Author: News Desk

ഇതിഹാസ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനെ കണ്ടുമുട്ടിയതിന്‍റെ സന്തോഷം പങ്കുവച്ച് രാജമൗലി. എൺപതാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് പ്രഖ്യാപന ചടങ്ങിലാണ് രാജമൗലി സ്പിൽബർഗിനെ കണ്ടുമുട്ടിയത്. ഇതിന്‍റെ ചിത്രം സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.  “ഞാൻ ദൈവത്തെ കണ്ടു,” കൂടിക്കാഴ്ചയെക്കുറിച്ച് രാജമൗലി ട്വീറ്റ് ചെയ്തു. സംഗീത സംവിധായകൻ എം.എം കീരവാണിയും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. സിനിമകളുടെ ദൈവത്തെ കാണാനും ഡ്യൂവൽ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകൾ തനിക്ക് ഇഷ്ടമാണെന്ന് പറയാനുമുള്ള ഭാഗ്യമുണ്ടായി എന്നും കീരവാണി ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. നാട്ടു നാട്ടു ഇഷ്ടമായെന്ന് സ്പിൽബർഗ് പറഞ്ഞത് വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്ന് മറ്റൊരു ട്വീറ്റിൽ കീരവാണി പറഞ്ഞു.  ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. സൂപ്പർ ഹിറ്റ് ചിത്രമായ ആർആർആറിലെ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കീരവാണിയാണ്. ചന്ദ്രബോസിന്‍റെ വരികൾക്ക് രാഹുലും കാല ഭൈരവയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരും ‘നാട്ടു നാട്ടു’…

Read More

മാവേലിക്കര: ബില്ല് കുടിശ്ശികയെ തുടർന്ന്, വൈദ്യുതി കണക്ഷൻ വിശ്ചേദിച്ചിട്ട് മാസങ്ങളായെന്ന് കളക്ടറെ കത്തെഴുതി അറിയിച്ച വിദ്യാർത്ഥിയുടെ വീട്ടിൽ വൈദ്യുതി പുനസ്ഥാപിച്ച് വി.ആർ കൃഷ്ണ തേജ. മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ മാവേലിക്കര അറുന്നൂറ്റിമംഗലം അർജുൻ കൃഷ്ണയാണ് കത്തെഴുതിയത്. വൈദ്യുതി ഇല്ലാത്തതിനാൽ മെഴുകുതിരി കത്തിച്ചാണ് രാത്രിയിൽ കഴിയുന്നതെന്നും, പഠിക്കാൻ കഴിയുന്നില്ലെന്നും കത്തിൽ ഉണ്ടായിരുന്നു. കത്ത് ലഭിച്ച ഉടനെ കളക്ടർ അധികൃതരുമായി സംസാരിക്കുകയും കുടിശ്ശിക അടച്ച് വൈദ്യുതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. മാവേലിക്കരയിലെ വിദ്യാർത്ഥിയുടെ വീട്ടിൽ അദ്ദേഹം നേരിട്ടെത്തി. അർജുൻ കൃഷ്ണക്ക് സമ്മാനമായി ടി.വിയും അദ്ദേഹം കരുതിയിരുന്നു. വിദ്യാർത്ഥിക്ക് പഠിക്കാനുള്ള എല്ലാ സൗകര്യവും, പുതിയ യൂണിഫോമും നൽകുമെന്നും അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Read More

കൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിൽ ഇറങ്ങിയ കടുവയെ പിടികൂടി. വനംവകുപ്പും ആർ.ആർ.ടി സംഘവും പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വച്ചത്. രണ്ടു തവണ വെടിവച്ചു. വെടിയേറ്റ് മയങ്ങിയ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റി. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

