- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
‘ട്രൂ 5ജി’ക്കായി ഒന്നിച്ച് റിലയന്‍സ് ജിയോയും മോട്ടറോളയും; സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കി
ഇന്ത്യയിലെ വിപുലമായ 5 ജി സ്മാർട്ട്ഫോൺ പോർട്ട്ഫോളിയോയിലുടനീളം ജിയോയുടെ ട്രൂ 5 ജി പ്രാപ്തമാക്കുന്നതിന് മോട്ടറോള ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കി. റിലയൻസ് ജിയോയുമായുള്ള പങ്കാളിത്തത്തോടെ, ഇന്ത്യയിലെ 5 ജി സ്മാർട്ട്ഫോണുകൾ ജിയോയുടെ നൂതന സ്റ്റാൻഡ്-എലോൺ 5 ജി സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നുവെന്ന് മോട്ടോറോള ഉറപ്പാക്കിയിട്ടുണ്ട്. 5ജി ശേഷിയുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ ഒഇഎം ആണ് മോട്ടറോള. ബ്രാൻഡ് അതിന്‍റെ എല്ലാ 5 ജി സ്മാർട്ട്ഫോണുകളിലും വിട്ടുവീഴ്ചയില്ലാത്ത ട്രൂ 5 ജി പിന്തുണ വാഗ്ദാനം ചെയ്യുന്നു. 11-13 5 ജി ബാൻഡുകൾക്കുള്ള പിന്തുണയും ഇതിൽ ഉൾപ്പെടുന്നു. മോട്ടോറോള സ്മാർട്ട്ഫോണുകളുടെ എല്ലാ ജിയോ ഉപയോക്താക്കൾക്കും ജിയോ ട്രൂ 5 ജി ഉള്ളതോ അതിവേഗം പുറത്തിറങ്ങുന്നതോ ആയ പ്രദേശങ്ങളില്‍ ജിയോ വെൽക്കം ഓഫറിന് കീഴിൽ 5 ജി ഇന്‍റർനെറ്റ് ആക്സസ് ചെയ്യാൻ കഴിയും.
വാഷിങ്ടൺ: കോവിഡിന് കാരണമാകുന്ന സാർസ്-കോവി-2 വൈറസ് മസ്തിഷ്കം ഉൾപ്പെടെ മുഴുവൻ ശരീരത്തെയും ബാധിക്കുകയും എട്ട് മാസം വരെ നിലനിൽക്കുകയും ചെയ്യുമെന്ന് പഠനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരകലകൾ ശേഖരിച്ച് യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 2020 ഏപ്രിലിനും 2021 മാർച്ചിനും ഇടയിൽ മരിച്ച 11 പേരുടെ കലകളാണ് പഠിച്ചത്. ഇവർ പ്രതിരോധ കുത്തിവയ്പ് എടുത്തവരല്ല. വൈറസ് ആദ്യം ശ്വാസനാളിയെയും ശ്വാസകോശ കലകളെയുമാണ് ബാധിക്കുന്നതും പരിക്കേൽപ്പിക്കുന്നതും.
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് സോണിയയെ പ്രവേശിപ്പിച്ചത്. അതേസമയം, ശ്വാസകോശത്തിൽ അണുബാധയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച മുതൽ സോണിയയുടെ ആരോഗ്യനില വഷളായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയാ ഗാന്ധിയുടെ അടുത്തെത്തി. ഉത്തർപ്രദേശിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് സോണിയയെ കാണാൻ ഇരുവരും എത്തിയത്. ഭാരത് ജോഡോ യാത്രയിൽ 7 കിലോമീറ്റർ ദൂരം നടന്ന ശേഷമാണ് രാഹുലും പ്രിയങ്കയും സോണിയയെ കാണാൻ മടങ്ങിയത്. ഇന്ന് രാവിലെ രാഹുൽ ജോഡോ യാത്ര ആരംഭിച്ചെങ്കിലും പ്രിയങ്ക ഗാന്ധി യാത്രയിൽ പങ്കെടുത്തില്ല.
