- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
റൂർക്കല: ഒളിമ്പിക്സ് വെങ്കല മെഡൽ വിജയത്തിന്‍റെ തിളക്കത്തിൽ 15-ാമത് ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്പെയിനിനെ നേരിടാൻ ഇന്ത്യ. റൂർക്കേലയിലെ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണി മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും. അർജന്‍റീന-ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ-ഫ്രാൻസ്, ഇംഗ്ലണ്ട്-വെയിൽസ് മത്സരങ്ങളും ഇന്ന് നടക്കും. ഹർമൻപ്രീത് സിംഗിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നിലവിൽ ലോക റാങ്കിംഗിൽ ആറാം സ്ഥാനത്താണ്. ഈ ലോകകപ്പിലെ ശരാശരി പ്രായം കുറഞ്ഞ ടീമുകളിൽ ഒന്നായ സ്പെയിൻ റാങ്കിംഗിൽ ഇന്ത്യയ്ക്ക് പിന്നിലാണെങ്കിലും ലോകകപ്പ് മത്സരങ്ങളിൽ അവർക്ക് മുൻതൂക്കമുണ്ട്. ആറ് തവണ നേർക്കുനേർ വന്നപ്പോൾ സ്പെയിൻ മൂന്ന് തവണ വിജയിച്ചു. ഇന്ത്യ രണ്ടു തവണയും. 2006 ലോകകപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സ്പെയിൻ 1998, 1971 ലോകകപ്പുകളിൽ റണ്ണറപ്പായി. ഇപ്പോൾ നടക്കുന്ന പ്രോ ലീഗ് സീസണിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു. പൂളിൽ വിജയിക്കുന്ന…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്തവണത്തെ ടിക്കറ്റ് നിരക്കെന്നും, ഇനിയും കുറയ്ക്കാനാവില്ലെന്നും അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ). ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന കായിക മന്ത്രി വി അബ്ദുറഹ്മാന്‍റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു കെ.സി.എ ഭാരവാഹികൾ. കെ.സി.എയ്ക്കെതിരെ മന്ത്രി ഉന്നയിച്ച ആരോപണങ്ങൾ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതിനാലാകാമെന്നും അദ്ദേഹവുമായി തർക്കമില്ലെന്നും പ്രസിഡന്‍റ് ജയേഷ് ജോർജും സെക്രട്ടറി എസ് വിനോദ് കുമാറും പറഞ്ഞു. സ്വന്തം സ്റ്റേഡിയമല്ലാത്തതിനാൽ മത്സരം നടത്താൻ വലിയ ചെലവുണ്ട്. ഏകദിനമായിട്ടും സെപ്റ്റംബറിൽ നടന്ന ടി20 മത്സരത്തേക്കാൾ ഇത്തവണ ടിക്കറ്റ് നിരക്കിൽ കുറവുണ്ട്. പരമ്പരയിലെ ആദ്യ മത്സരങ്ങൾ നടന്ന ഗുവാഹത്തിയിലേയും കൊൽക്കത്തയിലേയും ടിക്കറ്റ് നിരക്കിനേക്കാൾ കുറവാണ് തിരുവനന്തപുരത്തെ ടിക്കറ്റ് നിരക്ക്. ക്രിക്കറ്റിനും സ്റ്റേഡിയത്തിനും വേണ്ടി കെ.സി.എ ഒന്നും ചെയ്യുന്നില്ലെന്ന കായിക മന്ത്രിയുടെ പ്രസ്താവന ശരിയല്ല. എന്താണ് ചെയ്യുന്നതെന്ന് അദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. ബിസിസിഐയ്ക്ക് വിശദീകരണം നൽകിയിട്ടുണ്ട്. വിവാദങ്ങൾ ടിക്കറ്റ് വിൽപ്പനയിലെ ഇടിവിന് കാരണമായെന്നും ഭാരവാഹികൾ പറഞ്ഞു.
