Author: News Desk

ന്യൂഡല്‍ഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആറ് വിമാനങ്ങൾ വൈകി. ഡൽഹി-റിയാദ്, ഡൽഹി-ഷിംല-കുളു, ഡൽഹി-വാരണാസി, ഡൽഹി-ധർമ്മശാല-ശ്രീനഗർ, ഡൽഹി-ഷിംല-ധർമ്മശാല, ഡൽഹി-ഡെറാഡൂൺ വിമാനങ്ങളാണ് വൈകിയത്. ഞായറാഴ്ച രാവിലെയും ഡൽഹിയിൽ കടുത്ത തണുപ്പ് അനുഭവപ്പെട്ടു. രാവിലെ 6.10ന് സഫ്ദർജംഗിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 5.6 ഡിഗ്രി സെൽഷ്യസാണ്. ഡൽഹി വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാലം പ്രദേശത്ത് 200 മീറ്റര്‍ ദൂരക്കാഴ്ചയാണ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. മഞ്ഞ് വീഴ്ച ശക്തമായതോടെ ഹരിയാനയിലും പഞ്ചാബിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് കാരണം 20 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.

Read More

വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ആഗോള വിപണിയിൽ ചിത്രം 100 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ. വെറും നാല് ദിവസം കൊണ്ടാണ് ‘വാരിസ്’ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത്. കാർത്തിക് പളനിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. അച്ഛന്‍റെ കോടിക്കണക്കിന് രൂപയുടെ ബിസിനസ് സാമ്രാജ്യത്തിന്‍റെ അവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് ‘വാരിസി’ൽ വിജയ് അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് ചിത്രത്തിൽ വിജയ്‌യുടെ അച്ഛനായി വേഷമിടുന്നത്. ‘വാരിസി’ൽ എസ് ജെ സൂര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ഷിരീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Read More

പൊഖാറ: നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിലെ റൺവേയിൽ വിമാനം തകർന്ന് വീണു. വിമാനം പൂർണമായും തകർന്നു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ തകർന്ന് വീഴുകയായിരുന്നു. 68 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്. യെതി എയർലൈൻസിന്‍റേതാണ് വിമാനമെന്നാണ് വിവരം. ആഭ്യന്തര സർവീസ് നടത്തുകയായിരുന്ന വിമാനമാണ് തകർന്ന് വീണത്. യാത്രക്കാരിൽ വിദേശികളുണ്ടോയെന്ന് വ്യക്തമല്ല. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. സുരക്ഷാ ജീവനക്കാരോടും സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങളോടും പൊതുജനങ്ങളോടും രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read More

കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഭരണസമിതിക്കെതിരെ പ്രതിപക്ഷം സമരത്തിനൊരുങ്ങുന്നു. ചെയർപേഴ്സൺ അജിതാ തങ്കപ്പൻ അടക്കമുള്ളവർക്കെതിരെ പൊലീസിൽ പരാതി നൽകിയ സെക്രട്ടറിയെ യു.ഡി.എഫ് ഭരണസമിതി മാനസികമായി പീഡിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. എൽ.ഡി.എഫിലെ 18 കൗൺസിലർമാർ നാളെ നഗരസഭാ കവാടത്തിന് മുന്നിൽ സമരം നടത്തും. രാവിലെ 9.30നാണ് സമരം ആരംഭിക്കുക. ജീവന് ഭീഷണിയുണ്ടെന്ന സെക്രട്ടറി ബി.അനിൽകുമാറിന്‍റെ പരാതിയിൽ തൃക്കാക്കര പൊലീസ് നാളെ മൊഴിയെടുക്കും. കൗൺസിലർ ഷാജി വാഴക്കാല ഉൾപ്പെടെ മൂന്ന് പേരിൽ നിന്ന് വധഭീഷണിയുണ്ടെന്നാണ് സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നത്. സെക്രട്ടറിയെ ഉപയോഗിച്ച് പ്രതിപക്ഷം രാഷ്ട്രീയ നാടകം കളിക്കുകയാണെന്നാണ് ഭരണപക്ഷത്തിന്‍റെ ആരോപണം. നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പന്റെ ക്യാബിനിലേക്ക് വിളിച്ച് വരുത്തി ഷാജി വാഴക്കാല ഉൾപ്പെടെയുള്ള കൗൺസിലർമാർ ഭീഷണിപ്പെടുത്തിയെന്നാണ് നഗരസഭാ സെക്രട്ടറി ബി അനിൽകുമാർ തൃക്കാക്കര പൊലീസിനും തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കും നൽകിയ പരാതിയിൽ പറയുന്നത്. കൗൺസിൽ എടുത്ത നിയമ വിരുദ്ധ തീരുമാനങ്ങളിൽ ഒപ്പിടാത്തതിന്‍റെ പേരിൽ നിരന്തരം ഉപദ്രവിക്കപ്പെട്ടുവെന്നും സെക്രട്ടറി പറഞ്ഞു. ഒരേക്കറിലധികം പുറമ്പോക്ക്…

