Author: News Desk

ന്യൂഡൽഹി: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഈ വർഷം കളിക്കളത്തിൽ ഇറങ്ങാൻ കഴിയില്ലെന്ന് സൂചന. ഇതോടെ ഐപിഎൽ ഉൾപ്പെടെ ഈ വർഷത്തെ എല്ലാ പ്രധാന ടൂർണമെന്‍റുകളും പന്തിന് നഷ്ടമാകും. ഡിസംബർ 30ന് നടന്ന കാറപകടത്തിൽ പന്തിന്റെ കാൽമുട്ടിലെ മൂന്ന് പ്രധാന ലിഗ്‌മെന്റുകൾക്ക് ഗുരുതരമായ പൊട്ടലുണ്ടായതായാണ് വിവരം. ഇതിൽ രണ്ടെണ്ണം ശസ്ത്രക്രിയയിലൂടെ പുനർനിർമ്മിച്ചു. മൂന്നാമത്തേത് ശരിയാക്കാൻ ആറാഴ്ചയ്ക്ക് ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തും. പരിക്കിന്‍റെ ഗൗരവവും തുടർ ശസ്ത്രക്രിയകളും കാരണം ആറ് മാസത്തേക്ക് പന്തിന് കളിക്കളത്തിൽ ഇറങ്ങാൻ കഴിയില്ലെന്ന് ഉറപ്പാണ്. ഈ വർഷത്തെ ഏകദിന ലോകകപ്പിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കാനും ടീമിൽ ഇടം നേടാനും അദ്ദേഹത്തിന് കഴിയുമോ എന്നത് സംശയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ വെച്ചാണ് ലോകകപ്പ് നടക്കുന്നത്. ഡിസംബർ 30ന് പുലർച്ചെ കുടുംബത്തെ കാണാൻ റൂർക്കിയിൽ നിന്ന് ഡൽഹിയിലേക്ക് കാറിൽ പോകുമ്പോഴാണ് ഋഷഭ് പന്ത് അപകടത്തിൽപ്പെട്ടത്. വാഹനമോടിക്കുന്നതിനിടെ…

Read More

കാബൂള്‍: തദ്ദേശീയമായി നിർമ്മിച്ച സൂപ്പർ കാറിന്‍റെ ചിത്രങ്ങൾ പുറത്ത് വിട്ട് താലിബാൻ. മാഡ 9 എന്ന് പേരിട്ടിരിക്കുന്ന കാർ ഖത്തറിൽ നടക്കുന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് വർഷം കൊണ്ട് 30 എഞ്ചിനീയർമാർ ചേർന്നാണ് കാർ നിർമ്മിച്ചത്. 2021 ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത് മുതൽ, സ്ത്രീ സ്വാതന്ത്ര്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ താലിബാന്‍റെ നിലപാട് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്. താലിബാന്‍റെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൾ ബാഖ്വി ഹഖാനിയാണ് കാർ അവതരിപ്പിച്ചത്. എന്‍റോപ്പ് എന്ന പ്രാദേശിക സ്ഥാപനമാണ് കാർ നിർമ്മിച്ചിരിക്കുന്നത്. കാബൂളിലെ ടെക്നിക്കൽ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയർമാരാണ് മാഡ 9ന് പിന്നിൽ. ടൊയോട്ട കൊറോള എഞ്ചിനാണ് മാഡ 9ന് ഉപയോഗിച്ചിട്ടുള്ളത്. സൂപ്പർ കാറിന് അനുയോജ്യമായ രീതിയിൽ എഞ്ചിൻ പരിഷ്കരിച്ചിട്ടുണ്ട്. ഏത് ഉയർന്ന വേഗതയിലും കാറിന് സ്ഥിരത നൽകാൻ കഴിയുന്ന തരത്തിലാണ് എഞ്ചിൻ പരിഷ്കരിച്ചതെന്ന് അഫ്ഗാനിസ്ഥാനിലെ ടെക്നിക്കൽ വൊക്കേഷണൽ…