ചെംസ്‌ഫോഡ്: വിദ്യാർത്ഥികൾ തമ്മിലുള്ള പരസ്പര ആലിംഗനത്തിനും ഹസ്തദാനത്തിനും വിലക്കേർപ്പെടുത്തി ബ്രിട്ടണിലെ സ്‌കൂള്‍. ചെംസ്ഫോർഡിലെ ഹൈലാൻഡ് സ്കൂളാണ് വിചിത്രമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത്, സ്കൂൾ പരിസരത്ത് ഒരു വിധത്തിലും വിദ്യാർത്ഥികൾ പരസ്പരം ശരീരത്തിൽ സ്പർശിക്കരുതെന്ന് നിർദ്ദേശം നൽകി. രക്ഷിതാക്കൾക്ക് അയച്ച കത്തിലാണ് സ്കൂൾ അധികൃതർ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ആലിംഗനം, ഹസ്തദാനം, മർദനം തുടങ്ങിയ ശാരീരിക സമ്പർക്കം സ്കൂളിനുള്ളിൽ അനുവദിക്കില്ലെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്കയച്ച കത്തിൽ പറയുന്നു. കുട്ടികളിൽ യഥാർത്ഥ സൗഹൃദങ്ങൾ ഉണ്ടാകാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ പ്രണയബന്ധങ്ങൾ സ്കൂളിനുള്ളിൽ അനുവദിക്കില്ലെന്നും കത്തിൽ പറയുന്നു. എന്നാൽ, അത്തരം ബന്ധങ്ങൾ മാതാപിതാക്കളുടെ സമ്മതത്തോടെ സ്കൂളിന് പുറത്ത് തുടരാമെന്നും കത്തിൽ പറയുന്നു. സമ്മതത്തോടെയോ അല്ലാതെയോ നിങ്ങളുടെ കുട്ടി സ്കൂളിനുള്ളിൽ ആരെയെങ്കിലും സ്പർശിക്കുകയാണെങ്കിൽ എന്തും സംഭവിക്കാം. ഒരു പക്ഷേ ഇത് മറ്റൊരു വ്യക്തിയിൽ അനുചിതമായ സ്പർശനത്തിനോ അസ്വസ്ഥതയ്ക്കോ പരിക്കിനോ കാരണമായേക്കാമെന്നും കത്തിൽ പറയുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ച് പിടിക്കപ്പെടുന്ന വിദ്യാർത്ഥികളെ സ്കൂൾ സമയം കഴിയുന്നതുവരെ…
കൊച്ചി: കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം പുറപ്പെടാൻ വൈകി. നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനമാണ് വൈകിയത്. എഞ്ചിൻ തകരാറാണ് വിമാനം വൈകാൻ കാരണമെന്ന് എയർലൈൻ യാത്രക്കാരെ അറിയിച്ചു. യാത്രക്കാരെ വിമാനത്തിനുള്ളിൽ പ്രവേശിപ്പിച്ചതിന് ശേഷമായിരുന്നു ഇത്. വിമാനത്തിനുള്ളിലെ ചൂടിൽ യാത്രക്കാർ കുടുങ്ങി. കുഞ്ഞുങ്ങളുമായി എത്തിയ യാത്രക്കാർ കുഞ്ഞുങ്ങൾ കരഞ്ഞതോടെ കരച്ചിലടക്കാൻ പാടുപെട്ടു. ഇന്ന് രാവിലെ 9.50ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 12 മണി കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. എയർ ഇന്ത്യയുടെ എഐ 133 വിമാനമാണ് വൈകിയത്. യാത്രക്കാർ വിമാനത്തിൽ തന്നെ തുടർന്നു. തകരാർ പരിഹരിച്ചെന്നും വിമാനം ഉടൻ പുറപ്പെടുമെന്നും എയർ ഇന്ത്യ അറിയിച്ചു.
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഢംബര നദീജല ടൂറിസം യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശിലെ വാരണാസിയിൽ നിന്ന് പുറപ്പെടുന്ന എം.വി ഗംഗാ വിലാസ് ക്രൂയിസിലുള്ള യാത്ര വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വാരണാസിയിൽ നിന്ന് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലേക്കാണ് 32 സ്വസ് വിനോദ സഞ്ചാരികളുമായുള്ള യാത്ര. അഞ്ച് സംസ്ഥാനങ്ങളിലൂടെയും ബംഗ്ലാദേശിലൂടെയും 3,200 കിലോമീറ്റർ യാത്ര പൂർത്തിയാക്കാൻ 51 ദിവസമെടുക്കും. ഇത്രയും ദിവസം യാത്ര ചെയ്യുന്നതിന് ഒരാൾക്ക് ഏകദേശം 12.5 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതും, നിങ്ങളുടെ ഭാവനയ്ക്ക് അതീതവുമായ ചിലത് ഇന്ത്യയിലുണ്ടെന്ന് യാത്രയ്ക്കായി തയ്യാറെടുക്കുന്ന വിദേശ ടൂറിസ്റ്റുകളോട് പ്രധാനമന്ത്രി പറഞ്ഞു.
