Author: News Desk

പത്തനംതിട്ട: ഭക്ഷ്യസുരക്ഷാ പരിശോധനയെ തുടർന്ന് പത്തനംതിട്ടയിലെ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അടൂർ ബൈപ്പാസിലെ അൽ ഫറൂജും റാന്നി പറപ്പെട്ടിയിലെ ശ്രീ ശാസ്താ ടീ ഷോപ്പുമാണ് അടച്ചത്. അഞ്ച് ഹോട്ടലുകൾക്ക് പിഴ ചുമത്തി. ജില്ലയിൽ ഇന്ന് 16 ഇടങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ച പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയത്. കാസർകോട് തലക്ലായി സ്വദേശിനി അഞ്ജുശ്രീ പാർവ്വതിയാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 31നാണ് അഞ്ജുശ്രീയും സുഹൃത്തുക്കളും ചേർന്ന് അൽ റൊമനിയ ഹോട്ടലിൽ നിന്ന് ഓൺലൈൻ ആയി കുഴിമന്തി വാങ്ങിയത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയ്ക്കാണ് ഓർഡർ നൽകിയത്. പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. പെൺകുട്ടിയെ പിന്നീട് ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പെൺകുട്ടി വീട്ടിലേക്ക് മടങ്ങി. ബോധരഹിതയായ പെൺകുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് അഞ്ജുശ്രീ മരിച്ചത്.

Read More

കോട്ടയം: എൻഎസ്എസ് രജിസ്ട്രാർ പിഎൻ സുരേഷ് രാജിവച്ചു. ശശി തരൂർ എംപിയുടെ പെരുന്ന സന്ദർശനത്തെ തുടർന്നുണ്ടായ തർക്കത്തിനു പിന്നാലെയാണ് രാജി. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് രാജി ആവശ്യപ്പെട്ടത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കും തരൂരിനുമൊപ്പമുള്ള സുരേഷിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സുകുമാരൻ നായരുടെ പിൻഗാമിയായി സുരേഷിനെ ഉയർത്തിക്കാട്ടുകയാണെന്ന് വിമർശനം ഉയർന്നിരുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങളും പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുകുമാരൻ നായർ രാജി ആവശ്യപ്പെട്ടത്.

Read More

ആലപ്പുഴ: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ ഭക്ഷണത്തിൽ പോലും വർഗീയ വിഷം കലർത്താൻ ചിലർ ശ്രമിച്ചതിനാലാണ് കലോൽസവത്തിന് ഇനി ഭക്ഷണം ഒരുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരിക്ക് പ്രഖ്യാപിക്കേണ്ടി വന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭക്ഷണ വിവാദം സൃഷ്ടിച്ചത് സി.പി.എം നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. “ഭരണകക്ഷി നേതാക്കൾ പച്ചയായ വിഭാഗീയതയുണ്ടാക്കി കലോത്സവത്തിന്റെ നിറം കെടുത്തി. ഭക്ഷണത്തിന്‍റെ പേരിൽ പോലും വർഗീയത ഇളക്കിവിടാനുള്ള പ്രചാരണമാണ് സി.പി.എം നേതാക്കളും സഹയാത്രികരും നടത്തിയത്. പച്ചക്കറികൾ ഏതെങ്കിലും മതത്തിന്റേതല്ലെന്ന് അവർ മനസ്സിലാക്കണം. പഴയിടത്തിനെ ഇടതുപക്ഷം ജാതീയമായ അധിക്ഷേപിച്ചതിനെ വിദ്യാഭ്യാസ മന്ത്രി പോലും അംഗീകരിച്ചു. സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണം കഴിച്ച് ആളുകൾ മരിക്കുകയാണ്. ഇതൊന്നും പരിശോധിക്കാൻ സർക്കാർ തയ്യാറല്ല. ഭക്ഷ്യസുരക്ഷ നൽകാൻ മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാത്ത സർക്കാരാണ് കലോത്സവത്തിൽ നോൺവെജ് വിളമ്പണമെന്ന അനാവശ്യ വിവാദം സൃഷ്ടിക്കുന്നത്”, അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: അനർഹർക്കുള്ള ആനുകൂല്യം ഒഴിവാക്കുന്ന പേരിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പെൻഷനിലും സർക്കാരിൻ്റെ വെട്ട്. സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ വിതരണം നിർത്തുമെന്ന് ഉത്തരവിൽ പറയുന്നു. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമേ കേന്ദ്ര നിയമപ്രകാരം സ്ഥിരം അംഗവൈകല്യ സർട്ടിഫിക്കറ്റ് ലഭിക്കൂ എന്നിരിക്കെയാണ് ആയിരക്കണക്കിന് ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള സർക്കാരിന്റെ അനീതി. ബിപിഎൽ കാർഡ് ഉള്ളവർക്കും ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കും ആണ് പ്രതിമാസം 1,600 രൂപ വികലാംഗ പെൻഷൻ. 40 ശതമാനം ഭിന്നശേഷിയാണ് മാനദണ്ഡം. എന്നാൽ ഇനി ഈ രീതിയിൽ പെൻഷൻ വിതരണം ചെയ്യേണ്ടെന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം. പെൻഷനായി പെർമനന്‍റ് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ യു.ഡി.ഐ.ഡി കാർഡ് ഹാജരാക്കണം. എന്നിരുന്നാലും, കേന്ദ്ര നിയമമനുസരിച്ച്, ഈ സർട്ടിഫിക്കറ്റ് മൂന്ന് ഘട്ടങ്ങളിലായാണ് നൽകുന്നത്. 5 വയസ്സ് വരെ, 5 മുതൽ 10 വയസ്സ് വരെ,10 മുതൽ 18 വയസ്സ് വരെയും താത്കാലികമായാണ് സർട്ടിഫിക്കറ്റ്. 18 വയസ്സ് കഴിഞ്ഞാൽ മാത്രമേ…

