Author: News Desk

കൊച്ചി: മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിയില്ലാതെയാണ് സംസ്ഥാനത്തെ 80 ശതമാനം ഹോട്ടലുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലൈസൻസ് നൽകിയത്. 1974ലെ ജലനിയമം, 1981ലെ വായുനിയമം എന്നിവ പ്രകാരം മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിയോടെ മാത്രമേ ഹോട്ടലുകൾക്കും ഓഡിറ്റോറിയങ്ങൾക്കും പ്രവർത്തിക്കാൻ കഴിയൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബോർഡിന്‍റെ അനുമതിയില്ലാതെ ഹോട്ടലുകൾക്കും മറ്റും ലൈസൻസ് നൽകുന്നത് നിയമവിരുദ്ധമാണ്. മലിനജല ശുദ്ധീകരണ പ്ലാന്‍റ് ഉൾപ്പെടെയുള്ള സംവിധാനം ഉണ്ടെങ്കിൽ മാത്രമേ ഹോട്ടലുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ബോർഡിന് അനുമതി നൽകാൻ കഴിയൂ. മലിനജലത്തിന്‍റെ ശാസ്ത്രീയമല്ലാത്ത സംസ്കരണമാണ് ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏകദേശം അഞ്ച് ലക്ഷത്തോളം ഹോട്ടലുകളുണ്ടെന്നാണ് കണക്ക്. അഞ്ച് വർഷത്തേക്ക് പ്രവർത്തിക്കാനാണ് ബോർഡ് അനുമതി നൽകേണ്ടത്. ഇതിനു നിശ്ചിത ഫീസ് ഉണ്ട്. ചെറുകിട ഹോട്ടലുകൾക്ക് ഇത് 4,000 രൂപ മുതൽ 5,000 രൂപ വരെയാണ്. ബോർഡിന്‍റെ അനുമതി വേണമെന്ന നിയമം നടപ്പാക്കാത്തതിനാൽ സർക്കാരിനു 150 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുന്ന സാഹചര്യവുമുണ്ട്.

Read More

കോഴിക്കോട്: കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം കൂട്ടായ വിജയമാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. മത്സരങ്ങളെല്ലാം മികച്ച നിലവാരമുള്ളതായിരുന്നു. വിധിയിൽ ഉൾപ്പെടെ ഒരു പരാതിയും ലഭിച്ചില്ല. കലാജീവിതം തുടരാൻ കുട്ടികളെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. കലോത്സവം മാനുവൽ കാലത്തിനനുസരിച്ച് പരിഷ്കരിക്കുമെന്നും അടുത്ത വർഷം നടക്കുന്ന ഫെസ്റ്റിവലിൽ നോൺ വെജ് ഭക്ഷണവും ഉൾപ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നൽകി.

Read More

തിരുവനന്തപുരം: കടമെടുക്കൽ പരിധിയിലെ കേന്ദ്രത്തിൻ്റെ കാർക്കശ്യം ബജറ്റിൽ പ്രഖ്യാപിച്ച വികസന പ്രവർത്തനങ്ങളെ ബാധിച്ചതായി കേരളം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കേന്ദ്ര നയങ്ങൾ എണ്ണിപ്പറഞ്ഞ് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക് നിവേദനം തയ്യാറാക്കി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയങ്ങളാണെന്ന ആരോപണം കടുപ്പിച്ച്, അത് തിരുത്തണമെന്നാവശ്യപ്പെട്ടാണ് കേരളം കേന്ദ്ര സർക്കാരിനെ സമീപിക്കുന്നത്. കഴിഞ്ഞ 25 വർഷത്തിനിടെ സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക ബാധ്യതാ ഘടനയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ബാധ്യതകളിൽ കേന്ദ്രത്തിൽ നിന്നുള്ള വായ്പകളുടെയും അഡ്വാൻസിന്‍റെയും വിഹിതം 2005 ലെ ശരാശരി 15.8 ശതമാനത്തിൽ നിന്ന് 2020 ൽ 3 ശതമാനമായി കുറഞ്ഞു. കേരളത്തിന്‍റെ കാര്യത്തിൽ ഇത് 12.4 ശതമാനത്തിൽ നിന്ന് 3.3 ശതമാനമായാണ് കുറഞ്ഞത്. സംസ്ഥാന ബജറ്റിൽ നിന്ന് പിന്തുണ ലഭിക്കുന്ന സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എടുത്ത കടങ്ങളും 2017 മുതലാണ് സംസ്ഥാന സർക്കാരിന്റെ കടമായി പരിഗണിച്ചത്. ഇതനുസരിച്ച് കിഫ്ബി മുതൽ സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ സര്‍ക്കാര്‍ ഗ്യാരണ്ടിയിൽ എടുക്കുന്ന…

