- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ ചലനം നിരീക്ഷിക്കാൻ കഴിയുന്ന ‘വിദ്യാവാഹൻ’ മൊബൈൽ ആപ്പ് ബുധനാഴ്ച സജീവമാകും. സ്കൂൾ വാഹനങ്ങളെ ജിപിഎസുമായി ബന്ധിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് വികസിപ്പിച്ചെടുത്ത ‘സുരക്ഷാമിത്ര’ സോഫ്റ്റ് വെയറിൽ നിന്നുള്ള വിവരങ്ങളാണ് ആപ്ലിക്കേഷനിലുള്ളത്. നിലവിൽ, എല്ലാ അംഗീകൃത സ്കൂൾ വാഹനങ്ങൾക്കും വെഹിക്കിൾ ലൊക്കേഷൻ ഡിവൈസ് (ജിപിഎസ്) നിർബന്ധമാണ്. വാഹനത്തിന്‍റെ സഞ്ചാരപഥവും വേഗതയും ഓൺലൈനായി പരിശോധിക്കാം. അപകടമുണ്ടായാൽ വിവരം ഉടൻ കൺട്രോൾ റൂമിൽ എത്തും. ‘സുരക്ഷാമിത്ര’ സംവിധാനം രണ്ട് വർഷത്തിലേറെയായി നിലവിലുണ്ടെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ ഇല്ലാത്തതിനാൽ രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ഇതിന്‍റെ പ്രയോജനം ലഭിച്ചിരുന്നില്ല. ‘സുരക്ഷാമിത്ര’യിൽ നിന്ന് ആപ്പിലേക്ക് ഡാറ്റ സ്വീകരിക്കുന്നതിലെ തടസ്സമാണ് കാരണം. എന്നാൽ ഇപ്പോൾ ഇതിനു പരിഹാരമായിരിക്കുകയാണ്.
തിരുവനന്തപുരം : അബുദാബിയിൽ വച്ച് 9 വർഷം മുൻപ് കാണാതായ മകൻ അപ്രതീക്ഷിതമായി വീഡിയോ കോളിലൂടെ വീണ്ടും കൺമുന്നിലെത്തിയതിന്റെ സന്തോഷത്തിലാണ് ഒരു കുടുംബം. ആര്യനാട് തോളൂർ മണികണ്ഠ വിലാസത്തിൽ എസ്.പ്രവീൺ ആണ് നീണ്ട വർഷങ്ങൾക്ക് ശേഷം മാതാപിതാക്കളുമായ് ബന്ധപ്പെട്ടത്. തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ ഐ.പി ബിനുവിന് ലഭിച്ച ഒരു ഫോൺ കോളാണ് ഒരു കുടുംബത്തിന്റെ കാലങ്ങളായുള്ള ദുഃഖത്തിന് അവസാനമാകുന്നതിന് വഴിയൊരുക്കിയിരിക്കുന്നത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന പ്രവീൺ കാറ്ററിംഗ് ജോലി ലഭിച്ചതോടെ അബുദാബിയിലേക്ക് പോവുകയായിരുന്നു. രണ്ടു വർഷം വരെ മുടങ്ങാതെ വീട്ടിലേക്ക് വിളിക്കുമായിരുന്നു. മറ്റൊരു കമ്പനിയിൽ ജോലി കിട്ടി എന്നറിയിച്ചായിരുന്നു അവസാനത്തെ കോൾ. പിന്നീട് ഫോൺ ഓഫായി. അച്ഛൻ സുന്ദരേശൻ, അമ്മ മണി, സഹോദരിമാരായ പ്രിയ, പ്രിയങ്ക എന്നിവർ അന്നുമുതൽ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പ്രവീണിന്റെ പ്രവാസി സുഹൃത്താണ് വിളിച്ച് വിവരം നൽകിയത്. ബിനു പൊലീസ് ഓഫീസിർ അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ് ഉം പൊലീസ് ഇൻസ്‌പെക്ടറുമായ ആര്യനാട് സ്വദേശി പ്രശാന്തിന് നമ്പർ നൽകിയ ശേഷം…
