- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് സ്വർണ്ണ കപ്പ് ഉറപ്പിച്ചു. ഒരു മത്സര ഇനത്തിൻ്റെ മാത്രം ഫലം ബാക്കി നിൽക്കെ 938 പോയിന്‍റുമായി കോഴിക്കോടാണ് മുന്നിൽ. തൊട്ട് പിന്നിലുള്ള കണ്ണൂരിന് 918 പോയിന്‍റാണുള്ളത്. നിലവിലെ ജേതാക്കളായ പാലക്കാട് 916 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് ജില്ലകളും തമ്മിൽ 2 പോയിന്‍റിന്‍റെ വ്യത്യാസം മാത്രമേയുള്ളൂ. തൃശൂരിന് 910 പോയിന്‍റാണുള്ളത്.
ചിന്നാർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ റിവേഴ്സ് സ്ലിപ്പ് സംവിധാനം നടപ്പാക്കുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ മറയൂർ ചിന്നാർ വരെയുള്ള അന്തർ സംസ്ഥാന പാതയിൽ 16 കിലോമീറ്റർ സുരക്ഷിത യാത്ര ഒരുക്കുന്നതിനും, വാഹനങ്ങൾ നിർത്തി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നതും, യാത്രക്കാർ വനത്തിലേക്ക് പ്രവേശിക്കുന്നതും തടയാനാണ് പദ്ധതി നടപ്പാക്കുന്നത്. കാട്ടുതീ തടയാനുള്ള മുൻകരുതലും ലക്ഷ്യമിടുന്നു. കഴിഞ്ഞ ദിവസം ഒന്നര കൊമ്പൻ്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയാണ് പദ്ധതി നടപ്പാക്കുന്ന സമയം. മറയൂരിന് സമീപം കരിമൂട്ടി ചെക്ക് പോസ്റ്റിനും കേരള-തമിഴ്നാട് അതിർത്തിയിലെ ചിന്നാർ ചെക്ക് പോസ്റ്റിനുമിടയിൽ 16 കിലോമീറ്റർ ദൂരമാണ് പദ്ധതി നടപ്പാക്കുക. മറയൂരിൽ നിന്ന് ഉദുമലൈയിലേക്ക് യാത്ര ചെയ്യുന്ന വാഹന ഉടമകൾ കരിമൂട്ടി ചെക്ക് പോസ്റ്റിലെ തയ്യാറാക്കി വെച്ചിരിക്കുന്ന സ്ലിപ്പിൽ വാഹന നമ്പർ, യാത്രക്കാരുടെ എണ്ണം, ഡ്രൈവറുടെ പേര്, സ്ഥലം, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ രണ്ടിടങ്ങളിലായി രേഖപ്പെടുത്തണം.
കാസർകോട്: കാസർകോട് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തതായി മേൽപ്പറമ്പ് ഇൻസ്പെക്ടർ ഉത്തം ദാസ് പറഞ്ഞു. കാസർകോട് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിയ കുഴിമന്തി കഴിച്ചപ്പോഴാണ് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയത്. ഇവരെ കൂടാതെ കൂടുതൽ പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. അഞ്ജുശ്രീ ജനുവരി 1 മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഡിസംബർ 31നാണ് അഞ്ജുശ്രീ പാർവ്വതിയും സുഹൃത്തുക്കളും കുഴിമന്തി വാങ്ങിയത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയ്ക്കാണ് ഓർഡർ നൽകിയത്. പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. പെൺകുട്ടിയെ പിന്നീട് ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.…
താനൂര്‍: സർക്കാരിൽ നിന്ന് വായ്പയും, സബ്സിഡിയുമൊന്നുമില്ല, എന്നാലും അതൊന്നും കാര്യമാക്കാതെ വിശന്നു വലഞ്ഞ് എത്തുന്ന എല്ലാവർക്കും കുടുംബശ്രീ ഹോട്ടലുകൾക്ക് സാമാനമായി 20 രൂപക്ക് ഊണ് വിളമ്പുകയാണ് ഈ സഹോദരിമാർ. താനാളൂർ ഒ.കെ പാറയിൽ സ്പന്ദനം കുടുംബശ്രീ അംഗങ്ങളായ എ.സൈനബ, കെ.ആരിഫ, എ.സഹീറ, കെ.സൈഫുന്നിസ എന്നിവർ ഒരു വർഷത്തിലേറെയായി ഈ സ്നേഹ സംരഭത്തിന്റെ ഭാഗമാണ്. താനാളൂർ അങ്ങാടിയുടെ പ്രദേശത്തുള്ള നൂറോളം ആളുകൾക്കാണ് ഈ സംരഭം വലിയൊരു അനുഗ്രഹമാകുന്നത്. കൂട്ട്കറി, ഉപ്പേരി, പപ്പടം, അച്ചാർ, രണ്ട് കറികൾ എന്നിവയാണ് 20 രൂപ ഊണിലെ വിഭവങ്ങൾ. സംരഭത്തിന്റെ വാർഷികത്തോടനുബന്ധിച്ച് 2021 ഡിസംബർ 31 ന് ഭക്ഷണം സൗജന്യമായിരുന്നു. സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിലേക്ക് അപേക്ഷ നൽകിയെങ്കിലും പ്രദേശത്ത് ഇതേ പദ്ധതിയുടെ ഭാഗമായി മറ്റൊരു സംരഭമുള്ളതിനാൽ പരിഗണിക്കപ്പെട്ടില്ല. എന്നാലും വിലവർധനയോടും, ജീവിത പ്രതിസന്ധികളോടും മല്ലിട്ട് തൊഴിലാളികൾക്കും മറ്റും അന്നം വിളമ്പുന്ന ഇവർ നാടിന് തന്നെ അഭിമാനമാണ്. ഓർഡർ പ്രകാരം വീടുകളിലേക്കും, ജോലി സ്ഥലങ്ങളിലേക്കും ഭക്ഷണം എത്തിക്കാനും സാധിക്കുന്നു.
