Author: News Desk

പത്തനംതിട്ട: കല്ലൂപ്പാറയിൽ മോക്ക് ഡ്രില്ലിനിടെ മണിമലയാർ പുഴയിൽ മുങ്ങിമരിച്ച ബിനു സോമന്‍റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ബിനു സോമന്‍റെ നിയമപരമായ അനന്തരാവകാശിക്കാണ് സാമ്പത്തിക സഹായം നൽകുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബിനു സോമൻ ഔദ്യോഗിക വീഴ്ചയുടെ ഇരയായിരുന്നു. റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആർഎഫ്, പൊലീസ് വകുപ്പുകളാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. കല്ലൂപ്പാറ പഞ്ചായത്തിൽ ചേർന്ന കൂടിയാലോചനായോഗത്തിലാണ് അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്. എന്നാൽ പിറ്റേന്ന് രാവിലെ നിശ്ചയിച്ച സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ മാറി അപകടം നടന്ന പടുതോടേക്ക് മോക്ക്ഡ്രിൽ മാറ്റി. എൻ.ഡി.ആർ.എഫാണ് സ്ഥലം മാറ്റിയതെന്ന് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. തഹസിൽദാർ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്. എത്താനുള്ള സൗകര്യം കണക്കിലെടുത്താണ് സ്ഥലംമാറ്റിയതെന്നാണ് എൻ.ഡി.ആർ.എഫ് നൽകിയ വിശദീകരണം.

Read More

കണ്ണൂർ: കോർപറേഷൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അൽഫാം, തന്തൂരി തുടങ്ങിയ ചിക്കൻ വിഭവങ്ങളാണ് കൂടുതലും പിടിച്ചെടുത്തത്. പരിശോധനയിൽ ഭക്ഷണം പുഴുവരിക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. 58 ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതായും അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ചൊവ്വാഴ്ച സംസ്ഥാനത്തെ 429 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 43 എണ്ണം അടച്ചുപൂട്ടി. ഇതിൽ 22 എണ്ണം വൃത്തിഹീനമായ അവസ്ഥയിലാണ് പ്രവർത്തിച്ചിരുന്നത്. 21 എണ്ണത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് ഉണ്ടായിരുന്നില്ല. ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട വിവിധ വീഴ്ചകളുടെ പേരിൽ 138 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പരിശോധന സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

Read More

ശൈത്യകാലത്ത് വിറച്ചിരുന്ന യൂറോപ്പിൽ, ഇപ്പോൾ വീശിയടിക്കുന്നത് ചൂടുള്ള കാറ്റാണ്. യൂറോപ്പിലെ പല രാജ്യങ്ങളും അപ്രതീക്ഷിത കാലാവസ്ഥയിൽ വലയുകയാണ്. ശൈത്യകാലത്തെ ഉഷ്ണതരംഗത്തെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ജനങ്ങളും സർക്കാരുകളും ആശങ്കാകുലരാണ്. കാലാവസ്ഥാ നിരീക്ഷകർ ഇതിനെ “അത്യന്തം തീവ്രമായ” സംഭവമായി വിശേഷിപ്പിച്ചിട്ടുണ്ട്. സാധാരണ താപനിലയിൽ നിന്ന് 10-20 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കാമെന്നാണു മുന്നറിയിപ്പ്. പോളണ്ട്, ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക്ക്, നെതർലൻഡ്സ്, ബെലാറസ്, ലിത്വാനിയ, ലാത്വിയ എന്നിവിടങ്ങളിൽ സ്ഥിതി ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വേനൽക്കാലത്തിന് സമാനമായി താപനില ഇപ്പോൾ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. പോളണ്ടിലെ ചെറിയ പട്ടണമായ കോർബിലോയിലെ കാലാവസ്ഥ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 19 ഡിഗ്രി സെൽഷ്യസാണ് ഇവിടത്തെ താപനില. മെയ് മാസത്തിൽ പോലും കോർബിലോയിൽ താപനില 18 ഡിഗ്രി സെൽഷ്യസ് വരെയെ രേഖപ്പെടുത്തിയിട്ടുള്ളൂ. ബെലാറസിന്‍റെ പല ഭാഗങ്ങളിലും താപനില സാധാരണയായി പൂജ്യമായി തുടരുന്നിടത്ത് ജനുവരി ഒന്നിന് 16.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം ഇങ്ങനെ തുടരുകയാണെങ്കിൽ…

