്ഷം പേർക്കാണ് ജീവഹാനി സംഭവിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറമെ സിംഗപ്പൂർ, ഹോങ്കോംഗ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂർ മുമ്പുള്ള ആർടി-പിസിആർ പരിശോധനാ ഫലം ആവശ്യമാണ്. യാത്രയ്ക്കിടെ ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നവർക്കും ഇത്…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപകമായ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്താൻ നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഹോളിഡേ’ എന്ന പേരിൽ പ്രത്യേക പരിശോധന നടത്തിയിരുന്നു. അവധിക്ക് ശേഷവും ചില കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ വിപുലമായ പരിശോധനയ്ക്ക് വീണ്ടും ഉത്തരവിട്ടിട്ടുണ്ട്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. ലൈസൻസുണ്ടായിട്ടും വൃത്തിഹീനമോ മായം കലർന്നതോ ശുചിത്വമില്ലാത്തതോ ആയ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷണത്തിൽ മായം ചേർക്കുന്നതും പഴകിയ ഭക്ഷണം നൽകുന്നതും ക്രിമിനൽ കുറ്റമാണ്. ഇക്കാര്യത്തിൽ കർശന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. അത്തരത്തിൽ മായം കലർന്ന ഭക്ഷണമോ കാലഹരണപ്പെട്ട ഭക്ഷണമോ ഏതെങ്കിലും വിധത്തിൽ പിടിക്കപ്പെട്ടാൽ, ആ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കും. ലൈസൻസ് റദ്ദാക്കിയാൽ അത് പിന്നീട് വീണ്ടും ലഭിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. മുഖം നോക്കാതെ നടപടിയെടുക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 

Read More

കോഴിക്കോട്: സ്കൂൾ കലോത്സവത്തിലെ കോല്‍ക്കളി വേദിയിലെ കാർപെറ്റിൽ കാൽ വഴുതി വീണ് മത്സരാർത്ഥിക്ക് പരിക്ക്. ഇതേ തുടർന്ന് കലോൽസവ വേദിയിൽ പ്രതിഷേധം ആളിക്കത്തി. മത്സരം താൽക്കാലികമായി നിർത്തിവെക്കുകയും വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഹൈസ്കൂള്‍ വിഭാഗം കോൽക്കളി മത്സരത്തിനിടയിലാണ് സംഭവം. വീഴ്ചയെ തുടർന്ന് വിദ്യാർത്ഥിയുടെ കാലിനും കൈയ്ക്കും പരിക്കേറ്റു. മത്സരം ആരംഭിച്ചയുടൻ രക്ഷിതാക്കളും വിദ്യാർത്ഥികളും ചെറിയ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. ശരിയായ പരിഹാരം ചെയ്തില്ലെന്നാണ് പറയപ്പെടുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ഉപജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്.

Read More

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായതിനു ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടക്കാൻ സാധ്യത. തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന ഭരണകൂടത്തിന്‍റെയും പ്രാദേശിക നേതാക്കളുടെയും അഭിപ്രായ- നിർദ്ദേശങ്ങൾ തേടി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ അല്ലെങ്കിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നേക്കും. പരമാവധി വോട്ടർമാർക്ക് ബൂത്തുകളിൽ എത്താൻ കഴിയുന്ന കാലാവസ്ഥ കണക്കിലെടുത്താണ് തീയതി തീരുമാനിക്കുക. ബി.ജെ.പി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണെന്നും നേതാക്കൾ അറിയിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമേ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ. 2019 ൽ ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതിനും സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഈ വർഷമോ അടുത്ത വർഷമോ നടത്തേണ്ടതുണ്ട്.

Read More

മനുഷ്യഹൃദയത്തിലെ നന്മകൾ പ്രകടമാകുന്ന നിരവധി കഥകൾ സമൂഹമാധ്യമങ്ങളിലൂടെ നമുക്കിടയിലേക്കെത്താറുണ്ട്. കിംബേർളിലാറുസ എന്ന യുവതി ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ജനമനസ്സ് കീഴടക്കി ശ്രദ്ധയാകർഷിക്കുന്നത്. ഒരു യുവതിയെ തേടിയെത്തിയ ഫോൺ കോളിൽ നിന്നുമാണ് കഥയുടെ ആരംഭം. ‘എന്നെ നിങ്ങൾക്കറിയില്ല പക്ഷേ നിങ്ങളുടെ സഹോദരൻ എന്നോടൊപ്പം ഉണ്ടെന്നായിരുന്നു മറുതലക്കലുണ്ടായിരുന്ന വ്യക്തി പറഞ്ഞത്. ജോ എന്ന 64 വയസ്സുള്ള ഭിന്നശേഷിക്കാരനായ സഹോദരൻ ജോലിസ്ഥലത്തായിരിക്കുമെന്നാണ് യുവതി കരുതിയത്. എന്നാൽ മടങ്ങി വരും വഴി തണുപ്പ് താങ്ങാനാവാതെ നിലവിളിക്കുകയായിരുന്നു അദ്ദേഹം. ജോ കരയുന്നത് കേട്ട് ഷാകൈറയും, സുഹൃത്തും ഉടനെ അങ്ങോട്ടെത്തുകയും, ജോ യെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി തണുത്ത് മരവിച്ച അദ്ദേഹത്തിന് കമ്പിളി നൽകുകയും ചെയ്തു. എന്നാൽ ജോ വീണ്ടും അവശനായതോടെ ഷാകൈറ ഫേസ്ബുക്കിൽ സഹായം തേടുകയായിരുന്നു. ശേഷം സഹായിക്കാനെത്തിയവരും, ഷാകൈറയും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ജോ ക്ക് സഹായവുമായി ഓടിയെത്തിയ ഷാകൈറയെ മാലാഖ എന്നാണ് പലരും വിശേഷിപ്പിച്ചത്.

Read More

ഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനം ഏപ്രിൽ ആറിന് അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ പ്രസിഡന്‍റ് ദ്രൗപദി മുർമു അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും. ഇതാദ്യമായാണ് രാഷ്ട്രപതി പാർലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നത്. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസം സാമ്പത്തിക സർവേയും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഭാഗം ഫെബ്രുവരി 10 വരെ തുടരും. സമ്മേളനത്തിന്‍റെ രണ്ടാം ഭാഗം മാർച്ച് ആറിന് ആരംഭിച്ച് ഏപ്രിൽ ആറിന് സമാപിക്കും.

Read More