- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ബാലഭിക്ഷാടനത്തിൻ്റെ പേരിൽ ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കി; കുട്ടികളെ വിട്ടയക്കാൻ കോടതി നിർദേശം
കൊച്ചി: ബാലഭിക്ഷാടനത്തിന്‍റെ പേരില്‍ ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയ രണ്ട് ആൺകുട്ടികളെ മോചിപ്പിക്കാൻ കേരള ഹൈക്കോടതി നിർദേശം. രാജസ്ഥാനിൽ നിന്നുള്ള രണ്ട് കുടുംബങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. ആറും ഏഴും വയസ്സുള്ള ഇവരുടെ മക്കളെയാണ് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയത്. പേനയും മറ്റും വിൽക്കുന്നതിൽ മാതാപിതാക്കളെ സഹായിക്കുന്നത് എങ്ങനെയാണ് ബാലവേലയുമായി താരതമ്യപ്പെടുത്താൻ കഴിയുകയെന്ന് കോടതി ചോദിച്ചു. ദരിദ്രനാകുന്നത് കുറ്റമല്ലന്നും ഹൈക്കോടതി പറഞ്ഞു. കുട്ടികളെ കസ്റ്റഡിയിലെടുത്ത് മാതാപിതാക്കളിൽ നിന്ന് കൊണ്ടുപോകാൻ പൊലീസിന് കഴിയില്ല. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന നൽകണം. കുട്ടിയുടെ പരിപാലനത്തിന്‍റെയും സംരക്ഷണത്തിൻ്റെയും പ്രാഥമിക ഉത്തരവാദിത്തം കുടുംബത്തിനാണ്. അതിനാൽ, കുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
ന്യൂ ഡൽഹി: കൽക്കരി കുംഭകോണ കേസിൽ കൂടുതൽ അന്വേഷണത്തിന് പ്രത്യേക കോടതി ഉത്തരവിട്ടു. 2012ൽ ജാർഖണ്ഡിൽ കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിൽ അദാനി എന്‍റർപ്രൈസസ്, എഎംആർ ഇന്ത്യ, ലാൻകോ ഇൻഫ്രാടെക് എന്നിവയുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പ്രത്യേക കോടതി സിബിഐയോട് ഉത്തരവിട്ടത്. സ്പെഷ്യൽ ജഡ്ജി അരുൺ ഭരദ്വാജ് തന്‍റെ 10 പേജുള്ള ഉത്തരവിൽ മൂന്ന് കമ്പനികളുടെയും ഓരോ ലംഘനങ്ങളും വിശദീകരിച്ചു. ജാരിയ കൽക്കരിപ്പാടങ്ങളുടെ ലേലത്തിൽ വിജയിച്ച ലാൻകോ ഇൻഫ്രാടെക്കിൽ മാത്രമാണ് അന്വേഷണം നടന്നതെന്ന സിബിഐയുടെ മറുപടി കോടതി തള്ളി. ഏപ്രിൽ 15നകം റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് അരുൺ ഭരദ്വാജ് സിബിഐയോട് ആവശ്യപ്പെട്ടു. യോഗ്യത അവകാശപ്പെടാൻ ഒറിജിനൽ രേഖകൾക്ക് പകരം ചാർട്ടേഡ് അക്കൗണ്ടന്‍റുമാരുടെയും ഓഡിറ്റർമാരുടെയും സർട്ടിഫിക്കറ്റുകൾ മാത്രമാണ് മൂന്ന് കമ്പനികളും സമർപ്പിച്ചതെന്ന് സാങ്കേതിക മൂല്യനിർണ്ണയ സമിതി കണ്ടെത്തിയെങ്കിലും എല്ലാ കണ്ടെത്തലുകളും ടെൻഡർ കമ്മിറ്റി അവഗണിച്ചു.
കൊച്ചി: ഇലന്തൂർ നരബലി കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തിയ കേസിലാണ് കൊച്ചി പൊലീസ് എറണാകുളം ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്ത് 89-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. മുഖ്യപ്രതി ഷാഫി ഉൾപ്പെടെ മൂന്ന് പ്രതികളുള്ള കേസിൽ 150 സാക്ഷികളാണുള്ളത്. ഷാഫിയെ കൂടാതെ പരമ്പരാഗത ചികിത്സകൻ ഇലന്തൂർ സ്വദേശി ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാളികപ്പുറം’ പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ചിത്രമാണ്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രത്തെ അഭിനന്ദിച്ച് സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മാളികപ്പുറത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്‍റണി ജോസഫ്. മാളികപ്പുറം ഒരു മികച്ച സിനിമാറ്റിക് അനുഭവമായിരുന്നുവെന്നും സംവിധായകൻ വിഷ്ണു ശശിശങ്കറിൻ്റെ മികച്ച തുടക്കമാണ് ചിത്രമെന്നും ജൂഡ് ആന്‍റണി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘മാളികപ്പുറം കണ്ടു. മികച്ച സിനിമാ അനുഭവം. അഭിലാഷ് പിള്ളയുടെ മികച്ച തിരക്കഥയും സംവിധായകൻ വിഷ്ണു ശശിശങ്കറിന്‍റെ മികച്ച തുടക്കവും. എല്ലാ അഭിനേതാക്കളും മികവ് പുലർത്തിയെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയേയും ഉണ്ണിയേയും ആണ്’, ജൂഡ് കുറിച്ചു.
