- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
വാഷിങ്ടൺ: ചൈന, ജപ്പാൻ, അമേരിക്ക എന്നിവയുൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പലയിടത്തും പുതിയ വകഭേദങ്ങൾ ആണ് വ്യാപനത്തിന് കാരണമായിരിക്കുന്നത്. എക്സ്ബിബി.1.5 എന്ന പുതിയ വകഭേദമാണ് യുഎസിൽ കോവിഡ് തീവ്രവ്യാപനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ മാസ്കുകളുടെ ഉപയോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വീണ്ടും നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ദീർഘദൂര വിമാനയാത്രകൾ ചെയ്യുന്നവരോട് മാസ്ക് ധരിക്കാൻ രാജ്യങ്ങൾ നിർദ്ദേശം നൽകണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞു. അമേരിക്കയിലടക്കം പുതിയ ഒമൈക്രോൺ വകഭേദങ്ങൾ അതിവേഗം വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണിത്. നിലവിൽ യൂറോപ്പിൽ എക്സ്ബിബി.1.5 വകഭേദം കുറവാണെങ്കിലും നിരക്ക് വർദ്ധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കോവിഡിന്‍റെ വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ എല്ലാവരും ഈ നിർദ്ദേശം പാലിക്കുന്നത് അഭികാമ്യമെന്ന് യൂറോപ്പിലെ മുതിർന്ന എമർജൻസി ഓഫീസറായ കാതറിൻ സ്മോൾവുഡ് പറഞ്ഞു. അമേരിക്കയിലെ നിലവിലെ കോവിഡ് -19 വ്യാപനത്തിന്‍റെ 27.6 ശതമാനവും എക്സ്ബിബി.1.5 വകഭേദമാണ്. ബിഎഫ് 7, എക്സ്ബിബി.1.5 തുടങ്ങിയ വകഭേദങ്ങളാണ് ചൈന, ജപ്പാൻ തുടങ്ങിയ…
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ആക്രമണം. കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശ കാര്യ മന്ത്രാലയത്തിലേക്ക് നുഴഞ്ഞുകയറാനായിരുന്നു അക്രമിയുടെ പദ്ധതിയെന്ന് താലിബാൻ സർക്കാരിലെ വാർത്താവിനിമയ മന്ത്രാലയത്തിന്‍റെ വക്താവ് ഉസ്താദ് ഫരീദുൻ പറഞ്ഞു. ഈ നീക്കം പരാജയപ്പെട്ടപ്പോൾ മന്ത്രാലയത്തിന് പുറത്ത് ചാവേർ സ്ഫോടനം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് ആക്രമണമുണ്ടായത്. താലിബാൻ നേതാക്കളുമായി ചൈനീസ് പ്രതിനിധി സംഘം ചർച്ച നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കാബൂൾ പൊലീസ് മേധാവിയുടെ വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. മാധ്യമപ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കോഴിക്കോട്: ജിയോയും എയർടെലും രാജ്യത്തുടനീളം മത്സരിച്ച് 5 ജി അവതരിപ്പിക്കുകയാണ്. കേരളത്തിൽ തൃശൂർ, കോഴിക്കോട് നഗരപരിധികളിൽ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി. ഗുരുവായൂർ ക്ഷേത്രപരിസരത്തും സേവനം ലഭ്യമാകും. ജിയോ വെൽക്കം ഓഫറിന്‍റെ ഭാഗമായി ഇപ്പോൾ പരിധിയില്ലാത്ത 5 ജി ഡാറ്റ കാര്യമായ ചെലവില്ലാതെ ലഭിക്കും. ജിയോ ഉപയോക്താക്കൾക്ക് 5 ജി ലഭിക്കുന്നതിന് അവരുടെ സിം കാർഡ് മാറ്റേണ്ടതില്ല. നിങ്ങളുടെ ഫോൺ 5G സപ്പോർട്ടീവ് ആയിരിക്കണം എന്ന് മാത്രം. കൂടാതെ ഫോണിന് പോസ്റ്റ്പെയ്ഡ് കണക്ഷൻ അല്ലെങ്കിൽ 239 രൂപയോ അതിൽ കൂടുതലോ ഉള്ള അടിസ്ഥാന പ്രീപെയ്ഡ് റീചാർജ് ഉണ്ടായിരിക്കണം. 700, 3500, 26 എന്നീ 5 സ്പെക്‌ട്രം ബാൻഡുകളാണ് ജിയോക്കുള്ളത്. തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി കാരിയർ അഗ്രഗേഷനും ജിയോ 5ജി പിന്തുണയ്ക്കുന്നു.