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയ്ക്ക് പരാതി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷ സി.പി.എമ്മിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ നൽകിയ പരാതി ലോകായുക്ത തിങ്കളാഴ്ച പരിഗണിക്കും. ശമ്പള കുടിശ്ശിക വിവാദത്തിന് പിന്നാലെയാണ് ചിന്താ ജെറോമിനെതിരായ ലോകായുക്തയിലെ പരാതി. യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് 17 മാസത്തെ ശമ്പള കുടിശ്ശികയായി 8.5 ലക്ഷം രൂപ നൽകാനുള്ള ധനവകുപ്പിന്‍റെ തീരുമാനം വിവാദമായിരുന്നു. ശമ്പളത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടത് താനല്ല, കമ്മീഷൻ സെക്രട്ടറിയാണെന്നായിരുന്നു ചിന്തയുടെ വിശദീകരണം. എന്നാൽ, ചിന്താ ജെറോമിന്‍റെ അഭ്യർത്ഥന പ്രകാരമാണ് നടപടിയെന്ന് ഫയലുകളിൽ വ്യക്തമാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് ഭീമമായ ശമ്പള കുടിശ്ശിക നൽകുന്നത്. 2016 ഒക്ടോബർ നാലിനാണ് ചിന്ത കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റത്.
ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ 3 പേർക്ക് ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി 1ന് നെടുങ്കണ്ടം ക്യാമൽ റെസ്റ്റോ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 7 വയസുള്ള കുട്ടി, ഗൃഹനാഥൻ, വയോധിക എന്നിവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കം, ഛർദ്ദി, കടുത്ത പനി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. നെടുങ്കണ്ടത്തെ ക്യാമൽ റെസ്റ്റോ എന്ന സ്ഥാപനത്തിൽ നിന്നാണ് ഷവർമ വാങ്ങിയതെന്ന് കുടുംബം പറഞ്ഞു. ഇവരുടെ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഹോട്ടൽ പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. ഹോട്ടൽ അടച്ച് പൂട്ടാൻ ആരോഗ്യ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
സ്റ്റോക്കോം: തമിഴ്നാട്ടിലെ പതിനാറുകാരനായ എം പ്രാണേഷ് ഇന്ത്യയുടെ 79-ാമത് ഗ്രാൻഡ് മാസ്റ്റർ ആയി. സ്റ്റോക്ക്ഹോമിൽ നടന്ന റിൽട്ടൺ കപ്പ് നേടിയ പ്രാണേഷ് 2500 എന്ന തത്സമയ റേറ്റിംഗ് പൂർത്തിയാക്കി. ഇതിനൊപ്പം, ജിഎം പദവിക്കായി അദ്ദേഹം നേരത്തെ മൂന്ന് നോമുകൾ നേടിയിരുന്നു.