Read More

ലൂസിയാന: 71-ാമത് മിസ്സ് യൂണിവേഴ്‌സ് ആയി അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേല തിരഞ്ഞെടുക്കപ്പെട്ടു. മിസ് വെനസ്വേല അമാൻഡ ഡുഡാമെൽ രണ്ടാം സ്ഥാനവും ഡൊമിനിക്കൻ റിപ്പബ്ലിക്കിന്‍റെ ആന്ദ്രെയ്‌ന മാർട്ടിനെസ് മൂന്നാം സ്ഥാനവും നേടി. എന്നാൽ ഇന്ത്യയുടെ ദിവ്യ റായിയുടെ മത്സരം ആദ്യ 16 ൽ അവസാനിച്ചു. ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഏണസ്റ്റ് എൻ മോറിയൽ കൺവെൻഷൻ സെന്‍ററിലാണ് സൗന്ദര്യ മത്സരം നടന്നത്. കഴിഞ്ഞ വര്‍ഷത്തെ വിശ്വസുന്ദരി ഇന്ത്യയുടെ ഹര്‍നാസ് സന്ധു ആര്‍ ബോണി ഗബ്രിയേലിന് കിരീടം അണിയിച്ചു. 1994ൽ സുസ്മിത സെന്നും 2000ൽ ലാറ ദത്തയുമാണ് ഇന്ത്യയിൽ നിന്നും സന്ധുവിന് മുൻപ് ലോകസുന്ദരി പട്ടം സ്വന്തമാക്കിയത്. അമേരിക്കന്‍ പൗരത്വമുള്ള ഫിലിപ്പീൻസ് വംശജയാണ് ആര്‍ ബോണി ഗബ്രിയേല. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കൻ-ഫിലിപ്പീൻസ് സുന്ദരി മിസ്സ് യൂണിവേഴ്സ് കിരീടം നേടുന്നത്. ബോണി ഗബ്രിയേൽ 1994 മാർച്ച് 20 ന് ടെക്സാസിലെ സാൻ അന്‍റോണിയോയിലാണ് ജനിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ബോണിക്ക് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സുണ്ട്. ഫാഷന്‍…

Read More

നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ നിക്ഷേപം നടത്തുന്ന ഒന്നാണ് സ്വർണ്ണം. ദിനംപ്രതി സ്വർണ്ണ വില കുതിച്ചുയരുകയാണ്. ഇതിനിടെ 1950 കളിലെ സ്വർണ്ണ വില കാണിക്കുന്ന ഒരു ബില്ല് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  1959 ൽ മഹാരാഷ്ട്രയിൽ നിന്നുള്ളതാണ് സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും വില ഉൾപ്പെടുന്ന ബില്ല്. ഇതിൽ 11.66 ഗ്രാം സ്വർണത്തിന് 113 രൂപയാണ് വില. അതായത് ഒരു ഗ്രാം സ്വർണത്തിന് അന്ന് ഏകദേശം 10 രൂപ മാത്രമായിരുന്നു വില.  ഇന്ന് സ്വർണ്ണ വില ഗ്രാമിന് 5000 രൂപയ്ക്ക് മുകളിലാണ്. ആ സമയത്ത് ഇത്രയും പണം കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഏകദേശം അരക്കിലോ സ്വർണ്ണം വാങ്ങാമായിരുന്നു എന്നർത്ഥം. അതേസമയം സ്വർണ്ണ വില എത്ര വേഗത്തിൽ ഉയരുന്നുവെന്നും ബില്ല് കാണിക്കുന്നു.

