Author: News Desk

തിരുവനന്തപുരം: ജുഡീഷ്യറിയെ വിരട്ടി പരിധിയിലാക്കാനാണ് കേന്ദ്ര സർക്കാരും ഉപരാഷ്ട്രപതിയും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ജുഡീഷ്യറി സമർപ്പിക്കുന്ന കൊളീജിയം നിർദേശങ്ങളെ എല്ലാം സർക്കാർ തള്ളിക്കളയുകയാണ്. ജുഡീഷ്യറിയെ ഒട്ടും അംഗീകരിക്കാതെ സംഘപരിവാറിന്‍റെ അജണ്ട നടപ്പാക്കാനാണ് ശ്രമം. ഭരണഘടനയുടെ അനുഛേദം 50 അനുസരിച്ച് ജുഡീഷ്യറിയുടെയും നിയമസഭയുടെയും അധികാരങ്ങൾ വിഭജിച്ചു നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നീക്കം ജുഡീഷ്യറിയുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഭരണഘടനയുടെ അനുഛേദം 124 എ പ്രകാരം ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ നിലവിൽ വന്നത് 2015 ഒക്ടോബർ 16ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

തൃശൂർ: തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിന്‍റെ അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. തൃശൂർ സിറ്റി സി-ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണർ കെ എ തോമസിനെ അന്വേഷണ ചുമതല ഏൽപ്പിച്ച് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ ഉത്തരവിറക്കി. തൃശൂർ പോസ്റ്റോഫീസ് റോഡിൽ പ്രവർത്തിച്ചിരുന്ന ധനവ്യവസായ ബാങ്കേഴ്സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപന ഉടമകൾ നടത്തിയ തട്ടിപ്പ് ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലായിരുന്നു രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്. തൃശൂരിൽ നിക്ഷേപ തട്ടിപ്പുകൾ വ്യാപകമാകുകയാണ്. ഒരു മാസത്തിനിടെ മൂന്നാമത്തെ ധനകാര്യ സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി.പാണഞ്ചേരിക്കെതിരെ 80 പേരാണ് പരാതി നൽകിയിരിക്കുന്നത്. 200 കോടിയുടെ തട്ടിപ്പ് നടന്നിട്ടും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് നിക്ഷേപകർ പറഞ്ഞു. 10 ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം എന്നിങ്ങനെ വൻ തുകകൾ ഓരോരുത്തരും ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. 15 %…

Read More

കൊച്ചി: സീറോ മലബാർ സഭാ സിനഡിൽ ജനാഭിമുഖ കുർബാന സംബന്ധിച്ച സിനഡൽ കമ്മിറ്റി തീരുമാനങ്ങൾ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഇടപെട്ട് അട്ടിമറിച്ചതായി സംശയിക്കുന്നതായി എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം. സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘർഷത്തിൽ സിനഡ് നടപടി പ്രഖ്യാപിക്കാത്തത് ദൗർഭാഗ്യകരമാണെന്നും വിമത വിഭാഗം പറഞ്ഞു. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, ഫാദർ ആന്‍റണി പൂതവേൽ എന്നിവർക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. നാളെ വൈകിട്ട് 5ന് മറൈൻ ഡ്രൈവിൽ വിശ്വാസ പ്രഖ്യാപന റാലിയും പരിഹാര പദയാത്രയും സംഘടിപ്പിക്കുമെന്ന് വിമത വിഭാഗം അറിയിച്ചു.

Read More

കണ്ണൂർ: എൽജിബിടിക്യു സമൂഹത്തെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. എല്‍ജിബിടിക്യു എന്നാല്‍ ഏറ്റവും മോശമായ സ്വവര്‍ഗരതിയാണെന്നും അത് നാട്ടിൻപുറത്തെ തല്ലിപ്പൊളി പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ശശി തരൂർ ഉദ്ഘാടനം ചെയ്ത ഇ അഹമ്മദ് അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഷാജി. എൽജിബിടിക്യു തല്ലിപ്പൊളി പരിപാടിയാണ്. അതിനെ കളറാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ പദം പോലും അപകടകരമാണ്. സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. ഈ ഹോർമോൺ തകരാറ് പരിഹരിക്കാൻ കൗൺസിലിംഗ് ഉൾപ്പെടെ നിരവധി മാർഗങ്ങളുണ്ട്. ഇത് മതവിശ്വാസത്തിനും എതിരാണ്. ഇതുമൂലം അടുത്ത തലമുറ ജെൻഡർ ആശയക്കുഴപ്പത്തിലാകും. ജെൻഡർ ആളുകൾ തീരുമാനിക്കട്ടെ എന്നു പറയുന്നതും അപകടമാണെന്ന് ഷാജി പറഞ്ഞു.

