- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: പീഡനക്കേസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാതാവിൽ നിന്ന് ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ അഡ്വക്കേറ്റ്സ് അസോസിയേഷൻ ഭാരവാഹിക്കെതിരെ പൊലീസ് അന്വേഷണം. ഹൈക്കോടതി രജിസ്ട്രാറുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് അന്വേഷണ ചുമതല. പീഡനക്കേസിൽ ഉൾപ്പെട്ട ഒരു സിനിമാ നിർമ്മാതാവിൽ നിന്ന് ജഡ്ജിക്ക് നൽകാനെന്ന പേരിലാണ് ഇയാൾ പണം വാങ്ങിയത്. സംഭവത്തിൽ ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നേരത്തെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു.
അന്തിക്കാട്: പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയയാളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാഴൂർ നമ്പേരിവീട്ടിൽ സമ്പത്തിനെ (40) അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഹാൻഡ്സെറ്റ് കണ്ടെടുത്തു. വീടിന് മുകളിൽ ഏരിയലും സ്ഥാപിച്ചിരുന്നു. ഒരു ലാപ്ടോപ്പും മറ്റ് ഉപകരണങ്ങളും ഉണ്ടായിരുന്നു. പൊലീസ് വയർലെസിന്‍റെ ബാൻഡ് വിഡ്ത്ത് ക്രമീകരിച്ചാണ് സന്ദേശങ്ങൾ ചോർത്തിയത്. ഓൺലൈനിലൂടെയാണ് ഹാൻഡ്സെറ്റ് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഈ സംവിധാനത്തിലൂടെ സന്ദേശങ്ങൾ കേൾക്കാൻ മാത്രമേ കഴിയൂ. മെസേജുകൾ തിരിച്ചയക്കാൻ സംവിധാനമില്ലായിരുന്നു. ഇത്തരം സന്ദേശങ്ങളുടെ ദുരുപയോഗം കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലകളിൽ ടെക്നീഷ്യൻ ആയി ജോലി ചെയ്തതിലൂടെയുള്ള സാങ്കേതിക പരിജ്ഞാനവും ഇയാൾ സന്ദേശങ്ങൾ ചോർത്താൻ ഉപയോഗിച്ചു.
കീവ്: ഉക്രൈനിലെ സോലിഡാര്‍ നഗരം പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് റഷ്യ. കിഴക്കൻ ഉക്രൈനിലെ തന്ത്രപ്രധാന നഗരമായ ബഹ്മുത്തിലേക്ക് മുന്നേറുന്നത് ഇതോടെ എളുപ്പമാക്കും. സമീപ കാലങ്ങളിൽ ഉക്രൈനിൽ തുടർച്ചയായ തിരിച്ചടികൾ നേരിട്ട റഷ്യയ്ക്ക് ആശ്വാസമാണ് സോലിഡാറിലെ വിജയം. ഡോൺബാസ് മേഖലയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന സോലിഡാര്‍ ധാരാളം ഉപ്പ് പാടങ്ങളുള്ള ഒരു ചെറിയ പട്ടണമാണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ജനസംഖ്യ 10,000 മാത്രമായിരുന്നു. സോലിഡാര്‍ നഗരം കീഴടക്കുന്നത് നിർണ്ണായകമല്ലെങ്കിലും, അടുത്തുള്ള തന്ത്രപ്രധാന നഗരമായ ബഹ്മൂത്തിലേക്കുള്ള മുന്നേറ്റം എളുപ്പമാകുമെന്നതാണ് റഷ്യയുടെ ആശ്വാസം. ദിവസങ്ങളായി ബഹ്മൂത്തിൽ റഷ്യൻ, ഉക്രേനിയൻ സൈന്യങ്ങൾ തമ്മിൽ കനത്ത പോരാട്ടം നടക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ മുതൽ തുടർച്ചയായ തിരിച്ചടികൾ നേരിട്ട റഷ്യയ്ക്ക് ആശ്വാസമാണ് സോലിഡാറിലെ മുന്നേറ്റം. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്വകാര്യ അർദ്ധ സൈനിക ഗ്രൂപ്പായ വാഗ്നർ ഗ്രൂപ്പാണ് സോലിഡാർ പിടിച്ചെടുത്തത്. എന്നാൽ റഷ്യയുടെ അവകാശവാദം ഉക്രൈൻ നിഷേധിച്ചു. സൈന്യം ഇപ്പോഴും സോലിഡാറിലുണ്ടെന്ന് ഉക്രൈൻ അവകാശപ്പെട്ടു.
