Author: News Desk

സുല്‍ത്താന്‍ബത്തേരി: വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ വയനാട്ടിലെ സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാന ഇറങ്ങി. റോഡിലൂടെ നടക്കുകയായിരുന്ന യാത്രക്കാരനുനേരെ തുമ്പിക്കൈ വീശിയടിച്ച് നിലത്തിട്ടു. വീണ യാത്രക്കാരനെ കാട്ടാന ചവിട്ടാൻ ശ്രമിച്ചെങ്കിലും കൂടുതൽ ആക്രമണത്തിന് മുതിർന്നില്ല. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. തമ്പി എന്നയാളാണ് ആക്രമണത്തിന് ഇരയായത്. തുടർന്ന് നാട്ടുകാരും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തി. തമിഴ്നാട്ടിലെ ഗൂഡല്ലൂർ പ്രദേശത്ത് പരിഭ്രാന്തി പരത്തിയ റേഡിയോ കോളറുള്ള ആനയാണ് ഇതെന്നാണ് കരുതുന്നത്. വയനാട് വന്യജീവി സങ്കേതത്തിന് സമീപമാണ് ബത്തേരി പട്ടണം സ്ഥിതി ചെയ്യുന്നത്. നിലവിൽ ആന കാട്ടിലേക്ക് തിരിച്ചുകയറി. പാലക്കാട് പി.ടി.-7 എന്ന ആനയെ തളയ്ക്കാന്‍ പോയ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ആര്‍.ആര്‍.ടി സംഘം വയനാട്ടിലേക്ക് തിരിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സർക്കാർ ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) റദ്ദാക്കി. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരുവനന്തപുരം, എറണാകുളം, തൃശൂർ ലോ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനമാണ് റദ്ദാക്കിയത്. വൈസ് ചാൻസലർ (വിസി) നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് അനുസൃതമായാണ് കെഎടിയുടെ ഉത്തരവ്. സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചല്ല നിയമനം നടത്തിയത്. അപേക്ഷിച്ചവരുടെ അക്കാദമിക് യോഗ്യത കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചായിരുന്നു നിയമനം നടത്തേണ്ടത്. ഇന്‍റർവ്യൂവിലെ മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടതെന്നും ഈ യു.ജി.സി ചട്ടങ്ങൾ പാലിച്ചില്ലെന്നും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ഗവൺമെന്‍റ് ലോ കോളേജ് പ്രിൻസിപ്പൽ ബിജു കുമാർ, എറണാകുളം ഗവ.ലോ കോളേജ് പ്രിൻസിപ്പൽ ബിന്ദു, തൃശ്ശൂർ ഗവ. ലോ കോളേജ് പ്രിൻസിപ്പൽ പി.ആർ.ജയദേവൻ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്. ഈ നിയമനങ്ങൾ ചോദ്യം ചെയ്ത് 2021 ൽ എറണാകുളം സർക്കാർ ലോ കോളേജ് അധ്യാപകൻ ഡോ. ഗിരിശങ്കർ നൽകിയ ഹർജി പരിഗണിച്ചാണ്…

Read More

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം ആദ്യം അന്വേഷിച്ച സംഘത്തിന്‍റെ വീഴ്ചകൾ അക്കമിട്ട് നിരത്തി പുതിയ അന്വേഷണ സംഘം. നയന ഉൾപ്പെടെ അഞ്ചുപേരുടെ ഫോൺ വിവരങ്ങൾ മാത്രമാണ് അന്വേഷണ സംഘം എടുത്തത്. വിശദമായ അന്വേഷണം നടന്നില്ല. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെക്കുറിച്ച് ഒരു അന്വേഷണവും നടന്നില്ല. ഇവരുടെ കോൾ വിശദാംശങ്ങൾ ശേഖരിച്ചിട്ടില്ലെന്നും മൊഴികളിലെ വൈരുദ്ധ്യങ്ങൾ പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമർശിച്ചു. കഴുത്തിനേറ്റ പരിക്ക് സ്വയം ഏൽപ്പിച്ചതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് പുതിയ അന്വേഷണ സംഘം പറഞ്ഞു. കംപ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ എന്നിവ ഫോറൻസിക് പരിശോധനയ്ക്കായി നൽകി. മുറി അകത്ത് നിന്ന് പൂട്ടിയതാണെന്ന മ്യൂസിയം പൊലീസിന്‍റെ ന്യായം തെറ്റാണെന്നും പുതിയ അന്വേഷണ സംഘം പറഞ്ഞു. മുറിയിൽ ലൈറ്റും ഫാനും ഉണ്ടായിരുന്നില്ല. നയനയുടെ വീട്ടിലെത്തിയ സന്ദർശകരെ പറ്റി ആദ്യ അന്വേഷണ സംഘം പരിശോധിച്ചില്ലെന്നും സാമ്പത്തിക സ്രോതസ്സ് പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമർശിച്ചു. ഡിസിആർബി അസി. കമ്മീഷണറുടെ റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്.