Read More

ശബരിമല: ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. അയ്യപ്പഭക്തരുടെ വൻ തിരക്കാണ് സന്നിധാനത്തും പരിസരത്തുമായി അനുഭവപ്പെടുന്നത്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് ദർശനത്തിനുള്ള സൗകര്യം അധികൃതർ ഒരുക്കിയിരുന്നു. പമ്പ മുതൽ സന്നിധാനം വരെ 2000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോ​ഗിച്ചിട്ടുള്ളത്.

Read More

ദോഹ: ഖത്തറിന്‍റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള 200 കിലോമീറ്റർ ഓട്ടം 30 മണിക്കൂറും 34 മിനിറ്റും കൊണ്ട് ഇന്ത്യൻ താരം സൂഫിയ സൂഫി പൂർത്തിയാക്കി കരിയറിലെ നാലാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ഖത്തറിന്‍റെ തെക്ക് അബു സമ്ര അതിർത്തിയിൽ നിന്ന് ജനുവരി 12ന് രാവിലെ 6 മണിക്ക് ആരംഭിച്ച മത്സരം ജനുവരി 13ന് ഉച്ചയ്ക്ക് 12.50ന് വടക്ക് അൽ-റുവൈസിലെ സുലാൽ വെൽനസ് റിസോർട്ടിന് മുന്നിൽ സമാപിച്ചു. ഇടവേളയില്ലാതെ 30 മണിക്കൂറും 34 മിനിറ്റും കൊണ്ടാണ് സൂഫിയ ഓട്ടം പൂർത്തിയാക്കിയത്. ലക്ഷ്യം 35 മണിക്കൂറായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും കുറഞ്ഞ സമയത്തിനുള്ളിൽ സൂഫിയ ലക്ഷ്യസ്ഥാനത്ത് എത്തി.  ഇതോടെ ഒരു രാജ്യത്ത് ഏറ്റവും വേഗത്തിൽ ഓടിയതിന് സൂഫിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. രേഖകൾ പരിശോധിച്ച ശേഷം ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ സൂഫിയയുടെ പേരിൽ പുതിയ റെക്കോർഡ് സ്ഥാപിക്കും. മത്സരം പൂർത്തിയാക്കിയ സൂഫിയയ്ക്ക് ഇന്ത്യൻ സ്പോർട്സ് സെന്‍റർ ഭാരവാഹികളും റിസോർട്ട്…

Read More

ബീജിങ്: ചൈന ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലും കോവിഡ് കേസുകൾ കുതിച്ചുയരുന്നു. രോഗത്തെയും മരണനിരക്കിനെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ചൈന പങ്കിടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആരോപിച്ചിരുന്നു. മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന ഇപ്പോൾ. ഒരു മാസത്തിനിടെ അറുപതിനായിരത്തോളം കോവിഡ് മരണങ്ങൾ ചൈനയിൽ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ 59,938 കോവിഡ് മരണങ്ങൾ ചൈനയിൽ റിപ്പോർട്ട് ചെയ്തതായി നാഷണൽ ഹെൽത്ത് മിഷന് കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോ മേധാവി ജിയാവോ യഹുയി പറഞ്ഞു. 2022 ഡിസംബർ 8 മുതൽ ഈ വർഷം ജനുവരി 12 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ 5,503 മരണങ്ങൾ വൈറസ് മൂലമുണ്ടായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലമാണെന്ന് ജിയാവോ പറഞ്ഞു. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 54,435 പേർ കോവിഡ് -19 മൂലം മരിച്ചു.