തിരുവനന്തപുരം: ബഫർസോൺ പ്രദേശത്തെ പരാതികൾ പൂർണമായും പരിഹരിക്കാതെ സംസ്ഥാന സർക്കാർ. ഇതുവരെ ലഭിച്ച 26,030 പരാതികളിൽ 18 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. പരാതി നൽകാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കാനിരിക്കെ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായത്. പരാതികൾ പരിഹരിച്ച് 11ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കുമെന്ന ഉറപ്പ് സർക്കാർ പാലിക്കാനും സാധ്യതയില്ല. ബഫർ സോൺ പ്രതിഷേധം ശക്തമായപ്പോൾ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ധാരാളം പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ എത്രമാത്രം ആത്മാർത്ഥതയുണ്ടെന്ന് കാണാൻ താഴേത്തട്ടിലുള്ള പരാതികൾ തീർപ്പാക്കുന്നത് മാത്രം നോക്കിയാൽ മതിയാകും. 33 പഞ്ചായത്തുകൾ വിവരങ്ങൾ അപ്ലോഡ് ചെയ്തില്ല. കൂരാച്ചുണ്ട് ജില്ലയിൽ ലഭിച്ച 340 പരാതികളിൽ ഇരട്ടിപ്പുണ്ടായതിനാൽ അത് ഒഴിവാക്കി. മലബാർ വന്യജീവി സങ്കേതത്തിന് മാത്രം 5203 പരാതികളാണ് ലഭിച്ചത്. ഒരൊറ്റ സെറ്റിൽമെന്‍റ് പോലും ഇല്ല. ചില പരാതികളിൽ അന്വേഷണം തുടരുകയാണ്. ലഭിച്ച എല്ലാ പരാതികളും തീർപ്പാക്കി സമയപരിധിക്കുള്ളിൽ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്.…
തിരുവനന്തപുരം: രാജ്ഭവനിൽ വിസിമാരുടെ വാദം ഇന്നും തുടരും. എംജി-കണ്ണൂർ വിസിമാരോട് ഇന്ന് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹാജരാകാൻ രണ്ടാഴ്ച കൂടി സമയം വേണമെന്ന് കണ്ണൂർ വിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണറെ അറിയിച്ച് വിദേശത്തേക്ക് പോയ എംജി സർവകലാശാല വി.സി അവസാന ഹിയറിംഗിൽ പങ്കെടുത്തിരുന്നില്ല. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം ഇന്ന് രാജ്ഭവനിലെത്തും. സംസ്ഥാനത്തെ ഏഴ് വൈസ് ചാൻസലർമാരുടെ വാദം കേൾക്കൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കോടതിയിൽ കേസിന്‍റെ പുരോഗതി പരിശോധിച്ച ശേഷം വി.സിമാരെ മാറ്റുന്ന കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കും. രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലും ഇന്ന് ഗവർണറെ കാണാനെത്തുകയും ചാൻസലർ ബില്ലിൽ സ്റ്റാൻഡിംഗ് കൗൺസിൽ ഇന്ന് നിയമോപദേശം നൽകുകയും ചെയ്യും. ബില്ലിൽ ഗവർണർ യുജിസിയുടെ നിലപാട് തേടാനും സാധ്യതയുണ്ട്.
പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്ന് 89,971 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. ഇന്നലെ രാവിലെ തിരക്ക് അൽപം കുറഞ്ഞെങ്കിലും രാത്രിയോടെ ധാരാളം തീർത്ഥാടകർ എത്തിയിരുന്നു. പരമ്പരാഗത വനപാതയിലൂടെ വരുന്നവരുടെ എണ്ണത്തിലും ഈ ദിവസങ്ങളിൽ റെക്കോർഡ് വർദ്ധനവുണ്ടായിട്ടുണ്ട്. കൂടാതെ, ശബരിമല സന്നിധാനത്തെ രണ്ട് കതിനപുരകളും മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം കതിനയ്ക്ക് തീപിടിച്ച് അപകടമുണ്ടായപ്പോൾ തീ അണയ്ക്കാൻ സമീപത്ത് വെള്ളം പോലും ഉണ്ടായിരുന്നില്ല. സന്നിധാനത്തെ കെട്ടിടങ്ങളിലും ഹോട്ടലുകളിലും സ്ഥിതി സമാനമാണ്.