തിരുവനന്തപുരം: സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിന്‍റെ രേഖകൾ ആവശ്യപ്പെട്ട കാര്യം ഓർമ്മിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വേദിയിൽ വച്ചാണ് മുഖ്യമന്ത്രിയെ ഗവർണർ ഇക്കാര്യം ഓർമ്മിപ്പിച്ചത്. മല്ലപ്പള്ളിയിലെ സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിന്‍റെ രേഖകൾ ഗവർണർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാൻ മന്ത്രിസഭയിൽ തിരിച്ചെത്തിയത്. രാജ്ഭവനിൽ വൈകിട്ട് 4 മണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. വിയോജിപ്പോടെയാണ് ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിന് ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറലിന്‍റെ ഉപദേശ പ്രകാരമാണ് തീരുമാനം. കേസിൽ കോടതി ഇതുവരെ അന്തിമ വിധി പറയാത്ത സാഹചര്യത്തിൽ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾക്കുള്ള ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു. ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ്, സാംസ്കാരികം, സിനിമ, യുവജനക്ഷേമം എന്നീ വകുപ്പുകളാകും സജി ചെറിയാന് ലഭിക്കുക.
മുംബൈ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ മുംബൈയിലേക്ക് മാറ്റും. ലിഗമെന്റ് ഇൻജറിയുള്ള താരത്തെ വിദഗ്ധ ചികിത്സയ്ക്കായി ഡെറാഡൂണിൽ നിന്ന് മുംബൈയിലേക്ക് എയർലിഫ്റ്റ് ചെയ്യുമെന്ന് ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) ഡയറക്ടർ ശ്യാം ശർമ്മ പറഞ്ഞു. ആവശ്യമെങ്കിൽ റിഷഭ് പന്തിനെ ചികിത്സയ്ക്കായി യുകെയിലേക്ക് അയയ്ക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ മേൽനോട്ടത്തിലാണ് റിഷഭ് പന്തിന്‍റെ ചികിത്സ നടക്കുന്നത്. അതേസമയം, റിഷഭ് പന്തിന്‍റെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവരെയും ആദരിക്കുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. ബസ് ഡ്രൈവർ സുശീൽ കുമാർ, കണ്ടക്ടർ പരംജിത് നൈൻ എന്നിങ്ങനെ രക്ഷിക്കാൻ മുൻകൈയെടുത്ത എല്ലാവരുടെയും വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ബസ് ജീവനക്കാരെ റിപ്പബ്ലിക് ദിനത്തിൽ ആദരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും അറിയിച്ചു. റിഷഭ് പന്തിന്‍റെ ചികിത്സാ ചെലവ് വഹിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 30ന് റൂർക്കിക്ക് സമീപമാണ്…
തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാവിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് ജൂലൈയില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാന്‍ 5 മാസത്തിന് ശേഷമാണ് തിരികെ എത്തുന്നത്. ഭരണഘടനാവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. പൊലീസ് ക്ലീന്‍ചിറ്റ് നല്‍കിയതോടെയാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെയെത്തിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഗവര്‍ണര്‍ വിയോജിപ്പ് അറിയിച്ചു കൊണ്ടാണ് സത്യപ്രതിജ്ഞയ്ക്ക് അനുവാദം നല്‍കിയത്. കേസില്‍ എന്തുതിരിച്ചടി വന്നാലും പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമായിരിക്കുമെന്നാണ് ഗവര്‍ണറുടെ നിലപാട്. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടന്നത്. ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളായിരുന്നു സജി ചെറിയാന് നേരത്തെ നല്‍കിയിരുന്നത്.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് ആലോചനായോഗം ചേർന്നു. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഫെബ്രുവരി 10ന് ആരംഭിച്ച് മന്ത്രിസഭയുടെ രണ്ടാം വാർഷികമായ മെയ് 20ന് അവസാനിക്കുന്ന വിധത്തില്‍ പരിപാടി ആസൂത്രണം ചെയ്യും. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ വകുപ്പും പരമാവധി പരിപാടികളെ 100 ദിന പരിപാടികളുടെ ഭാഗമാക്കണം. ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ 100 ദിന പരിപാടിയാണിത്. 2021 ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയാണ് ആദ്യ 100 ദിന പദ്ധതി നടപ്പാക്കിയത്. അക്കാലത്ത് 100 പദ്ധതികളാണ് നടപ്പാക്കിയത്. 2022 ഫെബ്രുവരി 10 മുതൽ മെയ് 20 വരെയാണ് രണ്ടാമത്തെ 100 ദിന പദ്ധതി നടപ്പാക്കിയത്. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി…
കോട്ടയം: ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ചങ്ങനാശേരിയിൽ വെച്ചായിരുന്നു അന്ത്യം. 60 ഓളം സിനിമകൾക്ക് അദ്ദേഹം വരികൾ എഴുതിയിട്ടുണ്ട്. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെയാണ് ചലച്ചിത്ര ഗാനരചയിതാവായത്.
