- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡല്‍ഹി: രാജ്യത്തെ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം 2022 ഡിസംബറിൽ 15.03 ശതമാനം വർദ്ധിച്ച് 98,443 ദശലക്ഷം യൂണിറ്റായി ഉയർന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 85,579 ദശലക്ഷം യൂണിറ്റായിരുന്നു. 2022 നവംബറിലെ 1,18,029 ദശലക്ഷം യൂണിറ്റിൽ നിന്ന് ഡിസംബറിൽ രാജ്യത്തെ മൊത്തം വൈദ്യുതി ഉൽപാദനം 1,28,536 ദശലക്ഷം യൂണിറ്റായി ഉയർന്നു. 8.90 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വിലകുറഞ്ഞ പ്രകൃതി വിഭവവും, ഇന്ത്യയിലെ സമൃദ്ധമായ ലഭ്യതയും കാരണം രാജ്യത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്‍റെ ഭൂരിഭാഗവും കൽക്കരി ഉപയോഗിച്ചാണ്. പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിലേക്ക് രാജ്യം മാറാൻ ശ്രമിക്കുമ്പോൾ കൽക്കരി ഇന്ത്യയുടെ പ്രധാന ഊർജ്ജസ്രോതസ്സായി തുടരും. നിലവിൽ രാജ്യത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്‍റെ 76.59 ശതമാനവും കൽക്കരി അധിഷ്ഠിതമാണ്. ആഭ്യന്തര കൽക്കരി ഉപയോഗം 2021-2022 ൽ 678 ദശലക്ഷം ടണ്ണിൽ നിന്ന് 2031-32 ഓടെ 1,018.2 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷ. ഗതാഗത ചെലവ് നിർണ്ണയിക്കുന്നതിലും അതുവഴി അന്തിമ ഉത്പ്പന്നത്തിന്‍റെ വില നിർണ്ണയിക്കുന്നതിലും…
തിരുവനന്തപുരം: ഈ മാസം 15ന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റിന് നികുതി വർധിപ്പിച്ച സംഭവത്തിൽ കായിക മന്ത്രി വി അബ്ദു റഹ്മാന്‍റെ പ്രതികരണത്തിനെതിരെ രമേശ് ചെന്നിത്തല. ടിക്കറ്റ് നിരക്ക് വർദ്ധനവിന് ഒരു ന്യായീകരണവുമില്ലെന്നും കെസിഎയും സർക്കാരും തമ്മിൽ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അവർ അത് പരിഹരിക്കണമെന്നും മന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തിയതിനെ ന്യായീകരിച്ച് കായിക മന്ത്രി വി അബ്ദു റഹ്മാൻ, പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ തവണ കുറഞ്ഞ നികുതി ആയിരുന്നെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുകയും കാണികൾക്ക് പ്രയോജനം ചെയ്യാതെ നേട്ടം മുഴുവൻ ബിസിസിഐക്കും കെസിഎക്കും ആയിരുന്നെന്നും കായിക മന്ത്രി കുറ്റപ്പെടുത്തി. 18 ശതമാനം ജിഎസ്ടി, കോർപ്പറേഷന്റെ 12 ശതമാനം വിനോദ നികുതി, ബുക്കിംഗ് ചാർജ് എന്നിവ കൂടിയാകുമ്പോൾ മിനിമം ടിക്കറ്റ് നിരക്ക് 1,445 രൂപയായും ലോവർ ടയർ നിരക്ക്…
ന്യൂഡല്‍ഹി: 5ജി സേവനത്തിന് തുടക്കമിടാനൊരുങ്ങി ബിഎസ്എൻഎൽ. 2024 ഏപ്രിലോടെ ബിഎസ്എൻഎൽ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 4ജി നെറ്റ് വർക്ക് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ബിഎസ്എൻഎൽ 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും. ബിഎസ്എൻഎല്ലിൽ 4ജി നെറ്റ് വർക്ക് ആരംഭിക്കുന്നതിന് ടിസിഎസും സി-ഡോട്ടും ഒരുമിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഒഡീഷയിൽ എയർടെൽ, ജിയോ 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്യവെയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒഡീഷയിലുടനീളം ബിഎസ്എൻഎൽ 5ജി സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. “ബിഎസ്എൻഎല്ലിന്‍റെ സേവനങ്ങൾ കാര്യക്ഷമമാക്കാൻ മോദി സർക്കാർ 5,600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒഡീഷയിലെ 100 ഗ്രാമങ്ങളിൽ 4 ജി സേവനങ്ങൾക്കായി 100 ടവറുകൾ ആരംഭിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റ് 15 ഓടെ 7,500 ഗ്രാമങ്ങളിലേക്ക് 4ജി