Author: News Desk

കോട്ടയം: സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ച നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. അൽഫാം കഴിച്ച് ചികിത്സയിലായിരുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ രശ്മി രാജ് (33) ജനുവരി രണ്ടിനാണ് മരിച്ചത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചു തകർത്തിരുന്നു. ബോർഡുകളും ചെടികളും നശിപ്പിച്ച പ്രവർത്തകരെ പൊലീസ് ഇടപെട്ട് തടഞ്ഞു. ആന്തരികാവയവങ്ങളിലെ അണുബാധയാണ് രശ്മിയുടെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കരൾ, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളിലാണ് അണുബാധ സ്ഥിരീകരിച്ചത്. ഡിസംബർ 29ന് പാർക്ക് ഹോട്ടലിൽ നിന്ന് ഓൺലൈനിൽ ഓർഡർ ചെയ്ത അൽഫാം കഴിച്ച് ഒരു മണിക്കൂറിന് ശേഷം വയറിളക്കവും ഛർദ്ദിയും ഉണ്ടായി. പ്രഥമ ശുശ്രൂഷ തേടിയ ശേഷം 30ന് രശ്മിയുടെ ആരോഗ്യനില വഷളായി. തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.…

Read More

കാസർകോട്: കാസർകോട്ടെ അഞ്ചുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധ മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ തകരാറിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്തണം. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. വിഷാംശം കണ്ടെത്തിയത് ഭക്ഷണത്തിൽ നിന്നുള്ള വിഷം അല്ലെന്നാണ് ഫൊറൻസിക് സർജന്റെ നിഗമനം. വിഷം ഏതെന്ന് കണ്ടെത്താൻ വിദഗ്ധപരിശോധന നടത്തും. വിഷം കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

കൊച്ചി: ഏറെ നാളുകൾക്ക് ശേഷം ചേർന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനം. സംഘടനാപരമായ വീഴ്ചകളെക്കുറിച്ചുള്ള ചർച്ചകളിലാണ് ഷാഫിക്കെതിരെ വിമർശനമുയർന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വലിയ ആരോപണങ്ങൾ ഉയർന്നപ്പോൾ പോലും സംഘടന നിർജീവമാണെന്ന് എ, ഐ ഗ്രൂപ്പുകൾ യോഗത്തിൽ വിമർശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലുണ്ടായ മാറ്റങ്ങൾ യൂത്ത് കോൺഗ്രസിനെയും ബാധിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയെങ്കിലും എ, ഐ ഗ്രൂപ്പുകളിൽ ഉറച്ചുനിൽക്കുന്നവരാണ് ഷാഫിയെ വിമർശിച്ചത്. യൂത്ത് കോൺഗ്രസിന്‍റെ സംഘടനാ പ്രശ്നങ്ങളിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ നേരിട്ട് ഇടപെടുകയാണെന്ന് ഷാഫി പറമ്പിലും വിമർശിച്ചു. എന്നാൽ സുധാകരന്‍റെ അനുകൂലികൾ ഇതിനെ പ്രതിരോധിച്ചു. യൂത്ത് കോൺഗ്രസിന്‍റെ നിലവിലെ നേതൃത്വത്തിന്‍റെ പോരായ്മകൾ കാരണമാണ് പാർട്ടിക്ക് ഇടപെടേണ്ടി വന്നതെന്ന് റിജിൽ മാക്കുറ്റി ഷാഫിക്ക് മറുപടി നൽകി. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ നുസൂർ, ബാലു എന്നിവരുടെ നടപടി പിൻവലിക്കാത്തതിലും വിമർശനം ഉയർന്നിരുന്നു.  

Read More

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിൽ വീടുകൾ വിണ്ടുകീറുകയും ഭൂമി ഇടിഞ്ഞുതാഴുകയും ചെയ്യുന്ന പ്രതിഭാസം ആശങ്കാജനകമായി തുടരുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) വിഷയത്തിൽ ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയുടെ അധ്യക്ഷതയിലാണ് യോഗം. അതേസമയം, ഈ പ്രതിഭാസം നാട്ടുകാർ ആവർത്തിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിന്‍റെ രേഖകൾ പുറത്തുവന്നു. പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന ഹൈഡൽ പദ്ധതിക്കായി നടത്തിയ സ്ഫോടനങ്ങളാണ് ഇപ്പോഴത്തെ പ്രതിഭാസത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ മാസം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിൽ, പൊതുമേഖലയിലെ ഊര്‍ജ്ജോത്പാദന കമ്പനിയായ എന്‍.ടി.പി.സിയുടെ ജലവൈദ്യുത പദ്ധതി നിർമാണത്തിന്‍റെ ഭാഗമായ സ്‌ഫോടനങ്ങളെത്തുടര്‍ന്ന് പ്രദേശത്ത് അനുരണനങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. മൂന്ന് തവണയാണ് ഇത്തരം കത്തുകൾ മുഖ്യമന്ത്രിക്ക് എഴുതിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. പദ്ധതി പ്രദേശത്തെ നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഫോടനങ്ങളെ തുടർന്ന് ഭൂചലനമുണ്ടായിരുന്നു. വീടുകളിലും റോഡുകളിലും വിള്ളലുകളുണ്ടായതായി പരാതിയിൽ പറയുന്നു. അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Read More