Read More

തിരുവനന്തപുരം: ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ കേരളത്തിന് നേട്ടം. വിവിധ വിഭാഗങ്ങളിലായി മൂന്ന് അവാർഡുകളാണ് കേരളം നേടിയത്. ഡിജിറ്റൽ ഭരണ പ്രക്രിയയെ ജനകീയമാക്കാൻ എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‍മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും കോട്ടയം ജില്ലാ ഭരണകൂടത്തിന്‍റെ വെബ്സൈറ്റിന് സ്വർണ്ണമെഡലും ക്ഷീരശ്രീ പോർട്ടലിന് വെള്ളിമെഡലും ലഭിച്ചു. അറിവും വൈദഗ്ധ്യവുമുള്ള വിജ്ഞാന സമൂഹമായി കേരളത്തെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി.എഫ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും വിരൽത്തുമ്പിൽ വിവരങ്ങൾ ലഭ്യമാകുന്ന ഈ ഇന്‍റർനെറ്റ് യുഗത്തിൽ ഭരണവും പൊതുസേവനവും ഡിജിറ്റൽ ആയേ തീരൂ എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read More

തിരുവനന്തപുരം: അവിവാഹിതരായ താമസക്കാർ രണ്ട് മാസത്തിനകം ഫ്ലാറ്റ് ഒഴിയാൻ നിര്‍ദ്ദേശം നൽകിയ സംഭവത്തിൽ യുവതികള്‍ക്ക് പിന്തുണയുമായി ഉടമ. ഫ്ലാറ്റ് ഒഴിയേണ്ടെന്ന് ഉടമ പറഞ്ഞു. താമസക്കാരായ ഗോപികയോടും ദുർഗ്ഗയോടും ഒഴിയേണ്ടതില്ലെന്നാണ് ഫ്ലാറ്റ് ഉടമ പറഞ്ഞത്. സദാചാര പ്രശ്‌നമുയര്‍ത്തി ഹീര ഫ്ലാറ്റ് അസോസിയേഷൻ പുറത്തിറക്കിയ സർക്കുലർ വിവാദമായിരുന്നു. അതേസമയം, നടപടികളിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിലാണ് അസോസിയേഷൻ. ഇറക്കിയ സർക്കുലർ അവർ പിന്‍വലിച്ചിട്ടില്ല. അവിവാഹിതരായ യുവതികളുടെ ഫ്‌ളാറ്റിൽ യുവാക്കളും, യുവാക്കളുടെ ഫ്‌ളാറ്റില്‍ യുവതികളും വരുന്നത് അസോസിയേഷൻ വിലക്കിയിരുന്നു. സ്ഥലം മടുത്തുവെന്നും മാറിത്താമസിക്കാൻ തയ്യാറാണെന്നും കഴിഞ്ഞ ദിവസം യുവതികൾ പറഞ്ഞിരുന്നു. സദാചാര ഗുണ്ടായിസത്തിനെതിരെ പരാതി നൽകുമെന്ന് ഇവർ പറയുന്നു. ഗോപികയുടെ കുടുംബം സ്ഥലത്തെത്തിയിട്ടുണ്ട്. നിയമപരമായി മുന്നോട്ട് പോകണമോ എന്ന കാര്യത്തിൽ ഇവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും.

