- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കുവൈറ്റ്: ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ ഫോറെക്സ് വിനിമയ നിരക്ക് 81.37 ആയി. അതേസമയം, ഒരു കുവൈറ്റ് ദിനാറിന്‍റെ ഇന്നത്തെ മൂല്യം 266.61 ആണ്. 3.75 ദിനാർ നൽകിയാൽ 1,000 ഇന്ത്യൻ രൂപ ലഭിക്കും.
ഷിംല: ഹിമാചല്‍ പ്രദേശില്‍ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ തീരുമാനം. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം സംബന്ധിച്ച തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കൈക്കൊണ്ടു. ഇക്കാര്യം വിശദമായി പഠിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു പറഞ്ഞു. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധനവകുപ്പ് ചില ആശങ്കകൾ ഉന്നയിച്ചിരുന്നെങ്കിലും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ പെൻഷൻ പദ്ധതിക്ക് കീഴിലുള്ള എല്ലാവർക്കും പഴയ പദ്ധതിയിലേക്ക് മാറാൻ കഴിയുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നത് വോട്ടിന് വേണ്ടിയല്ല. ഹിമാചൽ പ്രദേശിന്‍റെ വികസന ചരിത്രം എഴുതിയ ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പദ്ധതി പുനഃസ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഴയ പെൻഷൻ പദ്ധതിയിലേക്കുള്ള തിരിച്ചുവരവ് കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി…
2023 ൽ തീർച്ചയായും സന്ദർശിക്കേണ്ട 52 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്ത് ന്യൂയോർക്ക് ടൈംസ്. പട്ടികയിൽ കേരളത്തെ പതിമൂന്നാമതായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മനോഹരമായ ബീച്ചുകൾ, കായൽത്തീരങ്ങൾ, രുചികരമായ ഭക്ഷണം, സാംസ്കാരിക തനിമ എന്നിവയാൽ കേരളം പ്രശസ്തമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വൈക്കത്തഷ്ടമി ഉത്സവത്തെക്കുറിച്ചും സർക്കാരിൻ്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയെക്കുറിച്ചും പ്രത്യേക പരാമർശമുണ്ട്. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയ ഏക സംസ്ഥാനമാണ് കേരളം. ഇത് അഭിമാനകരമായ നേട്ടമാണെന്നും കേരള സർക്കാരിൻ്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങളുടെ തുടർച്ചയായ പിന്തുണ പ്രതീക്ഷിക്കുന്നതായും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ന്യൂയോർക്ക് ടൈംസിന്‍റെ ലോക വിനോദ സഞ്ചാര പട്ടികയിൽ കേരളം; സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂയോർക്ക് ടൈംസിന്‍റെ ലോക വിനോദ സഞ്ചാര മേഖലയിലെ പ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഇടം നേടിയിട്ടുണ്ട്. ന്യൂയോർക്ക് ടൈംസിന്‍റെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം. ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ ഉത്സവ സീസണുകളിൽ കേരളം സന്ദർശിക്കാം എന്ന ടാഗ് ലൈനോടെയാണ് ന്യൂയോർക്ക് ടൈംസ് കേരളത്തെ പരിചയപ്പെടുത്തിയത്. കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളെയും ന്യൂയോർക്ക് ടൈംസ് അഭിനന്ദിച്ചത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇത്തരം അംഗീകാരങ്ങൾ കേരളത്തെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്‍റെ ബന്ധുക്കൾ സമരം അവസാനിപ്പിച്ചു. മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ ധാരണയായി. വയനാട് കളക്ടർ എ.ഗീത കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബാംഗത്തിന് വനംവകുപ്പിൽ താൽക്കാലിക ജോലി നൽകും. സ്ഥിരം ജോലിക്ക് സർക്കാരിന് ശുപാർശ നൽകും. മരിച്ച തോമസിന്‍റെ കാര്‍ഷികവായ്പ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കുമെന്നും കളക്ടർ ഉറപ്പ് നൽകി. തൊണ്ടർനാട് പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് (സാലു-50) ആണ് കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെ തറവാട്ടുവീടിന് സമീപത്തെ കൃഷിയിടത്തിൽ വച്ചാണ് തോമസ് ആക്രമിക്കപ്പെട്ടത്.
