Author: News Desk

ന്യൂഡൽഹി: സുൽത്താൻപുരിയിൽ കാറിനടിയിൽ പെട്ടു സ്കൂട്ടർ യാത്രിക മരിച്ച സംഭവം രാജ്യം ഞെട്ടലോടെയാണ് കേട്ടത്. അഞ്ജലി എന്ന 20 കാരിയാണ് ക്രൂരമായി മരണത്തിനിരയായത്. ഒരു ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന അഞ്ജലിയായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം. പ്രതിസന്ധിയിലായ കുടുംബത്തെ സഹായിക്കാൻ നടൻ ഷാരൂഖ് ഖാൻ ആരംഭിച്ച എൻജിഒ മുന്നോട്ടു വന്നിരിക്കുകയാണ്. ഷാരൂഖ് ഖാൻ ആരംഭിച്ച മീർ ഫൗണ്ടേഷൻ അഞ്ജലിയുടെ കുടുംബത്തിനായി ഒരു തുക സഹായമായി കൈമാറി. എന്നാൽ, നൽകിയ തുക അവർ വെളിപ്പെടുത്തിയിട്ടില്ല. ദുഷ്കരമായ സമയങ്ങളിലൂടെ കടന്നുപോകുന്ന കുടുംബത്തിന് ഈ തുക വലിയ സഹായകമാകുമെന്ന് ഫൗണ്ടേഷൻ അംഗങ്ങൾ പ്രതികരിച്ചു. അഞ്ജലിയുടെ അമ്മയുടെ തുടർചികിത്സ കണക്കിലെടുത്താണ് ധനസഹായം നൽകിയതെന്ന് ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു. പിതാവ് മിർ താജ് മുഹമ്മദ് ഖാന്‍റെ സ്മരണയ്ക്കായി ഷാരൂഖ് ഖാൻ ആരംഭിച്ച എൻജിഒയാണ് മീർ ഫൗണ്ടേഷൻ. മീർ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ മുൻകാലങ്ങളിൽ നടന്നിട്ടുണ്ട്.

Read More

പാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ കെ.വി ജയപാലൻ ആത്മഹത്യ ചെയ്തു. പശ്ചിമഘട്ടം സംരക്ഷിക്കാൻ ആരും തയ്യാറല്ലെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കാണിച്ച് സുഹൃത്തുക്കൾക്ക് കത്തെഴുതിയ ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് കെ.വി.ജയപാലൻ. ആറാം തീയതിയാണ് അദ്ദേഹം ഈ കുറിപ്പ് സുഹൃത്തുക്കൾക്ക് അയച്ചത്. പിന്നീട് ഏഴാം തീയതിയാണ് ഇയാളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വന്തം അമ്മയെ തിരിച്ചറിയാനും മതിയായ പരിരക്ഷയും പരിഗണനയും നൽകാൻ കഴിയാത്തതുമായ ഒരു ജീവിതം ആത്മഹത്യാപരമാണെന്ന സന്ദേശത്തിന്‍റെ ഗൗരവം ഉൾക്കൊള്ളാൻ ആത്മഹത്യയിലൂടെ അഭ്യർത്ഥിക്കുന്നുവെന്നും കുറിപ്പിൽ അദ്ദേഹം രേഖപ്പെടുത്തി.

Read More

ചെന്നൈ: എച്ച് വിനോദ് സംവിധാനം ചെയ്ത് അജിത് നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘തുനിവ്’. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ റിലീസ് ജനുവരി 11 നാണ്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. റെഡ് ജയന്‍റ് മൂവീസ് തമിഴ്നാട്ടിലും ലൈക്ക പ്രൊഡക്ഷൻസ് വിദേശത്തുമായി ചിത്രം വിതരണം ചെയ്യുന്നത്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്‍റെ റിലീസ് സൗദി അറേബ്യയിൽ നിരോധിച്ചിരിക്കുകയാണ്. ട്രാൻസ്ജെൻഡർ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന്‍റെ വിലക്കിനു കാരണമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്‍റെ സെൻസർഷിപ്പ് മറ്റ് ഗൾഫ് രാജ്യങ്ങളിൽ പൂർത്തിയായിട്ടില്ലെന്നും, പൂർത്തിയായാൽ കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രം നിരോധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ സിനിമകൾക്ക് മുമ്പും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിജയ് നായകനായ ബീസ്റ്റ്, വിഷ്ണു വിശാൽ ചിത്രം എഫ്.ഐ.ആർ എന്നിവയും ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്കയുടെ ആവശ്യമില്ല, പക്ഷേ ശ്രദ്ധാലുവായിരിക്കണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻകരുതലുകൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും രോഗബാധിത പ്രദേശങ്ങളിലുള്ളവരിൽ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ഈ പ്രദേശങ്ങളിലെ ആളുകൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ അറിയിക്കണമെന്നും നിർദ്ദേശിച്ച മന്ത്രി ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും അഭ്യർത്ഥിച്ചു. പക്ഷികളിൽ കാണപ്പെടുന്ന ഒരു പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ. ഇതൊരു വൈറൽ രോഗമാണ്. ഇത് പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പകരുന്നു. ഇത് സാധാരണയായി പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല. എന്നാൽ അപൂർവമായി, പക്ഷിപ്പനി വൈറസിന് ഒരു ഘട്ടത്തിൽ മനുഷ്യരിലേക്ക് പകരാൻ കഴിയുന്ന വിധത്തിൽ പരിവർത്തനം ചെയ്യാൻ കഴിയും.

