Author: News Desk

തിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാനു അനുകൂലമായ പൊലീസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. ഇതിനൊപ്പം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനം ഉണ്ടാകുന്നതുവരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും പരിഗണിക്കും. ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി മാറ്റി വച്ചത്. കൃത്യമായ സാക്ഷിമൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയമായ റിപ്പോർട്ടുകൾ ഉൾക്കൊള്ളിക്കാതെയുമാണ് പോലീസ് ദുർബലമായ റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് ഹർജിക്കാരൻ വാദിച്ചത്. പ്രസംഗത്തിൽ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലെന്ന പൊലീസ് റിപ്പോർട്ട് ലഭിച്ചതോടെയാണ് സജി മന്ത്രിസഭയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വ്യക്തമായത്. പ്രതിപക്ഷ പ്രതിഷേധങ്ങൾ നിൽക്കെ അദ്ദേഹം ഇന്ന് അധികാരമേൽക്കും.  വൈകിട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ശക്തമായ വിയോജിപ്പോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഗവർണർ അനുമതി നൽകിയത്. കേസിൽ കോടതി അന്തിമ വിധി പറയാത്തതിനാൽ ഇക്കാര്യത്തിൽ തുടർനടപടികൾക്കെല്ലാം സർക്കാർ ഉത്തരവാദിയായിരിക്കുമെന്ന് ഗവർണർ മുഖ്യമന്ത്രിയെ ഓർമപ്പെടുത്തി.

Read More

തിരുവനന്തപും: മാസത്തിലെ നാലാം ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായി പ്രഖ്യാപിക്കാൻ നിർദേശം. ഇത് സംബന്ധിച്ചുള്ള ചർച്ചക്കായി ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി 10ന് ചർച്ച നടക്കും. സർക്കാർ ജീവനക്കാർ മരിച്ചാൽ ഒരു വർഷത്തിനുള്ളിൽ നിയമനം സ്വീകരിക്കാൻ തയ്യാറുള്ള ആശ്രിതർക്ക് മാത്രം ജോലി നൽകാനും നിർദ്ദേശമുണ്ട്. മറ്റുള്ളവർക്ക് 10 ലക്ഷം രൂപ നൽകണമെന്നാണ് സെക്രട്ടറിതല സമിതിയുടെ ശുപാർശ. ജില്ലകളിലെ വിവിധ വകുപ്പുകളിലെ തസ്തികകളിൽ ഓരോ വർഷവും ഉണ്ടാകുന്ന ഒഴിവുകളുടെ 5% മാത്രമേ ആശ്രിത നിയമനത്തിലൂടെ നടത്താൻ പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. വീണ്ടും കോടതിയെ സമീപിക്കാനാകില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.

Read More

കൊച്ചി: കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ നിർണായക വിധിയുമായി കേരള ഹൈക്കോടതി. 50 വയസിന് മുകളിലുള്ള സ്ത്രീകൾക്കും 55 വയസിന് മുകളിലുള്ള പുരുഷനും ചികിത്സ നിഷേധിക്കുന്ന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്ന സമയം ചികിത്സ തുടങ്ങിയവർക്ക് ചികിത്സ തുടരാമെന്ന് കേരള ഹൈക്കോടതി. കൃത്രിമ ഗർഭധാരണ ക്ലിനിക്കുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ആർടി ബിൽ 2021 അവസാനത്തോടെ പാർലമെന്‍റ് പാസാക്കി. ഇത് നിയമമായതോടെ പ്രായമായ ദമ്പതികളാണ് പ്രതിസന്ധിയിലാകുന്നത്. നിയമം പ്രാബല്യത്തിൽ വന്ന സമയത്ത് ചികിത്സയിലായിരുന്നവർക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്. ഇതിനെതിരെ 30 ഓളം ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ 28 ഹർജികൾ ഒരുമിച്ച് പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി അരുണിന്‍റെ വിധി. നിയമം പ്രാബല്യത്തിൽ വന്ന ജനുവരി മാസത്തിൽ ചികിത്സയിലായിരുന്നവർക്കാണ് ഇളവ്.  പ്രായപരിധി കഴിഞ്ഞ പുതിയയായി ചികിത്സ തേടാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയും ഹൈക്കോടതി ഇടപെട്ടു. ഉയർന്ന പ്രായപരിധി പുനഃപരിശോധിക്കാൻ നാഷണൽ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആൻഡ് സറോഗസി ബോർഡ് കേന്ദ്ര ഗവണ്മെന്റിനെ…

