- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കോഴിക്കോട് ഒരു സ്വകാര്യ ഫ്ളാറ്റിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് മൂന്ന് ദിവസം മുമ്പാണ് യുവതി പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. ജ്യൂസിൽ മയക്കുമരുന്ന് നൽകിയാണ് പീഡനം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഫറോക്ക് എസിപിക്കാണ് അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ ഒളിവിലാണ്. പെൺകുട്ടിയെ പരിചയമുള്ള ആളുകളാണ് കസ്റ്റഡിയിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞനും കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്‍റെ (സിഎസ്ഐആർ) ഡയറക്ടറുമായിരുന്ന ഡോ. എ.ഡി ദാമോദരൻ (87) അന്തരിച്ചു. ഇ.എം.എസിന്‍റെ മകളായ ഡോ.ഇ.എം.മാലതിയാണ് ഭാര്യ. ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. ഭാഭാ അറ്റോമിക് റിസർച്ച് സെന്‍ററിലായിരുന്നു അദ്ദേഹം ആദ്യം ജോലി ചെയ്തിരുന്നത്. കെൽട്രോണിന്‍റെ ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വടക്കാഞ്ചേരി ആലത്തൂർ മന കുടുംബാംഗമാണ്. മക്കൾ: ഹരീഷ് ദാമോദരൻ (എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ് റൂറൽ അഫയേഴ്സ്, ന്യൂഡൽഹി). സുമംഗല ദാമോദരൻ (പ്രൊഫസർ ഓഫ് ഇക്കണോമിക്സ്, അംബേദ്കർ യൂണിവേഴ്സിറ്റി, ഡൽഹി).
കുവൈത്ത് സിറ്റി: ഒമൈക്രോൺ ഉപവകഭേദമായ എക്സ്.ബി.ബി- 1.5 കഴിഞ്ഞ ദിവസം കുവൈത്തിൽ സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ജനങ്ങൾ പാലിക്കേണ്ട മുൻകരുതൽ നിർദേശങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. പുതിയ കോവിഡ് സാഹചര്യത്തിൽ എങ്ങനെ ജാഗ്രത പുലർത്തണമെന്നും പുതിയ കോവിഡ് വകഭേദത്തിന്‍റെ വ്യാപന ക്ഷമതയെക്കുറിച്ചും പ്രിവന്റ്റീവ് ഹെൽത്ത് ഡോക്ടർ അബ്ദുള്ള ബെഹ്ബെഹാനി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എക്സ്.ബി.ബി.1.5 അതിവേഗം വ്യാപിക്കുകയും എളുപ്പത്തിൽ പകരുകയും ചെയ്യം. ഈ പ്രത്യേക വിഭാഗം വൈറസുകൾക്ക് രോഗബാധിതരുടെ രോഗപ്രതിരോധ സംവിധാനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കഴിവുണ്ട്. അതിനാൽ, മുൻകാലങ്ങളിൽ കോവിഡിന്‍റെ മറ്റ് വകഭേദങ്ങൾ ബാധിച്ചവർക്കും ഈ പുതിയ വകഭേദം വീണ്ടും ബാധിക്കാൻ സാധ്യതയുണ്ട്. ജലദോഷം, തുമ്മൽ, ശരീരവേദന, തൊണ്ടവേദന തുടങ്ങിയ ശൈത്യകാല രോഗങ്ങളുടെ ലക്ഷണങ്ങളാണ് ഈ വകഭേദത്തിനുമുള്ളതെന്ന് ബെഹ്ബെഹാനി വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം നടത്തിയ വിജയകരമായ എപ്പിഡെമിയോളജിക്കൽ നിരീക്ഷണത്തിന്‍റെ ഫലമായാണ് രാജ്യത്ത് ഈ വകഭേദത്തെ വേഗത്തിൽ കണ്ടെത്തിയത്. വരും ദിവസങ്ങളിൽ, ഈ വകഭേദം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് വ്യാപിക്കാനും വലിയ പ്രതിസന്ധി സൃഷ്ടിക്കാനും സാധ്യതയുണ്ട്.…
കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്‍റെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച് ബന്ധുക്കൾ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളൂവെന്ന് തോമസിന്‍റെ സഹോദരങ്ങളായ സണ്ണിയും ആന്‍റണിയും വ്യക്തമാക്കി. കൂടുതൽ നഷ്ടപരിഹാരം, കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി, കടുവയെ വെടിവച്ച് കൊല്ലുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങൾ. അതേസമയം കടുവയെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്. ആദ്യഘട്ടത്തിൽ നാല് ഗ്രൂപ്പുകളിലായി 30 പേരാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ രാത്രി കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് കുങ്കിയാനയെയും വെള്ളാരംകുന്നിൽ എത്തിച്ചിട്ടുണ്ട്. കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മയക്കുവെടി വെച്ച് പിടിക്കാനാണ് ശ്രമം. വിവിധ സ്ഥലങ്ങളിൽ എട്ട് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിക്ഷേധിച്ച് മാനന്തവാടി താലൂക്കിൽ ഇന്ന് യു.