Author: News Desk

പനാജി: എഫ്സി ഗോവയെ തകർത്ത് ഐഎസ്എല്ലിൽ ഒന്നാം സ്ഥാനം തിരികെ നേടി ഹൈദരാബാദ്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം. ബർത്തലോമ്യു ഒഗ്ബെച്ചെയാണ് ഹൈദരാബാദിനായി തിളങ്ങിയത്. 20, 79, 90 മിനിറ്റുകളിലാണ് ഒഗ്ബെച്ചെയുടെ ഗോളുകൾ പിറന്നത്. 54-ാം മിനിറ്റിൽ റെഡിം തലാങ്ങാണ് ഗോവയുടെ ആശ്വാസഗോൾ നേടിയത്. ജയത്തോടെ 13 കളികളിൽ നിന്ന് 31 പോയിന്‍റുള്ള ഹൈദരാബാദ് മുംബൈയെ പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

Read More

കോഴിക്കോട്: സ്കൂൾ കലോൽസവത്തിന്‍റെ ഭാഗമായി നാളെ (ജനുവരി 6) കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം കലോൽസവത്തിൽ പങ്കെടുക്കുന്നതിനായി വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ്കുമാറാണ് നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ എല്ലാ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ സ്കൂളുകൾക്കും നാളെ അവധിയായിരിക്കും.

Read More

ന്യൂ‍ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം അടുത്ത വർഷം ജനുവരി ഒന്നിനകം പൂർത്തിയാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്ര നിർമ്മാണത്തെ ദുർബലപ്പെടുത്തിയത് കോൺഗ്രസാണെന്നും സുപ്രീം കോടതി വിധിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് ക്ഷേത്രം നിർമ്മിച്ചുവെന്നും അമിത് ഷാ പറഞ്ഞു. ക്ഷേത്ര നിർമ്മാണം പാതിവഴിയിലാണെന്ന് നവംബറിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തിയിരുന്നു. 2023 ഡിസംബറോടെ പണി പൂർത്തിയാകും. 2024 ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാമക്ഷേത്രം തുറക്കുന്നത് വലിയ രാഷ്ട്രീയ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പതിറ്റാണ്ടുകളായി നിയമക്കുരുക്കിൽ അകപ്പെട്ട അയോധ്യ ക്ഷേത്രത്തിന്‍റെ നിർമ്മാണം 2020 ഓഗസ്റ്റ് അഞ്ചിനാണ് സുപ്രീം കോടതി വിധിയെ തുടർന്ന് ആരംഭിച്ചത്. പ്രധാനമന്ത്രിയാണ് തറക്കല്ലിട്ടത്. രണ്ട് നിലകളിലായി അഞ്ച് മണ്ഡപങ്ങളിലായാണ് ക്ഷേത്രം നിർമ്മിക്കുന്നത്. തീർത്ഥാടകർക്കായി പ്രത്യേക സൗകര്യങ്ങളും, മ്യൂസിയം, റിസർച്ച് സെന്‍റർ, ഓഡിറ്റോറിയം, പൂജാരിമാർക്കുള്ള മുറികൾ എന്നിവയും ഒരുക്കും.

Read More

പട്ന: രാജ്യത്ത് പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ഏപ്രിൽ-മെയ് മാസങ്ങളിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ദേശീയ പര്യടനം. ബിഹാർ നിയമസഭയുടെ ബജറ്റ് സമ്മേളനം മാർച്ചിൽ അവസാനിച്ച ശേഷം രാജ്യത്തുടനീളം പര്യടനം നടത്തുമെന്ന് നിതീഷ് കുമാർ പറഞ്ഞു. ബിഹാറിൽ നിതീഷിന്‍റെ ‘സമാധാൻ യാത്ര’യ്ക്ക് തുടക്കമിട്ടപ്പോഴാണ് ദേശീയ യാത്രയുടെ സൂചന പുറത്തുവന്നത്. മദ്യദുരന്തങ്ങളും ക്രമസമാധാന പ്രശ്നങ്ങളും മൂലം ദുരിതത്തിലായ ബീഹാർ സർക്കാരിൻ്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 16 ദിവസം നീണ്ടുനിൽക്കുന്ന ‘സമാധാൻ യാത്ര’ നടത്തുന്നത്. നിതീഷ് കുമാറിന്‍റെ ദേശീയ യാത്രയ്ക്കായി ബിഹാർ സർക്കാർ 350 കോടി രൂപ മുടക്കി പുതിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങുകയാണെന്ന് ബിജെപി നേതാവ് സുശീൽ കുമാർ മോദി ആരോപിച്ചു. നിതീഷ് കുമാർ രാജ്യത്തുടനീളം കറങ്ങിനടന്നാലും പ്രതിപക്ഷ ഐക്യം ഉണ്ടാകില്ലെന്നും സുശീൽ മോദി പറഞ്ഞു.