Read More

പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെതിരെ അന്വേഷണ കമ്മീഷൻ. അടൂരിൽ ആറ് കോടി രൂപയുടെ ഫാം സ്വന്തമാക്കിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. സംസ്ഥാന നിർവാഹക സമിതി അംഗം കെ.കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് പരാതി പരിശോധിക്കുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് പാർട്ടി ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയത്.

Read More

തിരുവനന്തപുരം: സർക്കാർ സർവീസിലിരിക്കെ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്നത് നിർത്തലാക്കാൻ ആലോചന. ഇതിനായി ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചുചേർത്തു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. ആശ്രിത നിയമനം ഒരു വർഷത്തിനുള്ളിൽ ജോലി ഏറ്റെടുക്കാൻ കഴിയുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് പദ്ധതി. നിയമനം ലഭിച്ചില്ലെങ്കിൽ ആശ്രിതർക്ക് ആശ്രിത ധനസഹായമായി 10 ലക്ഷം രൂപ നൽകാനാണ് തീരുമാനം.

Read More

മലപ്പുറം: സംസ്ഥാന സ്കൂൾ കലോൽസവത്തിലെ സ്വാഗതഗാനത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. മുസ്ലീം വേഷം ധരിച്ച ആളെ തീവ്രവാദിയാക്കി അവതരിപ്പിച്ചെന്നാണ് ആരോപണം. മുജാഹിദ് സമ്മേളനത്തിൽ മുസ്ലിം സമുദായത്തിനായി സംസാരിച്ച മുഖ്യമന്ത്രിയുടെ മുന്നിൽ വച്ച് തന്നെയാണ് ഇത്തരത്തിലൊന്ന് സംഭവിച്ചതെന്നും അബ്ദുറബ്ബ് പറഞ്ഞു. ഇത്തരത്തിലൊരു ആവിഷ്കാരം നടത്തുന്നതിന് മുന്നേ തന്നെ സൂക്ഷ്മ പരിശോധന നടത്തണമായിരുന്നെന്നും ആരോപിച്ചു.

Read More

സന്നിധാനം: ശബരിമല സന്നിധാനത്തെ കതിനപ്പുരയിലുണ്ടായ അപകടത്തിൽ ഫയർഫോഴ്സിന്‍റെ പരിശോധന ഉടൻ നടത്തും. തീ പടർന്നത്തിൻ്റെ കാരണം ഫയർഫോഴ്സ് കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീ പടർന്നാണ് അപകടമുണ്ടായത് എന്നാണ് മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റ ശബരിമല സന്നിധാനത്തെ അപകടത്തെക്കുറിച്ച് ഫോറൻസിക് പരിശോധനയിൽ വ്യക്തമാകുന്നത്. എന്നാൽ, അഗ്നിബാധ എങ്ങനെ ഉണ്ടായി എന്നതിനു ഫയർഫോഴ്സിന്‍റെ പരിശോധനയ്ക്ക് ശേഷമേ ഉത്തരം ലഭിക്കൂ. അപകടം നടന്ന ദിവസം തന്നെ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്ന ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ശബരിമല പോലൊരു പ്രധാന സ്ഥലത്ത് ഉണ്ടായ അപകടമായതിനാൽ ചെറിയ പിഴവ് പോലും ഉണ്ടാകാൻ പാടില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്സിലെ വിദഗ്ദ്ധരുടെ സേവനം ലഭിച്ചത്. അപകടവുമായി ബന്ധപ്പെട്ട് പത്തനംതിട്ട കളക്ടർ ഇന്നലെ ദേവസ്വം മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ശബരിമലയിൽ വെടിക്കെട്ട് നടത്തുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനും ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു.

