- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച പരാതികൾ വനം വകുപ്പിനും പഞ്ചായത്ത് ഹെൽപ്പ് ഡെസ്കുകൾക്കും നൽകാനുള്ള സമയപരിധി അവസാനിച്ചു. പുതിയ പരാതികൾ ഇനി സ്വീകരിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഇതുവരെ 63,500 പരാതികളാണ് ലഭിച്ചത്. ഇതിൽ 24,528 പരാതികൾ പരിഹരിച്ചു. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് എൻവയോൺമെന്റ് സെന്ററിന്റെ (കെ.എസ്.ആർ.ഇ.സി) അസറ്റ് മാപ്പറിൽ 28,493 എണ്ണം അപ്ലോഡ് ചെയ്തു. പരിസ്ഥിതിലോല മേഖല, വനം വകുപ്പു പുറത്തു വിട്ട ഭൂപടങ്ങളിൻ മേൽ ഇതുവരെ ലഭിച്ച പരാതികളിലുള്ള നേരിട്ടുള്ള സ്ഥലപരിശോധനയും അസറ്റ് മാപ്പർ മാപ്പ് വഴി വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതും ഒരാഴ്ച കൂടി തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. പരിസ്ഥിതി ലോല മേഖലകളുടെ കാര്യത്തിൽ സുപ്രീം കോടതി 11ന് വാദം കേൾക്കും. പരിസ്ഥിതി ലോല മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ വനം, റവന്യൂ, തദ്ദേശ വകുപ്പുകൾ നടത്തുന്ന പരിശോധന പലയിടത്തും പൂർത്തിയായിട്ടില്ല. അസറ്റ് മാപ്പർ ആപ്ലിക്കേഷൻ വൈകിയാണ് ലഭിച്ചത്. ലഭിച്ച പരാതികൾ പരിഹരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി വേഗത്തിൽ സ്ഥലപരിശോധന…
യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളത്തെ ചൊല്ലിയുള്ള വിവാദം; ചിന്തയ്ക്ക് പിന്തുണയുമായി കെ.കെ ഷൈലജ
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ശമ്പളത്തെച്ചൊല്ലിയുള്ള വിമർശനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ ശൈലജ. രാഷ്ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതമാകുന്നതും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതും ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ശൈലജ ടീച്ചർ പറഞ്ഞു. യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കുന്നതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്രചാരണത്തില്‍ ചിന്താ ജെറോമിനെ പിന്തുണച്ച് കെ കെ ശൈലജ ഫേസ്ബുക്കിൽ പ്രതികരിച്ചു. ഇന്ന് രാജ്യത്ത് വിവിധ സ്റ്റാറ്റ്യൂട്ടറി കമ്മീഷനുകൾ ഉണ്ട്. ഉത്തരവാദിത്തമുള്ള ഒരു പദവി എന്ന നിലയിൽ, കമ്മീഷൻ ചെയർമാൻമാർക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്. അതിന്‍റെ പേരിൽ ഒരാളെ മാത്രം ആക്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതുമാകുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. സഖാവ് ചിന്ത ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹമാണെന്നും കുറിപ്പിൽ പറയുന്നു.…
കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിനെ തുടർന്ന് അൽ റൊമൻസിയ ഹോട്ടലിന്‍റെ ലൈസൻസ് റദ്ദാക്കി. ഹോട്ടലിലെ ഫ്രീസറുകൾ വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നടപടി. അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചാണ് മരണമെന്നാണ് കുടുംബം പറയുന്നത്. യുവതിയുടെ മരണം ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ അണുബാധ മൂലമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഡിഎംഒയുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. അസ്വാഭാവിക മരണത്തിന് മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. 31ന് ഹോട്ടലിൽ നിന്ന് ചിക്കൻ മന്തി, ചിക്കൻ 65,മയോണൈസ്, സാലഡ് എന്നിവ ഓർഡർ നൽകിയിരുന്നു. പിറ്റേന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ജുശ്രീയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഇന്നലെ രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
