- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ചില ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ജനുവരി 19 മുതൽ 24 വരെ ഡൽഹിയിൽ നിന്ന് പുറത്തേക്കും, ഡൽഹിയിലേക്കുമുള്ള സർവീസുകൾ റദ്ദാക്കി. രാവിലെ 10.30 മുതൽ 12.45 വരെയാണ് സർവീസുകൾ റദ്ദാക്കുക. ഡൽഹി വിമാനത്താവള അധികൃതരുടെ നിർദേശത്തെ തുടർന്നാണ് എയർ ഇന്ത്യയുടെ നടപടി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ആഴ്ചയിൽ എല്ലാ ദിവസവും വ്യോമസേനയുടെ വിമാനങ്ങളുടെ പരീക്ഷണ പറക്കൽ ഉണ്ടാകും. അന്താരാഷ്ട്ര വിമാന സർവീസുകൾ ഒരു മണിക്കൂർ വരെ വൈകുമെന്ന് എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. ലണ്ടൻ, ഡാളസ്, നെവാർക്ക്, കാഠ്മണ്ഡു, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് വൈകുന്നത്. വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രമേ യാത്രക്കാർ എത്താവൂ എന്നാണ് കമ്പനിയുടെ നിർദേശം.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപം: സിപിഎം നയരേഖയിൽ ഇടത് കക്ഷികൾക്ക് അഭിപ്രായ വ്യത്യാസം
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദേശനിക്ഷേപം നടത്താമെന്ന സി.പി.എമ്മിന്‍റെ നയരേഖയിൽ സി.പി.ഐക്കും ജനതാദളിനും അഭിപ്രായവ്യത്യാസം. സാമൂഹ്യനീതി അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ഇരുപാർട്ടികളുടെയും നേതാക്കൾ ഇടതുമുന്നണി യോഗത്തിൽ പങ്കുവച്ചു. വിദേശനിക്ഷേപം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സ്വാശ്രയ സമരകാലം അനുസ്മരിച്ചപ്പോൾ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജന്‍റെ ന്യായീകരണം മറ്റൊന്നായിരുന്നു. ലോകം മാറുന്നതിനനുസരിച്ച് കേരളത്തിലും മാറ്റം വരണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ‘കാലോചിതമായ മാറ്റം’ എന്ന വാചകത്തോടെയാണ് ഇ.പി ജയരാജൻ വാർത്താസമ്മേളനത്തിൽ നയമാറ്റത്തെ വിശേഷിപ്പിച്ചത്. എന്നാൽ ഘടകകക്ഷികൾക്ക് ആശങ്ക മാറിയില്ല. വിദേശനിക്ഷേപം വരുമ്പോൾ അതിന് പിന്നിൽ കാണാച്ചരടുകൾ ഒളിഞ്ഞിരിക്കുമെന്ന് സി.പി.ഐയും ജനതാദളും ചൂണ്ടിക്കാട്ടി. സാമൂഹ്യനീതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിക്ഷേപകർക്കില്ലാത്തതിനാൽ അതിന്‍റെ ആവശ്യമുണ്ടോ എന്ന സംശയം മുന്നണി യോഗത്തിൽ സി.പി.ഐയും ജനതാദളും ഉന്നയിച്ചു.