Read More

തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. മതാചാരങ്ങൾ ഒഴിവാക്കി ഭേദഗതികൾ വരുത്തിക്കൊണ്ടുള്ള കരട് ബിൽ നിയമവകുപ്പും ആഭ്യന്തരവകുപ്പും മുഖേന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാൽ മന്ത്രിസഭയുടെ ചർച്ചയ്ക്ക് ശേഷം നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തും. ബില്ലിലെ വ്യവസ്ഥകൾ മതാചാരങ്ങളെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് വിവിധ മതങ്ങളിലെ ആചാരങ്ങളെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ബില്ലിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കി. അഗ്നികാവടി, കുത്തിയോട്ടം, തൂക്കം തുടങ്ങിയ ആചാരങ്ങൾ ഒഴിവാക്കണമെന്നാണ് നിയമവകുപ്പിന്‍റെ ശുപാർശ. അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും 5,000 മുതൽ 50,000 രൂപ വരെ പിഴയും കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു. ഒരാളുടെ അനുമതിയോടെ അനാചാര പ്രവർത്തനങ്ങൾ നടത്തിയാലും അത് അനുവാദമായി പരിഗണിക്കപ്പെടുകയില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ കൊലപാതകത്തിനുള്ള ശിക്ഷ (ഐപിസി 300) നൽകണം.…

Read More

തിരുവനന്തപുരം: എൽ.ഡി.എഫ് യോഗത്തിൽ വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽ.ഡി.എഫ് കൺവീനർ വാർത്താസമ്മേളനം നടത്തി വെള്ളക്കരം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് മന്ത്രിസഭാ യോഗമല്ല, പാർട്ടി കമ്മിറ്റിയാണ്. വെള്ളക്കരം കൂട്ടുന്നതോടെ സാധാരണക്കാർക്ക് പ്രതിമാസം 200 രൂപ മുതൽ വർദ്ധനവ് ഉണ്ടാവും. ഇടതുമുന്നണി യോഗത്തിൽ നിരക്ക് വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശിച്ച മന്ത്രി റോഷി അഗസ്റ്റിൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ജീവിതസാഹചര്യങ്ങൾ ദുഷ്കരമാകുന്ന സംസ്ഥാനത്ത് പിണറായി സർക്കാർ ജനങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുകയാണ്. ഇനി ഒന്നിനും വില കൂട്ടില്ലെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഇടത് സർക്കാർ വില വർദ്ധിപ്പിക്കാത്ത ഒന്നും ഇല്ലാത്ത അവസ്ഥയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More

ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സംഘടിപ്പിക്കുന്ന റാലിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. നാല് മുഖ്യമന്ത്രിമാരും ചില പ്രതിപക്ഷ നിരയിലെ നേതാക്കളും പങ്കെടുക്കുന്ന ബുധനാഴ്ച ഖമ്മത്ത് നടക്കുന്ന റാലിയിലേക്ക് കോൺഗ്രസിനെ ക്ഷണിച്ചിട്ടില്ല. സമാന ചിന്താഗതിക്കാരെ കേന്ദ്രസർക്കാരിനെതിരെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ബിആർഎസ് പറയുന്നു. തെലങ്കാന രാഷ്ട്ര സമിതിയെ ദേശീയ രാഷ്ട്രീയ അഭിലാഷങ്ങളുള്ള ഭാരത് രാഷ്ട്ര സമിതിയായി (ബിആർഎസ്) മാറ്റിയതിന് ശേഷമുള്ള ആദ്യത്തെ ബഹുജന പരിപാടിയാണ് ഖമ്മത്ത് നടക്കുക. 2024ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബി.ജെ.പിക്കും ബദൽ നൽകാനാണ് കെ.സി.ആർ ലക്ഷ്യമിടുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവരും റാലിയെ അഭിസംബോധന ചെയ്യും. ഫെഡറലിസത്തോടും കർഷകരോടുമുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തെ എതിർക്കാനുള്ള കൂട്ടായ്മ എന്നാണ് റാലിയെ ബിആർഎസ് വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തിൽ കോൺഗ്രസുമായി…

Read More