ശ്രീലങ്ക: ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തർപ്പൻ ജയം. അത്യന്തം ആവേശം നിറച്ച് ഒടുവിൽ രണ്ട് റൺസിനാണ് ഇന്ത്യ ജയിച്ചത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ അവസാന ഓവറിൽ ലങ്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസാണ്. അക്ഷർ പട്ടേൽ എറിഞ്ഞ ആദ്യ പന്ത് വൈഡ് ആയിരുന്നു. അടുത്ത പന്തിൽ ശ്രീലങ്ക ഒരു റൺ നേടി. ചാമിക കരുണരത്നെ എറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ സിക്സർ എടുത്തതോടെ ശ്രീലങ്ക അവസാന മൂന്ന് പന്തിൽ അഞ്ച് റൺസ് വിജയലക്ഷ്യം മറികടന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ അക്സർ റൺ വഴങ്ങിയില്ല. അടുത്ത രണ്ട് പന്തിൽ കസുൻ രജിത്തും ദിൽഷൻ മധുശങ്കറും റണ്ണൗട്ടായി. ഈ വിജയത്തോടെ ഇന്ത്യ രണ്ട് റൺസിന് മത്സരം ജയിച്ചു. 45 റൺസെടുത്ത ദസുൻ ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഇന്ത്യക്കു വേണ്ടി ശിവം മാവിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്.
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയാകും. വൈകിട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ശക്തമായ വിയോജിപ്പോടെയാണ് ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിന് ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. സജിക്കെതിരായ കേസിൽ കോടതി അന്തിമതീരുമാനം നൽകാത്ത സാഹചര്യത്തിൽ, ഈ വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കും. 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാൻ, പിണറായി മന്ത്രിസഭയിൽ തിരിച്ചെത്തിയത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ്, സാംസ്കാരികം, സിനിമ, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിക്കുക. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ തള്ളിയാൽ മുഖ്യമന്ത്രിയിൽ അവിശ്വാസമുണ്ടാകുമെന്നായിരുന്നു അറ്റോർണി ജനറലിന്‍റെ നിയമോപദേശം. സംസ്ഥാനത്തെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ട്. ശുപാർശ അവഗണിച്ചിരുന്നെങ്കിൽ ഗവർണർ തന്നെ ഭരണഘടനയെ മറികടന്നുവെന്ന് വരുമെന്നും അതിനാൽ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നൽകാമെന്നുമായിരുന്നു ഉപദേശം.
തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. സോണി ലിവിൽ ചിത്രം ജനുവരി ആറിന് പ്രദർശനം ആരംഭിക്കും. ഓപ്പറേഷന്‍ ജാവ എന്ന അരങ്ങേറ്റ ചിത്രത്തിന്‍റെ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു കേസിനെ ആസ്പദമാക്കിയുള്ള സംഭവ കഥയാണ് ചിത്രം പറയുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമ്മിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
ന്യൂഡൽഹി: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനുമായി ടെലിഫോൺ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാൾസ് അധികാരത്തിൽ വന്ന ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും പരസ്പരം സംസാരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം, ഊർജ്ജ പരിവർത്തനത്തിനുള്ള ധനസഹായം എന്നിവയെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചുവെന്ന് കേന്ദ്രത്തിൻ്റെ പ്രസ്താവന. ജി-20 ഗ്രൂപ്പിന്‍റെ അധ്യക്ഷനായി ചുമതലയേറ്റതിന്‍റെ ഭാഗമായിരുന്നു സംഭാഷണം. ഡിസംബർ ഒന്നിനാണ് ഇന്ത്യ ജി-20 യുടെ അധ്യക്ഷ പദവി കരസ്ഥമാക്കിയത്. സെപ്റ്റംബർ 9, 10 തീയതികളിലാണ് സംഘത്തിന്‍റെ അടുത്ത യോഗം. യുകെയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ പങ്കാളിത്തത്തെ ഇരുവരും അഭിനന്ദിച്ചു. ഇന്ത്യൻ സമൂഹം ഇരു രാജ്യങ്ങൾക്കുമിടയിൽ ‘ജീവനുള്ള പാല’മാണെന്നും വിലയിരുത്തി. ചാൾസ് മൂന്നാമന്‍റെ കാലഘട്ടം വളരെ വിജയകരമാകട്ടെയെന്നും മോദി ആശംസിച്ചു.
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കലാപരിപാടികൾ സമയബന്ധിതമായി ആരംഭിച്ച് സമയബന്ധിതമായി തന്നെ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആദ്യ ക്ലസ്റ്ററിൽ മത്സരിക്കാനുള്ള വിമുഖതയാണ് പലയിടത്തും മത്സരങ്ങൾ ആരംഭിക്കാനും വൈകാനും കാരണം. മത്സരാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. മൂന്ന് തവണ വിളിച്ചിട്ടും മത്സരാർത്ഥി വേദിയിൽ എത്തിയില്ലെങ്കിൽ മത്സരിക്കാനുള്ള യോഗ്യത നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
