- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മുംബൈ: ന്യൂസിലാൻഡിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അഖിലേന്ത്യാ സീനിയർ സെലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ചയാണ് ടീമിനെ പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള പൃഥ്വി ഷായെ ട്വന്‍റി 20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹർദിക് പാണ്ഡ്യയാണ് ടി20 ക്യാപ്റ്റൻ. സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്റ്റൻ. ശ്രീലങ്കൻ പരമ്പരയ്ക്ക് ശേഷം രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്നു. ടി20 ടീം: ഹർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ജിതേഷ് ശർമ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാർ.
കൊച്ചി: നടൻ ബാലയുടെ വീട് ആക്രമിക്കാൻ ശ്രമം നടന്നതായി പരാതി. വെള്ളിയാഴ്ച രാത്രി ബാല വീട്ടിലില്ലാത്ത സമയത്ത് രണ്ട് പേർ കാറിൽ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാതിലിൽ മുട്ടുകയും ശബ്ദമുണ്ടാക്കുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഇയാൾ സമീപത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു.
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണിൽ കൃത്യതയോടെ സർവീസ് നടത്തി റെക്കോർഡ് വരുമാനമാണ് കെ.എസ്.ആർ.ടി.സി കൈവരിച്ചത്. അവധിക്കാലത്തെ തിരക്കിനനുസരിച്ച് ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും സർവീസ് നടത്തി റെക്കോർഡ് വരുമാനമാണ് കെ.എസ്.ആർ.ടി.സി നേടിയത്. ഡിസംബറിൽ മാത്രം കെ.എസ്.ആർ.ടി.സിയുടെ മൊത്തം വരുമാനം 222.32 കോടി രൂപയായിരുന്നു. കെ.എസ്.ആർ.ടി.സി.യുടെ പ്രതിദിന വരുമാനം ഡിസംബറിൽ ശരാശരി എട്ട് കോടി രൂപയായിരുന്നു. ജനുവരി മൂന്നിന് ലഭിച്ച 8.43 കോടി രൂപയുടെ വരുമാനം കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലെ സർവകാല റെക്കോർഡാണ്. സെപ്റ്റംബർ 12ന് 8.41 കോടി രൂപയായിരുന്നു ഇതിന് മുമ്പുള്ള റെക്കോർഡ് കളക്ഷൻ. പ്രധാന ദിവസങ്ങളിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് 72 സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതുകൂടാതെ ചെന്നൈയിലേക്ക് എട്ട് സർവീസുകളും ഏർപ്പാടാക്കി. മുഴുവൻ സീറ്റുകളും മുൻകൂട്ടി റിസർവ് ചെയ്തതിനാൽ ഈ സർവീസുകളുടെ അവസാന ദിവസങ്ങളിൽ നാല് അധിക സർവീസുകൾ നടത്തി. ഇത് യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുകയും കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്തു. ക്രിസ്തുമസ് പുതുവത്സര അവധി ദിവസങ്ങളിൽ ഡിസംബർ 22…
വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ ഗൂഗിൾ മീറ്റ് ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. വീഡിയോ കോൾ സമയത്ത് ഇമോജികൾ ഉപയോഗിക്കാനുള്ള അവസരമാണ് ഗൂഗിൾ നൽകുന്നത്. ഇമോജികൾ കൊണ്ടുവരുമെന്ന് ഗൂഗിൾ ഒരു വർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത്രയും കാലം വൈകി. ഓഡിയോ ഓഫ് ആണെങ്കിലും ഇമോജി ഉപയോഗിക്കാമെന്ന് ഗൂഗിൾ പറയുന്നു. വാട്ട്സ്ആപ്പിലെ പോലെ ഇമോജികളുടെ നിറം മാറ്റാനും ഗൂഗിൾ മീറ്റ് നിങ്ങളെ അനുവദിക്കുന്നു. ആദ്യ ഘട്ടത്തിൽ, വെബ് വഴി ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കും ഐഒഎസിലും പുതിയ ഫീച്ചർ ഉപയോഗിക്കാൻ കഴിയും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കാൻ വൈകുമെന്നാണ് അറിയുന്നത്.