Read More

ചരിത്രത്തിലാദ്യമായി ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 100 ബില്യണ്‍ ഡോളർ കടന്നു. ഇതിനർത്ഥം രാജ്യം ചൈനയിലേക്ക് കയറ്റി അയച്ചതിലും 101.02 ബില്യണ്‍ ഡോളറിന്റെ അധിക ഇറക്കുമതിയാണ് നടന്നത്. 2021 ൽ ഇത് വെറും 69.38 ബില്യൺ ഡോളറായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാട് 2022ൽ 135.98 ബില്യൺ ഡോളറിലെത്തി. വ്യാപാരം കഴിഞ്ഞ വർഷത്തെ 125 ബില്യൺ ഡോളറിൽ നിന്ന് 8.4 ശതമാനം ഉയർന്നു. 118.5 ബില്യൺ ഡോളറിന്‍റെ ചരക്കുകളാണ് ചൈന ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. ചൈനീസ് ഇറക്കുമതി 21.7 ശതമാനം ഉയർന്നു. അതേസമയം, ഇന്ത്യയിൽ നിന്നുള്ള ചൈനയുടെ ഇറക്കുമതി 37.9 ശതമാനം ഇടിഞ്ഞ് 17.48 ബില്യൺ ഡോളറിലെത്തി.

Read More

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരെ ലിംഗഭേദമില്ലാതെ ‘ടീച്ചർ’ എന്ന് വിളിക്കണമെന്ന ബാലാവകാശ കമ്മീഷന്‍റെ ഉത്തരവിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർ, മാഡം അഭിസംബോധനകളിൽ സർക്കാരിന് ബാലാവകാശ കമ്മീഷൻ അറിയിപ്പ് നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കമ്മിഷൻ ചെയർമാൻ തന്നെ അറിയിച്ചു. കൂടുതൽ ശ്രദ്ധയോടെ തീരുമാനം എടുക്കേണ്ട വിഷയമാണിതെന്നും മന്ത്രി പറഞ്ഞു.

Read More

ആലപ്പുഴ: കൗൺസിലറുടെ വാഹനത്തിൽ മയക്കുമരുന്ന് കടത്തിയ കേസിൽ സി.പി.എം കൗൺസിലർ ഷാനവാസിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പൊലീസ് സൂപ്രണ്ട് ചൈത്ര തെരേസ ജോണിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഷാനവാസിനെതിരെ പരാതി നൽകിയവരിൽ സി.പി.എം പ്രാദേശിക നേതാക്കളും ഉൾപ്പെടുന്നു. മയക്കുമരുന്ന് കടത്തിന് പിന്നിൽ വൻ റാക്കറ്റാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ആലപ്പുഴയിൽ കോടിക്കണക്കിന് രൂപയുടെ ഫണ്ട് പിരിവ് നടക്കുന്നുണ്ടെന്നും സി.പി.എം നേതാക്കൾ ഉൾപ്പെട്ട റാക്കറ്റിന് പൊലീസിന്‍റെ സഹായം ലഭിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഷാനവാസിന്‍റെ സ്വത്ത്, സാമ്പത്തിക ഇടപാടുകൾ, മയക്കുമരുന്ന്, ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധം എന്നിവ സ്പെഷ്യൽ ബ്രാഞ്ച് പരിശോധിക്കും.

Read More

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി തകർന്നു വീണെന്ന റിപ്പോർട്ട് ഐഎസ്ആർഒ പിൻവലിച്ചു. തെറ്റായി വ്യാഖ്യാനിച്ചതിനാലാണ് വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതെന്ന് ഐഎസ്ആർഒ അറിയിച്ചു. ഒഴിപ്പിക്കൽ പ്രക്രിയ തുടരുന്നതിനിടെ ആശങ്കാജനകമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ ഉത്തരാഖണ്ഡ് സർക്കാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള ഏഴ് മാസങ്ങളിൽ ജോഷിമഠിലെ ഭൂമി 9 സെന്‍റിമീറ്റർ ഇടിഞ്ഞുതാണിരുന്നു. ഡിസംബർ 27 മുതൽ 12 ദിവസത്തിനുള്ളിൽ ഒറ്റയടിക്ക് 5.4 സെന്‍റിമീറ്റർ ഇടിഞ്ഞു താണതായി ഇസ്രോയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍റർ (എൻആർഎസ്സി) കണ്ടെത്തി. സർക്കാർ ഇടപെടലിനെ തുടർന്നാണ് ഈ റിപ്പോർട്ട് പിൻവലിച്ചത്. അതേസമയം ജോഷിമഠ് പ്രതിസന്ധിയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (എൻഡിഎംഎ) കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ജനുവരി 12ന് ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ സർക്കാർ സംവിധാനങ്ങൾ പുറത്തുവിട്ട വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതായും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടെന്നും വ്യക്തമായതായി കുറിപ്പിൽ പറയുന്നു. ഈ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ശാസ്ത്രജ്ഞർക്ക്…