ഡൽഹി : പെട്രോളിൽ ചേർക്കുന്ന എഥനോളിന്‍റെ അളവ് ഏപ്രിൽ മുതൽ 20 ശതമാനമാക്കി തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. കൂടുതൽ പ്രകൃതി സൗഹൃദ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാൻ വാഹന നിർമ്മാതാക്കളോട് മന്ത്രി ആവശ്യപ്പെട്ടു. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ രാജ്യം നിർണായക പുരോഗതി കൈവരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നോയിഡയിൽ നടന്ന ഓട്ടോ എക്സ്പോയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2014 ൽ പെട്രോളിൽ എഥനോൾ മിശ്രിതത്തിന്‍റെ അളവ് 1.53 ശതമാനമായിരുന്നു. എന്നാൽ 2022 ഓടെ ഇത് 10.17 ശതമാനമായി ഉയർത്തി. 2022 നവംബറോടെ രാജ്യം ഈ നേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ലക്ഷ്യം ഇതിനകം കൈവരിച്ചു. 2030 ഓടെ പെട്രോളിലെ എഥനോളിന്‍റെ അളവ് 20 ശതമാനമായി ഉയർത്തുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. എന്നാൽ 2026 ഓടെ ഈ ലക്ഷ്യം കൈവരിക്കുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. നോയിഡയിൽ ഓട്ടോ എക്സ്പോയിൽ എഥനോൾ പവലിയൻ ഉദ്ഘാടനം ചെയ്ത ശേഷമാണ് മന്ത്രി ഇക്കാര്യം…
ലണ്ടന്‍: യുകെയിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ നിന്ന് വൈക്കം ഇത്തിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനത്തിന് വെക്കും. കേസിൽ പ്രതിയായ അഞ്ജുവിന്‍റെ ഭർത്താവ് സാജുവിന് പരമാവധി ശിക്ഷ നൽകണമെന്ന് അഞ്ജുവിന്‍റെ പിതാവ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ 14നാണ് അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെ ഭർത്താവ് സാജു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് അഞ്ജുവിനെയും മക്കളെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജുവിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ മുറിവുകളുണ്ടാക്കുകയായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തിൽ അഞ്ജുവിന്‍റെ…
തിരുവനന്തപുരം: ഇടത് സർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത്. മെയ് നാലിന് രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ ‘ഭരണത്തകർച്ചയ്ക്കെതിരേ കേരളത്തെ കാക്കാൻ’ എന്ന മുദ്രാവാക്യമുയർത്തി ലക്ഷക്കണക്കിന് പ്രവർത്തകർ സെക്രട്ടേറിയറ്റ് വളയും. രണ്ട് ദിവസമായി കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന ഭാരവാഹികളുടെയും നിർവാഹക സമിതി അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. വർക്കിങ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎൽഎയാണ് സമരസമിതി ചെയർമാൻ. വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികാഘോഷം എല്ലാ ജില്ലകളിലും നടക്കും.
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് കമ്പനികൾ വഴി ഓൺലൈനിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. ഉപഭോക്തൃകാര്യ മന്ത്രാലയം ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ബിഐഎസ് നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് മാത്രം ഓൺലൈൻ വിൽപ്പന അനുവദിക്കാനാണ് നീക്കം. ഇക്കാര്യം ചർച്ച ചെയ്യാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഉദ്യോഗസ്ഥർ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. അവരുടെ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്ത വിൽപ്പനക്കാർ നൽകുന്നത് ബിഐഎസ് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളാണോ എന്ന് കണ്ടെത്താൻ ഒരു മാർഗവുമില്ലെന്ന് കമ്പനികൾ പറഞ്ഞു. ഇതിന് പരിഹാരമായി, വിൽപ്പനക്കാർ സമർപ്പിച്ച ലൈസൻസുകൾ ഓട്ടോമാറ്റിക്കായി പരിശോധിക്കാനും ബിഐഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ബിഐഎസും കമ്പനികളും ഒരു സാങ്കേതിക സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 10 ദിവസത്തിനുള്ളിൽ ഇത് തയ്യാറാക്കാൻ ശ്രമിക്കുകയാണെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു. സാധനങ്ങൾ തിരിച്ചയയ്ക്കുന്നതും ഗുണനിലവാരമില്ലെങ്കിൽ പരാതിപ്പെടുന്നതും ജനങ്ങൾ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൽപ്പറ്റ: വയനാട് പുതുശ്ശേരിയിൽ കർഷകന്‍റെ ജീവനെടുത്ത കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കഴിഞ്ഞ ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. കാൽപ്പാടുകൾ കണ്ടിട്ടും വയലുകളും കുന്നുകളും നിറഞ്ഞ പ്രദേശത്ത് കടുവയുടെ സഞ്ചാര പാത കണ്ടെത്താൻ കഴിയാത്തതാണ് പ്രശ്നം. പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളൊന്നും കടുവയുടെ ചിത്രം പകർത്തിയിട്ടില്ല. കടുവ ഇപ്പോഴും ജനവാസ മേഖലയിലുണ്ടെന്നാണ് കരുതുന്നത്. വടക്കൻ മേഖലാ സിസിഎഫിന്‍റെ നേതൃത്വത്തിൽ നൂറിലധികം വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഉച്ചയ്ക്ക് 2.30ന് പുതുശ്ശേരി സെന്‍റ് തോമസ് പള്ളിയിലാണ് ചടങ്ങ്.