തിരുവനന്തപുരം: മംഗലാപുരം പായ്ച്ചിറയിൽ യുവാവിനെ പണത്തിനായി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെ രണ്ട് തവണ ബോംബേറുണ്ടായി. രണ്ട് തവണയും പൊലീസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഉച്ചയോടെ പൊലീസിനെ ആക്രമിച്ച പ്രതി ഷഫീഖ് ബോംബെറിഞ്ഞു. ഷഫീഖിനെ പിടികൂടാൻ പൊലീസ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് രണ്ടാമതും ബോംബ് എറിഞ്ഞത്. ഈ വീട്ടിൽ നിന്ന് മയക്കുമരുന്ന് അടങ്ങിയ ബാഗും പൊലീസ് കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെ പൊലീസ് എത്തുന്നതിന് മുമ്പ് ഷെഫീഖിന്‍റെ അമ്മ ബാഗ് വീടിന് സമീപം ഒളിപ്പിച്ചിരുന്നു. നാട്ടുകാർ ഇക്കാര്യം മംഗലാപുരം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് പരിശോധിച്ചില്ല. പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെയാണ് ബുധനാഴ്ച വൈകിട്ടോടെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. ബൈക്ക് തട്ടിയെടുത്ത ശേഷം നിഖിലിന്‍റെ അടിവസ്ത്രങ്ങളിൽ പടക്കം തിരുകിക്കയറ്റി. വാളുപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കടത്തിയത്. സ്വർണക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ ഷഫീഖ്, ഷെമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. നിഖിലിനെ സംഘം ഷെഫീഖിന്‍റെ വീട്ടിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. നിഖിൽ നോർബർറ്റ് നേരത്തെ കഞ്ചാവ് കേസിലെ പ്രതിയാണ്.…
കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെ തകർത്ത് ജംഷഡ്പൂർ. 2-1ന് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചാണ് ജംഷഡ്പൂർ വിജയം സ്വന്തമാക്കിയത്. ജംഷഡ്പൂരിനായി ഹാരി സോയറും റിത്വിക് ദാസും ഗോൾ നേടിയപ്പോൾ ഈസ്റ്റ് ബംഗാളിനായി ക്ലെയിറ്റണ്‍ സിൽവ ആശ്വാസ ഗോൾ നേടി. ജയം നേടിയിട്ടും ജംഷഡ്പൂർ പോയിന്‍റ് പട്ടികയിൽ പത്താം സ്ഥാനത്ത് തന്നെയാണ്. ജംഷഡ്പൂരിന് 14 മത്സരങ്ങളിൽ നിന്ന് രണ്ട് ജയത്തോടെ ഒമ്പത് പോയിന്‍റാണുള്ളത്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്താണ്. 12-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ മത്സരത്തിൽ ലീഡ് എടുത്തു. ക്യാപ്റ്റൻ ക്ലെയ്റ്റൺ സിൽവയാണ് ടീമിനായി ഗോൾ നേടിയത്. ആദ്യപകുതിയിൽ ആ ലീഡ് നിലനിർത്താൻ ടീമിന് സാധിച്ചു. എന്നാൽ രണ്ടാം പകുതിയിലാണ് കളി മുഴുവൻ മാറി മറിഞ്ഞത്.
കൊച്ചി: ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കൊച്ചി കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. 2009 ഫെബ്രുവരി 11നാണ് സംഭവം നടന്നത്. 25 ലക്ഷം തട്ടിച്ചെന്ന കേസിൽ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണർ ഓഫീസിലേക്ക് വരുത്തിയപ്പോഴാണ് നടൻ ആത്മഹത്യാശ്രമം നടത്തിയത്. സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനിടെ സമീപത്തുണ്ടായിരുന്ന പൊലീസുകാരനെ തള്ളി മാറ്റി മുറിയിലെ പേപ്പർ മുറിക്കുന്ന കത്തി എടുത്ത് കൈയിലെ ഞരമ്പ് മുറിച്ചു വിജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആത്മഹത്യാശ്രമം നടത്തിയതിനുമാണ് വിജയകുമാറിനെതിരെ കേസെടുത്തത്. എന്നാൽ, കോടതിയിൽ കേസ് സംശയാതീതമായി തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല. തെളിവുകൾ ഹാജരാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ചെയ്യാത്ത തെറ്റിന്‍റെ പേരിൽ എഎംഎംഎ(അമ്മ) തന്നെ ഒറ്റപ്പെടുത്തിയതിൽ അതിയായ വേദനയുണ്ടെന്നും വിജയകുമാർ പറഞ്ഞു. വിജയകുമാറിനെതിരായ 25 ലക്ഷം രൂപയുടെ പണാപഹരണ കേസ് പറവൂർ കോടതി…
ഇംഗ്ലണ്ടിലെ പ്രശസ്ത ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഉടമകളായ ഗ്ലേസർ കുടുംബം ഇന്ത്യൻ ക്രിക്കറ്റിലും കൈവക്കാൻ ഒരുങ്ങുന്നു. ഈ വർഷം ആരംഭിക്കാനിരിക്കുന്ന വനിതാ ഐപിഎല്ലിലാണ് ഗ്ലേസറിന്റെ കണ്ണ്. ക്രിക്ക്ബസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വനിതാ ഐ.പി.എല്ലിലെ ഫ്രാഞ്ചൈസികളുടെ ലേലം ജനുവരി 25ന് നടക്കുമെന്നാണ് റിപ്പോർട്ട്. ഇതിൽ ഒരു ടീമിനെ സ്വന്തമാക്കാനാണ് ഗ്ലേസർ കുടുംബം പദ്ധതിയിടുന്നതെന്നു റിപ്പോർട്ടുകൾ പറയുന്നു. ദുബായിൽ നടക്കുന്ന ഇന്‍റർനാഷണൽ ലീഗ് ടി20 ടൂർണമെന്‍റിലെ ഡെസേർട്ട് വൈപ്പേഴ്സ് ടീമിന്‍റെ ഉടമയാണ് അവ്റാം ഗ്ലേസർ. ഈ ക്ലബ് പ്രതിനിധിയാണ് വനിതാ ഐപിഎല്ലിനുള്ള ഗ്ലേസറിന്‍റെ പദ്ധതികളെക്കുറിച്ച് സൂചന നൽകിയത്. ‘ഇന്റർനാഷ്നൽ ലീഗ് ടി20യിൽ എത്തിയ സ്ഥിതിക്ക് ലോകമെമ്പാടുമുള്ള മറ്റ് ക്രിക്കറ്റ് ലീഗുകളും ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നത് സ്വാഭാവികമാണ്, അതുപോലെ തന്നെ ഇന്ത്യയിലെ വനിതാ ഐപിഎല്ലും’ വൈപ്പേഴ്സ് സിഇഒ ഫിൽ ഒലിവർ ക്രിക്ക്ബസിനോട് പറഞ്ഞു.