Read More

ന്യൂഡൽഹി: രാജ്യ തലസ്ഥാനം തണുപ്പ് കൊണ്ട് വിറയ്ക്കുന്നു. ഡൽഹി നഗരത്തിലെ പ്രധാന നിരീക്ഷണ കേന്ദ്രമായ സഫ്ദർജംഗിൽ ഞായറാഴ്ച രാവിലെ 1.9 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഡൽഹിയിലെ അയ നഗറിൽ 2.6 ഡിഗ്രി സെൽഷ്യസും ലോധി റോഡിൽ 2.8 ഡിഗ്രി സെൽഷ്യസും പാലത്തിൽ 5.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 20 വിമാനങ്ങൾ വൈകി. 42 ട്രെയിനുകൾ ഒരു മണിക്കൂർ മുതൽ അഞ്ച് മണിക്കൂർ വരെ വൈകിയതായും നോർത്തേൺ റെയിൽവേ വക്താവ് അറിയിച്ചു. ഉത്തർപ്രദേശിലെ കാൻപുരിൽ രക്തസമ്മർദം വർധിച്ചും രക്തം കട്ടപിടിച്ചും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ചത് 98 പേരാണ്. 44 പേർ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും 54 പേർ അല്ലാതെയും മരിച്ചു. 333 പേരാണ് ചികിത്സ തേടിയത്. വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാനും ചൂടു പാനീയങ്ങൾ കുടിക്കാനും ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസിനു നേരെ നൈജീരിയന്‍ പൗരന്മാരുടെ ആക്രമണം. വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങിയതിന് അറസ്റ്റിലായ നൈജീരിയൻ പൗരൻമാരെ ഇവർ മോചിപ്പിച്ചു. നൂറോളം വരുന്ന നൈജീരിയക്കാർ പൊലീസിനെ വളഞ്ഞാണ് ആക്രമിച്ചത്. കസ്റ്റഡിയിലെടുത്തവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. തെക്കൻ ഡൽഹിയിലെ നെബ് സരായ് പ്രദേശത്തെ രാജു പാർക്കിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിസാ കാലാവധി കഴിഞ്ഞ ശേഷം ഇന്ത്യയിൽ തങ്ങിയ മൂന്ന് നൈജീരിയൻ പൗരൻമാരെ ഇന്നലെ ഉച്ചയോടെയാണ് ആന്‍റി നാർക്കോട്ടിക് ഫോഴ്സ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നൂറോളം നൈജീരിയൻ പൗരൻമാർ പൊലീസ് നടപടി തടസ്സപ്പെടുത്താൻ ഒത്തുകൂടി. കസ്റ്റഡിയിലെടുത്ത രണ്ട് പേരെ സംഘം മോചിപ്പിച്ചു. ഫിലിപ്പ് എന്നയാൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ പരാതി നൽകാൻ സമയം നീട്ടേണ്ട ആവശ്യമില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. പരാതികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ ഹർജിയിൽ കക്ഷിയാകാനുള്ള ശ്രമങ്ങൾ കേരളം തുടരുകയാണെന്നും ശശീന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ 63,500 പരാതികളാണ് സർക്കാരിനു ലഭിച്ചത്. ഇതിൽ 24,528 പരാതികൾ തീർപ്പാക്കി. മറ്റുള്ളവ പരിശോധിച്ച് തീർപ്പാക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ല. നാളെ ചേരുന്ന വിദഗ്ധ സമിതി ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്തും. ഒരു തവണ സമയം നീട്ടിയ സ്ഥിതിക്ക്, പരാതി നൽകാൻ കൂടുതൽ സമയം നൽകേണ്ടതില്ല. ഇതുവരെ ലഭിച്ച പരാതികളിൽ പലതും അനാവശ്യ പരാതികളാണെന്ന് പരിശോധനയിൽ കണ്ടെത്തി. സമയപരിധി നീട്ടണമെന്ന ജോസ് കെ മാണിയുടെ ആവശ്യത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്നും ശശീന്ദ്രൻ പറഞ്ഞു.

