Author: News Desk

ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്സി. ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത 4 ഗോളുകളാണ് മുംബൈ നേടിയത്. 4ആം മിനിറ്റിൽ മുംബൈക്ക് വേണ്ടി പേരേര ഡയസിൻ്റേതാണ് ആദ്യ ഗോൾ. 10ആം മിനിറ്റിൽ ഗ്രെഗ് സ്റ്റുവർട്ടും 16ആം മിനിറ്റിൽ ബിപിൻ സിംഗും മുംബൈക്കായി വല കുലുക്കി. 22ആം മിനിറ്റിൽ പേരേര ഡയസ് വീണ്ടും ഗോൾ ആവർത്തിച്ചു.

Read More

ട്വിറ്ററിൽ വീണ്ടും പിരിച്ചുവിടൽ. സിംഗപ്പൂരിലെയും ഡബ്ലിനിലെയും ഓഫീസിലെ ഒരു വിഭാഗം ജീവനക്കാരെയാണ് ഇത്തവണ പിരിച്ചുവിട്ടത്. ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമിലെ ജീവനക്കാരെയാണ് ട്വിറ്റർ ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്. സുപ്രധാന പദവിയിലിരിക്കുന്നവരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. എലോൺ മസ്കിന്‍റെ വരവിന് ശേഷം കമ്പനിയിലെ 70 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിട്ടുണ്ട്. ഒരു വശത്ത്, ട്വിറ്റർ ജീവനക്കാരെ പിരിച്ചുവിടുകയും മറുവശത്ത് കമ്പനിയിലേക്ക് പുതിയ ആളുകളെ കൊണ്ടുവരാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.

Read More

മുംബൈ : ജൂഹു നിവാസികളുടെ ഹൃദ്രോഗം ബാധിച്ച വളർത്തുനായക്ക് അടിയന്തിര ശസ്ത്രക്രിയയിലൂടെ പുതുജീവൻ. 4 വയസ്സുള്ള മേഫിൾ എന്ന നായ്കുട്ടിയെ രക്ഷിക്കാൻ ജർമ്മനിയിൽ നിന്നുള്ള ഡോക്ടർ പറന്നെത്തുകയായിരുന്നു. റാണ രാജ് വാങ്ക് വാല എന്ന വ്യക്തിയുടെ വളർത്തു നായ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കാർഡിയോളജിസ്റ്റും, അനസ്തേഷ്യ വിദഗ്ധയുമായ ദീപ്തി പാണ്ഡെ നടത്തിയ വിദഗ്ധ പരിശോധനയിലൂടെയാണ് മേഫിളിന്റെ ഹൃദയ വാൽവുകൾക്ക് ഗുരുതരമായ പ്രശ്നമുണ്ടെന്ന് വ്യക്തമായത്. അടിയന്തിര ശസ്ത്രക്രിയയിലൂടെ മാത്രമേ നായ്ക്കുട്ടിയുടെ ജീവൻ രക്ഷിക്കാനാകൂ എന്നും അവർ പറഞ്ഞു. ഇന്ത്യയിൽ ഇത്തരം ശസ്ത്രക്രിയയുടെ വിജയ സാധ്യത വളരെ കുറവായതിനാൽ വിദേശത്തേക്ക് പോകാൻ തീരുമാനിച്ച കുടുംബത്തിന് തടസ്സമായി കൊറോണയെത്തി. ഇതോടെയാണ് ജർമ്മനിയിൽ നിന്നുള്ള ഡോക്ടർ മാത്തിയ ഫ്രാങ്ക് മേഫിളിന്റെ രക്ഷകനായെത്തിയത്. അന്ധേരിയിലെ ഏറ്റവും മികച്ച ക്ലിനിക്കിൽ നടന്ന ശസ്ത്രക്രിയ വിജയമായി.4 ആഴ്ചകൾക്ക് ശേഷം മേഫിൾ പഴയ പോലെ കുസൃതി കാണിക്കാനും തുടങ്ങി.

Read More

കോട്ടയം: സംക്രാന്തിയിലെ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍ നിന്ന് അല്‍ഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലിലെ പ്രധാന പാചകക്കാരൻ അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് സിറാജുദ്ദീനെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നരഹത്യാക്കുറ്റം ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏറ്റുമാനൂർ കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാൾ കാടാമ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ആദ്യ അറസ്റ്റ് നടന്നത്. ഭക്ഷ്യവിഷബാധയേറ്റ് മരിച്ച രശ്മി രാജ് മലപ്പുറം കുഴിമന്തി എന്ന ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹോട്ടലിന്‍റെ ഉടമയായ മൂന്ന് മലപ്പുറം സ്വദേശികൾ ഒളിവിലാണെന്നാണ് കരുതുന്നത്.