ഡി.എഫും ബി.ജെ.പിയും ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. കടുവ ശല്യം തുടരുന്ന സാഹചര്യത്തിൽ തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എടവക പഞ്ചായത്തിലെ രണ്ട് സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ന്യൂഡൽഹി: അവശ്യ മരുന്നുകളുടെ വിലയില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വർദ്ധനവിനെ പ്രതിരോധിക്കാനുള്ള കൂടുതല്‍ ഇടപെടലുകളുമായി ദേശീയ ഔഷധവില നിയന്ത്രണ സമിതി. പുതിയ തീരുമാനത്തോടെ നിലവിൽ ലിസ്റ്റിലുള്ള 112 ഇനങ്ങളുടെ വില കുറയും. ക്യാൻസർ മരുന്നായ ട്രാസ്റ്റുസുമാബിന് 17,984 രൂപയാണ് കുറയുക. 16 ഇനങ്ങൾ പുതുതായി നിയന്ത്രണ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ എട്ടെണ്ണത്തിന് നിലവിൽ വിപണിയിൽ ലഭ്യമായതിനേക്കാൾ ഉയർന്ന വിലയാണെന്നും ആരോപണമുണ്ട്. മൊത്തവ്യാപാര വില സൂചിക പ്രകാരം കഴിഞ്ഞ തവണ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളുടെ വില 10 ശതമാനത്തിലധികം കൂടിയിരുന്നു. വലിയ കൊള്ളയാണിതെന്ന ആരോപണം ഉയർന്നിരുന്നെങ്കിലും നിയമപരമായി നിലനിൽക്കുന്നതിനാലാണ് സർക്കാർ മറ്റ് മാർഗങ്ങൾ തേടുന്നത്. ഇതിന്‍റെ ആദ്യപടിയായി പാരസെറ്റമോൾ ഉൾപ്പെടെ 134 ഇനങ്ങളുടെ വില കുറച്ചു. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. ഇതിൽ 128 ഇനങ്ങൾക്ക് പുറമെ 16 ഇനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. നിലവിലുള്ള 112 ഇനങ്ങളുടെയും വില ഗണ്യമായി കുറച്ചിട്ടുണ്ട്. അസ്ഥി പ്രശ്നങ്ങൾക്കുള്ള സോളിഡോണിക് ആസിഡിന്‍റെ വില 4664.74 രൂപയിൽ നിന്ന് 2133.32…
മെൽബൺ: മാർച്ചിൽ നടക്കാനിരുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പിൻമാറി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. താലിബാൻ സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് പിൻമാറ്റമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര യുഎഇയിലാണ് നടക്കേണ്ടിയിരുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നിഷേധിക്കുകയും പാർക്കുകളിലും ജിമ്മുകളിലും അവരെ വിലക്കുകയും ചെയ്ത താലിബാന്‍റെ നടപടികളിൽ പ്രതിഷേധം അറിയിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്, ഓസ്ട്രേലിയൻ സർക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ടൂർണമെന്‍റിൽ നിന്ന് പിൻമാറുന്നുവെന്ന് അറിയിച്ചത്.
ന്യൂയോര്‍ക്ക്: ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക് (78) അന്തരിച്ചു. മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ബ്രിട്ടന്‍ സംഗീതജ്ഞരുടെ വെബ്സൈറ്റ് അറിയിച്ചു . 1960 കളിൽ, ജനപ്രിയ സംഗീത ബാൻഡായ യാർഡ്ബേർഡ്സിലൂടെയാണ് ഗിറ്റാർ മാന്ത്രികനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജെഫ് ബെക്ക് ഗ്രൂപ്പ് എന്ന പേരിൽ ഒരു പുതിയ ബാൻഡ് രൂപീകരിച്ചു. പാശ്ചാത്യ സംഗീതത്തിന്‍റെ ആധുനികവൽക്കരണത്തിനും അദ്ദേഹം സംഭാവനകൾ നൽകി. 1940 കളിൽ ഉയർന്നുവന്ന ജനപ്രിയ സംഗീതശ്രേണി ‘റിഥംസ് ആൻഡ് ബ്ലൂസി’ന്‍റെ വക്താവ് കൂടിയായിരുന്നു ബെക്ക്. 1944-ൽ ഇംഗ്ലണ്ടിൽ ജനിച്ച ബെക്ക് എട്ട് ഗ്രാമി അവാർഡും രണ്ട് റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിം അവാർഡും നേടിയിട്ടുണ്ട്.
