ജിദ്ദ: ഹജ്ജ്, ഉംറ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനായി നേരത്തെ ആരംഭിച്ച ‘ഇഅ്തമർനാ’ ആപ്ലിക്കേഷൻ റദ്ദാക്കാൻ ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചു. പകരം, ആ സേവനങ്ങളെല്ലാം ‘നുസ്ക്’ ആപ്പിലേക്ക് മാറ്റി. തീർത്ഥാടകർക്ക് പ്രക്രിയ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.
‘നുസ്ക്’ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.
കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി 2020 സെപ്റ്റംബർ 27നാണ് ഹജ്ജ്, ഉംറ മന്ത്രാലയം ‘ഇഅ്തമർനാ’ ആപ്ലിക്കേഷൻ പുറത്തിറക്കിയത്.