- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. ഒരു വർഗ ബഹുജന സംഘടനയിൽ അംഗമാകാൻ എളുപ്പമാണ്. തെറ്റ് ചെയ്യുമ്പോൾ നടപടിയെടുത്ത് തിരുത്തുന്നതാണ് രീതി. തെറ്റ് കാണിച്ചാൽ കർശന നടപടി സ്വീകരിക്കും. തെറ്റ് പരിശോധിച്ച് നടപടിയെടുക്കുമെന്നും വി ജോയ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി അച്ചടക്കം നിർബന്ധമായി തുടരുമെന്നും വി ജോയ് കൂട്ടിച്ചേർത്തു. എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി. അതാണ് നടപടി സ്വീകരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വർക്കല എംഎൽഎ വി ജോയിയെ ഇന്നലെയാണ് തിരഞ്ഞെടുത്തത്. ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് സെക്രട്ടറി സ്ഥാനത്തേക്ക് വി ജോയിയുടെ പേര് നിർദ്ദേശിച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് പല മുതിർന്ന നേതാക്കളുടെയും പേരുകൾ ഉയർന്നുവന്നതോടെ സമവായമെന്ന നിലയിലാണ് വി ജോയിക്ക് ജില്ലാ സെക്രട്ടറിയാകാൻ വഴിയൊരുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനും നിർണായക യോഗത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന…
ലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവരെ കണ്ടെത്താൻ ഇന്ന് വ്യാപക പരിശോധന; കര്‍ശന നടപടിയെന്ന് മന്ത്രി
കോഴിക്കോട്: ലെയ്ൻ ഗതാഗതം ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ഇന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. ലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവര്‍ക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു കൊടുവള്ളിയിൽ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് പറഞ്ഞു. അപകട മരണങ്ങളിൽ 50 ശതമാനവും സംഭവിക്കുന്നത് ശരിയായ ലെയ്ൻ പാലിക്കാത്തതുകൊണ്ടാണ്. ഇക്കാര്യത്തിൽ വലിയ ബോധവൽക്കരണം നടത്തും. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്കെതിരെ ഉചിതമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂര്‍: തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപ കമ്പനിയുടെ ഉടമ പ്രവീൺ റാണെ രാജ്യം വിടാതിരിക്കാന്‍ പൊലീസ് വിമാനത്താവളങ്ങളില്‍ അറിയിപ്പ് നല്‍കി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവീൺ റാണയ്ക്കെതിരെ തൃശൂർ പൊലീസ് 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് പരാതികളിലാണ് തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തത്. കുന്നംകുളത്ത് ഒന്നും. 48 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഫ്രാഞ്ചൈസി ചേർക്കാമെന്ന വ്യാജേനയാണ് നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ നഷ്ടപ്പെട്ടവരാണ് പരാതിക്കാർ. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതികളുമായി മുന്നോട്ട് വരാൻ സാധ്യതയുണ്ട്.
വയനാട്: വയനാട്ടിലെ സുൽത്താൻബത്തേരി നഗരസഭയിലെ 10 വാർഡുകളിൽ കാട്ടാനകളുടെ സാന്നിധ്യത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 4, 6, 9, 10, 15, 23, 24, 32, 34, 35 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഉച്ച മുതൽ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്ന കാട്ടാന ഇന്ന് രാവിലെയാണ് അക്രമാസക്തനായത്. ഇന്ന് പുലർച്ചെ 2.30 ഓടെ നഗരത്തിലെത്തിയ ആന കാൽനടയാത്രക്കാരനെ ആക്രമിക്കുകയായിരുന്നു. അസംപ്ഷൻ ജംഗ്ഷന് സമീപം നഗരത്തിലൂടെ നടക്കുമ്പോഴാണ് ആന ആക്രമിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്.’വഴിയരികിലൂടെ നടക്കുമ്പോൾ ആന വന്നു. തുമ്പിക്കൈകൊണ്ട് അടിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സുബൈർകുട്ടി കൈവരിക്കപ്പുറത്തേക്ക് വീണതിനാലാണ് രക്ഷപ്പെട്ടതെന്നും പറഞ്ഞു. കാലിന് പരിക്കേറ്റ സുബൈർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സുബൈറിനെ തുമ്പിക്കൈകൊണ്ട് ഇടിച്ചെങ്കിലും നടപ്പാതയിലെ ഇരുമ്പ് ഗ്രില്ലിനകത്തേക്ക് വീണതിനാൽ കൂടുതൽ ആക്രമണത്തിന് മുതിരാതെ ആന മറുവശത്തേക്ക് ഓടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. തമിഴ്നാട്ടിൽ പ്രശ്നക്കാരനായ ഐഡി…