Read More

മലയാള സിനിമാപ്രേമികളും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘എലോൺ’. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രമോഷണൽ സാമഗ്രികളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രം ജനുവരി 26ന് തീയേറ്ററുകളിലെത്തും. ഈ അവസരത്തിലാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പേടിച്ചരണ്ട മുഖവുമായി മോഹൻലാൽ നിൽക്കുന്നത് പോസ്റ്ററിൽ കാണാം. ഇത് ഞങ്ങളുടെ വീടാണെന്ന് എഴുതിയിരിക്കുന്നതും മുൻവശത്തെ കണ്ണാടിയിൽ കാണാൻ കഴിയും. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ചിത്രം ഒരു ഹൊറർ ത്രില്ലറാണോ എന്ന സംശയം പ്രേക്ഷകർ പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിൽ കാളിദാസൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. അതേസമയം, എലോൺ ഡയറക്ട് ഒടിടി റിലീസായി എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ചിത്രം തീയേറ്ററുകളിൽ എത്തിക്കാൻ കഴിയില്ലെന്നും അത് വന്നാൽ ആളുകൾ സിനിമ ലാഗ് ആണെന്ന് പറയുമെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നിർമ്മാതാക്കൾ തിയേറ്റർ റിലീസിലേക്ക് തിരിയുകയായിരുന്നു.

Read More

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തെച്ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കാൻ രാജ്യത്തെ ചിലരുടെ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ഇത് ഒരു തരത്തിലും സ്വീകാര്യമല്ലെന്നും സ്വാഗത ഗാനത്തിന്‍റെ ചുമതലയുള്ള വ്യക്തിയുടെ സംഘപരിവാർ ബന്ധം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു മതവിഭാഗത്തെ തീവ്രവത്കരിക്കാനുള്ള ശ്രമം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. അക്രമാന്തരീക്ഷം സൃഷ്ടിക്കാനാണോ അതോ മേളയിലെ ജനപങ്കാളിത്തം തകർക്കാനാണോ ബോധപൂർവമായ ശ്രമം നടന്നതെന്ന് പരിശോധിക്കുമെന്നും റിയാസ് പറഞ്ഞു. കലോത്സവത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച സ്വാഗതഗാനത്തിൽ മുസ്ലിം വിരുദ്ധ വികാരം ഉണ്ടെന്ന ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം. സ്വാഗതഗാനത്തെ ചൊല്ലി ഇതിനോടകം ലീഗും രംഗത്തെത്തിയിരുന്നു.

Read More

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമ നടപടികൾ കർശനമാക്കണമെന്ന ആവശ്യവുമായി മന്ത്രി ജി ആർ അനിൽ. നടപടികൾ വൈകുന്നത് ഭക്ഷ്യവിഷബാധ ആവർത്തിക്കാൻ കാരണമാകുന്നുവെന്നും നിശ്ചിത സമയത്തിനുള്ളിൽ നിയമനടപടികൾ പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. ഷവർമ പോലുള്ള ഭക്ഷ്യവസ്തുക്കൾ ഹോട്ടലിൽ വച്ചുതന്നെ കഴിക്കണമെന്നും പാഴ്സലുകൾ നിർത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Read More