മസ്‌കത്ത്: ഒമാന്‍റെ വടക്കൻ മേഖലയിൽ മഴ തുടരുന്നു. മുസന്ദം ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിൽ ഞായറാഴ്ചയും മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. അതേസമയം മുസന്ദം ഗവർണറേറ്റിലെ ഖസാബ് വിലായത്തില്‍ വാദിയില്‍ കുടുങ്ങിയ മൂന്നംഗ കുടുംബത്തെ സിവിൽ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് രക്ഷപെടുത്തി. വാദിയില്‍ അകപ്പെട്ട കാറിൽ കുടുങ്ങിയ ഇവരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. ഖസബിലും പരിസരത്തും പെയ്ത മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകി. വാദിയിൽ ഇറങ്ങരുതെന്നും വാഹനങ്ങൾ വാദികളില്‍ ഇറക്കരുതെന്നും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, മഴ തുടരുന്നതിനാൽ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും 10 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. വാദികൾ കവിഞ്ഞൊഴുകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 28 മുതൽ 45 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്‍റെ വേഗത. മുസന്ദം, നോർത്ത് ബാത്തിന…
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന വകുപ്പിന്‍റെ നിർദ്ദേശം വർഷങ്ങളായി അവഗണിച്ച് സർക്കാർ. 2015 മുതൽ 1,503 കേസുകൾ ആണ് ആർഡിഒമാർക്കും മജിസ്ട്രേറ്റ് കോടതികൾക്കും മുമ്പാകെ കെട്ടിക്കിടക്കുന്നത്. ഭക്ഷ്യ വസ്തുക്കളിൽ മായം കണ്ടെത്തിയതിനും കടകളിൽ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനും രജിസ്റ്റർ ചെയ്ത കേസുകളാണിവ. മറ്റ് കേസുകളുടെ കൂട്ടത്തിലാണ് കോടതികൾ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസും പരിഗണിക്കുന്നത്. ഇത് വളരെയധികം കാലതാമസത്തിന് കാരണമാകുന്നുവെന്നും പ്രത്യേക കോടതികൾ സ്ഥാപിച്ചാൽ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ആവർത്തിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കുറഞ്ഞത് ഒരു കോടതിയെങ്കിലും സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിച്ചാൽ 5 ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവുമാണ് ശിക്ഷ. ഭക്ഷണം കഴിച്ചയാൾ മരിച്ചുവെന്ന് ശാസ്ത്രീയമായി തെളിയിച്ചാൽ ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ…
ആലപ്പുഴ: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് പ്രകാശ് ജാവദേക്കർ. അദ്ദേഹം ശക്തനായ പോരാളിയാണെന്നും ഇതേ നേതൃത്വം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. കെ സുരേന്ദ്രനെ മാറ്റുമെന്നും ബിജെപിയിൽ എന്തൊക്കെയോ സംഭവിക്കുമെന്നും പറയുന്നത് വ്യാജ പ്രചാരണമാണ്. മാധ്യമങ്ങളിലൂടെ വരുന്ന ഇത്തരം പ്രചാരണത്തിന് പിന്നിൽ എൽ.ഡി.എഫും യു.ഡി.എഫുമാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം സുരേന്ദ്രനെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നിൽ പാർട്ടിയിലുള്ളവരുമുണ്ടെന്ന സൂചനയും ജാവദേക്കർ നൽകി. ‘ചിലർ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിന് പിന്നിലുള്ളവരെ കണ്ടെത്തും. സംസ്ഥാന നേതൃത്വം നല്ല പ്രവർത്തനമാണ് നടത്തുന്നത്. ആരെയും മാറ്റാനുദ്ദേശിക്കുന്നില്ല. സംഘടനയെ വികസിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ജാവദേക്കർ പറഞ്ഞു. കഴിഞ്ഞ മാസം 31നാണ് സുരേന്ദ്രന്‍റെ കാലാവധി അവസാനിച്ചത്. ഇതിനിടെ അദ്ദേഹത്തെ സംസ്ഥാന നേതൃസ്ഥാനത്ത് നിന്ന് മാറ്റുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ ഇത് പരസ്യമായി തള്ളിക്കളഞ്ഞു. ആലപ്പുഴയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത്…