വിനീത് ശ്രീനിവാസൻ നായകനായ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഈ മാസം തന്നെ ഡിസ്നി + ഹോട്ട്സ്റ്റാറിൽ പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 13ന് സിനിമ പ്രദർശനം ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.  മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് കഴിഞ്ഞ വർഷത്തെ മികച്ച സ്വീകാര്യത നേടിയ ചിത്രങ്ങളിൽ ഒന്നാണ്. നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം നവംബർ 11 നാണ് തിയേറ്ററുകളിലെത്തിയത്. എഡിറ്ററായി കരിയർ ആരംഭിച്ച അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതിനാൽ, സിനിമയെ ഒരു എഡിറ്ററുടെ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്വി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ, സുധീഷ്, വിജയൻ കാരന്തൂർ, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം തുടങ്ങിയവരും അഭിനേതാക്കളാണ്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും…

Read More

ഇടുക്കി: ഇടുക്കി അടിമാലിയിൽ മദ്യപിച്ച 3 യുവാക്കൾക്ക് ശാരീരിക അസ്വാസ്ഥ്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് 3 യുവാക്കളെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വഴിയിൽ നിന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞു. അനിൽകുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Read More

ഇടുക്കി: ഇടുക്കിയിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി. നെടുങ്കണ്ടത്തെ ക്യാമൽ റെസ്റ്റോ ഹോട്ടലിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലൈസൻസ് ഇല്ലാതെയാണ് ക്യാമൽ റെസ്റ്റോ ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. രജിസ്ട്രേഷൻ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. ഷവർമ വിൽപ്പന നടത്താൻ ലൈസൻസ് നിർബന്ധമാണ്. ഹോട്ടലിലെ ആറ് ജീവനക്കാരുടെ ഹെൽത്ത് കാർഡുകളുടെ കാലാവധി കഴിഞ്ഞതായും ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി. പോരായ്മകൾ പരിഹരിച്ച ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. അതിന് ശേഷം മാത്രമേ ഹോട്ടൽ തുറക്കാവൂ എന്നാണ് നിർദ്ദേശം. ഇന്നലെ തന്നെ ആരോഗ്യവകുപ്പ് ഹോട്ടൽ അടപ്പിച്ചു. ഇവിടെ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.  ഷവർമ കഴിച്ച ശേഷം ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ജനുവരി ഒന്നിന് നെടുങ്കണ്ടം കാമൽ റെസ്റ്റോ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായിരുന്നു. ഏഴ് വയസുള്ള കുട്ടി, ഗൃഹനാഥൻ, വയോധിക എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കം, ഛർദ്ദി, കടുത്ത…

Read More

ന്യൂഡല്‍ഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സിഎഎ, എൻആർസി, യുഎപിഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ സിപിഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് കോടതി റദ്ദാക്കി. വിവിധ വകുപ്പുകൾ പ്രകാരം ആനി രാജയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹി പട്യാല ഹൗസ് കോടതിയാണ് റദ്ദാക്കിയത്. പൊലീസ് ഹാജരാക്കിയ തെളിവുകൾ ആനി രാജയെ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2021 ഡിസംബർ 16ന് ജന്തർമന്ദറിൽ വിവിധ വനിതാ സംഘടനകൾ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനാണ് രാജയ്ക്കെതിരെ കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾക്കിടെ പ്രതിഷേധത്തിനിടെ സാമൂഹിക അകലം പാലിക്കാത്തതിന് ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകൾ പ്രകാരവും നിരോധനാജ്ഞ ലംഘിച്ചതിനും ഡൽഹി പോലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ആനി രാജ സാമൂഹിക അകലം പാലിച്ചില്ലെന്ന കുറ്റപത്രത്തിലെ പരാമർശം തെറ്റാണെന്ന് കണ്ടെത്തി. സമരത്തിൽ പങ്കെടുത്ത മറ്റ് അംഗങ്ങളിൽ നിന്ന് മാറി…

Read More

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയ്ൽ സ്കൂളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. 13 കുട്ടികളും 1 അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥതയുണ്ടായത്. സ്കൂളിന്‍റെ വാർഷികാഘോഷത്തിനിടെയാണ് ബിരിയാണി വിതരണം ചെയ്തത്. 19 കാരിയായ അഞ്ജുശ്രീ പാർവതി കഴിഞ്ഞ ദിവസമാണ് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഇതേതുടർന്ന് സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകളിൽ കർശന പരിശോധനയാണ് നടക്കുന്നത്. 

Read More

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടക്കുന്നുണ്ടെന്ന് സംസ്ഥാനം അവകാശപ്പെടുമ്പോഴും കഴിഞ്ഞ വർഷം രാജ്യത്തെ പരിശോധനാ റാങ്കിംഗിൽ സംസ്ഥാനം ഏഴാം സ്ഥാനത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 4.5 കോടി രൂപ പരിശോധനകൾക്കായി ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. എല്ലാ ജില്ലകളിലും പരിശോധനാ ലാബുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പാക്കിയിട്ടില്ല. അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. കോട്ടയം സ്വദേശിനി രശ്മി രാജ് (33), കാസർകോട് സ്വദേശിനി കെ അഞ്ജുശ്രീ പാർവ്വതി (19) എന്നിവരാണ് മരിച്ചത്. 2020-21ൽ ഭക്ഷ്യസുരക്ഷാ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തായിരുന്നു കേരളം. 72 പോയിന്‍റ് നേടിയ ഗുജറാത്തിന് പിന്നിൽ 70 പോയിന്‍റ് കേരളം നേടിയിരുന്നു. 2021-22 ലെ റാങ്കിംഗിൽ കേരളം രണ്ടാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം സ്ഥാനം നേടിയ തമിഴ്നാടിന് 82 പോയിന്‍റും കേരളത്തിന് 57 പോയിന്‍റുമാണുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നിലാണ് കേരളം. എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റ്…

Read More