ന്യൂഡല്‍ഹി: വിമാനത്തിലെ സഹയാത്രികയായ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ട മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരൻ ശങ്കർ മിശ്രയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഡൽഹി പൊലീസ് ഇമിഗ്രേഷൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇയാൾ രാജ്യം വിടുന്നത് തടയണമെന്നും ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസസ് കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്‍റാണ് മിശ്ര. ഇയാൾ മുംബൈ സ്വദേശിയാണെന്ന നിഗമനത്തിൽ നേരത്തെ പൊലീസ് എത്തിയിരുന്നു. എന്നാൽ ഇയാൾ ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിരുന്നു. 4 ജീവനക്കാരെ ഇതിനകം ചോദ്യം ചെയ്തു. മറ്റുള്ളവരെയും ഉടൻ ചോദ്യം ചെയ്തേക്കും. അതേസമയം അറസ്റ്റ് ഒഴിവാക്കാൻ ഇയാൾ ഒളിത്താവളങ്ങൾ നിരന്തരം മാറ്റുന്നുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. മുംബൈയിലും ബെംഗളൂരുവിലും ഇയാൾക്കായി ഡൽഹി പൊലീസ് തിരച്ചിൽ നടത്തി. ഇവിടെ…
ബെംഗളൂരു: ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമായി നിർമിച്ച ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. ഈ 10 വരി പാത തുറക്കുന്നതോടെ ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഒരു മണിക്കൂറും 20 മിനിറ്റും ആയി കുറയും. ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 9,000 കോടി രൂപ ചെലവഴിച്ചാണ് 117 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമ്മിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നിദഗട്ടയിലേക്കും അവിടെ നിന്ന് മൈസൂരുവിലേക്കും രണ്ട് ഘട്ടങ്ങളിലായാണ് പാത നിർമ്മിച്ചിരിക്കുന്നത്. ഗ്രീൻഫീൽഡ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന അഞ്ച് ബൈപ്പാസുകൾ ഉൾപ്പെടുന്ന 52 കിലോമീറ്റർ ദൈർഘ്യമുള്ള പാത ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടുവരികള്‍ വീതം സമീപമുള്ള ഗ്രാമങ്ങളിലേക്ക് നയിക്കുന്ന പാതകളും ഉണ്ടായിരിക്കും. ഈ രണ്ട് റൂട്ടുകളും ഗ്രാമങ്ങളുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റും. ശേഷിക്കുന്ന ആറ് ലൈനുകൾ പ്രധാന റോഡിന്‍റെ ഭാഗമായി തുടരും. നിലവിൽ മൈസൂരുവിനും ബെംബെംഗളൂരുവിനുമിടയിലെ യാത്രയ്ക്ക് മൂന്നുമുതല്‍ നാല്…
കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ മൂന്നാം സ്ഥാനത്ത് എത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ഇനി എവേ ടെസ്റ്റിന്‍റെ നാളുകളാണ്. ബ്ലാസ്റ്റേഴ്സിനായി ശേഷിക്കുന്ന എട്ട് മത്സരങ്ങളിൽ അഞ്ചെണ്ണവും എതിരാളികളുടെ ഗ്രൗണ്ടിലാണ്. ജംഷഡ്പൂർ എഫ്സിക്കെതിരെ ആധികാരിക ജയത്തോടെ പുതുവർഷത്തിലേക്ക് പ്രവേശിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ആവേശവും ആശങ്കയും പകരുന്നതായിരുന്നു മത്സരം. ഈ സീസണിൽ ടീമിന്‍റെ നട്ടെല്ലായി മാറിയ ഉക്രേനിയൻ മിഡ്ഫീൽഡർ ഇവാൻ കലുഷ്നിയുടെ അഭാവം മറികടക്കാൻ കഴിഞ്ഞുവെന്നതും പ്ലെയിംഗ് ഇലവനിൽ ഇടം നേടിയ ഓസ്ട്രേലിയൻ ഫോർവേഡ് അപ്പോസ്തലസ് ജിയാനു കിട്ടിയ അവസരം മുതലാക്കിയതും