Author: News Desk

ഗുജറാത്ത്: അറുപതോളം ആളുകളെ അഗ്നിബാധയിൽ നിന്നും രക്ഷിച്ച വീരാംഗന എന്ന ഗുജറാത്തി ബാലികയെ വരുന്ന റിപ്പബ്ലിക് ദിനത്തിൽ ധീരതക്കുള്ള അവാർഡ് നൽകി ആദരിക്കാനൊരുങ്ങി രാജ്യം. മുതിർന്നവർ പോലും പകച്ച് പോകുന്ന സാഹചര്യത്തിലാണ് ആറ് വയസ്സുകാരി ബാലിക വീരോചിതമായി ഇടപെട്ടത്. റാപാത് ക്ലബിന് സമീപമുള്ള പാർക്ക്‌ വ്യൂ അപ്പാർട്ട്മെന്റിലെ വീട്ടിൽ എ.സി ഓൺ ആക്കുന്നതിനിടയിൽ വൈദ്യുത കേബിളിൽ നിന്ന് തീപ്പൊരി പടർന്ന് ആളിക്കത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വീരാംഗന ഉടനെ തന്നെ അച്ഛൻ ആദിത്യ സിംഗിനെയും, അമ്മ കാമാക്ഷിയെയും വിവരമറിയിച്ചു. ‘ധീരയായ സ്ത്രീ’ എന്ന് സൂചിപ്പിക്കുന്ന പേര് അന്വർത്ഥമാക്കും വിധം ഉടനെ തന്നെ അവൾ അയൽ വീടുകളിലേക്ക് ഓടുകയും, അപകട മുന്നറിയിപ്പ് നൽകി കെട്ടിടം ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. കൃത്യസമയത്ത് ആളുകൾ അപാർട്ട്മെന്റ് വിട്ടിറങ്ങിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.

Read More

തിരുവനന്തപുരം: വർക്കല ഇടവ വെറ്റക്കട ബീച്ചിൽ വിദേശ വനിതകൾക്കെതിരായ അതിക്രമങ്ങൾ നിത്യസംഭവമാകുന്നതായി പരാതി. കടൽത്തീരത്ത് സർഫിങ്ങിനെത്തുന്ന വിദേശ വനിതകൾക്കാണ് ഇത്തരം മോശം അനുഭവങ്ങൾ നേരിടേണ്ടി വരുന്നത്. ഞായറാഴ്ച രാവിലെ സർഫിംഗ് നടത്തുന്നതിനിടെ കരയിൽ വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിയെ പ്രദേശവാസിയായ ഒരാൾ പൊട്ടിയ ബിയർ കുപ്പി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സ്വിം സ്യൂട്ട് ധരിച്ചതിനാലാണ് ഇയാൾ പ്രശ്നമുണ്ടാക്കിയതെന്ന് ഫ്രഞ്ച് യുവതി പറഞ്ഞു. കഴിഞ്ഞയാഴ്ചയും അതിനുമുമ്പും ഇതേ വ്യക്തി വിദേശ വനിതകളെ ഭീഷണിപ്പെടുത്തിയിരുന്നു. അന്യ സംസ്ഥാന വനിതകളും പ്രദേശത്ത് സർഫിംഗ് നടത്തുന്നവരും ആളെക്കുറിച്ച് അയിരൂർ പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ഞായറാഴ്ച രാവിലെ വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയില്ല. കഴിഞ്ഞയാഴ്ച നടന്ന സംഭവം വ്‌ളോഗറായ യുവതിയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പൊലീസിനെയും ടാഗ് ചെയ്താണ് പോസ്റ്റ്. പോസ്റ്റിനു ഒരു മില്ലിയണിലധികം കാഴ്ചക്കാരുണ്ടായിട്ടും അധികാരികളാരും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതി പറഞ്ഞു.

Read More

ഡൽഹി: നേപ്പാളിൽ വിമാനാപകടത്തിൽ മരിച്ചവരിൽ 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. അഞ്ച് ഇന്ത്യക്കാരടക്കം 14 വിദേശികൾ വിമാനത്തിലുണ്ടായിരുന്നു . 53 നേപ്പാൾ പൗരന്മാരും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും, അയർലൻഡ്, അർജന്‍റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചതായാണ് വിവരം. മൂന്ന് കുട്ടികളും വിമാനത്തിലുണ്ടായിരുന്നു. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വിമാനം പൊഖാറയിലെ റൺവേയ്ക്ക് സമീപം തകർന്ന് വീഴുകയായിരുന്നു. രാവിലെ 10.33ന് പറന്നുയർന്ന വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പാണ് തകർന്ന് വീണത്. റൺവേയിൽ എത്തുന്നതിന് മുമ്പ് വലിയ ശബ്ദത്തോടെ വിമാനം തകർന്ന് തീപിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  വിമാനത്തിന് തീപിടിച്ചതിനാൽ ആദ്യം രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. നാല് ജീവനക്കാരടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 15 ദിവസം മുമ്പാണ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു.…