തൃശ്ശൂര്‍: സേഫ് ആൻഡ് സ്ട്രോംഗ് ഇൻവെസ്റ്റ്മെന്‍റ് തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണയെ റിമാൻഡ് ചെയ്തു. ഈ മാസം 27 വരെയാണ് റിമാൻഡ് കാലാവധി. 100 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. തൃശൂർ ജില്ലയിൽ 36 കേസുകളാണ് റാണയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃശൂർ സ്വദേശിനി ഹണി തോമസിന്‍റെ പരാതിയിലാണ് റാണയെ അറസ്റ്റ് ചെയ്തത്. പൊള്ളാച്ചി ദേവരായപുരത്ത് കരിങ്കൽ ക്വാറിയിലെ ഷെഡിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് പ്രവീൺ റാണയെ പിടികൂടിയത്. വഞ്ചനാക്കുറ്റത്തിന് പുറമെ ചട്ടവിരുദ്ധ നിക്ഷേപം തടയൽ (ബഡ്സ്) നിയമവും റാണയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലേറെ പരാതികളാണ് പ്രവീൺ റാണയ്ക്കെതിരെ കിട്ടിയിരിക്കുന്നത്. 7.5 ലക്ഷം രൂപ മുതൽ 9.5 ലക്ഷം രൂപ വരെ പ്രവീൺ റാണ തട്ടിയെടുത്തതായി കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഇന്നലെ 5 പരാതികൾ ലഭിച്ചിരുന്നു.
യുഎഇ: യു.എ.ഇ.യിൽ ഇന്ന് (13/01/2023) പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരപ്രദേശങ്ങൾ, പടിഞ്ഞാറൻ പ്രദേശങ്ങൾ, ദ്വീപുകൾ എന്നിവിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ താപനില 27 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ താപനില 23 ഡിഗ്രി സെൽഷ്യസിലേയ്ക്കും ദുബായിൽ 24 ഡിഗ്രി സെൽഷ്യസിലേയ്ക്കും ഉയരും. എന്നാൽ, അബുദാബിയിൽ താപനില 17 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 15 ഡിഗ്രി സെൽഷ്യസ് വരെയും പർവത പ്രദേശങ്ങളിൽ 4 ഡിഗ്രി സെൽഷ്യസ് വരെയും താഴാം. അബുദാബിയിലെയും ദുബായിലെയും ഈർപ്പം 30 മുതൽ 75 ശതമാനം വരെയാണ്. അറേബ്യൻ ഗൾഫിൽ കടലിലെ സ്ഥിതി പ്രക്ഷുബ്ധമോ ഒമാൻ കടലിൽ മിതമായതോ ആയിരിക്കും.
ഓപ്പോയുടെ പുതിയ എ-സീരീസ് സ്മാർട്ട്ഫോൺ ജനുവരി 16 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഓപ്പോയുടെ എ-സീരീസിന്‍റെ 5ജി സ്മാർട്ട്ഫോണായാണ് ഓപ്പോ എ78 5ജി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എ78 5ജിയുടെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ ഏകദേശം 19,000 രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്‍റെ മോഡൽ നമ്പർ സിപിഎച്ച് 2495 ആണ്. കുറഞ്ഞത് 8 ജിബി റാമെങ്കിലും ഉണ്ടാവുമെന്നാണ് അവകാശവാദം. 4 ജിബി വെർച്വൽ റാം പിന്തുണയും വാഗ്ദാനം ചെയ്യുന്നു. 128 ജിബി ഇന്‍റേണൽ സ്റ്റോറേജിൽ നിന്ന് ഉപയോഗിക്കും. ഫോണിന് ഡൈമെൻസിറ്റി 700 എസ്ഒസി ഉണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഓപ്പോ എ78 5ജിക്ക് 6.6 ഇഞ്ച് എൽസിഡി ഡിസ്പ്ലേ ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 2.2 ജിഗാഹെർട്സ് വരെ വേഗതയുള്ള രണ്ട് എആർഎം കോർട്ടെക്സ്-എ76 കോറുകളും 2 ജിഗാഹെർട്സ് വരെ ക്ലോക്ക് ചെയ്യുന്ന ആറ് പവർ കാര്യക്ഷമമായ കോർട്ടെക്സ്-എ55 കോറുകളും ഇതിനുണ്ട്. ബ്ലൂടൂത്ത്, എൻഎഫ്സി, 5ജി, എൽടിഇ, വൈ-ഫൈ, ജിപിഎസ് തുടങ്ങിയ കണക്ടിവിറ്റി…