Read More

റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ഇന്ന് മുതൽ കടുത്ത തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും താപനില ഗണ്യമായി കുറയുമെന്നും പല സ്ഥലങ്ങളിലും തണുപ്പ് പൂജ്യം ഡിഗ്രിയിലെത്തുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. തബൂക്ക്, അൽ ജൗഫ്, ഹെയിൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ താപനില പൂജ്യത്തിനും അഞ്ച് ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  തണുപ്പ് ഖാസിമിലേക്കും കിഴക്കൻ മേഖലയിലേക്കും വ്യാപിക്കുമെന്നും താപനില അഞ്ച് ഡിഗ്രി മുതൽ ഒമ്പത് ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, മഞ്ഞുവീഴ്ച രൂക്ഷമായതോടെ വടക്കൻ മേഖലയിലും തബൂക്കിലും താപനില ഗണ്യമായി കുറഞ്ഞു.  മഞ്ഞുമൂടിയ ജെബൽ അൽ ലൗസ് കാണാനും ആസ്വദിക്കാനുമായി നിരവധി വിനോദസഞ്ചാരികൾ എല്ലാ ദിവസവും ഇവിടെ എത്തുന്നുണ്ട്.

Read More

ഡൽഹി: ചട്ടങ്ങൾ ലംഘിക്കാത്തതും മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാത്തതുമായ പരസ്യങ്ങള്‍ ബസുകളില്‍ നൽകുന്നത് സംബന്ധിച്ച് പദ്ധതി സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ബസുകളുടെ വശങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നത് ജനശ്രദ്ധ തിരിക്കാൻ ഇടയാക്കുമെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിൽ പിന്‍ഭാഗത്ത് പതിച്ചുകൂടേയെന്നും സുപ്രീം കോടതി ആരാഞ്ഞു. പരസ്യത്തിനെതിരായ കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കെ.എസ്.ആർ.ടി.സി. നൽകിയ ഹർജി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാത്ത വിധത്തിൽ പരസ്യങ്ങൾ നൽകുന്ന വിഷയത്തിൽ പദ്ധതി സമര്‍പ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി ചോദിച്ചു. പദ്ധതി നിർദ്ദേശം പരിശോധിക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് പറഞ്ഞ ബെഞ്ച് കേസ് ജനുവരി 9ലേക്ക് മാറ്റി. 9,000 കോടി രൂപയുടെ കടബാധ്യതയുണ്ടായിട്ടും പൊതുസേവനം നടത്തുന്ന കോർപ്പറേഷന് ഹൈക്കോടതി ഉത്തരവ് മൂലം പരസ്യവരുമാനത്തിൽ പ്രതിമാസം ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കെ.എസ്.ആർ.ടി.സിയുടെ ഹർജിയിൽ പറയുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും അഭിഭാഷകൻ ദീപക് പ്രകാശ് മുഖേന സമർപ്പിച്ച ഹർജിയിൽ…