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനയിൽ വിശ്വാസമില്ലെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണിതെന്നും തിരുവനന്തപുരത്ത് ബി.ജെ.പിയുടെ ഭരണഘടനാ സംരക്ഷണ ദിനാഘോഷം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് ഉറപ്പാണ്. ഭരണഘടനയുടെ ശിൽപിയായ ബാബാ സാഹേബ് അംബേദ്കറെ അപമാനിച്ചതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുന്നത് രാജ്യം മുഴുവൻ കണ്ടതാണ്. എന്നാൽ പിണറായി പൊലീസ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകുകയാണ്. ഭരണഘടന സംരക്ഷിക്കാനുള്ള ബിജെപിയുടെ പോരാട്ടം തുടരും. ലോട്ടറി, മദ്യം, മയക്കുമരുന്ന്, ക്രൈം, കള്ളക്കടത്ത് എന്നിവയുടെ അഞ്ചിന അജണ്ടയാണ് കേരള സർക്കാരിനുള്ളത്. എല്ലാ മാഫിയകളെയും സംരക്ഷിക്കുന്ന സർക്കാർ നാട് നശിപ്പിക്കുകയാണ്. തീവ്രവാദ ശക്തികളെയും വിധ്വംസക ശക്തികളെയും സംരക്ഷിക്കുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളത്. ജനങ്ങൾ അവരോട് ക്ഷമിക്കില്ലെന്നും ജാവദേക്കർ പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ടുകളും…
ടോക്കിയോ: തലസ്ഥാന നഗരമായ ടോക്കിയോയിൽ നിന്ന് താമസം മാറുന്നവര്‍ക്ക് ജപ്പാൻ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ജനസംഖ്യയിൽ കുത്തനെയുള്ള ഇടിവ് തടയുകയാണ് ലക്ഷ്യം. ടോക്കിയോ വിട്ടുപോകുന്ന കുടുംബങ്ങൾക്ക്, അവർക്കുള്ള കുട്ടികളുടെ എണ്ണം അനുസരിച്ച് സർക്കാർ പണം നൽകുന്നു. ഒരു കുട്ടിക്ക് ഒരു ദശലക്ഷം യെൻ (7,700 ഡോളർ) ആണ് സർക്കാരിൽ നിന്നുള്ള ആനുകൂല്യം. കുറഞ്ഞ ജനന നിരക്കും ഉയർന്ന ആയുർദൈർഘ്യവും കാരണം രാജ്യത്തെ ജനസംഖ്യ കുറയുകയാണ്. പുതിയ തലമുറ കൂടുതൽ അവസരങ്ങൾക്കായി ടോക്കിയോ, ഒസാക്ക തുടങ്ങിയ നഗരങ്ങളിലേക്ക് കുടിയേറുന്നുവെന്നതാണ് മറ്റൊരു പ്രതിസന്ധി. ഇതുമൂലം, ജപ്പാനിലെ വിവിധ പ്രദേശങ്ങളിലെ ജനസംഖ്യാ അന്തരം വർദ്ധിക്കുകയും ചെയ്യുന്നു. വീടുകള്‍ ഉപേക്ഷിച്ച് ജനങ്ങള്‍ പോവുന്നത് ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും നികുതി വരുമാനത്തെ ബാധിക്കുന്നു. ജപ്പാനിലെ ജനസംഖ്യ 2012 ലെ 12.75 കോടിയിൽ നിന്ന് 12.56 കോടിയായി കുറഞ്ഞു. ടോക്കിയോയിലെ ജനസാന്ദ്രത കുറയ്ക്കുന്നതിനായി, 2019 മുതൽ നഗരം വിടുന്നവരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2021 ൽ മാത്രം…