കേരള ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട ഗണേഷ് കുമാറിൻ്റെ വിമർശനം; മറുപടിയുമായി രഞ്ജിത്ത്
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ വിമർശനത്തിന് മറുപടിയുമായി അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഗണേഷിന്‍റെ പരാമർശം തെറ്റിദ്ധാരണാജനകമാണെന്നും അത് പറയാൻ പാടില്ലാത്തതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര-ടിവി അവാർഡുകൾ നൽകുക, ചലച്ചിത്ര മേള നടത്തുക എന്നതിലേക്ക് ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ അധഃപതിച്ചുവെന്ന് ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞതിൽ ഖേദമുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് ‘സിനിമയും എഴുത്തും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ അക്കാദമിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചത്. പുതിയതും തുടർന്ന് കൊണ്ടിരിക്കുന്നതുമായ 25 ലധികം പദ്ധതികൾ അക്കാദമി നടപ്പിലാക്കുന്നുണ്ട്. അക്കാദമിയുടെ പ്രവർത്തനത്തിന്‍റെ റിപ്പോർട്ട് പരിശോധിച്ചാൽ അക്കാദമിയിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും. ഈ പ്രവർത്തനങ്ങളെയൊന്നും അപചയം എന്ന പദവുമായി ബന്ധപ്പെടുത്താൻ പാടില്ലായിരുന്നു. കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ ചലചിത്ര അക്കാദമി ആസ്ഥാനം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കണമെന്ന് ഗണേഷിനോട് അഭ്യർത്ഥിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സിനിമകളെയും…
കുവൈറ്റിൽ ആർട്ടിക്കിൾ 24 വിഭാഗത്തിൽപ്പെട്ട വിസ പുതുക്കുന്നത് താത്കാലികമായി നിർത്തിവെച്ചു
കുവൈത്ത് സിറ്റി: കുവൈറ്റിൽ ആർട്ടിക്കിൾ 24 വിഭാഗത്തിൽപ്പെട്ടവരുടെ റെസിഡൻസി രേഖകൾ പുതുക്കുന്നതും പുതിയ വിസ അനുവദിക്കുന്നതും താൽക്കാലികമായി നിർത്തിവെച്ചു. നേരത്തെ, ബിസിനസുകാർ, ബിസിനസ്സ് പങ്കാളികൾ, ആശ്രിത വിസയിൽ കഴിയവെ തടവിന് ശിക്ഷിക്കപ്പെട്ടവരുടെ ഭാര്യമാർ എന്നിവർക്കാണ് ആർട്ടിക്കിൾ 24 പ്രകാരമുള്ള താമസ രേഖകൾ നൽകിയിരുന്നത്. എന്നാൽ, കൃത്രിമ മാർഗങ്ങളിലൂടെ സ്വന്തം സ്പോൺസർഷിപ്പിലൂടെ സ്വന്തമാക്കാൻ കഴിയുന്ന ആർട്ടിക്കിൾ 24 പലരും സ്വന്തമാക്കിയതായി അധികൃതർ കണ്ടെത്തി. 10,000 ത്തോളം പ്രവാസികൾ ഇത്തരത്തിൽ രാജ്യത്തേക്ക് വന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് വിസ വിതരണം താൽക്കാലികമായി നിർത്തി വെച്ചത്. റസിഡൻസി ആൻഡ് നാഷനാലിറ്റി അഫയേഴ്സ് വകുപ്പ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഫവാസ് അൽ മഷാൻ്റെ അനുമതി ലഭിച്ചാലേ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റെസിഡൻസി രേഖ പുതുക്കുകയോ പുതിയ റെസിഡൻസി ഡോക്യുമെന്‍റ് അനുവദിക്കുകയോ ചെയ്യുകയുള്ളൂ. ഇത്തരം സംശയങ്ങളെ തുടർന്ന് ഈ വിഭാഗത്തിൽ ഉൾപ്പെട്ട പ്രവാസികളുടെ ഫയലുകൾ സൂക്ഷ്മമായി പരിശോധിക്കാനാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. ആവശ്യമായ നിബന്ധനകൾ പാലിക്കാതെയോ മന്ത്രിസഭാ തീരുമാനം വ്യക്തമാക്കിയ…