ബ്ലാസ്റ്റേഴ്സിന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകമാണ്. മികച്ച ഗോളും അസിസ്റ്റുമായി തിളങ്ങിയ ജിയാനുവിന്‍റെ സാന്നിദ്ധ്യം ബ്ലാസ്റ്റേഴ്സ് കോച്ച് വുക്കൊമനോവിച്ചിന് തന്ത്രപരമായ ഫോർമേഷൻ പരീക്ഷിക്കാനുള്ള സ്വാതന്ത്ര്യം നൽകും. മത്സരം ജയിച്ചെങ്കിലും, ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ പരിഹരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രശ്നമുണ്ടായി. സന്ദീപ് സിംഗിന്‍റെ നാലാമത്തെ മഞ്ഞക്കാർഡ്. മുംബൈയ്ക്കെതിരായ കടുത്ത പോരാട്ടത്തിൽ സന്ദീപിന് കളിക്കാൻ കഴിയില്ല. ഗോൾകീപ്പർ പ്രഭ്സുഖാൻ ഗിൽ, മലയാളി വിങ്ങർ കെ പി.രാഹുൽ എന്നിവർ വിലക്കിന്റെ…
സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ ടി20 ടീമിൽ നിന്ന് പുറത്തേക്ക്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇവർ ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ സൂപ്പർ താരങ്ങളുടെ ടി20 കരിയർ ഏറെക്കുറെ അവസാനിച്ചുവെന്ന സൂചന കോച്ച് രാഹുൽ ദ്രാവിഡും നൽകി. കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലിൽ കളിച്ച ടീമിലെ മൂന്നോ നാലോ കളിക്കാരെ ഇപ്പോൾ ശ്രീലങ്കയ്ക്കെതിരെ കളിക്കുന്നുള്ളൂ. ഞങ്ങൾ ടി 20 ക്രിക്കറ്റിൽ അടുത്ത തലമുറ ടീമിനെ തയ്യാറാക്കുന്ന ഘട്ടത്തിലാണ്. ഇന്ത്യ ഇപ്പോൾ വളരെ ചെറുപ്പമായ ടീമാണ്. ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും വളരെയധികം ശ്രദ്ധ നൽകിയിട്ടുണ്ട്. അതിനാൽ ടി 20 മത്സരങ്ങളിൽ യുവ താരങ്ങളെ പരീക്ഷിക്കാൻ അവസരം നൽകുന്നുണ്ട്. ദ്രാവിഡ് ഇന്നലത്തെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ പുതിയ ടി20 സ്ക്വാഡ് രൂപീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഹാർദിക്കാണ് ടീമിനെ നയിക്കുന്നത്. ടി20 ടീമിന്‍റെ സ്ഥിരം ക്യാപ്റ്റനായി ഹാർദിക്കിനെ…
ന്യൂഡൽഹി: കാഞ്ചവാലയിൽ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാറിന്‍റെ ഉടമ അശുതോഷിനെയാണ് ആറാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെക്കൂടി പൊലീസ് തിരയുന്നുണ്ട്. ഇയാളാണ് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചത്. പ്രതികളിൽ ഒരാളുടെ സഹോദരനായ അങ്കുഷ് ഖന്നയെ ആണ് പോലീസ് തിരയുന്നത്. മദ്യലഹരിയിൽ പുതുവത്സര ദിനമായ ഞായറാഴ്ച പുലർച്ചെയാണ് അഞ്ച് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ ഇടിച്ച് 12 കിലോമീറ്റർ വലിച്ചിഴച്ചത്. ഞായറാഴ്ച രാവിലെയാണ് അഞ്ജലിയുടെ മൃതദേഹം ഔട്ടർ ഡൽഹിയിലെ സുൽത്താൻപുരിയിലെ കാഞ്ചവാലയിൽ കണ്ടെത്തിയത്.
രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയിലർ’. പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാലും ചിത്രത്തിലുണ്ടാകാം എന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് സൂചന. പ്രചരിക്കുന്ന വാർത്തകൾ ശരിയാണെങ്കിൽ രണ്ട് കാര്യങ്ങൾ സ്ഥിരീകരിക്കാമെന്നാണ് ആരാധകരുടെ അഭിപ്രായം. മോഹൻലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാവും ജയിലർ. മൂന്ന് ഭാഷകളിലെയും സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന ഖ്യാതി ജയിലറിന് ഉണ്ടാകും എന്നതാണ് രണ്ടാമത്തേത്. കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ ജയിലറിൽ ഒരു നിർണ്ണായക വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 2022 ഡിസംബറിൽ പുറത്തിറങ്ങിയ ജയിലറിന്‍റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. സംവിധായകൻ നെൽസൺ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് സംഗീത സംവിധായകൻ. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം ഈ വർഷം…
