- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
നടൻ ബാബുരാജിന്‍റെ മകൻ അഭയ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. ഡിസംബർ 31 നായിരുന്നു മനസ്സമ്മതം. വിവാഹത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വിവാഹത്തിന് ശേഷം നടന്ന റിസപ്ഷനിൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെ പങ്കെടുത്തു. ബാബുരാജിന്‍റെ ആദ്യ വിവാഹത്തിലെ മകനാണ് അഭയ്. വിവാഹമോചനത്തിന് ശേഷം 2002 ലാണ് ബാബുരാജ് വാണി വിശ്വനാഥിനെ വിവാഹം കഴിക്കുന്നത്. ആർച്ച, ആരോമൽ എന്നിവരാണ് മക്കൾ.
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഡോളർ കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും പിടിമുറുക്കുകയാണ്. കേസിലെ ഒന്നാം പ്രതി സന്തോഷ് ഈപ്പനെ ഉദ്യോഗസ്ഥർ തുടർച്ചയായി ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും ഉടൻ ചോദ്യം ചെയ്യും. ലൈഫ് മിഷൻ പദ്ധതി പ്രകാരം തൃശൂർ വടക്കാഞ്ചേരിയിൽ ഭവന നിർമ്മാണ പദ്ധതിക്ക് യു.എ.ഇ റെഡ്ക്രസന്റ് വഴി ലഭിച്ച ഏഴേമുക്കാൽ കോടിയിൽ 3.80 കോടി കൈക്കൂലിയായി നൽകിയെന്ന് സന്തോഷ് വെളിപ്പെടുത്തിയിരുന്നു. ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇന്ത്യൻ രൂപ ഡോളറാക്കി മാറ്റി. കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്‍റായ ഖാലിദ് ഷൗക്രിക്ക് നേരിട്ട് നൽകിയെന്നാണ് മൊഴി. നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായർ എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് ഇത് ചെയ്തത്.
ലണ്ടൻ: 200 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ട്വിറ്ററിൽ നിന്ന് ചോർന്നെന്ന് റിപ്പോർട്ട്. ഹാക്കർമാർ ഇമെയിൽ വിലാസങ്ങൾ ആണ് ചോർത്തിയത്. ഓൺലൈൻ സുരക്ഷയെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളാണ് ചോർച്ച സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വിവര ചോർച്ച ഹാക്കിംഗ്, ഫിഷിംഗ്, ഡോക്സിംഗ് എന്നിവയിലേക്ക് നയിച്ചേക്കാമെന്ന് ഇസ്രായേൽ സൈബർ സെക്യൂരിറ്റി മോണിറ്ററിംഗ് സ്ഥാപനമായ ഹഡ്സൺ റോക്ക് പറയുന്നു. സമീപകാലത്തെ ഏറ്റവും വലിയ ചോർച്ചകളിലൊന്നാണിതെന്ന് ഏജൻസി അറിയിച്ചു. അതേസമയം, റിപ്പോർട്ടിനെക്കുറിച്ച് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ ട്വിറ്റർ അന്വേഷണം നടത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഹാക്കർമാരെക്കുറിച്ചോ അവരുടെ ലൊക്കേഷനെക്കുറിച്ചോ ഒരു വിവരവും ലഭ്യമല്ല. എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുമ്പാണ് ഹാക്കിംഗ് നടന്നതെന്നാണ് നിലവിലെ നിഗമനം.