Read More

ടെഹ്റാൻ: ഇരട്ട പൗരത്വം കണ്ടെത്തിയതിനെ തുടർന്ന് ഇറാൻ മുൻ മന്ത്രിയെ തൂക്കിലേറ്റി. ഇറാന്റെയും, ബ്രിട്ടന്റെയും പൗരത്വമുണ്ടായിരുന്ന അലി റേസ അക്ബറിയെയാണ് ഇറാൻ സർക്കാർ വധിച്ചത്. ഇറാന്‍റെ ഈ നടപടി അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാന്റെ മുൻ പ്രതിരോധ സഹമന്ത്രിയായിരുന്നു അലി റേസ അക്ബറി. ചാരവൃത്തി ആരോപിച്ച് 2019ലാണ് ഇദ്ദേഹത്തെ ഇറാൻ അറസ്റ്റ് ചെയ്തത്. വിദേശത്ത് താമസിച്ചിരുന്ന അലി റേസ അക്ബറിയെ നാട്ടിലെത്തിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. ബ്രിട്ടന് വേണ്ടി ഇറാന്‍റെ സുപ്രധാന രഹസ്യങ്ങൾ ചോർത്തി നൽകിയെന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം. വിചാരണ നടത്തി കുറ്റം തെളിഞ്ഞതിന് ശേഷമാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ഇറാൻ പറയുമ്പോഴും ബ്രിട്ടൻ ഇത് അംഗീകരിക്കുന്നില്ല.  ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇതിനെ “പ്രാകൃത ഭരണകൂടത്തിന്‍റെ ഹീനമായ പ്രക്രിയ” എന്ന് വിമർശിച്ചു. അലി റേസ അക്ബറി കുറ്റം സമ്മതിച്ചതായി ഇറാൻ അവകാശപ്പെടുന്നു. ഇതിന് തെളിവായി അക്ബറിയുടെ വീഡിയോയും ഇറാൻ പുറത്തുവിട്ടു. എന്നാൽ അക്ബറിയെ ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ബ്രിട്ടൻ പറയുന്നത്. 

Read More

എക്കാലവും മലയാളികൾ ഓർമ്മിക്കുന്ന മാസ് കഥാപാത്രമാണ് ആട് തോമ. തലമുറ ഭേദമന്യേ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സ്ഫടികത്തിലെ നായകൻ. 28 വർഷങ്ങൾക്ക് ശേഷം സ്ഫടികം 4കെ ഡോൾബി അറ്റ്മോസിന്റെ സാങ്കേതിക മികവോടെ തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി ടീസർ പുറത്തിറക്കി. പുതിയ സാങ്കേതിക വിദ്യകളുടെ മികവോടെയാണ് ചിത്രം എത്തുന്നതെന്ന് സ്ഥിരീകരിക്കുന്നതാണ് ടീസർ. മോഹൻ ലാലിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. തിലകൻ, രാജൻ പി ദേവ്, ഉർവശി, ചിപ്പി, കെപിഎസി ലളിത, എൻഎഫ് വർഗീസ്, സിൽക്ക് സ്മിത തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്. ചാക്കോ മാഷായി തിലകനും തോമാച്ചായനായി മോഹൻ ലാലും അഭിനയിച്ച ഈ ചിത്രം നിരവധി വൈകാരിക മുഹൂർത്തങ്ങളും സ്നേഹ ബന്ധങ്ങളുടെ ഊഷ്മളതയും മലയാളികൾക്ക് നൽകിയിരുന്നു. ഫെബ്രുവരി 9ന് കേരളത്തിൽ 150ലധികം തിയേറ്ററുകളിലും ലോകമെമ്പാടുമായി അഞ്ഞൂറിലധികം തിയേറ്ററുകളിലും ‘സ്ഫടികം’ റിലീസ് ചെയ്യും. 1995 ൽ ഭദ്രൻ ഒരുക്കിയ ചിത്രമാണ് സ്ഫടികം. നിരവധി ഫൈറ്റ് സീനുകൾ ഉള്ള…

Read More

ആലപ്പുഴ: അശ്ലീല വീഡിയോ ചിത്രീകരിച്ച് ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ ആലപ്പുഴയിൽ അച്ചടക്ക നടപടികൾ അവസാനിപ്പിക്കാതെ സി.പി.എം. ഫോണിൽ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിന് ഏരിയാ കമ്മിറ്റി അംഗം എ.പി.സോണയെ പുറത്താക്കിയതിന് പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കെതിരെ നടപടിയെടുക്കാനും സി.പി.എം തീരുമാനം. പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം പി.ഡി ജയനോട് വിശദീകരണം തേടും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജയനെതിരെ നടപടിയെടുക്കും. സോണയ്ക്കെതിരായ പരാതിയിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് ജയൻ പരാതിക്കാരിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. സോണയെ പിന്തുണച്ച് ജയൻ ഫേസ്ബുക്കിലും പോസ്റ്റിട്ടിരുന്നു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പാർട്ടിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സി.പി.എം തുടർ നടപടികളിലേക്ക് കടക്കുന്നത്. പാർട്ടി അനുഭാവികളായ സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ സംഭവത്തിൽ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് ആലപ്പുഴ സൗത്ത് ഏരിയാ അംഗം എ.പി സോണയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയത്. സി.ഐ.ടി.യുവിൽ നിന്നും…