ന്യൂഡൽഹി: ഡൽഹിയും എൻസിആറും (ദേശീയ തലസ്ഥാന മേഖല) തിങ്കളാഴ്ച മുതൽ അതിശൈത്യത്തിന് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട്. കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 10.2 ഡിഗ്രി സെൽഷ്യസാണ്. ജനുവരി 16 നും 18 നും ഇടയിൽ ഡൽഹിയുടെ പല ഭാഗങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആയാ നഗറിലും റിഡ്ജിലും കുറഞ്ഞ താപനില 3 ഡിഗ്രി വരെ ആകാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തരേന്ത്യയെ കടുത്ത തണുപ്പിലേക്ക് തള്ളിവിട്ട ശൈത്യകാല തരംഗത്തിന് വരും ദിവസങ്ങളിലും ശമനമുണ്ടാകില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തണുപ്പ് കാരണം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആളുകൾ കൂടുതൽ നേരം പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി നിലനിർത്താൻ വിറ്റാമിൻ-സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം…
ന്യൂഡല്‍ഹി: സിബിഐ തന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാൽ സിസോദിയയുടെ ആരോപണങ്ങൾ സിബിഐ നിഷേധിച്ചു. “ഇന്ന് വീണ്ടും സി.ബി.ഐ ഓഫീസിൽ വന്നു. അവർക്ക് സ്വാഗതം. അവർ എന്‍റെ വീട് റെയ്ഡ് ചെയ്തു. എന്‍റെ ഓഫീസ് റെയ്ഡ് ചെയ്തു. എന്‍റെ ലോക്കർ പരിശോധിച്ചു. എന്‍റെ ഗ്രാമത്തിൽ പോലും അന്വേഷണം നടന്നു. എനിക്കെതിരെ ഒന്നും കണ്ടെത്താനായില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ എനിക്കെതിരെ ഒന്നും കണ്ടെത്താൻ സാധിക്കുകയുമില്ല” സിസോദിയ ട്വീറ്റ് ചെയ്തു. അതേസമയം, രേഖകൾ ശേഖരിക്കാനാണ് സിസോദിയയുടെ ഓഫീസില്‍ സി.ബി.ഐ. സംഘം സന്ദര്‍ശനം നടത്തിയതെന്നും അത് റെയ്ഡ് ആയിരുന്നില്ലെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിൽ ബി.ആർ അംബേദ്കർ, പെരിയാർ ഉൾപ്പെടെയുള്ളവരെ പരാമർശിക്കുന്ന ഭാഗം ഗവർണർ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർക്കെതിരെ ഡി.എം.കെ നേതാവ് പരസ്യ ഭീഷണി മുഴക്കിയത്. അംബേദ്കറുടെ പേര് പറയാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ കശ്മീരിലേക്ക് പോകണമെന്നും വെടിവച്ച് കൊല്ലാൻ ഞങ്ങൾ തന്നെ തീവ്രവാദികളെ അയയ്ക്കും എന്നുമാണ് അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ശിവാജി കൃഷ്ണമൂർത്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്ഭവൻ സിറ്റി പോലീസ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന നേതൃത്വവും ഡി.ജി.പിയെ സമീപിച്ചിട്ടുണ്ട്. ഡി.എം.കെ നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണം, ഗവർണറെ കൊല്ലാൻ തീവ്രവാദികളെ അയക്കുമെന്ന് അറസ്റ്റുചെയ്യണമെന്നും ഗവർണറെ കൊല്ലാൻ കശ്മീർ തീവ്രവാദികളെ നിയോഗിക്കുമെന്നുപറഞ്ഞയാളെ എൻഐഎ നിരീക്ഷിക്കണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഡിജിപി ഉറപ്പുനൽകിയതായി ബിജെപി നേതാവ്…
കൊച്ചി: സീറോ മലബാർ സഭയിലെ കുർബാന ഏകീകരണം സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സർക്കുലർ പുറത്തിറക്കി. കുർബാന ഏകീകരണം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ആലഞ്ചേരി സർക്കുലറിൽ പറയുന്നു. ആരാധനാ കാര്യങ്ങളിൽ അന്തിമ തീരുമാനം സിനഡും മാർപ്പാപ്പയും എടുക്കും. ഇതിന് വിരുദ്ധമായി വിശുദ്ധ കുർബാന അർപ്പിക്കുന്നത് നിയമവിരുദ്ധമാണ്. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും അദ്ദേഹം സർക്കുലറിൽ പറയുന്നു. ഐക്യത്തിനായുള്ള ചർച്ചകൾ തുടരുമെന്നും സിനഡ് അറിയിച്ചു. സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള വിട്ടുവീഴ്ച സാധ്യമല്ല. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നത് മാർപ്പാപ്പയെ എതിർക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വൈദികർക്ക് ഏകീകൃത കുർബാനയ്ക്കുള്ള പരിശീലനം ആണ് നൽകുന്നത്. ഇക്കാരണത്താൽ കുർബാന അപരിചിതം എന്ന് പറയാൻ ആകില്ല. ബസിലിക്ക പള്ളിയിൽ നടന്ന സംഭവം അപലപനീയമാണെന്നും ആലഞ്ചേരി പറഞ്ഞു. കുർബാന ഏകീകരണത്തിനെതിരായ പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട ആലഞ്ചേരി, ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കാൻ നടപടി…