ഫ്ലോറിഡ: ഒരു വിമാനമോ മറ്റോ സാധാരണ ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അത് വലിയ തോതിലുള്ള ശബ്ദ വിസ്ഫോടനത്തിന് കാരണമാകും. എന്നാൽ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ, അധിക ശബ്ദമില്ലാതെ ശബ്ദത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിയുന്ന വിമാനം നിർമ്മിക്കാൻ പദ്ധതിയിടുന്നു. ശബ്ദ വിസ്ഫോടനമില്ലാതെ ശബ്ദത്തിന്‍റെ വേഗതയെ മറികടക്കാൻ കഴിയുന്ന വിമാനത്തിന് എക്സ് 59 എന്നാണ് നാസ പേരിട്ടിരിക്കുന്നത്. നാസയുടെ നിരവധി പദ്ധതികളുമായി സഹകരിക്കുന്ന ലോക്ഹീഡ് മാർട്ടിൻ എന്ന വ്യോമയാന കമ്പനിയുമായി ചേർന്നാണ് നിശബ്ദ വിമാനം നിർമ്മിക്കുന്നത്. ആദ്യമായി വിമാനം ശബ്ദത്തേക്കാൾ വേഗത്തിൽ പറന്ന് ശബ്ദ വിസ്‌ഫോടനം ഉണ്ടായി 75 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാസ ഈ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ശബ്ദ മലിനീകരണവും സാമ്പത്തിക ബാധ്യതകളുമാണ് ശബ്ദത്തിന്‍റെ ഇരട്ടി വേഗതയിൽ സഞ്ചരിച്ച കോണ്‍കോഡ് എന്ന യാത്രാവിമാനം നിർത്തലാക്കാൻ കാരണം. ശബ്ദ വിസ്ഫോടനമില്ലാതെ നാസയുടെ വിമാനം ശബ്ദത്തിന്‍റെ വേഗതയേക്കാൾ കൂടുതൽ പറക്കുകയാണെങ്കിൽ, അത്തരം അതിവേഗ പാസഞ്ചർ വിമാനങ്ങൾ ഭാവിയിൽ സാധാരണമായേക്കും. അസാധ്യമായ പല…
മെക്‌സിക്കോ: മയക്കുമരുന്ന് മാഫിയ നേതാവിന്‍റെ മകനെ കയറ്റിയ മെക്സിക്കൻ എയർലൈൻസ് വിമാനത്തിന് നേരെ വെടിവെപ്പ്. മെക്സിക്കോയിലെ കുലിയാക്കന്‍ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്നവർ വെടിവെപ്പിൽ പരിഭ്രാന്തരായി. എന്നാൽ ആർക്കും പരിക്കേറ്റില്ല. വെടിവെപ്പിനെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. വിമാനത്താവളവും ഒരു ദിവസത്തേക്ക് അടച്ചു. മെക്സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ ജോക്വിന്‍ എല്‍ ചാപ്പോ ഗുസ്മാന്റെ മകൻ ഒവിഡിയോ ഗുസ്മാനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. സിനലോവയിൽ നിന്ന് മെക്സിക്കൻ സിറ്റിയിലേക്ക് കൊണ്ടുപോവാനാണ് ഇയാളെ മെക്‌സിക്കന്‍ എയര്‍ലൈനിന്റെ വിമാനത്തില്‍ കയറ്റിയത്. വിമാനത്താവളത്തിൽ വച്ച് ഈ വിമാനത്തിന് നേരെ മയക്കുമരുന്ന് മാഫിയ ആക്രമണം നടത്തുകയായിരുന്നു. വിമാനം പറന്നുയരാൻ ഒരുങ്ങുമ്പോഴാണ് വെടിയുതിർത്തത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
ന്യൂഡൽഹി: കൊവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതം വർദ്ധിക്കുന്നത് പഠിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). കൊവിഡ് ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്ന പഠന റിപ്പോർട്ടുകളുടെയും രാജ്യത്ത് 50 വയസിന് താഴെയുള്ളവരിൽ അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളുടെ എണ്ണം വർധിച്ച് വരുന്നതിൻ്റെയും അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്ന വാർത്തകൾ ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയാണ്. കൊവിഡിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഹൃദയാഘാത മരണങ്ങളുടെ എണ്ണം 50,000 കവിഞ്ഞു. ശാസ്ത്രീയ പഠനത്തിലൂടെ ഈ സാഹചര്യത്തിന് ഉത്തരം കണ്ടെത്തി ആവശ്യമെങ്കിൽ നടപടിയെടുക്കുകയാണ് ഐസിഎംആറിന്‍റെ ലക്ഷ്യം.