Read More

കോഴിക്കോട് : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെല്ലാം അതിജീവിച്ച് കൊല്ലം ഏഴാം മൈൽ സ്വദേശി ആദിത്യ സുരേഷ് എച്ച്.എസ്.എസ് വിഭാഗം പദ്യംചൊല്ലൽ വേദിയിലെത്തി. എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളിൽ നിന്നും ജീവനും, സംഗീതവും മുറുകെപിടിച്ചാണ് ആദിത്യയുടെ തിരിച്ചു വരവ്. അസ്ഥികൾ പൊട്ടുന്ന ഓസ്റ്റിയോ ജനസസ് ഇംപെർഫെക്ട് എന്ന അപൂർവ ജനിതക രോഗാവസ്ഥയോടെ ജനിച്ച ആദിത്യ 4 വയസ്സുവരെ സംസാരിക്കുകയോ, എഴുന്നേറ്റിരിക്കുകയോ ചെയ്തിരുന്നില്ല. മകനെ ഒന്നു കെട്ടിപിടിച്ചാൽ പോലും എല്ലുകൾ പൊട്ടുന്ന അവസ്ഥയിലും അമ്മ രഞ്ജിനിയും, അച്ഛൻ ടി.കെ സുരേഷും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു. 4ആമത്തെ വയസ്സിൽ ആദ്യമായി ചുണ്ടനക്കിയ ആദിത്യ പ്രവേശിച്ചത് സംഗീതത്തിന്റെ ലോകത്തേക്കായിരുന്നു. പഠനത്തിനും, ചികിത്സക്കുമൊപ്പം സംഗീതവും അഭ്യസിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി കോവിഡ് എത്തിയത്. എന്നാൽ അതിലൊന്നും തളരാതെ ഓൺലൈൻ ആയി സംഗീതപഠനം തുടർന്നു. കുന്നത്തൂർ വി.ജി.എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആദിത്യ.

Read More

തിരുവനന്തപുരം: സംസ്ഥാനം വളരെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബഫർ സോൺ കൈകാര്യം ചെയ്യുന്ന സർക്കാർ രീതി തെറ്റാണ്. സംസ്ഥാന സർക്കാരിന്റെ കഴിവുകേടിന്‍റെ പര്യായമാണ് ഈ പ്രശ്നം. ഭരണഘടനയെ അപമാനിച്ചതിനാണ് സജി ചെറിയാൻ രാജിവെച്ചത്. സ്വയം തീരുമാനിച്ച രാജിയല്ല, മറിച്ച് രാജിവെക്കേണ്ടി വന്നതാണെന്നും വി.ഡി സതീശൻ പറഞ്ഞു. സജി ചെറിയാന്‍റെ രാജിയിലേക്ക് നയിച്ച സാഹചര്യങ്ങളിൽ ഇപ്പോൾ എന്ത് മാറ്റമാണ് സംഭവിച്ചത്? കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. സജി ചെറിയാനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. സജി ചെറിയാനും വിചാരധാരയിൽ പറഞ്ഞ അതേ കാര്യം തന്നെയാണ് പറഞ്ഞത്. ഗോൾവാൾക്കറുടെ ആശയം അവതരിപ്പിച്ച സജി ചെറിയാൻ തെറ്റല്ലേ ചെയ്തത്? അതിനർത്ഥം സി.പി.എം ആർ.എസ്.എസ് ആശയത്തോട് യോജിക്കുന്നു എന്നല്ലേ? ആർഎസ്എസ് പറഞ്ഞതും സജി ചെറിയാന്‍റെ പ്രസംഗവും ഒന്നുതന്നെയാണ്. എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് സി.പി.എമ്മിനും സർക്കാരിനും ഉള്ളത്. ഗവർണറെയും മുഖ്യമന്ത്രിയെയും വിശ്വസിക്കാൻ കഴിയില്ല. പിടിച്ച് വെക്കും എന്ന് പറഞ്ഞ ഗവർണർ എവിടെ?…

Read More

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപത്തിൽ മുസ്ലിം വിരുദ്ധ ഉള്ളടക്കം ഉണ്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സർക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരേ മനസ്സോടെ മേള വിജയിപ്പിക്കാൻ എല്ലാവരും ശ്രമിക്കണം. മത്സരാർത്ഥികൾ ആദ്യ കോളിൽ തന്നെ വേദിയിൽ ഉണ്ടായിരിക്കണമെന്നും അല്ലാത്തവരെ അയോഗ്യരാക്കാനും സംഘാടകർക്ക് നിർദ്ദേശം നൽകി. മത്സരങ്ങൾ വൈകാതിരിക്കാൻ സമയ കൃത്യത നിലനിർത്താനാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. മുസ്ലിം വേഷം ധരിച്ച വ്യക്തിയെ തീവ്രവാദിയാക്കി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ വിമർശിച്ചിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിൻ്റെ ആരോപണത്തെ തുടർന്നാണ് വിവാദം രൂക്ഷമായത്.