Read More

റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വേദ്. റിതേഷ് ദേശ്മുഖും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോശമല്ലാത്ത പ്രതികരണമാണ് ‘വേദ്’ എന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ബോക്സ് ഓഫീസ് റിപ്പോർട്ട് അനുസരിച്ച് റിതേഷ് ദേശ്മുഖ് ചിത്രം ഇതുവരെ 40.85 കോടി രൂപ നേടി. വെള്ളിയാഴ്ച 2.25 കോടി, ശനിയാഴ്ച 3.25 കോടി, ഞായറാഴ് ച 4.50 കോടി, തിങ്കളാഴ്ച 3.02 കോടി, ചൊവ്വാഴ്ച 2.65 കോടി, ബുധനാഴ്ച 2.55 കോടി, വ്യാഴാഴ്ച 2.45 കോടി, വെള്ളിയാഴ്ച 2.52 കോടി, ശനിയാഴ്ച 4.53 കോടി, ഞായറാഴ്ച 5.70 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയത്. റിതേഷ് ദേശ്മുഖിന്‍റെ ഭാര്യയും ഇന്ത്യൻ സിനിമയിലെ നിരവധി ഹിറ്റുകളിലെ കേന്ദ്ര കഥാപാത്രവുമായ ജനീലിയയാണ് ‘വേദി’ലെ നായിക. ഭൂഷൺ കുമാർ ജെയിൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചന്ദ്രൻ അറോറയാണ് ‘വേദ്’ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഇതൊരു റൊമാന്‍റിക് കോമഡി ചിത്രമാണ്. ജെനീലിയ ഡിക്രൂസാണ് ചിത്രം നിർമ്മിക്കുന്നത്. മുംബൈ…

Read More

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പാർട്ടിയിലെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കുന്ന സി.പി.എം അന്വേഷണ കമ്മിഷൻ പരിശോധന തുടങ്ങി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ, പി കെ ബിജു എന്നിവർ ജില്ലയിലെത്തി. ഇവർ നേരത്തെ ജില്ലയിലെത്തി തെളിവെടുപ്പ് നടത്തുകയും നേതാക്കളിൽ നിന്ന് വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ സെഷനിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് പുറമേ ജില്ലയിൽ അടുത്തിടെ ഉയർന്ന പരാതികളും പരിശോധിക്കാനാണ് കമ്മിഷൻ തിരിച്ചെത്തിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്നും പരാതി നൽകിയവരിൽ നിന്നും വിവരങ്ങൾ തേടും. ഫോണിൽ അശ്ലീല ചിത്രങ്ങൾ സൂക്ഷിച്ചതിന് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയ്ക്കെതിരായ അന്വേഷണ കമ്മിഷൻ റിപ്പോർട്ടും ചർച്ചയായേക്കും.

Read More

ഡൽഹി: ആഗോള വിപണിയിൽ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പൊതു-സ്വകാര്യ മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കേന്ദ്ര ബജറ്റിന് മുന്നോടിയായി നീതി ആയോഗിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി ഡിജിറ്റൽ ഇന്ത്യയുടെ മുന്നേറ്റത്തെയും രാജ്യത്തുടനീളം ഫിൻ ടെക് അതിവേഗം വളരുന്നതിനെയും അഭിനന്ദിച്ചു. യോഗത്തിൽ ഇന്ത്യയുടെ വികസന കുതിപ്പ് നിലനിർത്താനുള്ള മാർഗങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ സാമ്പത്തിക വിദഗ്ധർ മുന്നോട്ട് വച്ചു. ആഗോള വിപണി പ്രക്ഷുബ്ധമായിരിക്കുന്ന ഘട്ടത്തിലും ഇന്ത്യയുടെ പ്രതിരോധം ശക്തമാണെന്നും അതിനാൽ ആഗോള വേദിയിൽ ഇന്ത്യ വേറിട്ടുനിൽക്കുന്നുവെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.   കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി, സാമ്പത്തിക വിദഗ്ധരായ ശങ്കർ ആചാര്യ, അശോക് ഗുലാത്തി, ഷമിക രവി, മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

Read More