സേവനങ്ങൾക്കായി 5,500 മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്,” മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: ദേശീയ സംരക്ഷിത പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിയ വിധിയിൽ ഇളവ് തേടിയുള്ള കേന്ദ്ര സർക്കാരിൻ്റെ ഹർജിയിൽ കക്ഷി ചേരാൻ കേരളം സുപ്രീം കോടതിയിൽ അപേക്ഷ നൽകി. കരട്, അന്തിമ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച പ്രദേശങ്ങളെ ബഫർ സോൺ വിധി നടപ്പാക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്‍റെ നീക്കം. 17 വന്യജീവി സങ്കേതങ്ങളുടേയും 6 ദേശീയ സംരക്ഷിത പാർക്കുകളുടേയും ബഫർ സോൺ സംബന്ധിച്ച ശുപാർശ കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ പെരിയാർ ദേശീയോദ്യാനവും പെരിയാർ വന്യജീവി സങ്കേതവും ഒഴികെ മറ്റെല്ലായിടത്തും കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 23 സംരക്ഷിത പ്രദേശങ്ങൾക്ക് ഇളവ് നൽകണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ബഫർ സോൺ നിർബന്ധമാക്കി ജൂണ് മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി ജനുവരി 11ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് ബി.ആർ. ഗവായ്…
അറസ്റ്റ് നിയമ വിരുദ്ധം; ചന്ദ കൊച്ചാറിനും ദീപക് കൊച്ചാറിനും വായ്പാ തട്ടിപ്പ് കേസിൽ ജാമ്യം
മുംബൈ: ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനും വായ്പാ തട്ടിപ്പ് കേസിൽ ജാമ്യം. ഇരുവരുടെയും അറസ്റ്റ് നിയമപരമല്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. ചന്ദ കൊച്ചാർ ബാങ്കിന്‍റെ മേധാവിയായിരുന്നപ്പോൾ വീഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപയുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഡിസംബർ 23നാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. എന്നാൽ അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്ന ഇരുവരുടെയും വാദം ബോംബെ ഹൈക്കോടതി അംഗീകരിച്ചു. അന്വേഷണം നടത്താൻ നിയമത്തിലെ സെക്ഷൻ 17 എ പ്രകാരമുള്ള അനുമതി നിർബന്ധമാണെന്നും അത് സിബിഐക്ക് ലഭിച്ചിട്ടില്ലെന്നും ചന്ദ കൊച്ചാറും ദീപക് കൊച്ചാറും കോടതിയെ അറിയിച്ചു. വീഡിയോകോൺ ഗ്രൂപ്പ് സിഇഒ വേണുഗോപാൽ ധൂത്, ദീപക് കൊച്ചാറിന്‍റെ നിയന്ത്രണത്തിലുള്ള ന്യൂപവർ റിന്യൂവബിൾസ് (എൻആർഎൽ), സുപ്രീം എനർജി, വീഡിയോകോൺ ഇന്‍റർനാഷണൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. വീഡിയോകോൺ ഗ്രൂപ്പിന് 2012 ൽ 3,250 കോടി രൂപ…
44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മസ്ക് കമ്പനിയുടെ 70 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വലിയ വിവാദത്തിന് തിരികൊളുത്തിയ ഈ നീക്കത്തിന് പിന്നാലെ മസ്ക് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുൻ ജീവനക്കാർ രംഗത്തെത്തിയിരിക്കുകയാണ്. പിരിച്ചുവിട്ട ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം മസ്ക് വാഗ്ദാനം ചെയ്തിരുന്നു. പിരിച്ചുവിട്ട് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് നഷ്ടപരിഹാരമായി അനുവദിച്ച തുക അവരിൽ ചിലർക്കെങ്കിലും ലഭിച്ചത്. എന്നാൽ, മസ്ക് വാഗ്ദാനം ചെയ്ത മൂന്ന് മാസത്തെ ശമ്പളത്തിന് പകരം, ഒരു മാസത്തെ ശമ്പളം മാത്രമാണ് തങ്ങൾക്ക് നൽകിയതെന്ന് ജീവനക്കാർ ആരോപിച്ചു. ഇതു സംബന്ധിച്ച ഇ-മെയിലുകൾ സ്പാം ഫോൾഡറുകളിലാണ് ലഭിച്ചതെന്നും ജീവനക്കാർ വെളിപ്പെടുത്തി. അതേസമയം, ജീവനക്കാർക്ക് അവരുടെ പ്രോറേറ്റഡ് പെർഫോമൻസ് ബോണസും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ട്.