Read More

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിക്കാൻ മന്ത്രിസഭായോഗത്തിൻ്റെ തീരുമാനം. ഭരണഘടനാ വ്യവസ്ഥകളിൽ നിന്നുള്ള വ്യതിചലനങ്ങൾ, പ്രധാനപ്പെട്ട കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നിവേദനം. സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങളെയും നിവേദനത്തിലൂടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. 2017 ൽ സംസ്ഥാനത്തിന്‍റെ കടമെടുക്കൽ പരിധി കണക്കാക്കുമ്പോൾ സംസ്ഥാനത്തിന്‍റെ പൊതുകടത്തിൽ വകയിരുത്തിയ തുക ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 293 (3) തെറ്റായി വ്യാഖ്യാനിച്ചാണ് ഇത് ചെയ്തത്. ഇതനുസരിച്ച്, സംസ്ഥാന പൊതുമേഖലാ കമ്പനികൾ-കോർപ്പറേഷനുകൾ, സ്പെഷ്യൽ പർപ്പസ് സ്ഥാപനങ്ങൾ എന്നിവ തിരിച്ചടച്ച വായ്പകൾ സംസ്ഥാന ബജറ്റിലൂടെയോ സംസ്ഥാനത്തിന്‍റെ നികുതി / സെസ് / സംസ്ഥാന വരുമാനം വഴിയോ തിരിച്ചടച്ച വായ്പകൾ ആർട്ടിക്കിൾ 293 (3) പ്രകാരം കടമെടുക്കുന്നതിനുള്ള സമ്മത പത്രം നൽകുമ്പോൾ സംസ്ഥാനം എടുക്കുന്ന കടമായോ കണക്കാക്കണമെന്ന് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുണ്ട്. സർക്കാർ ഗ്യാരണ്ടിയുടെ…

Read More

ഡിണ്ടിഗൽ: പുതുവർഷത്തിൽ കൊലപാതകം, മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി ആടുകളെ ബലിയർപ്പിച്ച് വടമധുരൈ പൊലീസ് സ്റ്റേഷനിലെ പോലീസുകാർ. തമിഴ് നാട്ടിൽ ഡിണ്ടിഗലിലാണ് സംഭവം. മൃഗബലിക്കും പൂജയ്ക്കും ശേഷം ആടിനെ സേവിക്കുകയും എല്ലാവർക്കും സദ്യ നൽകുകയും ചെയ്തു. അയ്യല്ലൂരിലെ ക്ഷേത്രത്തിലാണ് പൊലീസ് ബലി നടത്തിയത്. വടമധുരൈ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ കുറച്ച് നാളുകളായി കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും പൊലീസുകാരെ സമാധാനപരമായി ജോലി ചെയ്യാൻ അനുവദിക്കുന്നതിനുമാണ് പൂജ നടത്തിയത്. എന്നാൽ ഇതാദ്യമായല്ല പോലീസ് ഇത്തരത്തിൽ മൃഗബലി പൂജ നടത്തുന്നത്. എല്ലാ പുതുവത്സര ദിനത്തിലും വടമധുരൈ സ്റ്റേഷനിലെ പോലീസുകാർ ഈ ക്ഷേത്രം സന്ദർശിക്കുകയും ആടിനെ ബലിയർപ്പിച്ച് പൂജ നടത്തുകയും ചെയ്യുന്നു. പോലീസും കുടുംബാംഗങ്ങളും ഈ വഴിപാടിൽ പങ്കെടുക്കുന്നു. ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.

Read More

മലപ്പുറം: വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയതിന് മലപ്പുറം പറപ്പൂർ പഞ്ചായത്തിലെ മുണ്ടോത്ത്പറമ്പ് സർക്കാർ സ്കൂളിന്‍റെ ഫ്യൂസ് കെ.എസ്.ഇ.ബി അധികൃതർ നീക്കം ചെയ്തു. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നൽകിയില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വൈദ്യുതി വിതരണമില്ലാതെ വെള്ളത്തിന്‍റെയും വെളിച്ചത്തിന്‍റെയും അഭാവം മൂലം കുട്ടികൾ ദുരിതത്തിലായി. പറപ്പൂർ പഞ്ചായത്ത് അധികൃതരുടെ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്ന് പിടിഎ ഭാരവാഹികൾ ആരോപിച്ചു. കഴിഞ്ഞ മാസത്തെ ബിൽ തുകയായി 3217 രൂപ അടയ്ക്കണം. സ്കൂളിന് പണമില്ലെന്നും പഞ്ചായത്ത് നേരത്തെ നൽകിയ 17,000 രൂപയോളം കുടിശ്ശികയുണ്ടെന്നും അധ്യാപക- രക്ഷാകർതൃ സമിതി ആരോപിച്ചു. വർഷങ്ങളായി പല പ്രശ്നങ്ങളെച്ചൊല്ലി പഞ്ചായത്തും സ്കൂളും തമ്മിൽ തർക്കങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വിഷയവും പകപോക്കലാണെന്ന് പി.ടി.എ ആരോപിക്കുന്നത്.

Read More

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീയാണെന്ന പരിഗണന നൽകി ജാമ്യം അനുവദിക്കണമെന്നായിരുന്നു ലൈലയുടെ ആവശ്യം. കേസിലെ മൂന്നാം പ്രതിയാണ് ലൈല. പത്മ, റോസ്ലിൻ എന്നിവരെ നരബലിക്ക് ഇരയാക്കിയ കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ലൈല ജാമ്യം തേടി കോടതിയെ സമീപിച്ചത്. ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾക്കെതിരായ എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം തേടി രണ്ട് മാസം മുമ്പ് ലൈല എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കേസിലെ മുഖ്യപ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാൻ ഗൂഡാലോചന നടത്തുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ ജാമ്യത്തിന് അപേക്ഷ നൽകിയത്. എന്നാൽ കോടതി ഇത് അംഗീകരിക്കാൻ വിസമ്മതിക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്തു.

Read More