Read More

തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് വർദ്ധനവിൽ ന്യായീകരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. എന്തിന് നികുതി കുറയ്ക്കണമെന്ന് മന്ത്രി ചോദിച്ചു. കഴിഞ്ഞ തവണ നികുതി ഇളവ് നൽകിയിട്ടും ജനങ്ങൾക്ക് ആനുകൂല്യം ലഭിച്ചില്ല. ജീവിതത്തിൽ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശിക്കുന്നത്. കിട്ടേണ്ട പണം സർക്കാരിന് കിട്ടണമെന്നും മന്ത്രി പറഞ്ഞു. നികുതിപ്പണം കായികരംഗത്ത് തന്നെ ഉപയോഗിക്കും. പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട. നികുതിപ്പണം കൊണ്ട് മുട്ടത്തറയിൽ ഫ്ലാറ്റ് നിർമ്മിക്കാമെന്നും മന്ത്രി പറഞ്ഞു. 

Read More

കാസർകോട്: അഞ്ജുശ്രീയുടെ മരണത്തിൽ ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എസ്.പി. ഈ തെളിവുകൾ സ്ഥിരീകരിക്കാൻ രാസപരിശോധനാ റിപ്പോർട്ട് ലഭിക്കണം. ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്നാണ് ഫോറൻസിക് സർജന്‍റെ നിഗമനമെന്ന് എസ്പി വൈഭവ് സക്സേന പറഞ്ഞു. അഞ്ജുശ്രീയുടെ എന്തെങ്കിലും കത്ത് ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലന്നോ ഉണ്ടെന്നോ പറയാതെ ഒഴിവാകുകയായിരുന്നു. “പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി പ്രകാരം ഭക്ഷ്യവിഷബാധയെ തുടർന്ന് ഉണ്ടാകുന്ന സാധാരണ തെളിവിനെക്കാൾ മറ്റ് ചിലത് ഉണ്ടായിരുന്നു. കരളിന്‍റെ പ്രവർത്തനം നിലച്ചിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന് പൂർണത ലഭിക്കാൻ ശരീരഭാഗങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കേണ്ടത് അത്യാവശ്യമാണ്. അഞ്ജുവിന്‍റെ മരണത്തിൽ ചില പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ട്. രാസപരിശോധന വന്നതിനു ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ.” എസ്പി പറഞ്ഞു. കുട്ടിയുടെ മരണം ആത്മഹത്യയാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു മറുപടി.

Read More

ഉത്തർപ്രദേശ്: യുപിയിലെ ബാരാബങ്കിയിൽ ഭീതി വിതയ്ക്കുന്ന സീരിയൽ കില്ലറുടെ ചിത്രം പുറത്ത് വിട്ടു. യു.പി പൊലീസാണ് ഇയാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ കൊലയാളിയെ കുറിച്ച് വിവരമുള്ളവർ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശത്തോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.  50 നും 60 നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളെയാണ് ഇയാൾ ഇതുവരെ കൊലപ്പെടുത്തിയത്. ഇരകളുടെ പ്രായവും കൊലപാതകം നടന്ന രീതിയിൽ കണ്ട സമാനതകളുമാണ് ഇതിന് പിന്നിൽ സീരിയൽ കില്ലർ ആണെന്ന നിഗമനത്തിലേക്ക് പൊലീസിനെ നയിച്ചത്.  മധ്യവയസ്സ് പിന്നിട്ട സ്ത്രീകളാണ് ഇയാളുടെ ഇരകൾ. താഴ്ന്ന സാമൂഹിക സാഹചര്യങ്ങളിലുള്ള ഇരകളെയാണ് പ്രതി ലക്ഷ്യമിടുന്നത്. കൊലപാതകത്തിന് ശേഷം ഇരകളുടെ മൃതദേഹങ്ങൾ നഗ്നമായ നിലയിൽ ഉപേക്ഷിക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെ മുഖത്തും തലയിലും ഉണ്ടായിരുന്ന മുറിവുകൾ സമാനമായിരുന്നു. ഈ സാമ്യതകൾ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചത്. ഇതിനായി യു.പി പൊലീസ് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് പ്രതിയുടെ…

