- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണകാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മരണകാരണം വ്യക്തമാക്കാൻ ദേശീയ തലത്തിലെ വിദഗ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ക്രൈംബ്രാഞ്ച് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. കേസിന്‍റെ ഫയലുകൾ ക്രൈം ബ്രാഞ്ചിന് കൈമാറി. 3 വർഷം മുമ്പാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യമായ അന്വേഷണം നടത്താതെ തെളിയിക്കപ്പെടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകി. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് ദുരൂഹത വർദ്ധിച്ചത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ രംഗത്തെത്തിയതോടെയാണ് കേസിൽ അന്വേഷണം പുനരാരംഭിച്ചത്. സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുന്ന പ്രവണത നയനക്കുണ്ടായിരുന്നുവെന്ന പൊലീസിന്‍റെ കണ്ടെത്തൽ നയനയുടെ സഹോദരൻ മധു തള്ളി. സ്വന്തം ശരീരത്തെ മുറിവേല്പിക്കുന്ന ശീലം നയനയ്ക്ക് ഇല്ലെന്നും മാരകമായ രോഗാവസ്ഥയിലായിരുന്നുവെന്ന് പറഞ്ഞ് പൊലീസ് തെറ്റിദ്ധരിപ്പിച്ചെന്നും മധു ആരോപിച്ചു.
ക്വാലലംപൂർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റൻ ക്വാർട്ടറിൽ ഇന്ത്യയുടെ എച്ച്.എസ് പ്രണോയിക്ക് പരാജയം. ക്വാർട്ടർ ഫൈനലിൽ ജപ്പാന്‍റെ കൊഡായി നറോക്കയോടാണ് പ്രണോയ് തോറ്റത്. സ്കോർ: 16–21, 21–19, 10–21. ഇന്തോനേഷ്യയുടെ ചിക്കോ വരദാവോയെ 21-9, 15-21, 21-16 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പ്രണോയ് ക്വാർട്ടറിലെത്തിയത്. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ് റങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിലെത്തി. വനിതാ ഡബിൾസ് പ്രീക്വാർട്ടറിൽ കേരളത്തിന്‍റെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം പരാജയപ്പെട്ടു.
ന്യൂഡല്‍ഹി: മുസ്ലീം പെണ്‍കുട്ടിക്ക് 16 വയസ് പൂർത്തിയായാൽ മതപരമായ ആചാരപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ മറ്റ് കേസുകളിൽ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 18 വയസിന് താഴെയുള്ള മുസ്ലീം പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ അനുമതി നൽകിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് മുഹമ്മദീയ നിയമപ്രകാരം വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ, 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ വിവാഹം കഴിക്കുന്നത് പോക്സോ നിയമത്തിന്‍റെ ലംഘനമാണെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ വാദിച്ചു. പോക്സോ നിയമപ്രകാരം 18 വയസിൽ താഴെയുള്ളവരെ കുട്ടികളെന്നാണ് നിർവചിക്കുന്നത്. 14 വയസ്സുവരെയുള്ള പെൺകുട്ടികൾ വിവാഹിതരാകുന്നുണ്ടെന്ന് കമ്മീഷന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.…
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസിന്‍റെ ഉൽപാദനവും സംഭരണവും വിൽപ്പനയും നിരോധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എഫ്.എസ്.എസ്.എ നിയമപ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കിൽ പച്ച മുട്ടയിൽ നിന്ന് നിർമ്മിച്ച മയോണൈസ് വളരെ അപകടകരമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, ബേക്കറികൾ, വഴിയോരക്കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പച്ച മുട്ടകൾ കൊണ്ട് നിർമ്മിച്ച മയോണൈസ് ഒഴിവാക്കുന്നതിന് അവർ പൂർണ്ണ പിന്തുണ നൽകിയിരുന്നു. ഇതേതുടർന്നാണ് പച്ച മുട്ടകൊണ്ട് ഉണ്ടാക്കുന്ന മയോണൈസ് ഉടൻ നിരോധിച്ചതെന്നും മന്ത്രി പറഞ്ഞു.
കൊച്ചി: കൊച്ചിയിൽ പോലീസ് നടത്തിയ ഓപ്പറേഷൻ ഓയോ റൂംസ് റെയ്ഡിൽ 12 പേർ അറസ്റ്റിലായി. എം.ഡി.എം.എയും കഞ്ചാവും ഉൾപ്പെടെയുള്ള മയക്കുമരുന്ന് പിടികൂടി. 51 പിടികിട്ടാപ്പുള്ളികളും പിടിയിലായി. ഹോട്ടലുകൾ കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്.
