- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
Author: News Desk
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ്. ഹർജി ഉടൻ തന്നെ നൽകാനാണ് നീക്കം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം പോരെന്നാണ് കോൺഗ്രസിന്‍റെ നിലപാട്. സോൺട കമ്പനിക്ക് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്നടക്കം അന്വേഷിക്കണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. 2019 ൽ നെതർലൻഡ്സ് സന്ദർശന വേളയിൽ സോൺട കമ്പനിയുമായി ചർച്ച നടത്തിയതായി മുഖ്യമന്ത്രി സമ്മതിച്ച ഒരു പഴയ പത്രസമ്മേളനത്തിന്‍റെ ഭാഗം ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാൽ നിയമസഭയിലും പുറത്തും ചർച്ച നടന്നോ എന്ന പ്രതിപക്ഷ നേതാവിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല. അതേസമയം, ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയോട് ഉന്നയിച്ചത്. പ്രളയത്തിന് ശേഷം നെതർലൻഡ്സ് സന്ദർശിച്ച മുഖ്യമന്ത്രി സോൺട കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നോ, വിവിധ കോർപ്പറേഷനുകളിലെ ബയോ മൈനിങ് കരാർ സോൺടക്ക് തന്നെ എങ്ങനെ ലഭിച്ചു, സോൺട ഉപകരാർ നൽകിയ…
ബെംഗളുരു: ഈസ്റ്ററിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തി കർണാടക ആർടിസി. ഏപ്രിൽ 5, 6 തീയതികളിലായി 12 അധിക ബസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. എറണാകുളത്തേക്ക് അഞ്ചും ആറും തീയതികളിൽ മൈസുരുവിൽ നിന്നും ബെംഗളുരുവിൽ നിന്നും ഓരോ ബസ്സുകൾ വീതം സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് അഞ്ചിന് രണ്ട് ബസുകളും ആറിന് ഒരു ബസുമാണ് ക്രമീകരിച്ചിരിക്കുന്നത്. 5, 6 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് പാലക്കാട്ടേക്ക് ഓരോ ബസുകൾ വീതമുണ്ടാകും. അഞ്ചിന് തൃശൂരിലേക്ക് ഒരു ബസും ആറിന് രണ്ട് ബസും ക്രമീകരിച്ചിട്ടുണ്ട്. ഇവയെല്ലാം ഐരാവത് ക്ലബ് ക്ലാസ് ബസുകളായിരിക്കുമെന്നും കർണാടക ആർടിസി അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നവരാത്രി, ദസറ അവധി ദിവസങ്ങളിൽ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന യാത്രകളിൽ നിന്ന് കർണാടക ആർടിസിക്ക് വൻ ലാഭം ലഭിച്ചിരുന്നു. കർണാടക ആർടിസി പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കോടി രൂപയാണ് ലഭിച്ചത്. ഇതേതുടർന്ന് ലാഭകരമായ കേരള റൂട്ടിലേക്ക് കൂടുതൽ വോൾവോ ബസുകൾ…
തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ കർശന വകുപ്പ് ഒഴിവാക്കി. ഗുരുതരമായ പരിക്കിന്‍റെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഔദ്യോഗിക കൃത്യനിർവഹണത്തെ തടഞ്ഞെന്ന മറ്റൊരു ജാമ്യമില്ലാ കുറ്റം കൂടി തുടരും. കേസ് അന്വേഷണം ക്രൈം റെക്കോർഡ്സ് ബ്യൂറോ എസിപിക്ക് കൈമാറി. റോജി എം ജോൺ, പി കെ ബഷീർ, അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ, അനൂപ് ജേക്കബ്, കെ. കെ രമ, ഉമ തോമസ്, മറ്റ് അഞ്ച് എം എൽ എമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നും പരിക്കേൽപ്പിച്ചെന്നും ആരോപിച്ച് വാച്ച് ആൻഡ് വാർഡർ ഷീന കുമാരി നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
കൊച്ചി: മൂന്നാർ ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മാറ്റിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. അടുത്ത ബുധനാഴ്ച വരെ ഒരു നടപടിയും പാടില്ലെന്നും ഉത്തരവിൽ പറയുന്നു. മൃഗക്ഷേമ സംഘടന നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിർദേശം. വൈകിട്ട് പ്രത്യേക സിറ്റിംഗ് നടത്തിയ ശേഷമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഞായറാഴ്ചയാണ് മിഷൻ നടക്കേണ്ടിയിരുന്നത്. ശനിയാഴ്ച മോക്ക് ഡ്രില്ലും നടത്താനാണ് തീരുമാനിച്ചിരുന്നത്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കെടുത്ത രണ്ട് കുങ്കി ആനകളും ചിന്നക്കനാലിലെത്തിയിരുന്നു. വെള്ളിയാഴ്ച രണ്ട് കുങ്കി ആനകൾ കൂടി എത്താനിരിക്കെയാണ് ദൗത്യം മാറ്റിവയ്ക്കാനുള്ള ഉത്തരവ്.