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് സമാന ചിന്താഗതിക്കാരായ 21 രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചു. ഈ മാസം 30ന് ശ്രീനഗറിൽ ഭാരത് ജോഡോ യാത്ര സമാപിക്കും. ഐക്യത്തിന്‍റെയും സമത്വത്തിന്‍റെയും സന്ദേശം ശക്തിപ്പെടുത്തുന്നതിനായി 21 രാഷ്ട്രീയ പാർട്ടികളെ സമാപന സമ്മേളനത്തിലേക്ക് കോൺഗ്രസ് നേതൃത്വം ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഈ പാർട്ടികളുടെ പ്രസിഡന്‍റുമാർക്ക് കത്തയച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശാണ് കത്ത് ട്വീറ്റ് ചെയ്തത്. തൃണമൂൽ കോൺഗ്രസ്, സി.പി.എം, നിതീഷ് കുമാറിന്‍റെ ജനതാദൾ (യുണൈറ്റഡ്), ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാർട്ടി, ലാലു പ്രസാദ് യാദവിന്‍റെ രാഷ്ട്രീയ ജനതാദൾ, അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടി, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി തുടങ്ങിയ പാർട്ടികളെയാണ് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലിരിക്കുന്ന ആം ആദ്മി പാർട്ടിയെ ക്ഷണിതാക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചൈനയിൽ കൊവിഡ് പടരുന്നതിനാൽ ഭാരത്…
വൈപ്പിൻ : പ്രിയപ്പെട്ട ടീച്ചറുടെയും, സുമനസ്സുകളുടെയും കാരുണ്യത്തിൽ ആഗ്രഹ പ്രകാരം കുളിമുറി ലഭിച്ച വിദ്യാർത്ഥിനിയുടെ വീട്ടിൽ ഇനി വൈദ്യുതിയും എത്തും. നീറിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊർജ്ജം വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി വയറിംഗ് ജോലി പൂർത്തിയാക്കി സ്വിച്ച് ഓൺ കർമ്മം നടന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കടലാസിൽ എഴുതി ടീച്ചറെ അറിയിച്ച ഏഴാം ക്ലാസ്സുകാരിയുടെ കഥ മാധ്യമ ശ്രദ്ധ നേടിയതോടെ കുട്ടിയുടെ, ആഗ്രഹം സഫലമാകുന്നതിനായ് സഹായഹസ്തങ്ങൾ എത്തിയിരുന്നു. ഊർജ്ജം വെൽഫെയർ സൊസൈറ്റി ചെയർ പേഴ്‌സൺ ജാസ്മിൻ നാസറിന്റെ നേതൃത്വത്തിലാണ് വീട്ടിൽ സൗജന്യ വൈദ്യുതി കണക്ഷൻ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. കോ ഓർഡിനേറ്റർമാരായ ലാൻസൺ ചെമ്മാശ്ശേരി, കെ.ജെ. ആന്റോ, സൂപ്പർവൈസർ ഷഹനാസ്, ജോസഫ് നീറിക്കോട് എന്നിവർ ജോലികൾക്ക് വേണ്ട നേതൃത്വം നൽകി.
കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനെതിരായ സിംഗിൾ ബെഞ്ച് വിധിക്കെതിരെ പ്രിയ വർഗീസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറെ നിയമിക്കുന്നതിന് ആവശ്യമായ അധ്യാപന പരിചയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് ഇല്ലെന്ന് നവംബർ 16ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് അപ്പീൽ. “സിംഗിൾ ബെഞ്ച് വിധി നിയമപരമല്ല. അധ്യാപന അനുഭവം വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ച് പരാജയപ്പെട്ടു. എനിക്ക് 11 വർഷവും 20 ദിവസവും അധ്യാപന പരിചയമുണ്ട്. അധ്യാപനം സ്റ്റുഡന്‍റ് സർവീസ് ഡയറക്ടറുടെ ഉത്തരവാദിത്തമല്ലെന്ന കണ്ടെത്തൽ തെറ്റാണ്. അധ്യാപനം നാലു ചുവരുകൾക്കുള്ളിൽ പഠിപ്പിക്കലാണെന്ന് ജഡ്ജി അനുമാനിച്ചു. യു.ജി.സി ചട്ടപ്രകാരം നിയമനത്തിന് അർഹതയുണ്ടെന്ന്” പ്രിയ വർഗീസ് അപ്പീലിൽ പറഞ്ഞു. നിലവിൽ ഒന്നാം റാങ്കുകാരിയായ പ്രിയ ലിസ്റ്റിൽ തുടരേണ്ടതുണ്ടോ എന്നു യോഗ്യതയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിച്ച് സർവകലാശാല തീരുമാനമെടുക്കണം. പരിശോധന പൂർത്തിയാക്കി ലിസ്റ്റ് പരിഷ്കരിച്ച ശേഷം തുടർനടപടി സ്വീകരിച്ചാൽ മതിയെന്നു കോടതി നിർദേശിച്ചു. ലിസ്റ്റിൽ രണ്ടാം…
കോയമ്പത്തൂര്‍: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ അറസ്റ്റിലായി. തൃശ്ശൂർ പൊലീസിനെ വെട്ടിച്ച് കൊച്ചിയിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പ് എറണാകുളത്ത് താമസിച്ചിരുന്ന ചിലവന്നൂരിലെ ഫ്ളാറ്റിൽ തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം എത്തിയതോടെയാണ് ഇയാൾ രക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവീൺ റാണയെ തേടി തൃശൂർ ഈസ്റ്റ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെത്തിയിരുന്നു. കൊച്ചി സിറ്റി പൊലീസിനെ അറിയിക്കാതെയാണ് ഇവരുടെ പരിശോധന നടത്തിയത്. പ്രവീണിന്‍റെ ഫ്ലാറ്റിലേക്കുള്ള ലിഫ്റ്റിൽ പൊലീസ് സംഘം കയറിയപ്പോൾ ഇയാൾ മറ്റൊരു ലിഫ്റ്റിൽ പുറത്തിറങ്ങി. രക്ഷപ്പെട്ട റാണ കാറിൽ ചാലക്കുടിയിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. ഇയാൾ ഫ്ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. എന്നാൽ ചാലക്കുടിയിൽ വാഹനം പൊലീസ് തടഞ്ഞപ്പോൾ പ്രവീൺ അതിലുണ്ടായിരുന്നില്ല. പ്രവീണിന് കൊച്ചിയിൽ വൻ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് വിവരം. കൊച്ചിയിലെ വിവാദ ബാർ ഹോട്ടലിൽ ഇയാൾക്ക്…
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യാൻ തീരുമാനം. ഗുണനിലവാരം ഉറപ്പാക്കിയ റാഗി കർണാടകയിലെ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് കൊണ്ടുവന്ന് ഒരു കിലോ പാക്കറ്റുകളിൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. 687 മെട്രിക് ടൺ സാനിറ്റൈസ് ചെയ്ത റാഗിയാണ് സംസ്ഥാനത്ത് എത്തിക്കുക. ആദ്യഘട്ടത്തിൽ ഒരു പഞ്ചായത്തിൽ ഒരു റേഷൻകട വഴി ആയിരിക്കും റാഗി വിതരണം ചെയ്യുക. അരിയും ഗോതമ്പും പ്രധാന ഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷമായിരിക്കും വിതരണം വ്യാപിപ്പിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ കൂടുതൽ റേഷൻ കടകൾ വഴിയും റാഗി വിതരണം ചെയ്യും. സംസ്ഥാനത്തിന് ഗോതമ്പ് അനുവദിച്ച അതേ നിരക്കിൽ കേന്ദ്രം റാഗിയും നൽകും.