Read More

തിരുവനന്തപുരം: മാസങ്ങൾ നീണ്ട സർക്കാർ-ഗവർണർ പോരിനു അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നത് അറിയിക്കാനും ബജറ്റ് സമ്മേളനം ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനം. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതോടെയാണ് ഗവർണറെ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്. തൽക്കാലം ഗവർണറുമായി യുദ്ധം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. നിയമസഭാ സമ്മേളനം പിരിച്ചുവിട്ട വിവരം ഗവർണറെ അറിയിക്കാൻ ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം മന്ത്രിസഭയിൽ അറിയിച്ചത്.  ഡിസംബർ 13ന് നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും രാജ്ഭവനെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പതിനഞ്ചാം നിയമസഭയുടെ ഏഴാമത്തെ സമ്മേളനമായിരുന്നു ഇത്. സമ്മേളനം മാറ്റിവച്ച് നേരെ ബജറ്റ് സമ്മേളനത്തിലേക്ക് പോയി നയപ്രഖ്യാപനം മെയ് വരെ നീട്ടാനായിരുന്നു സർക്കാരിൻ്റെ നീക്കം. എന്നാൽ നിയമസഭാ സമ്മേളനം അവസാനിച്ചതായി രാജ്ഭവനെ അറിയിച്ചതോടെ എട്ടാം സമ്മേളനത്തിൽ ബജറ്റ് അവതരിപ്പിക്കുമെന്ന് ഉറപ്പായി.

Read More

മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിലെ സഹയാത്രികയുടെ ദേഹത്ത് മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ മൂത്രമൊഴിച്ചെന്നു പരാതി. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് യുവതിയുടെ നേരെ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തത്. വിമാനത്തിലെ ജീവനക്കാരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാരി ആരോപിച്ചു. ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് രേഖാമൂലം പരാതി നൽകിയതിനു പിന്നാലെയാണ് എയർ ഇന്ത്യ അന്വേഷണത്തിന് തയ്യാറായത്. ഈ സംഭവം കൈകാര്യം ചെയ്യുന്നതിൽ വിമാനത്തിലെ ജീവനക്കാർ പരാജയപ്പെടുകയും സുരക്ഷ ഉറപ്പാക്കാൻ ജീവനക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. നവംബർ 26ന് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്ക് വിമാനം പുറപ്പെട്ടതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം.

Read More

വാഷിങ്ടണ്‍: മാധ്യമപ്രവർത്തകരുടെയും കനേഡിയൻ ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകൾ ഉൾപ്പെടെ 2.5 ലക്ഷം ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ യുഎസ് സർക്കാർ ആവശ്യപ്പെട്ടതായി എലോൺ മസ്ക്. മാധ്യമപ്രവർത്തകനായ മാറ്റ് താബിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ട്വിറ്ററും സർക്കാർ ഏജൻസികളും തമ്മിലുള്ള ബന്ധത്തെ ഉയർത്തിക്കാട്ടുന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. റഷ്യയും ചൈനയുമായും ബന്ധമുള്ള അക്കൗണ്ടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള ശ്രമത്തിലാണ് യുഎസ് ഏജൻസികൾ. ഇത്തരം അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. മാധ്യമപ്രവർത്തകർ, കോവിഡ്-19 ന്‍റെ ഉറവിടത്തെ ചോദ്യം ചെയ്യുന്ന അക്കൗണ്ടുകൾ, രണ്ടോ അതിലധികമോ ചൈനീസ് നയതന്ത്ര അക്കൗണ്ടുകൾ എന്നിവ നീക്കം ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ ഉൾപ്പെടുന്നു.

Read More