- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊല്ലം: ആഭ്യന്തര സെക്രട്ടറി വി വേണുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ആലപ്പുഴ കായംകുളത്ത് വെച്ചാണ് അപകടമുണ്ടായത്. ആഭ്യന്തര സെക്രട്ടറി വി.വേണു, ഭാര്യ ശാരദ മുരളീധരൻ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു കുടുംബം. കൊറ്റുകുളങ്ങരയ്ക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വേണുവിൻ്റെ മൂക്കിനും വയറിനും പരിക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവവുമുണ്ട്. പരുമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ വേണു. കാറിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കേറ്റെങ്കിലും മറ്റാർക്കും കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായി തകർന്നു.
ബ്രസീൽ കലാപ ഭൂമിയാക്കി മുൻ പ്രസിഡന്റിന്റെ അനുയായികൾ; പാർലമെൻ്റും സുപ്രീംകോടതിയും ആക്രമിച്ചു
ബ്രസിലീയ: രണ്ട് വർഷം മുമ്പ് അമേരിക്കയിൽ ട്രംപ് അനുകൂലികൾ കാപ്പിറ്റോളിന് നേരെ നടത്തിയ ആക്രമണത്തിന് സമാനമായി മുൻ പ്രസിഡന്‍റ് ബോൾസൊനാരോയുടെ അനുയായികൾ ബ്രസിലിൽ അക്രമം അഴിച്ചുവിട്ടു. ബ്രസീൽ പാർലമെന്‍റ്, സുപ്രീം കോടതി, പ്രസിഡൻഷ്യൽ കൊട്ടാരം എന്നിവിടങ്ങളിൽ മൂവായിരത്തിലധികം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. പ്രതിഷേധക്കാർ ഇപ്പോൾ ഈ പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യം നേരിടാൻ പ്രസിഡന്‍റ് ലുല ഡി സിൽവ സൈന്യത്തെ വിന്യസിച്ചു. ജനാധിപത്യത്തിന് നേരെയുള്ള ഫാസിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു. ലുല ഡി സിൽവ അധികാരത്തിൽ വന്ന് എട്ട് ദിവസം പിന്നിടുമ്പോഴാണ് അട്ടിമറി നീക്കം. തിരഞ്ഞെടുപ്പിന് ശേഷം രാജ്യം വിട്ട ബോൾസൊനാരോ ഇപ്പോൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ്. ബ്രസീൽ ദേശീയ പതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ബോൾസൊനാരോയുടെ അനുയായികൾ തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോ പോളോയിലും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ബ്രസീലിലെ തെക്കുകിഴക്കൻ നഗരമായ അരരാക്വാരയിൽ വെള്ളപ്പൊക്കമുണ്ടായ പ്രദേശം സന്ദർശിക്കാനെത്തിയ ലുല ഡി സിൽവ, കലാപം തടയാൻ…
കാളികാവ് (മലപ്പുറം): മലയാളി മനസ്സുകളുടെ സഹാനുഭൂതി ഒരിക്കൽ കൂടി മരുഭൂമിയെ ആർദ്രമാക്കി. വൃക്ക തകരാറിലായ പ്രവാസി മലയാളിയെ സഹായിക്കാനായി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് 15 ലക്ഷം രൂപ. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ സ്വദേശിയായ കപ്പക്കുന്നൻ ഫിറോസ് ഖാന്റെ വൃക്ക തകരാറിലായതിനെതുടർന്ന് വൃക്ക മാറ്റി വക്കുന്നതിനും, തുടർചികിത്സയിലേക്കുമുള്ള പണം കണ്ടെത്തുന്നതിനായി മാളിയേക്കൽ പ്രവാസി കൂട്ടായ്മയായ മാളിയേക്കൽ വെൽഫെയർ ആൻഡ് സോഷ്യോ കൾച്ചറൽ അസോസിയേഷൻ (മവാസ) ആണ് ബിരിയാണി ചലഞ്ച് എന്ന ആശയം മുന്നോട്ടു വച്ചത്. മറ്റ് പ്രവാസി സംഘടനകളുടെയും സഹകരണത്തോടെ 15,29,700 രൂപ നേടാനായി. മഞ്ഞപ്പെട്ടി ഏരിയ പ്രവാസി സംഘം, അഞ്ചച്ചവിടി ഏരിയ പ്രവാസി സംഗമം, പള്ളിശ്ശേരി ജിദ്ദ പ്രവാസി കൂട്ടായ്മ, കാളികാവ് ഏരിയ പ്രവാസി സാംസ്കാരികവവേദി, കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ, ഉദരംപൊയിൽ പ്രവാസി അസോസിയേഷൻ, പുല്ലങ്കോട് ഏരിയ പ്രവാസി അസോസിയേഷൻ, സ്രാമ്പിക്കല്ല് എക്സ്സ്പാറ്റ്സ് വെൽഫെയർ അസോസിയേഷൻ, കൂരാട് ഏരിയ പ്രവാസി സംഘം എന്നിവയാണ് ബിരിയാണി ചലഞ്ചിനായി ഒന്നിച്ചത്. മവാസ ചീഫ്…
