കൊച്ചി: മൂന്നാർ ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മാറ്റിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. അടുത്ത ബുധനാഴ്ച വരെ ഒരു നടപടിയും പാടില്ലെന്നും ഉത്തരവിൽ പറയുന്നു. മൃഗക്ഷേമ സംഘടന നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിർദേശം. വൈകിട്ട് പ്രത്യേക സിറ്റിംഗ് നടത്തിയ ശേഷമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ഞായറാഴ്ചയാണ് മിഷൻ നടക്കേണ്ടിയിരുന്നത്. ശനിയാഴ്ച മോക്ക് ഡ്രില്ലും നടത്താനാണ് തീരുമാനിച്ചിരുന്നത്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കെടുത്ത രണ്ട് കുങ്കി ആനകളും ചിന്നക്കനാലിലെത്തിയിരുന്നു. വെള്ളിയാഴ്ച രണ്ട് കുങ്കി ആനകൾ കൂടി എത്താനിരിക്കെയാണ് ദൗത്യം മാറ്റിവയ്ക്കാനുള്ള ഉത്തരവ്.