മാനന്തവാടി: പുതുശ്ശേരിയിൽ കർഷകന്‍റെ ജീവനെടുത്ത കടുവയെ പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ നിന്ന് പിടികൂടിയതിന് പിന്നാലെ വീണ്ടും കടുവ ഭീതി. ഇത്തവണ മാനന്തവാടി നഗരസഭാ പരിധിയിലാണ് കടുവ എത്തിയിരിക്കുന്നത്. നഗരസഭയിലെ മൂന്നാം വാർഡായ പിലാക്കാവ് മണിയൻകുന്നിലാണ് കടുവ പശുക്കിടാവിനെ ആക്രമിച്ച് കൊന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കടുവ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. മണിയൻകുന്ന് നടുതൊട്ടിയിൽ ദിവാകരന്‍റെ രണ്ടുവയസ്സുള്ള പശുക്കിടാവിനെയാണ് കടുവ കടിച്ചുകൊന്നത്. കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്ന് ദിവാകരൻ പറഞ്ഞു. വീടിനടുത്തുള്ള ഒരു എസ്റ്റേറ്റിൽ മേയാൻ വിട്ടതായിരുന്നു. തേയിലത്തോട്ടത്തിൽ നിന്ന് ചാടി വീണ കടുവ പശുവിനെ കടിച്ചു. അവിടെയുണ്ടായിരുന്നവർ നിലവിളിച്ചപ്പോൾ ഓടിപ്പോയി. കഴിഞ്ഞ ദിവസങ്ങളിലും എസ്റ്റേറ്റിൽ കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് ഒരു കിലോമീറ്റർ അകലെ ഒരു വനപ്രദേശമുണ്ട്. സ്വാകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 400 ഏക്കറോളം എസ്റ്റേറ്റ് വനത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കടുവ പോലുള്ള വന്യ മൃഗങ്ങൾക്ക് ജനവാസ മേഖലകളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് സഹായിക്കുന്നു. ശനിയാഴ്ച പശുവിനെ കൊന്ന…
കൊല്ലം: രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി കൊല്ലം. കേശവൻ സ്മാരക ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേവലം ഒരു വർഷം കൊണ്ട് ജില്ലയിലെ ഏഴ് ലക്ഷം കുടുംബങ്ങളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തും കിലയും ചേർന്ന് കഴിഞ്ഞ ജനുവരിയിലാണ് സിറ്റിസൺ കാമ്പയിൻ ആരംഭിച്ചത്. പത്ത് വയസ്സിന് മുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചു. പരിശീലനം ലഭിച്ച രണ്ടായിരത്തോളം സെനറ്റർമാർ 10 മുതൽ 20 വരെ കുടുംബങ്ങളെ ഗ്രൂപ്പുകളായി വിഭജിച്ചാണ് ക്ലാസ് എടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് 15ന് പ്രചാരണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ പലയിടത്തും ക്ലാസുകൾ പൂർത്തിയാകാത്തതിനാൽ അഞ്ച് മാസം കൂടി വൈകി. നാടിന്‍റെ പുരോഗതി ലക്ഷ്യമിടുന്നവർ അധികാരത്തിൽ വരണമെങ്കിൽ വോട്ട് ചെയ്യുന്ന ജനങ്ങൾക്കിടയിൽ ഭരണഘടനാ അവബോധം ഉണ്ടാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത കൈവരിച്ച…
സിയാച്ചിൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ പർവ്വത നിരകളുടെ അതിർത്തി കാക്കാൻ ഒരു പെൺകരുത്ത്. ഇന്ത്യൻ ആർമി ഫയർ ആൻഡ് ഫ്യൂറി കോർപ്സിലെ ക്യാപ്റ്റൻ ശിവ സിംഗ് ചൗഹാനാണ് കൗമാർ ചൗഹാൻ പോസ്റ്റിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ വനിതാ ഓഫീസർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിയാച്ചിൻ ആർമി സ്കൂളിൽ ഒരു മാസത്തോളം നീണ്ട കഠിന പരിശീലനങ്ങൾക്ക് ശേഷമാണ് ചൗഹാന്റെ ഈ നേട്ടം. ബ്രേക്കിങ് ദി ഗ്ലാസ് സീലിംഗ് എന്ന കുറിപ്പോടെ ഫയർ ആൻഡ് ഫ്യൂറി കോർപ്സ് ഔദ്യോഗികമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വലിയ ശ്രദ്ധ നേടി. ഉദയ്പൂരിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ചൗഹാൻ എൻ.ജെ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടി. 11ആം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട ചൗഹാന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സൈന്യത്തിന്റെ ഭാഗമാവുക എന്നത്.