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ആലപ്പുഴയിലെ ഗൗരവമേറിയ സംഘടനാ പ്രശ്നങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തേക്കും. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അംഗങ്ങൾ പാർട്ടി വിടുന്നതും ലഹരി മാഫിയ ബന്ധവും ആലപ്പുഴയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. കരുനാഗപ്പള്ളി ലഹരിമരുന്ന് കേസിലെ പ്രതി ഇജാസിനെ പുറത്താക്കുകയും ഏരിയാ കമ്മിറ്റി അംഗം ഷാനവാസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തെറ്റ് തിരുത്തൽ രേഖ നടപ്പാക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ ഉടലെടുത്ത പ്രശ്നങ്ങൾ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. കൂടുതൽ തിരുത്തൽ നടപടികളിലേക്ക് നീങ്ങാൻ സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയേക്കും. കൂടാതെ, എൽഡിഎഫ് നേതൃയോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് എ.കെ.ജി സെന്‍ററിലാണ് യോഗം. സംസ്ഥാനത്തിന്‍റെ വികസനത്തിനായി തയ്യാറാക്കിയ രൂപരേഖയായിരിക്കും യോഗത്തിന്‍റെ പ്രധാന അജണ്ട. രേഖ എല്ലാ ഘടകകക്ഷികൾക്കും നൽകിയിരുന്നു. ഓരോ കക്ഷിയോടും അവരുടെ അഭിപ്രായങ്ങൾ രേഖാമൂലം അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. ബഫർ സോണുമായി ബന്ധപ്പെട്ട ആശങ്കകളും യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.
ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ രാജമൗലിയുടെ ‘ആർ.ആർ.ആർ’, ഷൗനക് സെന്നിന്‍റെ ‘ഓൾ ദാറ്റ് ബ്രീത്ത്സ്’ എന്നീ ചിത്രങ്ങൾ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് (ബാഫ്റ്റ) ചുരുക്കപ്പട്ടികയിൽ ഇടം നേടി. ഇംഗ്ലീഷ് ഇതര ചലച്ചിത്ര മത്സര വിഭാഗത്തിൽ ആർ.ആർ.ആറും ഡോക്യുമെന്‍ററി വിഭാഗത്തിൽ ‘ഓൾ ദാറ്റ് ബ്രീത്ത്സും’ തിരഞ്ഞെടുക്കപ്പെട്ടു. പുരസ്കാരങ്ങൾക്കായുള്ള അന്തിമ നാമനിർദ്ദേശ പട്ടിക ഈ മാസം 19ന് പ്രഖ്യാപിക്കും. ഫെബ്രുവരി 19ന് ലണ്ടനിലെ സൗത്ത്ബാങ്ക് സെന്‍ററിലെ റോയൽ ഫെസ്റ്റിവൽ ഹാളിലാണ് അവാർഡ് ദാന ചടങ്ങ്. ആർ.ആർ.ആറിനെ ഓസ്കാർ പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോൾഡൻ ഗ്ലോബ് 2022 ലെ ഒറിജിനൽ ഗാന വിഭാഗത്തിലാണ് ആർ.ആർ.ആറിലെ ‘നാട്ടുനാട്ട്’ എന്ന ഗാനത്തിന് അവാർഡ് ലഭിച്ചത്. ആർ.ആർ.ആറിനെ പ്രതിനിധീകരിച്ച് സംഗീത സംവിധായകൻ എം എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങി. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ലാണ് എ ആർ റഹ്മാന് പുരസ്കാരം ലഭിച്ചത്. ഡാനി ബോയൽ സംവിധാനം ചെയ്ത സ്ലംഡോഗ് മില്യണയർ എന്ന…
ന്യൂഡൽഹി: ജോഷിമഠിന്‍റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞ് താഴുമെന്ന മുന്നറിയിപ്പ് നൽകി ഐഎസ്ആർഒ. ഭൂമി ഇടിഞ്ഞ് താഴുന്നതിൻ്റെ വേഗത വർദ്ധിക്കുകയാണ്. 2022 ഡിസംബർ 27 മുതൽ ഈ വർഷം ജനുവരി 8 വരെയുള്ള 12 ദിവസത്തിനുള്ളിൽ 5.4 സെന്‍റിമീറ്റർ ഇടിഞ്ഞ് താഴ്ന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്‍റിമീറ്റർ മാത്രം ഇടിഞ്ഞ് താഴ്ന്ന അവസ്ഥയിൽ നിന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഭൂമി താഴ്ന്നതിൻ്റെ വേഗത കൂടിയത്. ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍റർ ജോഷിമഠിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഐഎസ്ആർഒയുടെ കാർട്ടോസാറ്റ്-2എസ് ഉപഗ്രഹമാണ് ചിത്രങ്ങൾ പകർത്തിയത്. സൈന്യത്തിന്‍റെ ഹെലിപാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ ജോഷിമഠിന്‍റെ നഗരഭാഗം മുഴുവൻ താഴുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. ജോഷിമഠ്-ഓലി റോഡും തകരും. വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകൾ ശാസ്ത്രീയ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