Read More

തിരുവനന്തപുരം: അന്തിമ പോരാട്ടത്തിൽ ആശ്വാസ ജയം പ്രതീക്ഷിച്ച് ശ്രീലങ്ക. ഇന്ത്യക്കെതിരായ ട്വന്റി20, ഏകദിന പരമ്പരകളിൽ പരാജയപ്പെട്ട ശ്രീലങ്കൻ ടീം ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ പ്രതീക്ഷിക്കുന്നത് ജയമാണ്. പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ആധികാരിക വിജയം നേടാനുള്ള അവസരമാണിത്. ഒപ്പം ഏകദിന ലോകകപ്പിന് മുമ്പ് വിജയകരമായ ടീം ഫോർമുല രൂപീകരിക്കാനുള്ള അവസരവും. പരമ്പരയിലെ മൂന്നാം മത്സരം ഉച്ചയ്ക്ക് 1.30ന് നടക്കും. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

Read More

തിരുവനന്തപുരം: ശ്രീകാര്യത്ത് സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി. അമ്പാടിനഗർ സ്വദേശി സാജു (39) ആണ് മരിച്ചത്. മദ്യപാനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കുതർക്കം രൂക്ഷമായതോടെ സുഹൃത്തുക്കൾ വടിയും കല്ലും ഉപയോഗിച്ച് സാജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ അനീഷ് ഉൾപ്പെടെ രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: നാസയുടെ കണക്കനുസരിച്ച്, 2022 ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വർഷം. 1880-ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം, നമ്മൾ അഭിമുഖീകരിച്ച ഏറ്റവും ചൂടേറിയ ഒമ്പത് വർഷങ്ങൾ കടന്നുപോയതായി റിപ്പോർട്ടിൽ പറയുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ശരാശരി താപനില വർദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.11 ഡിഗ്രി സെൽഷ്യസ് വർദ്ധനവാണിത്. കാർബൺ ഡയോക്സൈഡ് പോലുള്ള വാതകങ്ങളുടെ പുറന്തള്ളലും കഴിഞ്ഞ വർഷം റെക്കോർഡ് ഉയരത്തിലെത്തി. നേരത്തെ, ലോക കാലാവസ്ഥാ സംഘടനയുടെ പ്രാഥമിക റിപ്പോർട്ടും 2022 ഏറ്റവും ചൂടേറിയ അഞ്ചാമത്തെയോ ആറാമത്തെയോ വർഷമായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. 1901 മുതൽ ഇന്ത്യയിൽ താപനില രേഖപ്പെടുത്തുന്നുണ്ട്. ഇതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വർഷം കൂടിയായിരുന്നു 2022. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച്, 2022 ൽ രാജ്യത്ത് ശരാശരി വാർഷിക താപനിലയിൽ 0.51 ഡിഗ്രി സെൽഷ്യസ് വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം, ആഗോള ശരാശരി താപനില 0.89 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു. യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട്…

Read More

കഴിഞ്ഞ ഐഎസ്എൽ സീസണിൽ പ്ലേ ഓഫിലെത്താൻ കഴിയാത്തതിന്‍റെ എല്ലാ വിഷമങ്ങളും തീർത്ത് മുംബൈ സിറ്റി ഈ സീസണിൽ പ്ലേ ഓഫിൽ. ഇന്നലെ എടികെ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. ഇത്തവണ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീം കൂടിയാണ് മുംബൈ. 14 മത്സരങ്ങളിൽ നിന്ന് 11 ജയവും മൂന്ന് സമനിലയുമായി 36 പോയിന്‍റാണ് മുംബൈയ്ക്കുള്ളത്. നിലവിൽ പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള മുംബൈ ഈ സീസണിൽ തോറ്റിട്ടില്ല. ഇതുവരെ 41 ഗോളുകൾ നേടിയ അവർ 13 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ഇതേ കുതിപ്പ് തുടരുകയാണെങ്കിൽ, മുംബൈയ്ക്ക് ഐഎസ്എൽ സീസൺ തോൽവിയില്ലാതെ പൂർത്തിയാക്കാനും ഷീൽഡ് കിരീടം ഒരിക്കൽ കൂടി നേടാനും കഴിയും. ഹൈദരാബാദ് എഫ്സി, ജെംഷദ്പുർ എഫ്സി, എടികെ മോഹൻ ബഗാൻ എന്നീ ടീമുകൾ മാത്രമാണ് മുംബൈയ്ക്കെതിരെ സമനിലയിൽ പിരിഞ്ഞത്. ഇതിൽ ബഗാനെതിരായ രണ്ടാം മത്സരത്തിൽ മുംബൈ വിജയിച്ചു. ഹൈദരാബാദിനെതിരെയും ജെംഷദ്പുരിനെതിരെയും ഇനി മുംബൈയ്ക്ക് മത്സരമുണ്ട്.

Read More