Read More

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിൻ്റെ നടത്തിപ്പിൽ താൻ ഒരിക്കലും ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞതിനൊപ്പം സർവകലാശാല ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുമെന്ന സൂചനയും അദ്ദേഹം നൽകി. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ജനുവരി 23 മുതൽ വിളിച്ചുചേർക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗവർണർ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് തയ്യാറാക്കാൻ മന്ത്രിസഭാ ഉപസമിതിയെയും നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ ക്രോഡീകരിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെയും മന്ത്രിസഭ ചുമതലപ്പെടുത്തി. ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരിപ്പിക്കാനാണ് സാധ്യത. ജനുവരി 30, 31 തീയതികളിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കൾക്ക് പോകേണ്ടതിനാലാണ് ബജറ്റ് ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയത്.

Read More

ഉത്തർപ്രദേശ് : ജീവിത പ്രതിസന്ധികളോട് പോരാടി വിജയിച്ച പ്രിയങ്ക എന്ന 31 കാരിയുടെ കഥ എല്ലാ സ്ത്രീകൾക്കും ആത്മവിശ്വാസം നൽകുന്നു. ഉത്തർപ്രദേശിലെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന നേട്ടമാണ് അവർ സ്വന്തമാക്കിയിരിക്കുന്നത്. ‘പിങ്ക് ബസസ്’ എന്ന പേരിൽ ഉത്തർപ്രദേശ് ഗതാഗത വകുപ്പ് വനിതാ ഡ്രൈവർമാർക്ക് അവസരം ലഭിക്കുന്ന പദ്ധതി ആവിഷ്കരിച്ചെങ്കിലും, ഹെവി ലൈസൻസ് ആവശ്യമായിരുന്നതിനാൽ ആരും മുന്നോട്ടു വന്നില്ല. പ്രിയങ്ക ധൈര്യപൂർവ്വം ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് നേടി പദ്ധതിയിലേക്ക് അപേക്ഷ നൽകി ജോലി നേടുകയും ചെയ്തു. തന്നെപോലുള്ള സ്ത്രീകൾക്കായി ഇത്തരം പദ്ധതി ആവിഷ്കരിച്ച സർക്കാരിന് നന്ദി പറയുന്ന പ്രിയങ്ക, സർക്കാർ വാഹനം ഓടിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും പറയുന്നു. മദ്യപാനിയായ ഭർത്താവ് മരണപ്പെട്ടതോടെ, രണ്ട് കുട്ടികളെ വളർത്താനായി പ്രിയങ്ക ഡൽഹി, മുംബൈ എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്തു. കൗശമ്പി ബസ് ഡിപ്പോയിൽ നിന്നും ലക്നൗ, ഡെറാഡൂൺ, ഋഷികേശ്, മീററ്റ് എന്നീ ദീർഘദൂര റൂട്ടുകളിലേക്കാണ് പ്രിയങ്ക ബസ് ഓടിക്കുന്നത്. ജോലി സ്ഥിരമാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