ഏതാനും വർഷങ്ങൾക്ക് മുമ്പ്, അവതാറിന്‍റെ തുടർച്ചയായി നാല് ഭാഗങ്ങൾ ഒരുമിച്ച് പ്രഖ്യാപിച്ചു. അവയുടെ റിലീസ് തീയതികൾ ഉൾപ്പെടെ. എട്ട് തവണ മാറ്റിവച്ചതിന് ശേഷം രണ്ടാം ഭാഗമായ അവതാർ: ദി വേ ഓഫ് വാട്ടർ നിലവിൽ തിയേറ്ററുകളിൽ എത്തി. 2014 ഡിസംബറിൽ പ്രദർശനത്തിനെത്തേണ്ടിയിരുന്ന ചിത്രം 2022 ഡിസംബറിലാണ് റിലീസ് ചെയ്തത്. മറ്റ് മൂന്ന് ഭാഗങ്ങളുടെ റിലീസ് തീയതി നേരത്തെ പുറത്തിറങ്ങിയിരുന്നുവെങ്കിലും രണ്ടാം ഭാഗത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ജെയിംസ് കാമറൂൺ തുടർഭാഗങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. അവതാർ 2 അതിന്‍റെ മുടക്കുമുതല്‍ വീണ്ടെടുക്കണമെങ്കിൽ കുറഞ്ഞത് 2 ബില്യൺ ഡോളർ സമ്പാദിക്കേണ്ടിവരും, അപ്പോൾ മാത്രമേ തുടർച്ചകൾ നിർമ്മിക്കാൻ കഴിയൂവെന്നുമായിരുന്നു അത്. എന്നാൽ ചിത്രം കളക്ഷനിൽ ഒരു ലോക റെക്കോർഡ് സ്ഥാപിക്കണമെന്ന് മാത്രമാണ് താൻ ആഗ്രഹിച്ചതെന്നും ഒരു നമ്പർ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. അവതാറിന്‍റെ തുടര്‍ഭാഗങ്ങള്‍ എന്തായാലും സംഭവിക്കും എന്ന് കാമറൂൺ ഉറപ്പും നൽകി.
വാരണാസി: ജലപാതകളുടെ വികസനത്തോടെ ഇന്ത്യയുടെ ക്രൂയിസ് ടൂറിസം വ്യവസായം മഹത്തായ തുടക്കത്തിന് തയ്യാറെടുക്കുകയാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് ജനുവരി 10ന് ഗംഗാ നദിയിലെ വാരണാസിയിൽ നിന്ന് ബ്രഹ്മപുത്ര നദിയിലെ ദിബ്രുഗഢിലേക്കുള്ള യാത്ര ആരംഭിക്കും. 2300 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് യാത്ര. 50 ദിവസത്തിനുള്ളിൽ ഗംഗാ-ഭാഗീരഥി-ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ എന്നിവയുൾപ്പെടെ ഇന്ത്യയിലെ 27 നദീതടങ്ങളിലൂടെയാണ് ആഡംബര കപ്പൽ കടന്നുപോകുന്നത്. 2020 ൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന യാത്ര കോവിഡ്-19 കാരണം വൈകി. 18 സ്യൂട്ടുകളും ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള ആഡംബര കപ്പലാണ് ഗംഗാവിലാസ്. കപ്പലിൽ ആഡംബര റെസ്റ്റോറന്‍റ്, സ്പാ, സൺഡെക്ക് എന്നിവയുണ്ട്. പ്രധാന ഡെക്കിലെ 40 സീറ്റുകളുള്ള റെസ്റ്റോറന്‍റിൽ കോണ്ടിനെന്‍റൽ, ഇന്ത്യൻ വിഭവങ്ങൾ അടങ്ങിയ ബുഫെ കൗണ്ടറുകളുണ്ട്. മനോഹരമായി അലങ്കരിച്ച 18 സ്യൂട്ടുകളാണ് കപ്പലിലുള്ളത്. വ്യത്യസ്തമായ ശൈലിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗതവും സമകാലികവുമായ സൗകര്യങ്ങൾ മിനിമം അലങ്കാരങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് നേതാവിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് വീണ്ടും വിളിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻഎസ് നുസൂറിനോട് തിരുവനന്തപുരത്തെ ശംഖുമുഖം എസിപിയുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 12ന് ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ വർഷം ജൂൺ 13നാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത്. സംഭവത്തെ തുടർന്ന് എൻഎസ് നുസൂർ, എസ്എം ബാലു എന്നിവരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ജനുവരി 12ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം കൊച്ചിയിൽ ചേരുന്നുണ്ട്. നുസൂറിനും ബാലുവിനുമെതിരായ നടപടി ഈ യോഗത്തിൽ പിൻവലിക്കാനാണ് സാധ്യത. കരിങ്കൊടി കാണിച്ചതിന് നുസൂറിനെയും ബാലുവിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ചാറ്റ് പുറത്ത് വരികയും, മുൻ എംഎൽഎ കെ.എസ് ശബരീനാഥൻ കേസിൽ പ്രതി ചേർക്കപ്പെട്ടു. തുടർന്ന്…