കള്ളു കുടിക്കുന്നതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു
തൃശൂർ: കള്ളുഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതും മദ്യപാനത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും തടയുന്നതിനായി അബ്കാരി നിയമത്തിലെ സെക്ഷൻ 55 (എച്ച്) പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടുള്ള ചേർപ്പ് സ്വദേശി അഞ്ജനയാണ് അറസ്റ്റിലായത്. തൃശൂർ പുളള് മേഖലയിലെ ഷാപ്പിൽ അഞ്ച് യുവതികൾ ചേർന്ന് കള്ള് കുടിക്കുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാം റീലായി പോസ്റ്റ് ചെയ്തത്. വീഡിയോ അതിവേഗം വൈറലായി. ഇതോടെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കേസ് രജിസ്റ്റർ ചെയ്യുകയും അക്കൗണ്ട് ഉടമയെ കണ്ടെത്താൻ സൈബർ സെല്ലിന്‍റെ സഹായം തേടുകയും ചെയ്തു. അക്കൗണ്ട് ഉടമയെ തിരിച്ചറിഞ്ഞ ശേഷം ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമപരമായ മുന്നറിയിപ്പില്ലാതെ സിനിമകളിലടക്കം മദ്യപാന രംഗങ്ങൾ പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്ന് എക്സൈസ് അറിയിച്ചു.
ചണ്ഡിഗഡ്: ഹരിയാനയിൽ ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിന് അഭയം നൽകിയ യുവതി അറസ്റ്റിൽ. അമൃത്പാലിനും കൂട്ടാളിയായ പപൽപ്രീത് സിങ്ങിനും അഭയം നൽകിയെന്ന് ആരോപിച്ചാണ് ഹരിയാന സ്വദേശിയായ ബൽജീത് കൗറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ കുരുക്ഷേത്രയിലെ ഷബാദിലെ വീട്ടിലാണ് ബൽജീത് ഇരുവർക്കും അഭയം നൽകിയതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ പഞ്ചാബ് പൊലീസിന് കൈമാറി. ബൽജീതിന്‍റെ വീട്ടിൽ നിന്ന് അമൃത്പാലും കൂട്ടാളിയും രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ തിങ്കളാഴ്ചയാണ് ഇവരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞത്. വെള്ള ഷർട്ടും നീല ജീൻസും ധരിച്ച് കുട കൊണ്ട് മുഖം മറച്ച് നടന്നു നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. പഞ്ചാബ് പൊലീസ് ആറാം ദിവസവും അമൃത്പാലിനായി തിരച്ചിൽ തുടരുകയാണ്. അമൃത്പാൽ സിങ് പഞ്ചാബിൽ നിന്ന് കടന്ന് ഹരിയാനയിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഹരിയാനയിലും തിരച്ചിൽ ആരംഭിച്ചത്. അഞ്ച് വാഹനങ്ങളിലായി 12 മണിക്കൂർ തുടർച്ചയായി മാറി മാറി കയറിയാണ് അമൃത്പാൽ…
നടന്നുപോകുമ്പോൾ തമ്മിൽ കൂട്ടിയിടിച്ചു; മാർകസ് സ്റ്റോയ്നിസിനെ തുറിച്ച് നോക്കി വിരാട് കോലി
ചെന്നൈ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർകസ് സ്റ്റോയ്നിസിനെ തുറിച്ച് നോക്കി വിരാട് കോലി. ബാറ്റ് ചെയ്യുന്നതിനിടെ ക്രീസിലേക്ക് നടന്നു പോവുകയായിരുന്ന വിരാട് കോലിയും മാർകസ് സ്റ്റോയ്നിസും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. തുടർന്ന് കോലി സ്റ്റോയ്നിസിനെ തുറിച്ചുനോക്കുകയായിരുന്നു. എന്നാൽ ചിരിച്ചുകൊണ്ടു നടക്കുകയാണു ഈ സമയത്ത് സ്റ്റോയ്നിസ് ചെയ്തത്. കെ എൽ രാഹുലിന് നേരെ ഡോട്ട് ബോൾ എറിഞ്ഞ സ്റ്റോയ്നിസ് പന്തെറിയാൻ നടന്നു പോകുന്നതിനിടെ കോലിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ കോലിയുടെ മുഖത്തേക്ക് നോക്കാതെ നടക്കുകയാണ് സ്റ്റോയ്നിസ് ചെയ്തത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മത്സരത്തിൽ വിരാട് കോലി 72 പന്തിൽ നിന്ന് 54 റൺസെടുത്തു. 