റൂർക്കല: 15–ാം ഹോക്കി ലോകകപ്പിൽ പൂൾ ഡി മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. സ്പെയിനെ പരാജയപ്പെടുത്തി. റൂർക്കേലയിലെ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. അമിത് രോഹിദാസ് (12ാം മിനിറ്റ്), ഹാർദിക് സിംഗ് (26) എന്നിവരാണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. ലോകകപ്പിൽ ഇന്ത്യയുടെ 200-ാമത്തെ ഗോൾ കൂടിയായിരുന്നു രോഹിദാസിന്‍റെ ഗോൾ. കേരളത്തിന്‍റെ ശ്രീജേഷാണ് ഇന്ത്യക്കായി ഗോൾവല കാത്തത്. മറ്റു മൽസരങ്ങളിൽ ഇംഗ്ലണ്ട് വെയിൽസിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കും ഓസ്ട്രേലിയ ഫ്രാൻസിനെ ഏകപക്ഷീയമായ എട്ട് ഗോളുകൾക്കും അർജന്‍റീന ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനും തോൽപ്പിച്ചു. ഫ്രാൻസിനെതിരായ മത്സരത്തിൽ ഓസീസിനായി ജെറെമി ഹെയ്‌വാർഡ്, ടോം ക്രെയ്ഗ് എന്നിവർ ഹാട്രിക് നേടി. ഇംഗ്ലണ്ട് (ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനം), വെയിൽസ് (15ാം സ്ഥാനം) എന്നിവയാണ് ഇന്ത്യയ്ക്കൊപ്പം പൂൾ ഡിയിലെ മറ്റ് ടീമുകൾ. ടോക്കിയോ ഒളിമ്പിക്സിൽ 40 വർഷത്തിനുശേഷം ഒളിമ്പിക് ഹോക്കിയിൽ മെഡൽ എന്ന ലക്ഷ്യം കൈവരിച്ച…
കൊച്ചി: കാർഷിക വിളകളുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ സംഭരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ആണവ, റേഡിയേഷൻ സാങ്കേതിക വിദ്യകൾ ന്യൂക്ലിയർ റേഡിയേഷൻ ടെക്നോളജി വിദഗ്ധരുടെ ‘നിക്‌സ്റ്റാർ – 2023’ അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാന ചർച്ചാ വിഷയമായി. നാഷണൽ അസോസിയേഷൻ ഫോർ ആപ്ലിക്കേഷൻ ഓഫ് റേഡിയോ ഐസോട്ടോപ്പ് ആന്‍റ് റേഡിയേഷൻ ഇൻ ഇൻഡസ്ട്രി, ഡിപ്പാർട്ട്മെന്‍റ് ഓഫ് അറ്റോമിക് എനർജി, ഇന്ത്യ, വിയന്നയിലെ ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. സുസ്ഥിരത വികസനത്തിലൂന്നിയ പ്ലാന്‍റ് മ്യൂട്ടേഷൻ ബ്രീഡിംഗ്, വിള ഉൽപാദന- സംരക്ഷണ സാങ്കേതികവിദ്യകൾ എന്നിവ സമ്മേളനം ചർച്ച ചെയ്തു. രാജ്യത്തെ വിവിധ ഭൂപ്രകൃതികൾക്ക് അനുയോജ്യമായ കാർഷിക ഇനങ്ങളുടെ ലഭ്യതക്കുറവ്, ജലക്ഷാമം, കീടങ്ങളും രോഗങ്ങളും മൂലമുള്ള നഷ്ടം എന്നിവയാണ് വിള ഉൽപാദനക്ഷമത കുറയാനുള്ള പ്രധാന കാരണങ്ങൾ. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ന്യൂക്ലിയർ സാങ്കേതിക വിദ്യകൾ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് ഓർഗനൈസിംഗ് സെക്രട്ടറി പി.ജെ.ചാണ്ടി പറഞ്ഞു.