Read More

തിരുവനന്തപുരം: കേരളത്തിൽ സർക്കാർ മേഖലയിലെ ആദ്യ വനിതാ സ്കൂൾ ബസ് ഡ്രൈവർ എന്ന നേട്ടം തിരുവനന്തപുരം സ്വദേശിനി സുജക്ക് സ്വന്തം. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ ബസാണ് സുജ ഓടിക്കുന്നത്. മകൾ പഠിക്കുന്നതും ഇതേ സ്കൂളിൽ തന്നെ. കോട്ടൺഹിൽ സ്കൂളിലെ കുട്ടികളെ സുരക്ഷിതമായി സ്കൂളിലേക്ക് കൊണ്ടുവരാനും, തിരികെ വീട്ടിൽ എത്തിക്കാനും ഈ അമ്മ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടാവും. ചെറുപ്പം മുതൽ വാഹനങ്ങളോട് പ്രിയമുള്ള സുജ പതിനെട്ടാം വയസ്സിൽ ഡ്രൈവിംഗ് ലൈസൻസ് നേടി. 2008 ൽ കെ.എസ്.ആർ.ടി.സി യിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചശേഷം ആഗ്രഹപ്രകാരം 2014 ൽ ഹെവി ലൈസൻസും സ്വന്തമാക്കി. അമ്മ സ്കൂൾ ബസ് ഡ്രൈവർ ആയി എത്തിയതിൽ മകൾക്കും സന്തോഷം. എല്ലാവിധ പിന്തുണയോടെ ഭർത്താവും കൂടെ ഉണ്ടായിരുന്നു.

Read More

തിരുവനന്തപുരം: അഴൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മുൻകരുതലിൻ്റെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കൽ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഭോപ്പാലിലെ ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ ഉറവിടമായ പെരുങ്കുഴി ജംഗ്ഷൻ വാർഡിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളിലെ പക്ഷികളെ കൊന്നൊടുക്കുന്നതിനൊപ്പം മുട്ട, ഇറച്ചി, കാഷ്ഠം, കാലിത്തീറ്റ എന്നിവയും ഇല്ലാതാക്കും. കിഴുവിലം, കടക്കാവൂർ കീഴാറ്റിങ്ങൽ ചിറയിൻകീഴ് , മംഗലപുരം, അണ്ടൂർകോണം, പോത്തൻകോട്  എന്നീ പഞ്ചായത്തുകളും തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം വാർഡ് ഒന്ന്, ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന നിരീക്ഷണ മേഖലയുടെ പരിധിയിൽ നിന്ന് കോഴി, താറാവ്, തുടങ്ങിയവയുടെ കൈമാറ്റം, കടത്ത്, വിൽപ്പന എന്നിവയും നിരോധിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകൾക്ക് പുറത്ത് മുട്ട, ഇറച്ചി, വളം, കാലിത്തീറ്റ എന്നിവയുടെ വിൽപ്പനയും മൂന്ന് മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്.   