ന്യൂഡൽഹി: എട്ട് ലക്ഷത്തിലധികം ദൂരദർശൻ (ഡിഡി) സൗജന്യ ഡിഷ് ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്സുകൾ ഗ്രാമീണ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വിതരണം ചെയ്യും. കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകരിച്ച ബ്രോഡ്കാസ്റ്റ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് സ്കീമിന് കീഴിലാണ് വിതരണം. ആകാശവാണി, ദൂരദർശൻ ഉൾപ്പെടെയുള്ള പൊതുമേഖലാ പ്രക്ഷേപണ, സംപ്രേഷണ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് വിതരണം. ആകാശവാണിയുടെയും ദൂരദർശന്‍റെയും നവീകരണത്തിനും വിപുലീകരണത്തിനുമായി 2,539.61 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2025-26 ൽ അവസാനിക്കുന്ന 5 വർഷത്തെ കാലയളവിലേക്കാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയെ അടിസ്ഥാനമാക്കി എയർ എഫ്എം കവറേജ് 80%ത്തിൽ അധികം കൂട്ടാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ലക്നൗ: ഡൽഹിയിൽ ഇരുചക്രവാഹനം ഓടിച്ചിരുന്ന യുവതിയെ കാർ ഇടിച്ചുതെറിപ്പിച്ച ശേഷം വലിച്ചിഴച്ചതിന് സമാനമായ സംഭവം യുപിയിലും. ഉത്തർപ്രദേശിലെ ഹർദോയിൽ 15 കാരനായ സ്കൂൾ വിദ്യാർത്ഥിയാണ് ക്രൂരതയ്ക്ക് ഇരയായത്. കാർ കുട്ടിയെ ഒരു കിലോമീറ്ററോളം വലിച്ചിഴയ്ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളിയാഴ്ച വൈകുന്നേരം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ കേതൻ കുമാർ തന്‍റെ കോച്ചിംഗ് സെന്‍ററിൽ നിന്ന് സൈക്കിളിൽ മടങ്ങവെയാണ് പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കേതൻ തന്‍റെ സൈക്കിളിൽ നിന്ന് വീഴുകയും കാൽ കാറിന്‍റെ പിൻഭാഗത്ത് കുടുങ്ങുകയും ചെയ്തു. തുടർന്ന് കാർ കേതനെ വലിച്ചിഴച്ചു കൊണ്ടു പാഞ്ഞു. ദൃക്സാക്ഷികൾ കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അത് കേട്ടില്ല. കാറിന്‍റെ പിൻഭാഗത്ത് കുടുങ്ങിയ കാൽ പുറത്തെടുക്കാൻ കേതൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കാർ നിർത്താൻ ആവശ്യപ്പെട്ട് ആളുകൾ പിന്നാലെ ഓടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. തിരക്കേറിയ മാർക്കറ്റിൽ എത്തിയപ്പോൾ ആളുകൾ കാറിന് ചുറ്റും കൂടിയതോടെയാണ്, ചേതനെ രക്ഷപ്പെടുത്തിയത്. പ്രകോപിതരായ…
തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് പൊതുജനങ്ങൾ മരിക്കുമ്പോൾ മാത്രം പ്രഹസന സുരക്ഷാ പരിശോധനകൾ നടത്തുന്ന സമ്പ്രദായം സർക്കാർ അവസാനിപ്പിക്കണമെന്നും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധന നടത്താൻ സർക്കാർ തയ്യാറാവണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ തുടരുന്നതെന്നും സുധാകരൻ ആരോപിച്ചു. ഹോട്ടലുകളിൽ ഗുണനിലവാരമുള്ള ഭക്ഷണം വിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. വിഷം കലർന്ന ഭക്ഷണം വിളമ്പുന്നവർക്കെതിരെ കർശന ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കണം. കുറ്റമറ്റ പരിശോധന നടത്താൻ ഇനിയും എത്ര ജീവനുകൾ ബലികഴിക്കേണ്ടി വരുമെന്നും ഇത് ഭക്ഷ്യസുരക്ഷാ വകുപ്പാണോ അതോ ഭക്ഷ്യഅരക്ഷിതത്വ വകുപ്പാണോ എന്നും സുധാകരൻ ചോദിച്ചു. അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണരുകയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് പരിഹാസ്യമാണ്. തുച്ഛമായ പിഴയിൽ ഹോട്ടലുകൾ വീണ്ടും തുറക്കാൻ അനുവദിക്കുന്നത് വിഷം വിളമ്പുന്നവർക്ക് പ്രോത്സാഹനമാണ്. കൃത്യമായ പരിശോധനകൾ നടത്തണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാൻ…
രാജ്കോട്ട്: ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിർത്തി. ശ്രീലങ്കൻ ടീമിൽ മാറ്റമുണ്ട്. ഭാനുക രാജപക്സെയ്ക്ക് പകരം അവിഷ്ക ഫെർണാണ്ടോ ഇടം നേടി. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ശ്രീലങ്കയും ജയിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര നേടും.