തിരുവനന്തപുരം: ചെഗുവേരയും കെ.ആർ ഗൗരിയമ്മയും ഒരേ പാതയിലും ഒരേ ലക്ഷ്യത്തിലും പോരാടി മുന്നേറിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്ക് പ്രഥമ കെ.ആർ.ഗൗരിയമ്മ ഇന്‍റർനാഷണൽ അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുവരും സ്വയം സഹനത്തിന്റെ പാത തിരഞ്ഞെടുത്തു. സുഖമായി ജീവിക്കാനുള്ള ഭൗതിക സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും, ഇരുവരും പ്രക്ഷുബ്ധമായ പാതകൾ തിരഞ്ഞെടുത്തു. മാർക്സിസത്തോടുള്ള പ്രതിബദ്ധതയാണ് ഇരുവരും തമ്മിലുള്ള സാമ്യത. തങ്ങളുടെ ജീവിതത്തെ നാടിൻ്റെയും ജനങ്ങളുടെയും ചരിത്രമാക്കി മാറ്റിയവർ അധികമില്ല. അന്യജീവന് ഉതകുമ്പോഴാണ് സ്വന്തം ജീവിതം സഫലമാവുന്നത്. അത് മാനദണ്ഡമാക്കിയാൽ ഗൗരിയമ്മയെപ്പോലെ സഫലമായ ഒരു ജീവിതം അധികം പേർക്കില്ല. തന്‍റെ നൂറാം വർഷത്തിന്‍റെ അന്ത്യഘട്ടത്തിലും അവർ ജനങ്ങൾക്കിടയിൽ തുടർന്നു. ധീരതയുടെ പ്രതീകവും ചെറുത്തുനിൽപ്പിന്‍റെ ശക്തമായ പ്രതിരൂപവുമായിരുന്നു ഗൗരിയമ്മ. കാർഷിക പരിഷ്കരണ നിയമം ഉൾപ്പെടെയുള്ള വിഷയങ്ങൾ നിർദ്ദേശിച്ച കേരളത്തിലെ ആദ്യ സർക്കാരിൽ അവർ നിർണായക പങ്ക് വഹിച്ചു. നായനാർ മന്ത്രിസഭയിൽ വ്യാവസായിക വികസനത്തിന് ഒരു പുതിയ പരിപ്രേക്ഷ്യം അവതരിപ്പിച്ചു.
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പതിനേഴാം വേദിയായ വെസ്റ്റ്ഹില്ലിലെ സെന്‍റ് മൈക്കിൾസ് സ്കൂളിൽ കോഴിക്കോടിന്‍റെ തനതു രുചിയിൽ പലഹാരങ്ങളും, സർബത്തും, ചായയും, കാപ്പിയുമെല്ലാം തയ്യാറാക്കി, സഹപാഠിക്കൊരു വീട് എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഒരു കൊച്ചു ഫുഡ് കോർട്ട് ആളുകളുടെ മനസ്സു നിറക്കുകയാണ്. സ്കൂളിലെ നിർധനരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി പി.ടി.എ എല്ലാ വർഷവും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. കലോത്സവ വേദിയുടെ അരികിൽ ഫുഡ് കോർട്ട് എന്നതായിരുന്നു ഇത്തവണത്തെ ആശയം. ഇവിടെ എത്തുന്ന ഏവർക്കും മനസ്സും, വയറും നിറച്ച് മടങ്ങാം. പദ്ധതിയുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് പലരും കഴിച്ച ആഹാരത്തിന് ചിലവായതിനേക്കാൾ പണം നൽകാറണ്ടെന്നും പി.ടി.എ. പ്രസിഡന്റ് പ്രമോദ് പറഞ്ഞു.
തിരുവനന്തപുരം: ചാൻസലർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്ന ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം വ്യക്തമായ സൂചനയാണ് നൽകുന്നത്. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിലായതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് ഗവർണറുടെ നിലപാട്. സർക്കാരും ഗവർണറും തമ്മിലുള്ള താൽക്കാലിക സമവായത്തിന്‍റെ ഭാവി ബില്ലിലെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഗവർണർ തീരുമാനം നീട്ടിയാൽ കോടതിയെ സമീപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതാണ് ബിൽ. തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലിൽ ഉടനടി തീരുമാനമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടി. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിച്ചാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ ബില്ലിൽ ഉടൻ തീരുമാനമെടുക്കാൻ സാധ്യതയില്ല.
റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മരണം ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്
കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ നാസു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തി. ബലാത്സംഗ ശ്രമത്തിനിടെയാണ് യുവതി മരിച്ചത്. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നു. കൊല്ലം കടപ്പുറത്ത് നിന്ന് പ്രതി തന്ത്രപൂർവം യുവതിയെ കോട്ടേഴ്സിലേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലാണ് യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. കേരളപുരം സ്വദേശിയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് യുവതിയെ കാണാതായത്. രാവിലെ റെയിൽവേ കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് 32 കാരിയായ കേരളപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. തുടർന്ന് കുടുംബം കുണ്ടറ പൊലീസിൽ പരാതി നൽകുകയായിരുന്നു. ലോട്ടറികളും സൗന്ദര്യവർദ്ധക വസ്തുക്കളും വിൽക്കുകയായിരുന്നു ജോലി. കടൽത്തീരത്ത് നിന്ന് കണ്ടെടുത്ത യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
കൊച്ചി: ചലച്ചിത്ര പ്രൊഡക്ഷൻ ഡിസൈനറും കലാസംവിധായകനുമായ സുനിൽ ബാബു (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ്. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിലെ തിരക്കുള്ള കലാസംവിധായകനായിരുന്നു അദ്ദേഹം. മൈസൂർ ആർട്സ് കോളേജിലെ പഠനം പൂർത്തിയാക്കിയ ശേഷം കലാസംവിധായകനായ സാബു സിറിലിന്റെ അസിസ്റ്റന്‍റായി ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു. അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡേയ്സ് എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയമായ ചിത്രങ്ങൾ. ‘അനന്തഭദ്രം’ എന്ന ചിത്രത്തിലെ കലാസംവിധാനത്തിന് മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്പെഷ്യൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഒരു ഇംഗ്ലീഷ് ചിത്രത്തിനായും പ്രവർത്തിച്ചു. കാലിലെ ചെറിയ നീരിനെ തുടർന്ന് 3 ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘വാരിസിലാണ്’ അവസാനം പ്രവർത്തിച്ചത്. രാമമംഗലം തങ്കപ്പൻ നായരുടെയും സരസ്വതി അമ്മയുടെയും മകനാണ്. ഭാര്യ:…
മോസ്കോ: ക്രിസ്മസ് ആഘോഷത്തിനായി ഉക്രൈൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. പാട്രിയാർക്ക് കിറിലിന്റെ അഭ്യർത്ഥന മാനിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി പുടിൻ പറഞ്ഞു. അതിർത്തിയിൽ മുഴുവൻ വെടിനിർത്തൽ നടപ്പാക്കണം. അതിർത്തി പ്രദേശങ്ങളിൽ ധാരാളം ഓർത്തഡോക്സ് വിഭാഗങ്ങൾ താമസിക്കുന്നതിനാൽ ഉക്രൈൻ സേനയും വെടിനിർത്തലിന് തയ്യാറാവണം. ക്രിസ്മസ് ദിനത്തിൽ വിശ്വാസികൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം നൽകണമെന്നും പുടിൻ ആവശ്യപ്പെട്ടു. റഷ്യൻ ഓർത്തഡോക്സ് സഭ ജനുവരി 6 മുതൽ 7 വരെ ക്രിസ്മസ് ആഘോഷിക്കുന്നു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച അർധരാത്രി വരെ 36 മണിക്കൂർ സമയമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ ഉക്രൈൻ വെടിനിർത്തലിനോട് പ്രതികരിച്ചിട്ടില്ല. റഷ്യൻ ഓർത്തഡോക്സ് സഭാ തലവൻ കഴിഞ്ഞ ദിവസം ഉക്രൈൻ അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വെടിനിർത്തൽ റഷ്യയുടെ ചതിയാണോ എന്ന് ഉക്രൈൻ സംശയിക്കുന്നു. റഷ്യയിലെയും ഉക്രൈനിലെയും ഓർത്തഡോക്സ് വിഭാഗങ്ങൾ ജനുവരി 6,7 തീയതികളിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. അതേസമയം,…
യുവജനകമ്മീഷന് അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കിയ സംഭവം; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സതീശന്
തിരുവനന്തപുരം: സമാനതകളില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സർക്കാർ കടന്നുപോവുമ്പോൾ യുവജന കമ്മീഷൻ അധ്യക്ഷയായ ഒരു സി.പി.എം നേതാവിന്‍റെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദരിദ്രരുടെ സാമൂഹ്യസുരക്ഷാ പെൻഷൻ പോലും നൽകാൻ കഴിയാത്തവിധം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അധാർമ്മിക നീക്കം. സർക്കാർ എത്ര ലാഘവത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നികുതി പിരിവ് നടത്താതെയും ധൂര്‍ത്തടിച്ചും സർക്കാർ തന്നെയാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് സർക്കാരും സി.പി.എമ്മും ഓർക്കണം. ജനാധിപത്യ സംവിധാനത്തിൽ യജമാനൻമാരായ ജനങ്ങളെ സർക്കാരും സി.പി.എമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം, തന്‍റെ ശമ്പളം ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചത് ഇപ്പോഴല്ലെന്നും 2018 മുതൽ തനിക്ക് ഈ ശമ്പളം ലഭിക്കുന്നുണ്ടെന്നും യുവജന കമ്മീഷൻ…