ബോളിവുഡിൽ പുതിയൊരു വിവാഹം നടക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ.രാഹുലും സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയുമാണ് വധൂവരൻമാർ. ജനുവരി 23നാണ് വിവാഹം. ചടങ്ങ് മൂന്ന് ദിവസം നീണ്ടുനിൽക്കും. സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ഡാലയിലെ ഫാം ഹൗസിൽ വച്ചാണ് വിവാഹം നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. സിനിമാ മേഖലയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കൾക്കായി വിരുന്ന് സംഘടിപ്പിക്കും. ജനുവരി 21ന് ചടങ്ങുകൾ ആരംഭിക്കുമെന്ന് സുനിൽ ഷെട്ടിയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. രാഹുലും ആതിയയും ഏറെക്കാലമായി പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ എത്താൻ തുടങ്ങിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉണ്ട്. ഇതിനിടയിൽ രാഹുലും ആതിയയും ഒരു പരസ്യ ക്യാമ്പയിനിലും പങ്കെടുത്തിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് ഇൻസ്പെക്ടർമാർ പ്രതിഷേധവുമായി രംഗത്ത്. ഭക്ഷ്യവിഷബാധ തടയുന്നതിന്‍റെ ഭാഗമായി ഹോട്ടലുകളിലും മറ്റ് സ്ഥലങ്ങളും നടത്തുന്ന പരിശോധനകളിൽ നിന്ന് വിട്ടുനിൽക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ യൂണിയൻ തീരുമാനമെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ പദവിയും ഉത്തരവാദിത്തവും കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസിൽ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ നീക്കം. വിവിധ ചുമതലകളിൽ നിന്ന് മാറ്റിനിർത്തുന്നതായും പരിശോധന നടത്തി നടപടിയെടുക്കാനുള്ള അധികാരം എടുത്തുമാറ്റുന്നതായും ഹെൽത്ത് ഇൻസ്പെക്ടർ യൂണിയൻ പരാതി ഉന്നയിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ പരിശോധനകളിൽ ഭക്ഷ്യ സാമ്പിളുകൾ എടുക്കുന്നതടക്കം അധികാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഗുരുവായൂർ : ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ തന്റെ പ്രായമുള്ള കുട്ടികളുടെ നൃത്താരങ്ങേറ്റം ഇമചിമ്മാതെ നോക്കിനിന്ന 12വയസ്സുകാരി നാടോടി ബാലികയെ സൗജന്യമായി നൃത്തം പഠിപ്പിക്കുമെന്ന് അറിയിച്ച് നർത്തകിയും, നൃത്ത അധ്യാപികയുമായ അരുണ കെ മാരാർ. ക്ഷേത്രത്തിന് സമീപം മാലയും, റിബ്ബണും വിറ്റിരുന്ന രാജസ്ഥാൻ സ്വദേശികളായ സമയ്-പിങ്കി ദമ്പതികളുടെ മകൾ ഹാർത്തി, വേദിയുടെ കൈവരിയിൽ പിടിച്ച് നിന്ന് നൃത്തം അതിന്റെ എല്ലാ രസ ഭാവങ്ങളോടും കൂടെ ആസ്വദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മുഷിഞ്ഞ വസ്ത്രമായിരുന്നതിനാൽ വേദിയിൽ ഇരിക്കാതെ മാറി നിൽക്കുകയായിരുന്നു ഹാർത്തി. എന്നാൽ ഇതിനോടകം അവർ രാജസ്ഥാനിലേക്ക് മടങ്ങിയിരുന്നു. നൃത്തത്തോടുള്ള കുട്ടിയുടെ ഇഷ്ടം വീഡിയോയിൽ നിന്ന് വ്യക്തമാണെന്ന് പറഞ്ഞ അരുണ കെ മാരാർ, ഹാർത്തിയെ നൃത്തത്തിന്റെ ഏതറ്റം വരെയും സൗജന്യമായി പഠിപ്പിക്കാൻ തയ്യാറാണെന്നും അറിയിച്ചു. സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി ശിഷ്യരുള്ള അധ്യാപികയാണ് അവർ. ഹാർത്തിയും കുടുംബവും ഉടനെ ഗുരുവായൂരിലേക്ക് തിരിച്ചെത്തും.
കൊച്ചി: കളമശേരിയിൽ പഴകിയ ഇറച്ചി പിടിച്ചെടുത്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദ്ദേശം നൽകി. സംഭവത്തിൽ കെൽസ കളമശേരി നഗരസഭയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്നലെ കളമശ്ശേരിയിൽ നിന്ന് 500 കിലോയോളം അഴുകിയ കോഴിയിറച്ചിയാണ് പിടികൂടിയത്. നഗരത്തിലെ ഹോട്ടലുകളിൽ ഷവർമയടക്കമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യാനെത്തിച്ചതായിരുന്നു ഇറച്ചി. റെയ്ഡിന് തൊട്ടുമുൻപും കേന്ദ്രത്തിൽ നിന്ന് തട്ടുകടകളിലേക്കും ഹോട്ടലുകളിലേക്കും പഴകിയ ഇറച്ചി എത്തിച്ചതായി കണ്ടെത്തി. പഴകിയ ഇറച്ചി വിൽപ്പന നടത്തിയ മണ്ണാർക്കാട് സ്വദേശി ജുനൈസിന് കളമശ്ശേരി നഗരസഭ നോട്ടീസ് നൽകി. കളമശ്ശേരി കൈപ്പുടമുകളിലെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സുനാമി ഇറച്ചി വിൽപ്പന. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. സുനാമി ഇറച്ചി പിടിച്ചെടുത്തതിനെ തുടർന്ന് കളമശ്ശേരി നഗരസഭാ പരിധിയിൽ ഇന്നലെ വ്യാപകമായി പരിശോധന നടത്തി. കളമശ്ശേരി നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ട്…
സൂറിക്ക്: പോയ വർഷത്തെ മികച്ച പുരുഷ ഫുട്‌ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് 2022 പുരസ്‌കാര പട്ടികയിൽ ലയണൽ മെസി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവർ. അർജന്‍റീനയുടെ ജൂലിയൻ അൽവാരെസ്, മൊറോക്കോയുടെ അഷ്റഫ് ഹക്കീമി, ഇംഗ്ലണ്ടിന്‍റെ ജൂഡ് ബെലിംഗ്ഹാം, ബ്രസീലിന്‍റെ വിനിഷ്യസ് ജൂനിയർ തുടങ്ങിയ യുവതാരങ്ങളും 14 അംഗ പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ലോകകപ്പിൽ സെർബിയയ്ക്കെതിരെ ബ്രസീലിന്‍റെ റിച്ചാർലിസൺ നേടിയ ഗോളും അർജന്‍റീനയ്ക്കെതിരായ ഫൈനലിലെ എംബാപ്പെയുടെ രണ്ടാം ഗോളും മികച്ച ഗോളിനുള്ള പുരസ്കാര പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