Read More

കോഴിക്കോട്: സന്തോഷ് ട്രോഫിയിലെ രണ്ടാം ഗ്രൂപ്പിലെ അവസാന മത്സരം ഇന്ന്. ഗ്രൂപ്പിൽ ഒന്നാമതുള്ള കേരളവും മിസോറാമും തമ്മിലുള്ള മത്സരം ഫൈനൽ റൗണ്ടിനുള്ള യോഗ്യത നിർണയിക്കും. കേരളവും മിസോറാമും 12 പോയിന്‍റ് വീതം നേടിയിട്ടുണ്ടെങ്കിലും ഗോൾ ശരാശരിയുടെ കാര്യത്തിൽ കേരളം ബഹുദൂരം മുന്നിലാണ്. മിസോറാമിനെ സമനിലയിൽ തളച്ചാലും കേരളത്തിന് അവസാന റൗണ്ടിലേക്ക് യോഗ്യത നേടാം. വൈകിട്ട് 3.30നാണ് മത്സരം. പോയിന്റ് അനുകൂലമാണെങ്കിലും മിസോറാമിനെ മികച്ച മാർജിനിൽ തോൽപ്പിക്കുകയാണ് കേരളത്തിന്‍റെ ലക്ഷ്യം. ഇന്ന് പരാജയപ്പെട്ടാലും കേരളത്തിനു ഇനിയും സാധ്യതയുണ്ട്. സന്തോഷ് ട്രോഫിയുടെ അവസാന റൗണ്ട് മത്സരങ്ങൾ ഡൽഹിയിൽ നടക്കും. അങ്ങനെയെങ്കിൽ ആതിഥേയരെന്ന നിലയിൽ ഡൽഹി അവസാന റൗണ്ടിലെത്തും. അപ്പോൾ ഗ്രൂപ്പുകളിൽ നിന്ന് മറ്റൊരു ടീമിനു സാധ്യത ഉയരും.

Read More

വിജയ് ചിത്രം ‘വാരിസി’ന് കേരളത്തിൽ വൻ വരവേൽപ്പ്. റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആദ്യ ദിവസത്തെ ടിക്കറ്റുകൾ വിറ്റുതീർന്നു. ജനുവരി 11ന് തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലറിനു വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരണം നൽകിയത്. ചിത്രം ഒരു മാസ് ഫാമിലി എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. ചിത്രത്തിൽ വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്‍റെ അച്ഛന്‍റെ വേഷം അവതരിപ്പിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരും അഭിനയിക്കുന്നു.