Read More

ന്യൂഡല്‍ഹി: വിമാനത്തിനുള്ളിലെ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിക്കുകയും ലൈംഗിക ഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്ത സംഭവം കൈകാര്യം ചെയ്യുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടതിനെതിരെ രൂക്ഷവിമർശനവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ). എയർ ഇന്ത്യയുടെ പെരുമാറ്റം പ്രൊഫഷണലിസവുമായി പൊരുത്തപ്പെടാത്തതാണെന്നും ഇത് വ്യോമയാന സംവിധാനത്തിന്‍റെ പരാജയത്തിലേക്ക് നയിച്ചുവെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി. നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, പൈലറ്റ്, വിമാനത്തിലെ മറ്റ് ക്രൂ അംഗങ്ങൾ എന്നിവർക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നും വ്യക്തമാക്കി. വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. വിമാനം ലാൻഡ് ചെയ്ത ശേഷം യാതൊരു നടപടിയും നേരിടാതെ അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഒരാഴ്ചയായി എയർ ഇന്ത്യ അധികൃതർ സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുകയോ പരാതി നൽകുകയോ ചെയ്തില്ല. എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരനു നൽകിയ കത്ത് പുറത്തുവന്നതോടെയാണ് നടപടി ആരംഭിച്ചത്.

Read More

തിരുവനന്തപുരം: ക്ഷേമപെൻഷൻ വീട്ടിലെത്തിക്കാനുള്ള ഇൻസെന്‍റീവ് വെട്ടിക്കുറച്ചു. സഹകരണ സംഘങ്ങൾക്ക് 50 രൂപയിൽ നിന്ന് 30 രൂപയാക്കി കുറച്ചു. ഏജന്‍റിന് 25 രൂപയും സംഘത്തിന് 5 രൂപയും ലഭ്യമാകും. 2021 നവംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. 2021 മുതൽ ഇൻസെന്‍റീവ് കുടിശ്ശികയാണ്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് സഹകരണ സംഘങ്ങൾ വഴി പെൻഷൻ കുടുംബങ്ങൾക്ക് വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇൻസെന്‍റീവുകൾ വെട്ടിക്കുറച്ചു. സഹകരണ, ധനമന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇൻസെന്‍റീവ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനമെടുത്തത്.

Read More

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങളുടെ പേരുകൾ വെളിപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). രണ്ട് വാണിജ്യ ബാങ്കുകളും ഒരു പൊതു ബാങ്കും റിസർവ് ബാങ്കിന്‍റെ ഡി-എസ്ഐബി പട്ടികയിൽ ഉൾപ്പെടുന്നു.  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, പൊതുമേഖലാ ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), സ്വകാര്യ മേഖലയിലെ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് 2022 ലെ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ചില ധനകാര്യ സ്ഥാപനങ്ങൾ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ സ്ഥാപനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയുമാണ്.  റെഗുലേറ്ററി ആവശ്യകതകൾ നിറവേറ്റുന്നതിന്, ഈ ധനകാര്യ സ്ഥാപനങ്ങൾ അവരുടെ റിസ്ക്-വെയിറ്റഡ് ആസ്തികളുടെ ഒരു നിശ്ചിത ശതമാനം ടയർ -1 ഇക്വിറ്റിയായി നിലനിർത്തണം. എസ്ബിഐ അതിന്‍റെ റിസർവ് ചെയ്ത ആസ്തികളുടെ 0.60 ശതമാനം ടയർ-1 ഇക്വിറ്റിയായി മാറ്റിവയ്ക്കണമെന്ന് നിഷ്കർഷിക്കുന്നു, അതേസമയം എച്ച്ഡിഎഫ്സിയും ഐസിഐസിഐ…

Read More

ന്യൂഡൽഹി: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. അതത് സമയങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ വരുന്നത് തുടരും. രാജ്യത്ത് പരിഭ്രാന്തി പടരാതിരിക്കാൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലവിൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഇതുവരെ 11 ഓളം ഒമിക്റോൺ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബർ 24 മുതൽ ജനുവരി 3 വരെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 19,227 വിദേശ യാത്രക്കാരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 124 എണ്ണം പോസിറ്റീവാണ്. ഇതിൽ 40 എണ്ണം…

Read More