Read More

മലപ്പുറം: എടപ്പാളിൽ ബിസ്കറ്റ് ഗോഡൗണിന്‍റെ മറവിൽ വൻ മയക്കുമരുന്ന് കച്ചവടം. രണ്ട് ലോറികളിലായി കടത്താൻ ശ്രമിച്ച ഒന്നര ലക്ഷം പാക്കറ്റ് പാൻമസാല എക്സൈസ് പിടികൂടി. രമേഷ്, അലി, ഷമീർ എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കൂടി പിടിക്കാനുണ്ട്. 1.5 കോടിയോളം രൂപ വിലവരുന്ന പാൻ മസാലയാണ് പിടികൂടിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വലിയ തോതിലുള്ള പാൻമസാല വേട്ട നടക്കുന്നതെന്ന് എക്സസൈസ്-ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന അതിർത്തികൾ കടന്നാണ് പാൻ മസാല പാക്കറ്റുകളുമായി ലോറികൾ എത്തിയത്. ഒന്ന് കോയമ്പത്തൂരിൽ നിന്നും മറ്റൊന്ന് മൈസൂരുവിൽ നിന്നുമാണ് എത്തിയത്. മലപ്പുറത്തെ ബിസ്കറ്റ് ഗോഡൗണിന്‍റെ മറവിൽ കൊണ്ടുവന്ന പാൻമസാല തിരുവനന്തപുരത്തും മലബാറിലും വിൽക്കുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം.

Read More

കൊച്ചി: മുളവുകാട് നിന്ന് കാണാതായ 3 സ്കൂൾ കുട്ടികളെ മലപ്പുറത്ത് കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മലപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. നഗരത്തിലെ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെയും രണ്ട് പെൺകുട്ടികളെയും വെള്ളിയാഴ്ചയാണ് മുളവുകാട് നിന്ന് കാണാതായത്. കുട്ടികൾ സ്കൂളിൽ എത്തിയിട്ടില്ലെന്ന് മനസിലാക്കിയ വീട്ടുകാർ ബന്ധുവീടുകളിൽ തിരച്ചിൽ നടത്തി. അവിടെയും എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ മുളവുകാട് പൊലീസിനെ സമീപിക്കുകയായിരുന്നു. സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ എസ്.ശശിധരൻ, എറണാകുളം സെൻട്രൽ എസിപി അബ്ദുൾ സലാം, മുളവുകാട് എസ്.എച്ച്.ഒ. മഞ്ജിത് ലാൽ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മുളവുകാട് ജനപ്രതിനിധികളും അന്വേഷണത്തിൽ പങ്കുചേർന്നു. രണ്ട് കുട്ടികളുടെയും കൈവശം മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും അത് സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടെ കുട്ടികൾ പാലക്കാട് ഉണ്ടെന്ന് അറിഞ്ഞ് പൊലീസ് അവിടേയ്ക്ക് പോയി. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുട്ടികൾ മലപ്പുറത്ത് എത്തിയതായി സൈബർ സെല്ലിന് വിവരം ലഭിച്ചു. ഇതോടെ പൊലീസ്…