Read More

കൊൽക്കത്ത: അതുല്യമായ സംസ്കാരം കൊണ്ട് ലോകമെമ്പാടും ശ്രദ്ധ നേടിയ ഒരു ഇന്ത്യൻ നഗരമാണ് കൊൽക്കത്ത. ഈ അതുല്യമായ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ അവിടെ നിന്നുള്ള പ്രത്യേക വിഭവങ്ങളും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. വഴിയോരക്കച്ചവടം തകർത്ത് നടക്കുന്ന ഒരു സ്ഥലം കൂടിയാണ് കൊൽക്കത്ത. രുചിയുടെ ലോകത്തിന് കൊൽക്കത്ത നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. 2023-ൽ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണ നഗരങ്ങളിലൊന്നായി മാറാൻ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയിൽ കൊൽക്കത്ത ഇടം നേടി. അന്താരാഷ്ട്ര ഭക്ഷ്യ വെബ് സൈറ്റായ ‘ഈറ്റർ’ ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. ലോകമെമ്പാടുമുള്ള 11 പ്രധാന ഭക്ഷ്യ നഗരങ്ങളുടെ പട്ടികയാണ് ‘ഈറ്റർ’ തയ്യാറാക്കിയിരിക്കുന്നത്. 2023 ൽ ഈ നഗരങ്ങൾ മികച്ച ഭക്ഷണ കേന്ദ്രങ്ങളായി മാറാനുള്ള സാധ്യതകൾ വെബ്സൈറ്റ് ചൂണ്ടിക്കാണിക്കുന്നു. വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റി, ഫിലിപ്പീൻസിലെ മനില, ഇറ്റലിയിലെ സാര്‍ദിന എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു.

Read More

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ്. ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യൻ നിര ഇറങ്ങുന്നത്. ഹാർദിക് പാണ്ഡ്യയ്ക്കും ഉമ്രാൻ മാലിക്കിനും പകരം സൂര്യകുമാർ യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ടീമിലെത്തി. പരമ്പരയിലെ മൂന്നാം മത്സരം ഉച്ചയ്ക്ക് 1.30ന് തുടങ്ങും. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാൻ കഴിയും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Read More

ഇന്ത്യൻ ദേശീയ ടീമിനായി കളിച്ചിട്ടുള്ള മുരളി വിജയ് വിദേശ രാജ്യങ്ങളിൽ കളിക്കാൻ അവസരം തേടുന്നു. സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് 38 കാരനായ താരം ഇക്കാര്യം പറഞ്ഞത്. “ബിസിസിഐ എനിക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. വിദേശത്ത് കളിക്കാൻ ഞാൻ അവസരം തേടുകയാണ്. മത്സരപ്പോരാട്ടങ്ങളിൽ എനിക്ക് കുറച്ചുകാലം കൂടി കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ക്രിക്കറ്റിൽ 30 വയസ്സ് കടന്നവരെ വൃദ്ധരായാണ് കാണുന്നത്. പക്ഷേ ഒരാൾ തന്‍റെ 30 കളിൽ മികച്ച ഫോമിലാണെന്ന് എനിക്ക് തോന്നുന്നു. ഇപ്പോൾ ഏറ്റവും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.” – വിജയ് പറഞ്ഞു. ഇന്ത്യയ്ക്കായി 61 ടെസ്റ്റുകളാണ് വിജയ് കളിച്ചത്. 2018ലാണ് വിജയ് അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഉൾപ്പെടെ നിരവധി ടീമുകൾക്കായി വിജയ് കളിച്ചിട്ടുണ്ട്.

Read More

ദുബായ്: ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് ഷാരൂഖ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിനായി നേരത്തെ പുറത്തിറങ്ങിയ പ്രമോഷണൽ മെറ്റീരിയലുകളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ചും ട്രെയിലർ. ഇപ്പോൾ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ച പഠാന്റെ ട്രെയിലറിന്‍റെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധിക്കപ്പെടുകയാണ്.  ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ച ട്രെയിലർ ഷാരൂഖ് ഖാൻ നോക്കി നിൽക്കുന്നത് വീഡിയോയിൽ കാണാം. ആരാധകർക്കായി ഷാരൂഖ് തന്‍റെ സിഗ്നേച്ചർ സ്റ്റെപ്പും ചെയ്യുന്നുണ്ട്. പഠാന്റെ പ്രമോഷന്‍റെ ഭാഗമായി ദുബായിലാണ് ഷാരൂഖും സംഘവും. ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടയിൽ പഠാൻ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത് അഭിമാന നിമിഷമാണെന്ന് ആരാധകർ പറയുന്നു.