നടക്കാവ്: കോഴിക്കോട് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചെന്നൈ എസ്ആർഎം കോളേജിലെ വിദ്യാർത്ഥിയായ നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ്(19) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോളേജ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിച്ചില്ല എന്നാരോപിച്ച് കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി. എസ്ആർഎം കോളേജിൽ റെസ്പിറേറ്ററി തെറാപ്പി കോഴ്സ് വിദ്യാർത്ഥിയായിരുന്നു ആനിഖ്. ഒന്നാം സെമസ്റ്റർ പരീക്ഷകൾ തിങ്കളാഴ്ച നടക്കാനിരിക്കുകയാണ്. എന്നാൽ ഹാജർ നില കുറവാണെന്ന് ചൂണ്ടിക്കാട്ടി ആനിഖിന് പരീക്ഷ എഴുതാൻ കോളേജ് അധികൃതർ അനുമതി നിഷേധിച്ചതായാണ് വിവരം. പരീക്ഷ എഴുതാൻ 80 ശതമാനം ഹാജർ വേണമെന്നാണ് കോളേജ് അധികൃതർ പറയുന്നത്. എന്നാൽ ആനിഖിന് 67 ശതമാനം ഹാജരാണ് ഉള്ളത്. കോഴ്സിന് ചേർന്ന ഉടൻ തന്നെ ആനിഖിന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നും കുറച്ച് അവധി എടുക്കേണ്ടി വന്നതായും കുടുംബാംഗങ്ങൾ പറയുന്നു. ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നെങ്കിലും കോളേജ് അധികൃതർ ഇത് അംഗീകരിക്കുകയോ പരീക്ഷയെഴുതാൻ അനുമതി നൽകുകയോ ചെയ്തില്ലെന്നും കുടുംബം പറഞ്ഞു.
കോട്ടയം: വിദ്യാർത്ഥി സമരത്തിന്‍റെ പശ്ചാത്തലത്തിൽ കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ നിർദേശം. തിങ്കളാഴ്ച മുതൽ ജനുവരി 15 വരെ അടച്ചിടാനാണ് ജില്ലാ കളക്ടറുടെ നിർദേശം. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണിത്. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെതിരെ ഉന്നയിച്ച ജാതിവിവേചന ആരോപണങ്ങൾ അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്‍റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായ അടൂർ ഗോപാലകൃഷ്ണന്റെ അഭിപ്രായം പരിഗണിച്ച് ഡയറക്ടർ ശങ്കർ മോഹൻ നേരത്തെ നിയോഗിച്ച കമ്മിഷന് മുമ്പാകെ ഹാജരായിരുന്നില്ല. ജനുവരി എട്ട് വരെ സ്ഥാപനം അടച്ചിടാൻ നേരത്തെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാലാണ് ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. വിദ്യാർത്ഥികൾ മാത്രമല്ല, ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരും ഡയറക്ടർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഡയറക്ടറുടെ വീട്ടിലെ ശുചിമുറി കഴുകാൻ പോലും ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ…
തിരുവനന്തപ്പുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് രോഗിയുടെ കൂട്ടിരിപ്പുകാരൻ്റെ മർദ്ദനം. 28-ാം വാർഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സായ പ്രസീതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി പൂവാർ സ്വദേശി അനുവിനെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കെ.ജി.എൻ.യു സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം അനസ് അറിയിച്ചു.
ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 25 ലധികം പേരാണ് തണുപ്പിനെ തുടർന്ന് മരിച്ചത്. നിരവധി വിമാനങ്ങളും ട്രെയിൻ സർവീസുകളും വൈകി. ശീത തരംഗത്തിന്‍റെ ഭാഗമായ കാലാവസ്ഥ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി തുടരും. അതിന് ശേഷം, വടക്കുകിഴക്കൻ മേഖലയിലെ കഠിനമായ തണുപ്പ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ജനുവരി പത്തോടെ, കാലാവസ്ഥ വീണ്ടും തീവ്രമാകാൻ സാധ്യതയുണ്ട്. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഉത്തർ പ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ ശീതതരംഗത്തിന്റെ ഭാഗമായുള്ള തണുപ്പ് അനുഭവപ്പെടും. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ടും, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
കീവ്: റോക്കറ്റ് ആക്രമണത്തിൽ 600 ലധികം യുക്രൈന്‍ സൈനികരെ വധിച്ചതായി റഷ്യ. കിഴക്കൻ യുക്രൈനിലെ രണ്ട് കെട്ടിടങ്ങൾ ലക്ഷ്യമിട്ട് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ, ഞായറാഴ്ച വിവിധ കെട്ടിടങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ക്രമാടോര്‍സ്‌ക് മേയർ പറഞ്ഞു. ഡൊണാട്‌സ്‌ക് മേഖലയിലെ മകിവ്കയിലെ റഷ്യൻ ബാരക്കുകൾക്ക് നേരെ യുക്രൈൻ നടത്തിയ ആക്രമണത്തിൽ 89 സൈനികർ കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമായാണ് സൈനിക നടപടിയെന്നാണ് റഷ്യയുടെ അവകാശവാദം. വിശ്വസനീയമായ ഇന്‍റലിജൻസ് വിവരത്തെ തുടർന്നാണ് കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു കെട്ടിടത്തിൽ 700 ലധികം സൈനികരും മറ്റേ കെട്ടിടത്തിൽ 600 സൈനികരും താമസിച്ചിരുന്നതായി റഷ്യ പറയുന്നു. റഷ്യയുടെ അവകാശവാദം ശരിയാണെങ്കിൽ, ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രൈനിൽ സംഭവിച്ച ഏറ്റവും വലിയ സൈനിക നാശമാണിത്. പുതുവത്സര ദിനത്തിലാണ് റഷ്യയ്ക്ക് ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടമായ യുക്രൈന്‍ ആക്രമണമുണ്ടായത്.…
രാജ്‌കോട്ട്: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 ഇന്ത്യ ജയിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 137 റൺസിന് ഓൾ ഔട്ടായി. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ ഇന്ത്യ മത്സരം ജയിച്ചു. സൂര്യകുമാര്‍ യാദവാണ് മികവ് പുലർത്തിയത്. സൂര്യകുമാർ 51 പന്തിൽ 112 റൺസ് നേടി. രാജ്കോട്ടിലെ അദ്ദേഹത്തിന്‍റെ മൂന്നാം സെഞ്ചുറി കൂടിയായിരുന്നു ഇത്. സെഞ്ച്വറിയോടെ നിരവധി റെക്കോർഡുകളും സൂര്യകുമാർ സൃഷ്ടിച്ചു. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ടി20യിൽ ഏറ്റവും വേഗത്തിൽ 1500 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാനായി സൂര്യകുമാർ മാറി. 843 പന്തുകളില്‍ നിന്നാണ് ഈ നേട്ടം. സൂര്യകുമാർ 43 ഇന്നിങ്സുകളിൽ നിന്നാണ് ടി20യിൽ 1500 റൺസ് തികച്ചത്.
എന്‍ഡ് ഗെയിമിനെ മറികടന്ന് അവതാര്‍ 2; ഇന്ത്യയിൽ ഏറ്റവും കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രം
ഹോളിവുഡ് സിനിമകളുടെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. ഹോളിവുഡിൽ നിന്നുള്ള പ്രധാന ചിത്രങ്ങൾക്ക് രാജ്യത്ത് നിരന്തരം ലഭിക്കുന്ന ബോക്സ് ഓഫീസ് പ്രതികരണം അത്തരത്തിലുള്ളതാണ്. ഇപ്പോൾ, ജെയിംസ് കാമറൂണിന്‍റെ ഇതിഹാസ ചിത്രമായ അവതാർ ദി വേ ഓഫ് വാട്ടർ ഇന്ത്യൻ കളക്ഷനിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, അവതാർ 2 ഇന്ത്യയിൽ ഒരു ഹോളിവുഡ് ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. അവതാർ 2 ഇതുവരെ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 439.50 കോടി രൂപ നേടിയതായി പ്രശസ്ത ട്രേഡ് അനലിസ്റ്റ് സുമിത് കദേല്‍ ട്വീറ്റ് ചെയ്തു. അതേസമയം സുമിത് അവതരിപ്പിച്ച കണക്കുകൾ പ്രകാരം എൻഡ് ഗെയിം ഇന്ത്യയിൽ നിന്ന് 438 കോടി രൂപയാണ് നേടിയത്. അവതാർ ഇന്ത്യയിൽ നിന്ന് സമ്പാദിക്കുന്ന ലൈഫ് ടൈം ബിസിനസ് 480 കോടി രൂപയായിരിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.