Read More

ന്യൂഡല്‍ഹി: സൈനിക പരിശീലനത്തിന്‍റെ ഭാഗമായി ഇനി ആയോധന കലകളും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള കളരിപ്പയറ്റ് ഉൾപ്പെടെയുള്ള തനതായ ആയോധന കലകൾ സംയോജിപ്പിച്ചായിരിക്കും പരിശീലനം. ആയുധങ്ങളില്ലാതെ ശത്രുവിനെ ശാരീരികമായി നേരിടുമ്പോൾ പ്രയോജനപ്പെടുത്താനാണിത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയാണ് ‘ആർമി മാർഷ്യൽ ആർട്സ് റുട്ടീൻ’ (അമർ) എന്ന പദ്ധതി പ്രഖ്യാപിച്ചത്. സൈനിക പരിശീലനത്തിന്‍റെ ഭാഗമായി ഇന്ത്യൻ ആയോധന കലകൾ നിലവിൽ ചില റെജിമെന്‍റുകളിൽ സ്വന്തമായി പരിശീലിപ്പിക്കുന്നുണ്ട്. മദ്രാസ് റെജിമെന്‍റിലെ ചില സ്ഥലങ്ങളിൽ കളരിപ്പയറ്റ്, സിഖ് റെജിമെന്‍റിൽ ഗട്ക, ഗൂർഖ റെജിമെന്‍റിൽ ഖുക്രി എന്നിവയുടെ പരിശീലനം നൽകാറുണ്ട്. ഇവയെല്ലാം സംയോജിപ്പിക്കുന്ന ഒരു പരിശീലന പരിപാടിയാണ് അമർ.

Read More

കാലിഫോർണിയ: ബീജദാനം ഒരു മഹത്തായ പ്രവൃത്തിയാണെന്നും അതിനാൽ സ്വന്തം സന്തോഷത്തിനായുള്ള ലൈംഗിക ജീവിതം വേണ്ടെന്നും പരസ്യമായി പ്രഖ്യാപിച്ച് യുവാവ്. ബീജദാനം തന്റെ ജീവിതത്തിന്റെ ഭാഗമായി തന്നെ കാണുന്നുവെന്നും കാലിഫോർണിയയിൽ നിന്നുള്ള കൈൽ ഗോർഡി പറയുന്നു. 2014ലാണ് 31കാരനായ കൈൽ ആദ്യമായി ബീജം ദാനം ചെയ്തത്. തന്‍റെ ബീജം ഉപയോഗിച്ച് ഇതുവരെ 57 കുട്ടികൾ ജനിച്ചുവെന്നും പറയുന്ന യുവാവ്, ആ കുട്ടികളുടെയെല്ലാം അച്ഛനാവാൻ കഴിഞ്ഞത് വലിയൊരു കാര്യമാണെന്നും അഭിപ്രായപ്പെടുന്നു. ഒൻപത് വർഷം മുൻപ് വരെ എല്ലാ സന്തോഷങ്ങളും അനുഭവിച്ചിരുന്നൊരു കുത്തഴിഞ്ഞ ജീവിതമായിരുന്നു തന്റേത്. എന്നാൽ അതെല്ലാം മറന്ന് കൂടുതൽ ഉത്തരവാദിത്തങ്ങളോടെയുള്ള ജീവിതമാണ് ഇപ്പോൾ നയിക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്.

Read More

10 മണിക്കൂർ കൊണ്ട് മാളികപ്പുറം എന്ന സിനിമയിലെ കഥാപാത്രങ്ങളുടെ ചിത്രം അരിമണികൾ ഉപയോഗിച്ച് വരച്ച് ശ്രീരാജ്. നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പടെ വിവിധ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വൈറലാകുകയാണ്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പങ്കുവച്ചത്. നേരത്തെയും ഉണ്ണി മുകുന്ദനെ ഗോതമ്പ് കൊണ്ട് വരച്ചതിന് ശ്രീരാജ് പ്രശംസ നേടിയിരുന്നു. ഒരിക്കൽ ഉണ്ണി മുകുന്ദനെ നേരിൽ കാണാനും സംസാരിക്കാനും അവസരം ലഭിച്ചെന്ന് ശ്രീരാജ് പറഞ്ഞു. നേരത്തെ അരിമണിയിൽ വരച്ച പൃഥ്വിരാജിന്‍റെയും കുടുംബത്തിന്‍റെയും ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ് തന്‍റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രം പങ്കുവച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ, വിജയ് സേതുപതി, മാധവൻ, സുരേഷ് ഗോപി, ജയസൂര്യ, ഫഹദ് ഫാസിൽ, ടൊവിനോ, വിക്രം തുടങ്ങി നിരവധി താരങ്ങളുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ശ്രീരാജ് ഇപ്പോൾ സിനിമാ മേഖലയിൽ ആർട്ട് വർക്കുകൾ ചെയ്യുകയാണ്. സിനിമയിൽ മുന്നോട്ട് പോകാനാണ് ആഗ്രഹം.

Read More