Read More

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മൃതദേഹത്തിൽ നിന്ന് ശേഖരിച്ചതുൾപ്പെടെയുള്ള സാമ്പിളുകളൊന്നും പരിശോധനയ്ക്കായി ഫോറൻസിക് ലാബിൽ എത്തിയില്ല. കേസിൽ നിർണായകമാകുമെന്ന് കരുതിയ നഖം ഉൾപ്പെടെ ലബോറട്ടറിയിൽ എത്താതെ അപ്രത്യക്ഷമായി. പ്രാഥമികമായി അയയ്ക്കേണ്ടവ പോലും എത്തിയില്ലെന്ന് കേസന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ ഫോറൻസിക് ലാബ് ജോയിന്‍റ് ഡയറക്ടറായിരുന്ന ഡോ.സുനിൽ എസ്.പി പറഞ്ഞു. സൈബർ പരിശോധന നടന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പോസ്റ്റ്മോർട്ടം നടത്തിയ സർജൻ ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി പൊലീസിന് കൈമാറി. സ്രവങ്ങൾ ഉൾപ്പെടെയുള്ള സാമ്പിളുകൾ പൊലീസ് സർജൻ നേരിട്ട് കെമിക്കല്‍ എക്‌സാമിേനഷന്‍ ലാബിലേക്ക് രാസപരിശോധനയ്ക്ക് അയച്ചിരുന്നു. പൊലീസിന്‍റെ പക്കലുള്ള സാമ്പിളുകളിലെ വസ്ത്രങ്ങളും ഇലക്ട്രോണിക് വസ്തുക്കളും ഉൾപ്പെടെ ഒന്നും ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടില്ല.

Read More

തിരുവനന്തപുരം: കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോവുകയും പൊലീസിന് നേരെ പടക്കം എറിയുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. പാച്ചിറ ഷഫീഖ് മൻസിലിൽ ഷഫീഖിനെയാണ് ഞായറാഴ്ച ആര്യനാട് നിന്ന് അറസ്റ്റ് ചെയ്തത്. ആര്യനാട്ട് നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി അബിൻ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ഷഫീഖ് പടക്കം എറിഞ്ഞത്. പൊലീസിനെ ആക്രമിച്ച ഷഫീഖിന്‍റെ സഹോദരൻ ഷെമീർ, അമ്മ ഷീജ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഷഫീഖ് വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. ആര്യനാട്ട് നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഷഫീഖ് വീട്ടുടമയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താനും ശ്രമിച്ചു. ഞായറാഴ്ച രാവിലെ കോണ്‍ക്രീറ്റ് കഴിഞ്ഞ വീട് നനയ്ക്കാനായി എത്തിയപ്പോളാണ് ഒളിവിലിരുന്ന പ്രതികളെ വീട്ടുടമസ്ഥൻ കണ്ടത്. ഇതോടെ വീട്ടുടമസ്ഥനെ കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ…

Read More

കിംഗ്സ്ടണ്‍: ജമൈക്കൻ സൂപ്പർ താരം ഉസൈൻ ബോൾട്ടിന് സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി കോടികളുടെ നഷ്ടം. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ബോൾട്ടിന് നഷ്ടമായത്. ബോൾട്ടിന് 10 വർഷമായി ഇവിടെ അക്കൗണ്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിപുലമായ അന്വേഷണത്തിന് ജമൈക്കൻ സർക്കാർ ഉത്തരവിട്ടു. ഉസൈൻ ബോൾട്ടിന്‍റെ എല്ലാ നിക്ഷേപങ്ങളും കൈകാര്യം ചെയ്തിരുന്ന സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തേക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാൽ കമ്പനിയുടെ മുൻ ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്ന് സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് പ്രതികരിച്ചെന്ന് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2016 ൽ മാത്രം 33 മില്യൺ ഡോളറാണ് സ്പോൺസറിൽ നിന്ന് ബോൾട്ടിന് ലഭിച്ചത്. പ്യൂമ, ഹബ്ലോട്ട്, ഗാറ്റോറേഡേ, വിര്‍ജിന്‍ മീഡിയ എന്നീ സ്പോൺസർമാരിൽ നിന്നുള്ളതായിരുന്നു ഇത്. പ്യൂമയിൽ നിന്ന് മാത്രം പ്രതിവർഷം 10 മില്യൺ ഡോളർ ലഭിച്ചിരുന്നു. ട്രാക്ക് ആൻഡ് ഫീൽഡ് മേഖലയിൽ സജീവമായ മറ്റ് അത്ലറ്റുകളെ അപേക്ഷിച്ച് ഉസൈൻ ബോൾട്ടിന് ഉയർന്ന മൂല്യമുണ്ടായിരുന്നു.…

Read More