Read More

കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് 19 വയസുകാരി അഞ്ജുശ്രീ മരിച്ച സംഭവത്തിൽ ചികിത്സക്കെത്തിയ കാസർകോട് സ്വകാര്യ ആശുപത്രിക്ക് പിഴവ് സംഭവിച്ചതായി ഇന്‍റലിജൻസ് റിപ്പോർട്ട്. വിവരം യഥാസമയം ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടില്ലെന്നു കണ്ടെത്തി. അഞ്ജുശ്രീയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ജനുവരി ഒന്നിനാണ് അഞ്ജുശ്രീ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. അന്നുതന്നെ വീട്ടിൽ തിരിച്ചെത്തി. തുടർന്ന് ജനുവരി അഞ്ചിനു വീണ്ടും ചികിത്സ തേടി. ആറാം തീയതി കുഴഞ്ഞുവീണ പെൺകുട്ടി ഇന്നലെ രാവിലെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന നിഗമനത്തിൽ ആശുപത്രി അധികൃതർ എത്തിയിട്ടും ആരോഗ്യവകുപ്പിനെ അറിയിച്ചില്ലെന്നും ഇന്‍റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും അന്വേഷണം തുടരുകയാണ്. അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയയ്ക്കും. മരണകാരണം വ്യക്തമാക്കാനാണ് രാസപരിശോധന. അഞ്ജുശ്രീയുടെ മരണത്തിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഇന്നോ നാളെയോ സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും. മംഗലാപുരം ആശുപത്രിയിൽ നിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം മെഡിക്കൽ വിവരങ്ങൾ തേടിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ പാചക ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നതെന്നും പങ്കെടുത്ത കുട്ടികൾക്ക് യാതൊരു വിധ പ്രശ്നങ്ങളില്ലെന്നും പഴയിടവുമായി ചർച്ച നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്കൂൾ കലോൽസവത്തിനു ഇനി ഭക്ഷണം പാകം ചെയ്യാൻ കഴിയില്ലെന്ന് മോഹനൻ നമ്പൂതിരി വ്യക്തമാക്കിയിട്ടുണ്ട്. നോൺ വെജ് വിവാദത്തിനു പിന്നിൽ വർഗീയ അജണ്ടയുണ്ടെന്നും മോഹനൻ നമ്പൂതിരി പറഞ്ഞിരുന്നു. അടുത്ത വർഷം മുതൽ മേളയ്ക്കായി നോൺ വെജിറ്റേറിയൻ വിഭവങ്ങൾ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പുന്നതിനായി കലോത്സവം മാനുവൽ പരിഷ്കരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾക്കിടയിലും സർക്കാർ തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും നോൺ വെജ് വിളമ്പാമെന്നും മോഹനൻ നമ്പൂതിരി പറഞ്ഞിരുന്നു. മേളയിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം…

Read More

പനജി: വിമാനത്തിനുള്ളിൽ വീണ്ടും മോശം പെരുമാറ്റം. ഗോ ഫസ്റ്റ് വിമാനത്തിനുള്ളിലെ എയർ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ജനുവരി അഞ്ചിന് ഡൽഹിയിൽ നിന്നും ഗോവയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. വിദേശ യാത്രക്കാരൻ എയർ ഹോസ്റ്റസിനെ തന്നോടൊപ്പം ഇരിക്കാൻ നിർബന്ധിക്കുകയും തൊട്ടടുത്തിരുന്ന വ്യക്തിയോട് അശ്ലീലമായി സംസാരിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. എയർ ഇന്ത്യ വിമാനത്തിലെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിൽ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് സംഭവം. ഗോവയിലെ മോപ്പ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ അദ്ദേഹത്തെ സിഐഎസ്എഫിനു കൈമാറി. സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായാൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് ഡിജിസിഎ കഴിഞ്ഞ ദിവസം വിമാനക്കമ്പനികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. അതിനു ശേഷമുള്ള ആദ്യ കേസാണിത്. എയർ ഇന്ത്യ വിമാനത്തിലെ സഹയാത്രികന്‍റെ ദേഹത്ത് മദ്യലഹരിയിൽ മൂത്രമൊഴിച്ചതിനു മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ (34) ഡൽഹി പൊലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ ഡൽഹിയിൽ…

Read More

തിരുവനന്തപുരം: സ്കൂൾ കലാമേളയ്ക്ക് ഭക്ഷണം പാകം ചെയ്യാൻ ഇനി കഴിയില്ലെന്ന് വ്യക്തമാക്കി പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങൾ ഏറെ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും നോൺ വെജ് വിവാദത്തിനു പിന്നിൽ വർഗീയ അജണ്ടയുണ്ടെന്നും മോഹനൻ നമ്പൂതിരി പറഞ്ഞു. സ്കൂൾ കലോത്സവത്തിനായി ഭക്ഷണം പാകം ചെയ്യുന്നത് നിർത്താൻ നേരത്തെ തീരുമാനിച്ചിരുന്നെന്നും സർക്കാരിൻ്റെ സമ്മർദ്ദത്തെ തുടർന്നാണ് അദ്ദേഹം മേളയിലേക്ക് തിരിച്ചെത്തിയതെന്നും ടെൻഡറിൽ ഇനി പങ്കെടുക്കില്ലെന്നും മോഹനൻ നമ്പൂതിരി പറഞ്ഞു.

Read More