ന്യൂഡല്‍ഹി: സമൂഹത്തിൽ വിദ്വേഷം പരത്തുന്ന വാര്‍ത്താ ചാനല്‍ അവതാരകര്‍ക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രീം കോടതി. കുറ്റക്കാരായ ആങ്കർമാരെ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രോഗ്രാം കോഡ് ലംഘിക്കുന്ന ചാനലുകളിൽ നിന്ന് കനത്ത പിഴ ഈടാക്കണമെന്നും ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, വിദ്വേഷ പ്രസംഗങ്ങൾ കൈകാര്യം ചെയ്യാൻ ക്രിമിനൽ നടപടിച്ചട്ടത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ദൃശ്യങ്ങളുടെ സാധ്യത ഉപയോഗിച്ച് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് ഒരു വിഭാഗം ചാനലുകൾ ശ്രമിക്കുന്നത്. അജണ്ടകളുമായി പ്രവർത്തിക്കുന്ന ചാനലുകൾ സ്‌തോഭജനകമായി വാർത്തകൾ അവതരിപ്പിക്കാൻ മത്സരിക്കുകയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ചാനലിന്‍റെ അവതാരകർ തന്നെ പ്രശ്‌നക്കാര്‍ ആകുമ്പോള്‍ എന്ത് ചെയ്യാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു. എൻബിഎസ്എ പോലുള്ള സ്ഥാപനങ്ങൾ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. ഇത്തരം സ്ഥാപനങ്ങൾ ഏകപക്ഷീയമായി പ്രവർത്തിക്കരുതെന്നും കോടതി പറഞ്ഞു.
ശ്രീനഗർ: രജൗരി ഭീകരാക്രമണം എൻ.ഐ.എ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ഇന്‍റലിജൻസ് സംവിധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ ഉന്നതതല യോഗവും ചേർന്നു. വിവിധ സൈനിക, അർദ്ധസൈനിക വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. രജൗരിയിൽ സംഭവിച്ചത് ദൗർഭാഗ്യകരമാണെന്നും എന്നാൽ ജനങ്ങൾ അസാധാരണമായ ധൈര്യം കാണിച്ചുവെന്നും അമിത് ഷാ പറഞ്ഞു. പോലീസിന് പുറമെ രജൗരിയിലെ ഭീകരാക്രമണത്തിൽ എൻഐഎയും അന്വേഷിക്കും. 370-ാം വകുപ്പ് എടുത്തു കളഞ്ഞ ശേഷം കശ്മീരിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞതായും അമിത് ഷാ പറഞ്ഞു.
ദുബായ്: ലോകത്തിലെ ആദ്യ 3ഡി പ്രിന്റഡ് മോസ്ക് നിർമ്മിക്കാൻ ദുബായ്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ദർശനവും നിർദേശവും മുൻനിർത്തി 2025ൽ പദ്ധതി പൂർത്തിയാക്കും. 2,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ മസ്ജിദിൽ 600 പേരെ ഉൾക്കൊള്ളാനാകും. ഈ വർഷം ഒക്ടോബറിൽ മസ്ജിദിന്റെ നിർമ്മാണം ആരംഭിക്കും. അടുത്ത വർഷം മൂന്ന് തൊഴിലാളികൾ റോബോട്ടിക് പ്രിന്റർ പ്രവർത്തിപ്പിക്കും. അസംസ്കൃത വസ്തുക്കളും പ്രത്യേക കോൺക്രീറ്റ് മിശ്രിതവും ഉപയോഗിച്ച് ഓരോ മണിക്കൂറിലും രണ്ട് ചതുരശ്ര മീറ്റർ നിർമ്മാണം പ്രിന്റ് ചെയ്യാനുള്ള ശേഷി പ്രിന്ററിന് ഉണ്ട്. ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് 4 മാസത്തിനുള്ളിൽ ഘടന നിർമ്മിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള ശുപാർശ ഇന്ന് ചേർന്ന എൽ.ഡി.എഫ് യോഗം അംഗീകരിച്ചു. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും വർദ്ധന. വെള്ളക്കരം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. ജനരോഷം ഉയരാൻ സാധ്യതയുള്ള വിഷയമായതിനാലാണ് തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ജലവിഭവ വകുപ്പിന്‍റെ ശുപാർശ ഇന്ന് ചേർന്ന എൽ.ഡി.എഫ് യോഗം പരിശോധിച്ച് നിരക്ക് വർദ്ധനവിന് അംഗീകാരം നൽകിയതായി ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.
ന്യൂഡല്‍ഹി: എയർ ഇന്ത്യ വിമാനയാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിൽ വിചിത്രവാദവുമായി പിടിയിലായ ശങ്കർ മിശ്ര. താൻ മൂത്രമൊഴിച്ചിട്ടില്ലെന്നും സഹയാത്രിക തന്നെയാണ് അത് ചെയ്തതെന്നും അദ്ദേഹം ഡൽഹി സെഷൻസ് കോടതിയിൽ പറഞ്ഞു. കസ്റ്റഡി ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് നല്‍കിയ അപേക്ഷയില്‍ നല്‍കിയ നോട്ടീസിന് മറുപടിയായാണ് മിശ്രയുടെ പ്രതികരണം. കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്‍റെ ആവശ്യം നിരസിച്ച കോടതി ശനിയാഴ്ച ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ റിമാന്‍ഡിലേക്ക് വിട്ടിരുന്നു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചതിനാണ് മിശ്ര അറസ്റ്റിലായത്. കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. വിശദമായ വാദത്തിനൊടുവിലാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോമൾ ഗാർഗ് ജാമ്യാപേക്ഷ തള്ളിയത്.