9.1 ഓവർ പന്തെറിഞ്ഞ മാർകസ് സ്റ്റോയ്നിസ് 43 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റു വീഴ്ത്തി. മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ 21 റൺസിന് തോൽപ്പിച്ച ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 നാണ് സ്വന്തമാക്കിയത്.
സംസ്ഥാനത്ത് മൂന്നു ദിവസം കൂടി മഴ ശക്തമായേക്കും; വരും മണിക്കൂറിൽ 4 ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 24 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിലാണ് കൂടുതൽ സാധ്യതയെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഇന്ന് രാത്രി കേരളത്തിലെ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. അതേസമയം, നാളെ കേരള തീരത്ത് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രശാസ്ത്ര ഗവേഷണ കേന്ദ്രം അറിയിച്ചു.
കളമശ്ശേരിയിലെ കുഞ്ഞിന്റെ അനധികൃത കൈമാറ്റം; മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനം വേണമെന്ന് ഹൈക്കോടതി
കൊച്ചി: കളമശ്ശേരിയിൽ കുഞ്ഞിനെ അനധികൃതമായി കൈമാറിയ സംഭവത്തിൽ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ഹൈക്കോടതിയുടെ നിർദേശം. കുഞ്ഞിന്റെ താത്കാലിക സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾ നല്കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. എല്ലാ ശനിയാഴ്ചയും കുഞ്ഞിനെ സന്ദർശിക്കാൻ ദമ്പതികൾക്ക് അനുവാദമുണ്ട്. താൽക്കാലിക സംരക്ഷണത്തിനായി ദമ്പതികൾ അപേക്ഷ നൽകിയിരുന്നു. അപേക്ഷ കൃത്യമല്ലെങ്കിൽ ഒരാഴ്ചയ്ക്കകം അപേക്ഷ മാറ്റി നൽകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് കൂടുന്നു; ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചതോടെ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിലും വർധനവ്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വർധിച്ചാൽ നേരിടാൻ മെഡിക്കൽ കോളേജുകളും തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ശേഷിയുള്ള വകഭേദമായതിനാൽ ജാഗ്രത ശക്തമാക്കണമെന്നാണ് ആരോഗ്യമേഖലയിലുള്ളവരുടെ മുന്നറിയിപ്പ്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പുതിയ സാഹചര്യത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് കേസുകളിലെ വർധനവ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വർധനവുണ്ടാക്കിയിട്ടുണ്ട്. സജീവ രോഗികളിൽ 10 ശതമാനം പേർക്കാണ് ആശുപത്രികളിൽ ചികിത്സ വേണ്ടി വരുന്നത്. മെഡിക്കൽ കോളേജുകളിൽ എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും നേരിയ വർധനവുണ്ടെന്ന് അധികൃതർ പറയുന്നു.