കൊല്ലം: പൊലീസിനെയും നാട്ടുകാരെയും 54 മണിക്കൂറോളം മുള്‍മുനയില്‍ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം ചിതറ സ്വദേശി സജീവനെ ഒടുവിൽ പിടികൂടി. സാഹസികമായി പൊലീസും നാട്ടുകാരും ചേർന്ന് സജീവനെ കീഴ്പ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയെ തുറന്നുവിട്ടതിനാല്‍ വീട്ടിൽ കയറി സജീവനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഫയർഫോഴ്സിന്‍റെ സഹായത്തോടെ നായയെ മാറ്റിയ ശേഷമാണ് പൊലീസിനും നാട്ടുകാർക്കും വീടിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞത്. വടിവാള്‍ വീശി വീട്ടിനുള്ളില്‍ തന്നെ നിലയുറപ്പിച്ച സജീവനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പിടികൂടിയത്. സജീവനെ പിടികൂടാൻ നിരവധി തവണ പൊലീസ് വീട്ടിൽ കയറിയെങ്കിലും വടിവാള്‍ വീശിയതോടെ തിരിച്ചിറങ്ങേണ്ടി വന്നു. കൊല്ലം എസ്.പി.സി.ഐ സീനിയർ ഇൻസ്പെക്ടർ റിജുവാണ് ഒടുവിൽ പിന്നിൽ കൂടി വന്ന് സജീവനെ ആദ്യം കീഴ്പ്പെടുത്തിയത്. സജീവനെ പിന്നീട് പൊലീസും നാട്ടുകാരും വളഞ്ഞു. പൊലീസ് അകത്ത് കടന്നാൽ ആത്മഹത്യ ചെയ്യുമെന്നും അമ്മയെ കൊന്നുകളയുമെന്നും സജീവൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിൽ സജീവന്റെ കണ്ണൊന്ന് തെറ്റിയപ്പോള്‍…
ന്യൂ ഡൽഹി: ജോഷിമഠിലെ ഭൗമ പ്രതിഭാസത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ശങ്കരാചാര്യ മഠത്തിലെ സ്വാമി അവിമുക് തേശ്വരാനന്ദ സരസ്വതിയാണ് ഹർജിക്കാരൻ. ദുരന്തത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം. അതേസമയം, പ്രതിഭാസത്തിന്‍റെ ആഘാതത്തിൽ വലയുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ കേന്ദ്രത്തിന്‍റെ സംഘം ഉടൻ എത്തും. വിള്ളലുകൾ കാരണം ഏത് നിമിഷവും തകർന്നേക്കാവുന്ന അഞ്ഞൂറിലധികം വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള കേന്ദ്ര ഇടപെടലിൽ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചു. സംസ്ഥാന സർക്കാരിനെതിരെ ജനരോഷം ശക്തമാകുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ. വീടുകളിൽ വലിയ വിള്ളലുകൾ, ഭൂമിക്കടിയിൽ നിന്ന് ശക്തമായ നീരൊഴുക്ക് എന്നിവ ഇവിടെ ഉണ്ട്. ജോഷിമഠിലെ മൂവായിരത്തിലധികം പേരാണ് ഒരു വർഷത്തോളമായി ഭയപ്പാടിൽ ജീവിക്കുന്നത്. കഠിനമായ ശൈത്യകാലത്ത് പ്രതിഭാസത്തിന്‍റെ തീവ്രതയും വർദ്ധിച്ചു. നിരവധി വീടുകൾ ഇതിനകം തകർന്നു. റോഡുകൾ വിണ്ടുകീറി. പ്രദേശം മുഴുവൻ ഒറ്റപ്പെട്ട നിലയിലാണ്. സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ ഇന്നലെ രാത്രിയും ജനങ്ങൾ പ്രതിഷേധിച്ചിരുന്നു.
കല്‍പറ്റ: ബത്തേരി നഗരത്തിൽ ഇറങ്ങിയ അപകടകാരിയായ കാട്ടാനയെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗാണ് ഉത്തരവിറക്കിയത്. നിലവിൽ ബത്തേരിക്കടുത്തുള്ള വനമേഖലയിലാണ് ആനയുള്ളത്. ആർആർടി സംഘം ആനയെ മയക്കുവെടി വെയ്ക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇന്ന് ആനയെ കണ്ടെത്തി നാളെ രാവിലെയോടെ തളയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. തമിഴ്നാട്ടിൽ വളരെയധികം അപകടമുണ്ടാക്കിയ കൊലയാളി കാട്ടാനയായി കുപ്രസിദ്ധിയുള്ള ആനയാണിത്. കഴിഞ്ഞ ദിവസമാണ് ബത്തേരി ടൗണിലും ജനവാസ കേന്ദ്രങ്ങളിലും എത്തിയത്. ജനവാസ മേഖലയിലേക്ക് പ്രവേശിച്ച കാട്ടാന മണിക്കൂറുകളോളം നാടിനെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി. മയക്കുവെടിവെയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കാൻ അധികൃതർ വൈകുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. വെള്ളിയാഴ്ച പുലർച്ചെ സ്വകാര്യബസിനുനേരെ ചീറിയടുത്ത കാട്ടാന പിന്നീട് കാൽനടയാത്രികനെ പരിക്കേൽപ്പിച്ചിരുന്നു. പള്ളിക്കണ്ടി സ്വദേശി സുബൈര്‍കുട്ടിക്കാണ് (തമ്പി-57) പരിക്കേറ്റത്. ഇയാൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. റോഡും നടപ്പാതയും വേർതിരിക്കുന്ന ഹാൻഡ് റെയിൽ ഉണ്ടായിരുന്നതിനാൽ ഭാഗ്യം കൊണ്ടാണ് സുബൈർകുട്ടി രക്ഷപെട്ടത്.