Read More

ദിദിയെ ദെഷാം ഫ്രാൻസ് ദേശീയ ടീം പരിശീലകനായി തുടരും. ദെഷാം കരാർ 2026 വരെയാണ് പുതുക്കിയത്. ഇതോടെ അടുത്ത ലോകകപ്പിലും ദെഷാം ഫ്രാൻസിനെ പരിശീലിപ്പിക്കുമെന്ന് ഉറപ്പായി. ഫ്രഞ്ച് ഫുട്ബോൾ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു. മുൻ ഫ്രഞ്ച് ദേശീയ ടീം താരമായ ദെഷാം 2012ലാണ് ഫ്രാൻസിന്‍റെ പരിശീലകനായി ചുമതലയേൽക്കുന്നത്. 2016 യൂറോ കപ്പിന്‍റെ ഫൈനലിലേക്ക് ഫ്രാൻസിനെ നയിച്ചതാണ് ദെഷാമിന്‍റെ ആദ്യ പ്രധാന നേട്ടം. തുടർന്ന് 2018 ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ചു. പിന്നീട് 2021 ൽ യുവേഫ നേഷൻസ് ലീഗിലും ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ചു. 2022 ഖത്തർ ലോകകപ്പിലും ദെഷാം ഫ്രാൻസിനെ പരിശീലിപ്പിച്ചിരുന്നു. ഫ്രാൻസിനെ ലോകകപ്പിന്‍റെ ഫൈനലിലേക്ക് നയിക്കാൻ ദെഷാമിന് കഴിഞ്ഞു. ലോകകപ്പിന് ശേഷം ദെഷാം സ്ഥാനമൊഴിയുമെന്നും സിനദിൻ സിദാൻ ചുമതലയേൽക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അടുത്ത ലോകകപ്പിലും ദെഷാമിൽ വിശ്വാസം അർപ്പിക്കാനാണ് ഫ്രാൻസിന്‍റെ പദ്ധതി.

Read More

കൊല്ലം: നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു പ്രവർത്തകർ അറസ്റ്റിൽ. പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനൻ പിള്ള എന്നിവരാണ് അറസ്റ്റിലായത്. അതിക്രമിച്ച് കടക്കൽ, മർദ്ദനം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിന് നേരെയാണ് ആക്രമണമുണ്ടായത്. മുൻപ് ഒരു തൊഴിലാളിയുമായുണ്ടായ തർക്കമാണ് സംഘടിത ആക്രമണത്തിന് കാരണമെന്ന് ഷാൻ പറഞ്ഞു. ചുമട്ടുതൊഴിലാളികളുടെ ഗുണ്ടായിസം പതിവാണെന്നും അവർക്ക് പ്രാദേശിക നേതാക്കളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടയുടമയെ വലിച്ചിഴച്ച് തറയിലിട്ട് മർദ്ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവം അന്വേഷിക്കുമെന്ന് സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറി എസ് ജയമോഹൻ പറഞ്ഞു. തൊഴിലാളികളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ബെംഗളൂരു: ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ പരാതികളെ തുടർന്ന് മൈസൂരു ബിഷപ്പിനെ വത്തിക്കാൻ തൽസ്ഥാനത്ത് നിന്ന് നീക്കി. ബിഷപ്പ് കനികദാസ് എ. വില്യമിനോട് അവധിയിൽ പോകാൻ വത്തിക്കാൻ ആവശ്യപ്പെട്ടു. പകരം ബെംഗളൂരുവിലെ മുൻ ആർച്ച് ബിഷപ്പ് ബെർണാഡ് മോറാസിനാണ് മൈസൂരുവിന്‍റെ ഭരണച്ചുമതല. 2018ലാണ് ബെർണാഡ് മോറാസ് ബെംഗളൂരു ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിച്ചത്. ബിഷപ്പ് വില്യമിനെതിരെ ലൈംഗികാരോപണം, തട്ടിക്കൊണ്ടുപോകൽ എന്നിവയ്ക്ക് പുറമേ അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം ഇക്കാര്യത്തിൽ സംശയത്തിന്‍റെ നിഴലിലായിരുന്നു. 2019 ൽ മൈസൂരു ജില്ലയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതര പരാതിയുമായി വത്തിക്കാനിൽ കത്തയച്ചത്. ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ജോലി നൽകണമെങ്കിൽ വഴങ്ങിക്കൊടുക്കണമെന്ന് പറഞ്ഞെന്നും ആരോപിച്ച് ഒരു സ്ത്രീയും പരാതി നൽകിയിരുന്നു. സഭാ ഫണ്ട് ദുരുപയോഗം ചെയ്തതു മുതൽ വിവാഹം കഴിക്കാൻ അനുവാദമില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്നത് വരെയുള്ള ഗുരുതരമായ നിരവധി ആരോപണങ്ങളാണ് വൈദികർ പരാതിയിൽ ചൂണ്ടിക്കാണിച്ചത്.

