Author: News Desk

ന്യൂഡൽഹി: ജമ്മു കശ്മീരിൽ തീവ്രവാദികൾ സാധാരണക്കാരെ വധിക്കുന്നത് വർധിച്ചതോടെ കൂടുതൽ സേനയെ വിന്യസിക്കാൻ കേന്ദ്രം. 18 കമ്പനി സിആർപിഎഫ് ജവാൻമാരെ കൂടി ജമ്മു കശ്മീരിലേക്ക് അയയ്ക്കുന്നു. പൂഞ്ച്, രജൗരി ജില്ലകളിൽ 1,800 സൈനികരെ വിന്യസിക്കും. ജമ്മുകശ്മീരിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള എട്ട് കമ്പനി സൈനികർ ഉടൻ ഇവിടെയെത്തും. 10 കമ്പനിയെ ഡൽഹിയിൽ നിന്ന് അയയ്ക്കും. ജമ്മു മേഖലയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതൽ സൈനികരെ വിന്യസിക്കുന്നത്. ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയുമായി രജൗറിയിലെ ദാഗ്രി ഗ്രാമത്തിലുണ്ടായ ആക്രമണങ്ങളിൽ രണ്ട് കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പലയിടത്തും സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ആക്രമണങ്ങളിലുമായി 12 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരമാണ് സമീപത്തെ വീടുകൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്. രണ്ട് ഭീകരർ നടത്തിയ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. രണ്ടാഴ്ച…

Read More

ഇന്ദോര്‍: കൂട്ടബലാത്സംഗക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ആദിവാസി യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ. 666 ദിവസം തടവ് ശിക്ഷ അനുഭവിച്ചതിന് നഷ്ടപരിഹാരമായി 10,006 കോടി രൂപ മധ്യപ്രദേശ് സർക്കാർ നൽകണമെന്നാണ് ആവശ്യം. രത്ലാം സ്വദേശിയായ കാന്തു എന്ന കാന്തിലാൽ ഭിൽ (35) ആണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2 വർഷത്തെ ജയിൽ വാസത്തിനിടെ മനുഷ്യര്‍ക്കുള്ള ദൈവത്തിന്റെ സമ്മാനമായ ലൈംഗിക സുഖം ഉൾപ്പടെ നഷ്ടപ്പെടുത്തിയതിന് 10,000 കോടി രൂപ നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. കുടുംബജീവിതം നഷ്ടപ്പെട്ടതിനും മാനസിക സമ്മര്‍ദം അനുഭവിച്ചതിനും വിദ്യാഭ്യാസം, ജോലി, കരിയര്‍, വിശ്വാസ്യത എന്നിവ നഷ്ടപ്പെട്ടതിനും ഒരു കോടി വീതമാണ് ആവശ്യം. ജയിലിൽ കഴിയുന്ന സമയത്ത് കോടതി വ്യവഹാര ചെലവുകൾക്കായി രണ്ട് ലക്ഷം രൂപയും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 10ന് ജില്ലാ കോടതി ഹർജി പരിഗണിക്കുമെന്ന് കാന്തിലലിന്‍റെ അഭിഭാഷകൻ വിജയ് സിംഗ് യാദവ് പറഞ്ഞു. ദൈവാനുഗ്രഹം കൊണ്ടാണ് തനിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതെന്നും രണ്ട്…

Read More

ചെങ്ങന്നൂർ : ക്രിസ്മസ് കാരളിലൂടെ ലഭിച്ച തുക റോഡപകടങ്ങൾ ഒഴിവാക്കാനായി കോൺവെക്സ് മിറർ സ്ഥാപിക്കുന്നതിന് വേണ്ടി വിനിയോഗിച്ച് കുരുന്നുകൾ. വെൺമണി ചാങ്ങമല സ്വദേശികളായ ചിമ്പു, സയൻ, കുക്കു, കൃതിക, ആരോൺ മോൻസി, ആദിത്യൻ എന്നിവർ ചേർന്നാണ് മിറർ സ്ഥാപിച്ചത്. കുട്ടികളുടെ നന്മ, സജി ചെറിയാൻ എം.എൽ.എ ഫേസ്ബുക്കിലൂടെ പങ്കുവച്ചതോടെ ഏവരിലേക്കും എത്തുകയും ചെയ്തു. പാട്ടാലുംകുളം ജംഗ്ഷനിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഞങ്ങൾ സ്ഥാപിച്ച മിറർ സഖാവ് അങ്കിൾ വന്ന് ഉദ്ഘാടനം ചെയ്യണമെന്നറിയിച്ച് കുട്ടികൾ എം.എൽ.എ ക്ക് കത്ത് നൽകിയിരുന്നു. നിരവധി ഉദ്ഘാടനങ്ങൾക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും സ്നേഹം നിറഞ്ഞതും, കൗതുകമേറിയതുമായൊരു ക്ഷണം ലഭിക്കുന്നതെന്ന കുറിപ്പോടെയാണ് അദ്ദേഹം കത്തും, മിറർ ഉദ്ഘാടന ചിത്രങ്ങളും പങ്കു വച്ചത്.