ലണ്ടൻ: ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ച ബ്രിട്ടനിലെ കെറ്ററിംഗ് കൂട്ടക്കൊലയിൽ കൂടുതൽ അന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടീഷ് പോലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥനും നോർത്താംപ്ടൺഷയർ പൊലീസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനുമാണ് കേരളത്തിലെത്തുന്നത്. അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹവുമായി വീട്ടിലെത്താനിരുന്ന ഇരുവരും അവസാനനിമിഷം ഹോം ഓഫീസിൽ നിന്ന് ക്ലിയറൻസ് ലഭിക്കാത്തതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ആഭ്യന്തര ഓഫീസിൽ നിന്ന് അന്തിമ അനുമതി ലഭിച്ചാലുടൻ ഇരുവരും കേരളത്തിലെത്തുമെന്നാണ് വിവരം. ഇവർക്ക് തൃപ്പൂണിത്തുറയിലെ ഹോട്ടലിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. അഞ്ജു അശോകിന്‍റെ വൈക്കത്തെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. തുടർന്ന് കേസിലെ പ്രതിയായ കണ്ണൂർ സ്വദേശി സാജുവിന്‍റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. കേസിലെ അന്തിമ കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിക്കും. അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ച മാഞ്ചസ്റ്ററിൽ നിന്ന് ഇന്നലെ രാവിലെ എമിറേറ്റ്സ് വിമാനത്തിൽ ഇവർക്കായി ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ അവസാന നിമിഷം ഹോം ഓഫീസിൽ നിന്ന് അന്തിമ ക്ലിയറൻസ് ലഭിക്കാത്തതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
പത്തനംതിട്ട: മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനവും പരിസരവും അയ്യപ്പ ഭക്തരെ കൊണ്ട് നിറഞ്ഞു. വൈകീട്ട് 6.30ന് തിരുവാഭരണത്തോടുകൂടിയ ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമെട്ടിലെ മകരജ്യോതി ദർശനം. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാനുള്ള സൗകര്യമുണ്ട്. പമ്പ മുതൽ സന്നിധാനം വരെ രണ്ടായിരത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം തീർത്ഥാടകരെ പമ്പയിൽ നിന്ന് പ്രവേശിപ്പിക്കില്ല. ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൂന്നിടത്തും ജില്ലാ കളക്ടർ ഷീബ ജോർജ്ജെത്തി ഒരുക്കങ്ങൾ അവലോകനം ചെയ്തു. മെഡിക്കൽ സൗകര്യങ്ങൾ, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള ആംബുലൻസ് സേവനങ്ങൾ, റിക്കവറി വാൻ എന്നിവയെല്ലാം സജ്ജമാണെന്നും കളക്ടർ അറിയിച്ചു. സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി 1,400 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ദേശീയപാതയിലെ പാർക്കിങ് പൂർണമായും ഒഴിവാക്കും. മുണ്ടക്കയം, കുമളി ഭാഗങ്ങളിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾക്ക് വൈകിട്ട് അഞ്ച് മുതൽ നിയന്ത്രണം ഏർപ്പെടുത്തും.
ഒഡീഷ: മറ്റുള്ളവർക്ക് പ്രചോദനമാകുന്ന നിരവധി ആളുകളുടെ കഥ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകാറുണ്ട്. ഒഡീഷയിൽ നിന്നുള്ള ഒരു വ്യക്തിയുടെ കഥയാണ് ഇത്തരത്തിൽ ജനശ്രദ്ധ നേടിയിരിക്കുന്നത്. പകൽ സമയത്ത് റെയിൽവേ സ്റ്റേഷനിൽ ചുമട്ട് തൊഴിലാളിയായി ജോലി ചെയ്യുകയും, രാത്രി പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്ന നാഗേഷു പാത്രോ എന്ന 31 കാരനാണ് സംസാര വിഷയം. 12 വർഷമായി ചുമട്ട് തൊഴിലാളിയായി ജോലി ചെയ്യുന്ന ഇദ്ദേഹം സ്വകാര്യ കോളേജിൽ പാർട് ടൈം ലക്ചററായും സേവനമനുഷ്ഠിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് 2006 ൽ പഠനം പാതി വഴിയിലായെങ്കിലും, 2012 ൽ വീണ്ടും തുടർന്നു. ചുമട്ട് തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയിലാണ് എം.എ പാസ്സായതെന്നതും ശ്രദ്ധേയം. ഇപ്പോൾ പാവപ്പെട്ട നിരവധി കുട്ടികൾക്ക് കരുതലും, അറിവും പകർന്ന് നൽകുകയാണ് അദ്ദേഹം. തന്റെ ജീവിതം തന്നെ കുട്ടികളുടെ ഭാവിക്കായി മാറ്റി വച്ചിരിക്കുകയാണെന്നും നാഗേഷു പറഞ്ഞു.