കൊച്ചി: തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് ഇൻവെസ്റ്റ്മെന്‍റ് തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണ കലൂരിലെ ഫ്ളാറ്റിൽ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാൻ പൊലീസ് സംഘം ഫ്ലാറ്റിലെത്തിയപ്പോൾ മറ്റൊരു ലിഫ്റ്റ് വഴി ഇയാൾ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതേസമയം പ്രവീൺ റാണയുടെ നാല് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കലൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. പ്രവീൺ റാണ എന്ന കെ.പി.പ്രവീൺ സേഫ് ആൻഡ് സ്ട്രോങ്ങ് എന്ന കമ്പനിയുടെ പേരിൽ വൻ പലിശയും ലാഭവും വാഗ്ദാനം ചെയ്താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. നിലവിൽ തൃശൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 24 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് കേസെടുത്തതോടെ പ്രവീൺ ഒളിവിൽ പോവുകയായിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം മൊബൈൽ ഷോപ്പ് നടത്തിയിരുന്ന കെ.പി.പ്രവീൺ പിന്നീട് പ്രവീൺ റാണയായി. കേരളത്തിന് പുറത്തുള്ള പൂട്ടിപ്പോയ ബിസിനസുകൾ ഏറ്റെടുത്ത് നടത്തുകയായിരുന്നു ആദ്യം. പിന്നീട് കർണാടകയിലും തമിഴ്നാട്ടിലും പബ്ബുകൾ തുറന്നു. ഇതിനിടയിൽ കേരളത്തിലേക്ക് മടങ്ങിയെത്തിയ…
പട്‌ന: മദ്യലഹരിയിൽ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് പിന്നാലെ ഡൽഹി-പട്ന ഇൻഡിഗോ വിമാനത്തിലും സമാനമായ സംഭവം. മദ്യലഹരിയിൽ വിമാനത്തിൽ കയറുകയും വീണ്ടും മദ്യപിക്കുകയും ചെയ്ത രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആഭ്യന്തര സർവീസുകളിൽ മദ്യം നിരോധിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് മദ്യം കഴിച്ച ശേഷം വിമാനത്തിൽ കയറിയ യാത്രക്കാർ 80 മിനിറ്റ് നീണ്ട യാത്രയ്ക്കിടെ വീണ്ടും വിമാനത്തിനുള്ളിൽ വെച്ച് മദ്യപിച്ചു. തുടർന്ന് ജീവനക്കാർ എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിച്ചു. പട്ന വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ ഇവരെ സിഐഎസ്എഫ് അറസ്റ്റ് ചെയ്യുകയും പിന്നീട് എയർപോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു.
ഭക്ഷണത്തിൻ്റെ പേരിൽ ഭിന്നിപ്പുണ്ടാക്കിയതിൽ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിന്: കെ പി എ മജീദ്
കോഴിക്കോട്: സ്കൂൾ കലോത്സവങ്ങളിൽ മാംസാഹാരം വിതരണം ചെയ്യുന്നത് അപ്രായോഗികമാണെന്ന് മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെപിഎ മജീദ്. ഭക്ഷണത്തിൻ്റെ പേരിൽ ഭിന്നിപ്പുണ്ടാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാം. അതേസമയം, നോൺ വെജിറ്റേറിയനോട് താൽപ്പര്യമില്ലാത്തവർ ഉണ്ടാകും. ഇത് കണക്കാക്കിയാണ് കാലങ്ങളായി കലോത്സവത്തിന് ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ ഇപ്പോൾ രണ്ടായി വിഭജിക്കേണ്ട ആവശ്യമില്ല. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ചര്‍ച്ചക്ക് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർധിച്ചത്. ശനിയാഴ്ച പവന് 320 രൂപയുടെ വർധനവുണ്ടായിരുന്നു. സംസ്ഥാനത്ത് 41,000 രൂപയ്ക്ക് മുകളിലാണ് സ്വർണ വില. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 41,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 30 രൂപ കൂടി. ശനിയാഴ്ച പവന് 40 രൂപയാണ് കൂടിയത്. ഇന്നത്തെ വിപണി വില 5160 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 25 രൂപ കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4265 രൂപയാണ്.