Read More

പമ്പ: ശബരിമലയിലെ അരവണയിൽ നിലവാരമില്ലാത്ത ഏലക്ക ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. പരിശോധനാ റിപ്പോർട്ട് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെ കരാർ നൽകിയതും ഹൈക്കോടതി പരിഗണിക്കും. സ്വകാര്യ വ്യക്തി നൽകിയ പരാതിയാണ് കോടതി പരിഗണിക്കുന്നത്. അരവണയിൽ ഉപയോഗിക്കുന്ന ഏലക്കയുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. പമ്പയിലെ ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിൽ പരിശോധന നടത്തി ഗുണമേന്മയുള്ള ഏലക്ക മാത്രമാണ് നിലവിൽ സന്നിധാനത്തേക്ക് അയയ്ക്കുന്നത്.

Read More

ന്യൂഡൽഹി: ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസിൽ ഡിഎൻഎ ഫലങ്ങൾ പുറത്തുവന്നു. ഡൽഹിയിലെ കാട്ടിൽ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങൾ കൊല്ലപ്പെട്ട ശ്രദ്ധ വോൾക്കറിന്‍റേതാണെന്ന് തെളിഞ്ഞു. ഗുഡ്ഗാവ്, മെഹ്റൗലി ഉൾപ്പെടുന്ന വനമേഖലയിലാണ് ശ്രദ്ധയുടെ എല്ലുകളും മുടിയും കണ്ടെത്തിയത്. ഡിഎൻഎ വേർതിരിച്ചെടുക്കാൻ കഴിയാത്തതിനാൽ മൈറ്റോകോൺഡ്രിയൽ പ്രൊഫൈലിംഗിനായി ഡിഎൻഎ ഹൈദരാബാദിലേക്ക് അയച്ചിരുന്നു. ശ്രദ്ധയുടെ അച്ഛന്‍റെയും സഹോദരന്‍റെയും സാമ്പിളുകൾ പൊരുത്തപ്പെട്ടതായി ഡൽഹി സ്പെഷ്യൽ പോലീസ് കമ്മീഷണർ സാഗർ പ്രീത് ഹോഡ പറഞ്ഞു. പങ്കാളി അഫ്താബ് അമീൻ പൂനവാല (28) ആണ് ശ്രദ്ധയെ കൊലപ്പെടുത്തിയത്. മൂന്നാഴ്ചയായി റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചത്. മകളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ വോൾക്കർ നൽകിയ പരാതിയിലാണ് അഫ്താബ് അമീൻ പൂനവാലയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ജയിലിലാണ്. മുംബൈയിലെ ഒരു കോൾ സെന്‍ററിൽ ജോലി ചെയ്യുന്നതിനിടെയാണ് ശ്രദ്ധയും അഫ്താബും പ്രണയത്തിലാകുന്നത്. ഈ ബന്ധം അംഗീകരിക്കാൻ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന്…

Read More

ന്യൂഡല്‍ഹി: വിമാനത്തിനുള്ളിൽ മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ യാത്രക്കാരന് യാത്രാവിലക്ക് ഏർപ്പെടുത്തി എയർ ഇന്ത്യ. ഒരു മാസത്തേക്കാണ് വിലക്ക്. ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി ഡിജിസിഎയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ക്യാബിൻ ക്രൂവിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ആഭ്യന്തര സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ആരോപണ വിധേയനായ യാത്രക്കാരനെതിരെ പൊലീസിൽ പരാതി നൽകിയതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാരിയുടെ പരാതി പുറത്തുവന്നതോടെ ഡിജിസിഎ എയർ ഇന്ത്യയോട് റിപ്പോർട്ട് തേടിയിരുന്നു. നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ടേക്ക് ഓഫിന് ശേഷം ലൈറ്റുകൾ അണച്ച പിറകെ ബിസിനസ് ക്ലാസിൽ മദ്യലഹരിയിലായിരുന്ന സഹയാത്രികൻ യുവതിയുടെ അടുത്തെത്തി പാന്‍റിന്‍റെ സിപ്പ് അഴിച്ച് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച ശേഷം ദേഹത്ത് മൂത്രം ഒഴിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ജീവനക്കാരോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാരി ആരോപിച്ചിരുന്നു. പിന്നീട് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് രേഖാമൂലം പരാതി നൽകിയതോടെയാണ്…