ദോഹ: സംഗീത വിരുന്നും തത്സമയ വിനോദ പരിപാടികളുമായി ഖത്തർ ബലൂൺ ഫെസ്റ്റിവൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. ജനുവരി 19 മുതൽ 28 വരെ പഴയ ദോഹ തുറമുഖത്ത് നടക്കുന്ന ഫെസ്റ്റിവലിൽ ആകാശത്ത് 50 ഹോട്ട് എയർ ബലൂണുകൾ സൃഷ്ടിക്കുന്ന വിസ്മയകരമായ കാഴ്ചകളും ഉണ്ടാകും. ബലൂൺ ഫെസ്റ്റിവലിൽ എത്തുന്ന പ്രാദേശിക, അന്തർദ്ദേശീയ സന്ദർശകർക്കായി 10 ദിവസത്തെ ശ്രദ്ധേയമായ പരിപാടിയാണ് അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികൾക്ക് ഇൻഫ്‌ളേറ്റബിൾ കളിപ്പാട്ടങ്ങളും ഉണ്ടായിരിക്കും. പ്രാദേശികവും അന്തർദ്ദേശീയവുമായ രുചികൾ ഉപയോഗിച്ച് ഫുഡ് കിയോസ്കുകളും സജീവമാക്കും. ഈ വർഷത്തെ മേളയ്ക്ക് പ്രത്യേകതകളുണ്ട്. ആസ്പയർ പാർക്കിന് പകരം പഴയ ദോഹ തുറമുഖമായിരിക്കും ഇത്തവണത്തെ വേദി. മുൻ വർഷങ്ങളെക്കാൾ കൂടുതൽ ഹോട്ട് എയർ ബലൂണുകളും ഉണ്ട്. ഉച്ചതിരിഞ്ഞും രാത്രിയിലും ഭീമൻ പട്ടങ്ങളുടെ പ്രദർശനവും ഉണ്ട്. പ്രതിദിനം 4000-5000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. കപ്പൽ ടൂറിസം സീസൺ പുരോഗമിക്കുമ്പോൾ, ബലൂൺ ഫെസ്റ്റിവൽ രാജ്യത്ത് എത്തുന്ന നാവികർക്ക് മികച്ച ദൃശ്യ വിരുന്നും നൽകും.
തിരുവനന്തപുരം: ലിംഗഭേദമന്യേ എല്ലാ അധ്യാപകരെയും ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ്. അധ്യാപകരോടുള്ള ആദരസൂചകമായി അഭിസംബോധന ചെയ്യാവുന്ന ഉചിതമായ പദമാണ് ടീച്ചർ. ടീച്ചർ വിളിയിലൂടെ സമത്വം നിലനിർത്താനും കുട്ടികളോടുള്ള അടുപ്പം വർധിപ്പിക്കാനും സ്നേഹപൂർണമായ സുരക്ഷിതത്വം അനുഭവിക്കാനും കഴിയുമെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി മനോജ് കുമാർ, സി വിജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് പറയുന്നു. സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ എന്ന പദത്തിനോ ആശയത്തിനോ തുല്യമാകില്ലെന്നാണ് കമ്മിഷന്‍റെ അഭിപ്രായം. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇത് നടപ്പിലാക്കാൻ ബാലാവകാശ കമ്മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