Read More

പട്ന: ബീഹാറിൽ ജാതി സെൻസസ് നടപടികൾ ആരംഭിച്ചു. സെൻസസിന്‍റെ ആദ്യ ഘട്ടത്തിൽ എല്ലാ കുടുംബങ്ങളിൽ നിന്നും ജാതി, സാമ്പത്തിക സ്ഥിതി തിരിച്ചുള്ള കണക്കുകൾ എടുക്കും. വിവര ശേഖരണത്തിന്‍റെ ആദ്യ ഘട്ടം 21ന് അവസാനിക്കും. ബീഹാറിൽ സംസ്ഥാനതലത്തിൽ നടത്തുന്ന ജാതി സെൻസസിനായി 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ദേശീയ തലത്തിൽ ജാതി സെൻസസ് നടത്താൻ കേന്ദ്രസർക്കാർ വിസമ്മതിച്ചതിനാലാണ് സംസ്ഥാനതല ജാതി സെൻസസ് നടത്തുന്നതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ജാതി സെൻസസ് എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണം ചെയ്യുമെന്നും നിതീഷ് പറഞ്ഞു. സംസ്ഥാനത്തെ ജാതി സെൻസസ് ചരിത്രം സൃഷ്ടിക്കുന്ന നടപടിയാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. മഹാസഖ്യത്തിലെ എല്ലാ പാർട്ടികളും ജാതി സെൻസസിനെ പിന്തുണച്ചപ്പോൾ ബിജെപി വിമർശിക്കാനാണ് ശ്രമിച്ചത്. ജാതി സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ അധഃസ്ഥിതരുടെ ഉന്നമനത്തിനായി പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാരിനെ സഹായിക്കുമെന്ന് തേജസ്വി പറഞ്ഞു.

Read More

എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ‘ആർ.ആർ.ആർ’ അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. പല ഹോളിവുഡ് സംവിധായകരും ചിത്രത്തെയും രാജമൗലിയെയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ ഓസ്കാർ ജേതാവ് ജെസീക്ക ചാസ്റ്റെയ്ൻ ചിത്രത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ്. ചിത്രം ഒരു ഒരു വിരുന്ന് പോലെയായിരുന്നുവെന്ന് ജെസീക്ക ട്വീറ്റ് ചെയ്തു. ‘ക്യാപ്റ്റൻ അമേരിക്ക’യുടെ എഴുത്തുകാരൻ ജാക്സൺ ലാൻസിംഗ്, ഡോക്ടർ സ്ട്രേഞ്ച് തിരക്കഥാകൃത്ത് റോബർട്ട് കാർഗിൽ എന്നിവർ ചിത്രത്തെ പ്രശംസിച്ച് മുൻപ് രംഗത്തെത്തിയിരുന്നു. അതേസമയം, ന്യൂയോർക്ക് ഫിലിം ക്രിട്ടിക് സർക്കിളിന്‍റെ മികച്ച സംവിധായകനുള്ള പുരസ്കാരം രാജമൗലിക്ക് ലഭിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള തന്‍റെ ചിത്രത്തെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയതിന് ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിന് സംവിധായകൻ രാജമൗലി നന്ദി പറഞ്ഞു.

Read More