Read More

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ 6 ദിവസത്തോളം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊറ്റങ്കര സ്വദേശിനിയായ 32കാരിയാണ് മരിച്ചത്. പൂർണ്ണ നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. തലയുടെ ഇടത് വശത്തും നെഞ്ചിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. വീടുകളിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുകയായിരുന്ന യുവതിയെ കഴിഞ്ഞ 29 മുതലാണ് കാണാതായത്. കുണ്ടറ പൊലീസ് സ്റ്റേഷനിൽ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 29ന് വൈകുന്നേരം യുവതിയെ കടൽത്തീരത്ത് കണ്ടതായി പറയുന്നവരുണ്ട്. പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. ചൊവ്വാഴ്ച രാത്രി ഇതുവഴി വന്ന രണ്ട് യുവാക്കൾ ദുർഗന്ധം വമിക്കുന്ന വിവരം ഈസ്റ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ കൂടുതൽ പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. യുവതിയുടെ ബാഗും ഉള്‍വസ്ത്രവും മൃതദേഹത്തിന് സമീപം കണ്ടെത്തി.

Read More

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. സജി ചെറിയാന്‍റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിന് തീരാക്കളങ്കമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സി.പി.എം ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്വഭാവം ഉപേക്ഷിച്ച് പിണറായി വിജയൻ എന്ന വ്യക്തിയുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി മാത്രം പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി മാറിയിരിക്കുന്നു. പിണറായി വിജയനെ ഭയന്നാണ് സി.പി.എമ്മിലെ ഉന്നത നേതാക്കൾ നിശബ്ദത പാലിക്കുന്നതെന്നും ഈ അനീതിക്കെതിരെ ചെറുവിരൽ പോലും അനക്കാത്തതെന്നും സുധാകരൻ ആരോപിച്ചു.

Read More

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രന്‍റെ മരണത്തിൽ മക്കൾ ഡി.ജി.പിക്ക് പരാതി നൽകി. കോൺഗ്രസ് പ്രവർത്തകർ നടത്തിയ അപവാദ പ്രചാരണത്തെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് മരണകാരണമെന്ന് പരാതിയിൽ പറയുന്നു. കോഴിക്കോടുളള രമേശ്, പ്രമോദ് എന്നിവർ ചേർന്നാണ് പ്രചാരണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. മരിക്കുന്നതിന് മുമ്പ് ഇവർക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചിരുന്നതായി മകൻ പ്രജിത്ത് പറഞ്ഞു. കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ കഴിഞ്ഞ മാസമാണ് അന്തരിച്ചത്. അദ്ദേഹത്തിന് 73 വയസ്സായിരുന്നു. രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കെ.എസ്.യുവിന്‍റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായാണ് വി പ്രതാപചന്ദ്രൻ്റെ തുടക്കം. ഡി.സി.സി ജനറൽ സെക്രട്ടറി, എൻ.ടി.യു.സി ദേശീയ പ്രവർത്തക സമിതിയംഗം തുടങ്ങിയ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വർഷങ്ങളോളം വീക്ഷണം പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായി സേവനമനുഷ്ഠിച്ചു. പത്രപ്രവർത്തകനായി ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നത്. 

Read More

വിജയ് ആരാധകർ ആകാംക്ഷയോടെയാണ് ‘വാരിസി’ നായി കാത്തിരിക്കുന്നത്. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാരിസി’ന്‍റെ അപ്ഡേറ്റുകൾക്ക് ആരാധകരിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് ചിത്രത്തിൻ്റെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുകയാണ്. ‘വാരിസ്’ ഒരു കുടുംബ കഥ കൂടിയാകുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. എസ് തമൻ സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോൾ ഓഫ് വാരിസ്’, ‘ജിമിക്കി പൊന്നു’, ‘വാ തലൈവ’ തുടങ്ങിയ ഗാനങ്ങൾ ഉൾക്കൊള്ളുന്ന ജുക്ക്ബോക്സ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കാർത്തിക് പളനിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. പ്രവീൺ കെഎൽ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കലിന് തീയേറ്ററുകളിലെത്തും. മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ 2019 ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ സംവിധായകനാണ് ‘വാരിസ്’ സംവിധാനം ചെയ്യുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണിത്.…

Read More