Read More

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റൽ ഇന്ത്യ ഉൾപ്പെടെ രാജ്യത്തിൻ്റെ ഡിജിറ്റൽ പരിവർത്തനത്തിനുള്ള പദ്ധതികൾ ഇരുവരും ചർച്ച ചെയ്തു. ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ആശയങ്ങളാണ് ഇന്ത്യൻ യുവാക്കളുടേതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്തോഷം പങ്കുവെച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്തു. സാങ്കേതികവിദ്യയിലും നൂതനാശയങ്ങളിലും ഇന്ത്യയുടെ പുരോഗതി രാജ്യത്തെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള വളർച്ചയുടെ യുഗത്തിലേക്ക് കൊണ്ടുപോവുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡിജിറ്റൽ പരിവർത്തനത്താൽ നയിക്കപ്പെടുന്ന സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സാമ്പത്തിക വളർച്ചയിൽ സർക്കാരിന്റെ ശ്രദ്ധ പ്രചോദനാത്മകമാണെന്ന് നദെല്ല ട്വീറ്റ് ചെയ്തു. ലോകത്തിന്‍റെ വെളിച്ചമായി മാറാൻ, ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാട് സാധ്യമാക്കാനായി രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ ഭാഗമായിരുന്ന ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് വീട്ടുവാടകയിനത്തില്‍ പ്രതിമാസ സഹായം നൽകാൻ ലത്തീൻ അതിരൂപത. സർക്കാർ നൽകുന്ന 5,500 രൂപയ്ക്ക് പുറമേ 1,500 രൂപ ലത്തീൻ അതിരൂപത നൽകും. 140 ദിവസം നീണ്ട വിഴിഞ്ഞം സമരം അവസാനിച്ചിട്ട് ഒരു മാസമായി. ക്യാമ്പുകളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് വാടക വീട്ടിലേക്ക് മാറാൻ മാന്യമായ വാടക തുക വേണമെന്നായിരുന്നു സമരത്തിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്ന്. 8,000 രൂപ നൽകണമെന്ന് സമരസമിതി നിർബന്ധിച്ചെങ്കിലും സർക്കാർ വഴങ്ങിയില്ല. ഇത് 5500 ആയി കുറച്ചു. അദാനി ഗ്രൂപ്പിന്‍റെ സിഎസ്ആർ ഫണ്ടിൽ നിന്ന് ബാക്കി തുക ലഭ്യമാക്കാമെന്ന ഓഫറും സമരസമിതി തള്ളി. ഇപ്പോൾ ലത്തീൻ സഭ തന്നെ 1,500 രൂപ കൂടി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. 120 കുടുംബങ്ങൾക്ക് പുതിയ വീട്ടിലേക്ക് താമസം മാറുന്നതുവരെ ഈ തുക ഗുണം ചെയ്യും. സമരം അവസാനിപ്പിക്കുന്നതിനു നല്‍കിയ വാഗ്ദാനങ്ങളില്‍ തുടര്‍ നടപടികളുണ്ടാകുന്നതില്‍ സംതൃപ്തിയിലാണ് സമരനേതൃത്വം. ഫ്ളാറ്റ് നിർമ്മാണത്തിനായി 81 കോടി രൂപ അനുവദിച്ചിട്ടുണ്ട്.…

Read More

മലപ്പുറം: കേരളത്തിൽ തുടർച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്താണെങ്കിലും പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ 2.33 ലക്ഷം വർദ്ധനവുണ്ടായത് മുസ്ലിം ലീഗിന് വലിയ ആത്മവിശ്വാസം നൽകുന്നു. ഭരണമില്ലാതെ ലീഗിന് നിലനിൽക്കാനാകില്ലെന്ന വിമർശനത്തിനുള്ള മറുപടി കൂടിയാണ് അംഗത്വ പ്രചാരണത്തിലൂടെ സംസ്ഥാന കമ്മിറ്റി മറുപടി നൽകിയത്. പ്രതീക്ഷിച്ചതിലും കൂടുതൽ പേർ പാർട്ടിയിൽ ചേർന്നിട്ടുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അതിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നേട്ടം. അംഗങ്ങളിൽ 61 ശതമാനം പേർ 35 വയസ്സിന് താഴെയുള്ളവരും 51 ശതമാനം സ്ത്രീകളുമാണ്. പാർട്ടി ഭാരവാഹിത്വത്തിലും തിരഞ്ഞെടുപ്പുകളിലും ഈ വിഭാഗങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഓൺലൈനായും പ്രത്യേകം തയ്യാറാക്കിയ അപേക്ഷയിലൂടെയുമാണ് മെമ്പർഷിപ്പ് കാമ്പയിൻ നടത്തിയത്. ഡിസംബർ 15 വരെയുള്ള അപേക്ഷകൾ ആണ് പരിഗണിച്ചത്. ഇതിന് ശേഷവും പലരും അപേക്ഷ നൽകി. മാർച്ചിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് ശേഷം മാത്രമേ ഇവരെ പരിഗണിക്കൂ. ഇവർ കൂടി ചേരുന്നതോടെ സംസ്ഥാനത്തെ അംഗങ്ങളുടെ എണ്ണം 25 ലക്ഷം…

Read More