Read More

ഒടുവിൽ സിനിമാപ്രേമികൾ കാത്തിരുന്ന പ്രഖ്യാപനമെത്തി. മോഹൻലാലും രജനികാന്തും ആദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നതാണ് സൺ പിക്ചേഴ്സിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. തമിഴ് സിനിമയിലെ ഏറ്റവും പ്രശസ്ത സംവിധായകരിൽ ഒരാളായ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ‘ജയിലർ’ എന്ന ചിത്രത്തിലാണ് മോഹൻലാൽ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള മോഹൻലാലിന്‍റെ ഒരു സ്റ്റില്ലും അണിയറപ്രവർത്തകർ ട്വിറ്ററിൽ പുറത്തുവിട്ടിട്ടുണ്ട്.  ഹാഫ് സ്ലീവ് പ്രിന്റഡ് ഷർട്ടും പ്ലെയിൻ ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ഗെറ്റപ്പിലാണ് മോഹൻലാലിനെ ചിത്രത്തിൽ കാണാൻ കഴിയുക. പ്രധാന അതിഥി വേഷമാണെന്നാണ് റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങളുടെ ചിത്രീകരണം മാത്രമാവും മോഹന്‍ലാലിന് ഉള്ളത്. എന്നാൽ മോഹൻലാലിന്‍റെ വേഷത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

Read More

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒൻപതാം സീസണിൽ മുംബൈ സിറ്റി എഫ്സിയെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിർണായക മാറ്റങ്ങൾ. മുംബൈക്കെതിരായ എവേ മത്സരത്തിൽ ആദ്യ ഇലവനിൽ നിന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് മൂന്ന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സസ്പെൻഷനെ തുടർന്ന് അവസാന മത്സരം നഷ്ടമായ ഇവാൻ കലിയുഷ്നി സ്റ്റാർട്ടിംഗ് ഇലവനിൽ തിരിച്ചെത്തി. ഇതോടെ അപ്പസ്തോലോസ് ജിയാനെ പകരക്കാരുടെ നിരയിലേക്ക് നീങ്ങി. സസ്പെൻഷനിലായ റൈറ്റ് ബാക്ക് സന്ദീപ് സിംഗിന് പകരം സീനിയർ താരം ഹർമൻജോത് ഖബ്രയെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തി. ക്രൊയേഷ്യൻ സെന്‍റർ ബാക്കായ മാർക്കോ ലെസ്കോവിച്ചും ഇന്ന് കളിക്കുന്നില്ല. ലെസ്കോയ്ക്ക് പകരം വിക്ടർ മോംഗിൽ ആദ്യ ഇലവനിൽ ഇടംപിടിച്ചു. ബ്ലാസ്റ്റേഴ്സ് ടീം: പ്രഭ്സുഖാൻ ഗിൽ, ഹർമൻജോത് ഖബ്ര, വിക്ടർ മോംഗിൽ, റുവ ഹോർമിപാം, ജെസ്സൽ കാർനെയ്റോ, ഇവാൻ കാലിയുഷ്നി, ജീക്സൺ സിംഗ്, സഹൽ അബ്ദുൾ സമദ്, കെ പി രാഹുൽ, അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമെന്‍റക്കോസ്.

Read More

ചെന്നൈ: ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തിൽ റേസർ കെ.ഇ.കുമാർ അന്തരിച്ചു. ചെന്നൈയിലെ മദ്രാസ് ഇന്‍റർനാഷണൽ സര്‍ക്യൂട്ടില്‍ വെച്ച് നടന്ന എം.ആര്‍.എഫ്. എം.എം.എസ്.സി എഫ്.എം.എസ്.സി.ഐ. ഇന്ത്യന്‍ നാഷണല്‍ കാര്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് അപകടം നടന്നത്. 59 കാരനായ കെ.ഇ.കുമാർ ദേശീയതലത്തിൽ പ്രശസ്തനായ ഡ്രൈവറാണ്. കുമാറിന്‍റെ കാർ എതിരാളിയുടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കാർ ട്രാക്കിൽ നിന്ന് തെന്നിമാറി പ്രതിരോധ ഭിത്തിയിൽ ഇടിച്ച് മറിഞ്ഞു. മത്സരത്തിന്‍റെ രണ്ടാം ഘട്ടത്തിനിടെയാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ കുമാറിന് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടം കാരണം മത്സരം ഉടൻ തന്നെ നിർത്തിവെച്ചു.

Read More